ആഷ്ഫോഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫ് MP-യായി സത്യപ്രതിജ്ഞ ചെയ്തു. ബൈബിളിലെ പുതിയനിയമം കയ്യിലെടുത്ത്….
I swear by Almighty God that I will be faithful and bear true allegiance to His Majesty King Charles, his heirs and successors, according to law. So help me God….എന്ന പ്രതിജ്ഞ ചൊല്ലി…
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി എംപി. കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ നഴ്സ് സോജന് ജോസഫ് ലേബര്‍ ടിക്കറ്റില്‍ അട്ടിമറി വിജയം നേടിയത്. 139 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇവിടെ ലേബര്‍ ജയിക്കുന്നത്. തെരേസ മേ മന്ത്രിസഭയില്‍ മന്ത്രിയും ഒരുവേള ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് സോജന് വീഴ്ത്തിയത്. 15,262 വോട്ടുകള്‍ നേടി സോജന് വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്.
പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ കുത്തക മണ്ഡലമായ ആഷ്ഫോര്‍ഡില്‍ അട്ടിമറി പ്രതീക്ഷിച്ചാണ് ലേബര്‍ പാര്‍ട്ടി, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ജനകീയനായ സോജന് ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയത്. മലയാളി കുടിയേറ്റക്കാരുടെ ഇഷ്ടരാജ്യമായ ബ്രിട്ടനില്‍ ഒരു മലയാളി അതും ഒരു നഴ്സ് വിജയിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. സോജന്റെ വിജയം ഭാവിയില്‍ ഒട്ടേറെ മലയാളികളെ പൊതുരംഗത്ത് ഇറങ്ങാന്‍ പ്രചോദിപ്പിക്കും എന്നാണ് വിലയിരുത്തല്‍.
കോട്ടയം കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയില്‍ നഴ്സായ സോജന്. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.