ലണ്ടന്‍: ഇംഗ്ലണ്ട് ബാറ്റിംഗ് ഇതിഹാസം ഗ്രഹാം തോര്‍പ്പ്(55) അന്തരിച്ചു. ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന തോര്‍പ്പിന്‍റെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. 1993 മുതല്‍ 2005വരെ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് കളിച്ചിട്ടുണ്ട്. 1993ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു തോര്‍പ്പ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ഓസ്ട്രേലിയക്കെതിരെ ആഷസ് പരമ്പരയിലൂടെ ടെസ്റ്റില്‍ ഏഴാമനായി ബാറ്റിംഗിനിറങ്ങിയ തോര്‍പ്പ് രണ്ടാം ഇന്നിംഗ്സിസ്‍ സെഞ്ചുറി(114) നേടിയാണ് വരവറിയിച്ചത്. പിന്നീട് ഓപ്പണറായി തിളങ്ങിയ തോര്‍പ്പ് ടെസ്റ്റില്‍16 സെഞ്ചുറി ഉള്‍പ്പെടെ 6744 റണ്‍സടിച്ചു. ന്യൂസിലന്‍ഡിനെതിരെ നേടിയ 200 റണ്‍സാണ് മികച്ച സ്കോര്‍. 2001ലലും 2002ലും ശ്രീലങ്കയിലും പാകിസ്ഥാനിലും ടെസ്റ്റ് പരമ്പര നേടുന്നതില്‍ സെഞ്ചുറികളുമായി നിര്‍ണായക പങ്കുവഹിച്ചതാണ് തോര്‍പ്പിന്‍റെ കരിയറിലെ വലിയ നേട്ടം.
Author: malayalionline
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി എംപി. കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ നഴ്സ് സോജന്‍ ജോസഫ് ലേബര്‍ ടിക്കറ്റില്‍ അട്ടിമറി വിജയം നേടിയത്. 139 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇവിടെ ലേബര്‍ ജയിക്കുന്നത്. തെരേസ മേ മന്ത്രിസഭയില്‍ മന്ത്രിയും ഒരുവേള ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ വീഴ്ത്തിയത്. 15,262 വോട്ടുകള്‍ നേടി സോജന്‍ വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്.1779 വോട്ടുകളുടെ ഭൂരിപക്ഷമാണ് സോജന്‍ നേടിയത്. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാര്‍ജിന്‍ മറികടക്കാനാകുമെന്നായിരുന്നു സോജന്റെ വിശ്വാസം . ഇതിനായി പ്രചാരണരംഗത്ത് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സോജന്‍ നടത്തിയത്. സോജന്റെ ഈ വിജയവാര്‍ത്ത…
രാജ്യത്ത് ഉടനീളം ഇന്ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ദശലക്ഷകണക്കിന് വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. പ്രാദേശിക സ്കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലുമാണ് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 9 മണി വരെയാണ് വോട്ടുകൾ രേഖപ്പെടുത്താനുള്ള സമയം. ഏകദേശം 46 ദശലക്ഷം വോട്ടർമാർക്കാണ് വോട്ടവകാശം ഉള്ളത്. 650 എംപിമാർ ആണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. നാളെ രാവിലെ മുതൽ ഫലപ്രഖ്യാപനം നടക്കും. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷത്തിന് 326 സീറ്റുകൾ ആണ് നേടേണ്ടത്. വോട്ടർമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിൽ 10 പാർലമെൻറ് മണ്ഡലങ്ങൾ കൂടിയിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിലെ മൊത്തം സീറ്റുകളുടെ എണ്ണം 543 ആയി . വെയിൽസിലും സ്കോട്ട് ലൻഡിലും സീറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. വോട്ടവകാശമുള്ള 18 വയസ്സ് പൂർത്തിയായ ആർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാം. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള അവസാന തീയതി ജൂൺ 18 -ാം തീയതി ആയിരുന്നു. പാസ്പോർട്ട് , ഡ്രൈവിംഗ് കാർഡ്…
ബെഡ് ഫോർഡിനടുത്തുള്ള സെന്റ് നിക്കോൾസിൽ താമസിക്കുന്ന മലയാളിയായ ജോജോ ഫ്രാൻസിസ് ഹൃദയാഘാതം മൂലം നിര്യാതനായി . 52 വയസുകാരനായ ജോജോ ഫ്രാൻസിസ് ചങ്ങനാശ്ശേരി മാമൂട് സ്വദേശിയാണ്. വീട്ടിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി സർവീസിനെ വിളിച്ചെങ്കിലും അവർ വരുന്നതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയ പരേതന് എ- ലെവലിൽ പഠിക്കുന്ന വിദ്യാർഥിയായ ഒരു മകനുണ്ട് .ജോജോ ഫ്രാൻസിസിന്റെ വിയോഗത്തിൽ ദുഖിതരായ പ്രിയപ്പെട്ടവരോടൊപ്പം മലയാളി ന്യൂസ് ഓൺലൈനും ചേരുന്നു .
ഭൂരിഭാഗവും യുകെയില്‍ ചിത്രീകരിച്ച ഒരു സിനിമയാണ് ബിഗ് ബെൻ. പേരിലെയും ആ സൂചന യാദൃശ്ചികമായിരിക്കില്ല. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ പാലസിന്റെ വടക്ക് കിഴക്കൻ പ്രദേശത്തുള്ള ഘടികാരത്തിന്റെയും ടവറിന്റെയും പേരാണ് ബിഗ് ബെൻ. യുകെയില്‍ ജോലിയുള്ള പുതുതലമുറക്കാരുടെ കഥ പറയുന്നതോടൊപ്പം കുടുംബബന്ധങ്ങളുടെ വൈകാരികാംശങ്ങളും നിറയുന്ന ത്രില്ലര്‍ ചിത്രമായിരിക്കുകയാണ് ബിഗ് ബെൻ. യുകെയിലാണ് ലൗലി ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ജീൻ ആന്റണിയും ഒരേയൊരു മകളും കേരളത്തിലും. ഒരു ഘട്ടത്തില്‍ ലൗലി നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ജീൻ ആന്റണി യുകെയില്‍ എത്തുന്നു. വീട്ടിലെ പ്രാരാബ്‍ധങ്ങള്‍ മാറ്റാനായിരുന്നു പ്രധാന കഥാപാത്രമായ ലൗലി യുകെയിലെത്തുന്നത്. ജീൻ ആന്റണിയും അവിടെ എത്തുന്നതോടെയാണ് കഥയില്‍ വഴിത്തിരിവുണ്ടാകുന്നത്. ഈഗോയിസ്റ്റായ ജീൻ ആന്റണി പ്രശ്‍നങ്ങളില്‍ പെട്ടതിനെ തുടര്‍ന്ന് അവിചാരിതമായ സംഭവങ്ങളുണ്ടാകുന്നു. അതിനെ എങ്ങനെയാണ് ജീൻ ആന്റണി തരണം ചെയ്‍ത് മറികടക്കുക എന്നതാണ് പ്രധാന കഥാ തന്തു. യഥാര്‍ഥ സന്ദര്‍ഭങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടുള്ള കഥയാണ് ബിഗ് ബെന്നിന്റേത്. ബിഗ് ബെൻ മുന്നേറുമ്പോഴാണ് നായക കഥാപാത്രത്തിന്റെ യഥാര്‍ഥ വശങ്ങള്‍…
യുകെ ഹാംഷെയർ മലയാളി ഷിബു തോമസ് നിര്യാതനായി .കല ഹാംഷെയറിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം മുണ്ടക്കയം കോരുത്തോട് സ്വദേശി ആണ് . താണ്ടാംപറമ്പിൽ കുടുംബാംഗമാണ് ഷിബു .ചേർപ്പുങ്കൽ മാർ സ്ലീബാ മെഡിസിറ്റിയിൽ ആണ് മരണമടഞ്ഞത്. ഷിബു തോമസിന്റെ നിര്യാണത്തിൽ മലയാളിന്യൂസ് ഓൺലൈൻ യുകെ അനുശോചനങ്ങൾ അറിയിക്കുന്നു
യൂറോപ്യൻ മലയാളികളുടെ ആത്മീയ ഐക്യ കൂട്ടായ്മയായ EMPC യൂടെ ഉദ്ഘാടന സമ്മേളനം ജൂൺ 22 ശനിയാഴ്ച ഡർബിയിൽ നടന്നു. EMPC യുടെ ആദ്യ പ്രൊമോഷണൽ മീറ്റിങ്ങുകൂടിയായ ഈ സമ്മേളനത്തിനു അധ്യക്ഷത വഹിച്ചത് പാസ്റ്റർ സി ടി എബ്രഹാം ആയിരുന്നു.കർത്താവിൽ പ്രിയരായ നിരവധി ദൈവദാസന്മാരുടെയും വിശ്വാസിസമൂഹത്തിന്റെയും സാന്നിധ്യത്തിൽ പാസ്റ്റർ ജോ കുര്യൻ EMPC യുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .പാസ്റ്റർ ബിജു ചെറിയാൻ സ്വാഗതവും പാസ്റ്റർ മനോജ് എബ്രഹാം നന്ദിയും അറിയിച്ചു.യുകെയിൽ നിന്നും യൂറോപ്പിൽ നിന്നും മറ്റു വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന ദൈവ ദാസന്മാർ ആശംസകൾ അറിയിച്ചു. യുകെ യിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള വിവിധ സഭകളിൽ നിന്നുള്ള കർത്തൃദാസന്മാരുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഈ ചടങ്ങിൽ ഡെർബി ചർച്ച് കൊയറും EMPC യുടെ നാഷണൽ കൊയറും വർഷിപ്പിന് നേതൃത്വം നൽകി.എത്തിച്ചേരാൻ സാധിക്കാതിരുന്നവരുടെ ആശംസകളും അറിയിച്ചു. യൂറോപ്യൻ മലയാളികളുടെ ഏറെക്കാലത്തെ സ്വപ്ന സാക്ഷാൽക്കാരമായ ഈ ആത്മീയ സമ്മേളനത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്.ഈ…
ഡബ്ലിൻ/സുൽത്താൻ ബത്തേരി ∙ അയർലൻഡിൽ മലയാളി നഴ്സ് പ്രസവത്തെ തുടർന്ന് അന്തരിച്ചു. വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത്. രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. നവജാത ശിശു സുഖമായിരിക്കുന്നു. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു. കൗണ്ടി ലിമെറിക്കിലെ ആബിഫിൽ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. ഭർത്താവ് ചീരാൽ കരുവാലിക്കുന്ന് കരവട്ടത്തിൻകര ബൈജു സ്കറിയ. ജോഹാനും ജുവാനുമാണ് മക്കൾ. സ്റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എൽസിയും ഇപ്പോൾ അയർലൻഡിലുണ്ട്. കെറി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട്.
റെഡിച്ചിലെ യുകെ മലയാളി ദമ്പതികളായജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ചുവിന്റെയും മകളായ എയ്ഞ്ചൽ ഇനി വിങ്ങുന്ന ഒരു ഓർമ്മ മാത്രം. വേദനയിലും മകളുടെ അവയവങ്ങൾ ദാനം നൽകി മാതൃകയാവുകയാണ് ചങ്ങനാശ്ശേരിക്കാരായ ഈ മാതാപിതാക്കൾ.മരണമടഞ്ഞ എയ്ഞ്ചലിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം മാതാപിതാക്കൾ നൽകി. എയ്ഞ്ചലിന് ചർദ്ദിയായിട്ടായിരുന്നു അസുഖം ആരംഭിച്ചത്. റെഡിച്ചിൽ തന്നെ സെൻട്രൽ ഹോസ്പിറ്റലിൽ ആണ് ആദ്യം ചികിത്സ തേടിയത്. കുട്ടിയുടെ സ്ഥിതി മോശമായിരുന്നതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ബർമിംഗ്‌ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്. എയ്ഞ്ചലിന്റെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. റെഡിച്ച് തന്നെയുള്ള ടിജോയുടെ സഹോദരി ടിഷയും ഭർത്താവ് ഷിബുവും മറ്റ് സുഹൃത്തുക്കളും കുടുംബത്തിന് ഒപ്പമുണ്ട്. കുഞ്ഞ് എയ്ഞ്ചലിന്റെ പൊതു ദർശനവും മൃത സംസ്കാരവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. എയ്ഞ്ചൽ ടിയാനയുടെ വിയോഗത്തിൽ ദുഃഖിതരായ മാതാപിതാക്കളോടും ഉറ്റവരോടുമൊപ്പം…
പീറ്റര്‍ബറോ മലയാളി സമൂഹത്തെ ഞെട്ടിച്ച് അപ്രതീക്ഷിത വിയോഗം. സുഭാഷ് മാത്യു (45) ആണ് വിട വാങ്ങിയത്. ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏക മകനും ഭാര്യ മിന്നുവിനും ഒപ്പമായിരുന്നു പീറ്റര്‍ബറോയില്‍ താമസിച്ചിരുന്നത്. പീറ്റര്‍ബറോ മലയാളി കമ്മ്യൂണിറ്റിയില്‍ വളരെയധികം സജീവമായ കുടുംബമായിരുന്നു സുഭാഷിന്റേത്. അതുകൊണ്ടുതന്നെ സുഭാഷ് മാത്യുവിന്റെ വിയോഗം പീറ്റര്‍ബറോയിലെ മലയാളി സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടില്‍ സുഭാഷും മകനും മാത്രമാണുണ്ടായിരുന്നത്. അച്ഛന്‍ ഉറങ്ങുകയാണെന്നാണ് മകന്‍ കരുതിയത്. തുടര്‍ന്ന് വിളിക്കാനും പോയില്ല. എന്നാല്‍ ജോലി കഴിഞ്ഞെത്തിയ ഭാര്യ സുഭാഷിനെ തിരക്കിയെത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റു രോഗങ്ങളൊന്നും സുഭാഷിനെ അലട്ടിയിരുന്നില്ലായെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ ആരോഗ്യവാനായിരുന്ന സുഭാഷിന്റെ മരണം പ്രദേശത്തെ സുഹൃത് വലയത്തിന് വലിയ ഞെട്ടലാണ് നല്‍കിയിരിക്കുന്നത്. സുഭാഷ് മാത്യുവിന്റെ വിയോഗത്തിൽ മലയാളി ന്യൂസ് ഓൺലൈൻ അനുശോചനം രേഖപ്പെടുത്തുന്നു