ടെല്‍ അവീവ് : വടക്കന്‍ ഇസ്രയേലിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 61-പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) അറിയിച്ചു. ടെല്‍ അവീവിന് വടക്കുള്ള ബിന്‍യാമിന പട്ടണത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ 61 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആംബുലന്‍സിലും ഹെലിക്കോപ്റ്ററിലുമായി പ്രദേശത്തെ എട്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേലിനു നേരെയുണ്ടാകുന്ന ശക്തമായ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നാണിത്. ബിന്‍യാമിനയിലെ ഇസ്രയേലി സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഞായറാഴ്ച ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടെന്ന വിവരം ഇസ്രയേല്‍ പുറത്തുവിട്ടത്. വ്യാഴാഴ്ച ഇസ്രയേല്‍ ലെബനോനില്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണമെന്നാണ് ഹിസ്ബുള്ള അറിയിച്ചത്. ഈ ആക്രമണത്തില്‍…
Author: malayalinews
മലയാളത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന വിശേഷണവുമായെത്തുന്ന ‘മാർക്കോ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘മാർക്കോ’യുടെ ത്രസിപ്പിക്കുന്ന ടീസർ സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ്. മികച്ച പശ്ചാത്തലസംഗീതത്തിന്റെയും മാസ് രംഗങ്ങളുടേയും അകമ്പടിയോടെയാണ് ടീസർ എത്തിയിരിക്കുന്നത്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍റെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘മാർക്കോ’യുടെ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് സിനിമയുടെ ടീസർ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. 5 ഭാഷകളിലാണ് ‘മാർക്കോ’ റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന…
2004-ൽ പുറത്തിറങ്ങിയ മർഡർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് മല്ലിക ഷെരാവത്ത്. ഒരു തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ നേരിട്ട ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ ആവശ്യപ്പെട്ടതുകേട്ട് താൻ ഞെട്ടിയെന്നും ആ സിനിമ ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നുവെന്നും അവർ പറഞ്ഞു. ഹോട്ടർഫ്ളൈക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ദക്ഷിണേന്ത്യയിലെ ഒരു സംവിധായകനിൽനിന്നുമുണ്ടായ ദുരനുഭവത്തേക്കുറിച്ച് പറഞ്ഞത്. കുറച്ച് ഗ്ലാമറസായി അഭിനയിക്കേണ്ട ഗാനമാണെന്നാണ് സംവിധായകൻ ആദ്യം പറഞ്ഞതെന്ന് മല്ലിക പറഞ്ഞു. കുഴപ്പമില്ല എന്നായിരുന്നു ആദ്യം തന്റെ നിലപാടെന്നും അവർ പറഞ്ഞു. നായകൻ നായികയായി അഭിനയിക്കുന്ന തന്റെ ഇടുപ്പിൽവെച്ച് ചപ്പാത്തിയുണ്ടാക്കുന്ന രംഗമാണ് ചിത്രീകരിക്കാൻ പോകുന്നതെന്നും സംവിധായകൻ പറഞ്ഞതായി മല്ലിക വെളിപ്പെടുത്തി. ആ ഗാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗമാണെന്നാണ് ഇതേക്കുറിച്ച് ആ സംവിധായകൻ പറഞ്ഞത്. നിങ്ങൾ ഒന്നാലോചിച്ചുനോക്കൂ, ഒരു സ്ത്രീയെ ഗ്ലാമറസായി കാണിക്കാൻ അവർ അവതരിപ്പിച്ച ആശയമാണിത്. ആ വേഷം ചെയ്യാൻ താത്പര്യമില്ലെന്നും തനിക്കീ വേഷം ചേരില്ലെന്നും പറഞ്ഞ് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നും മല്ലിക…
മൊറാദാബാദ്: ഉത്തരാഖണ്ഡിലെ ദന്തേരയില്‍ റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവായി. ദന്തേര സ്റ്റേഷനിൽ നിന്ന് ഒരു കി.മീ ദൂരത്തില്‍ ലന്ദൗരയ്ക്കും ദന്തേരയ്ക്കും ഇടയിലാണ് ട്രാക്കില്‍ ചുവന്ന നിരത്തിലുള്ള കാലി സിലിണ്ടര്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസും ലോക്കല്‍ പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.സിലിണ്ടര്‍ കണ്ടെത്തിയതിന് പിന്നാലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ജീവനക്കാരും ചേര്‍ന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന നടത്തി. സിലിണ്ടര്‍ ട്രാക്കിലെത്തിച്ചത് ആരാണെന്നോ എപ്പോഴാണെന്നോ കണ്ടെത്താനായില്ല. അടുത്തിടെയായി റെയില്‍വേ ട്രാക്കില്‍ ഇത്തരത്തില്‍ വസ്തുക്കള്‍ കണ്ടെത്തുന്നത് പതിവായിട്ടുണ്ട്. ട്രെയിന്‍ അട്ടിമറി ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നേരത്തെ സൂറത്തില്‍ ട്രാക്കില്‍ നിന്ന് ഇരുമ്പ് ദണ്ഡുകളും കാന്‍പൂരില്‍ നിന്ന് ഗ്യാസ് സിലിണ്ടറും കണ്ടെത്തിയിരുന്നു.
ലോകത്തിന്റെ ഭക്ഷ്യസുസ്ഥിരതയ്ക്ക് ഇന്ത്യന്‍ ഭക്ഷണസംസ്‌കാരം ഏറെ ഗുണം ചെയ്യുമെന്ന പഠനവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്യു.ഡബ്യു.എഫ്.). ജി-20 രാജ്യങ്ങളില്‍ ഏറ്റവും നല്ല ഭക്ഷണസംസ്‌കാരം ഉള്ളത് ഇന്ത്യയ്ക്കാണെന്നും ഇത് മറ്റ് രാജ്യങ്ങളും ശീലമാക്കുകയാണെങ്കില്‍ കാലാവസ്ഥാമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡബ്യു.ഡബ്യു.എഫ്. പുറത്തുവിട്ട ലിവിങ് പ്ലാനറ്റ് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. പ്രകൃതിയുടെ സംരക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവയ്ക്കുവേണ്ടി തുടങ്ങിയ ഒരു അന്താരാഷ്ട്ര സംഘടനയാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്യു.ഡബ്യു.എഫ്.). അര്‍ജന്റീന, ഓസ്‌ട്രേലിയ, യു.എസ്. എന്നീ രാജ്യങ്ങളാണ് സുസ്ഥിരമായ ഭക്ഷണ സംസ്‌കാരത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ വലിയ സാമ്പത്തിക ശക്തികള്‍ നിലവില്‍ കൈക്കൊണ്ടിട്ടുള്ള ഭക്ഷ്യഉപഭോഗം പ്രകൃതിക്ക് ഗുണംചെയ്യില്ല. ഈ ഉപഭോഗരീതി തുടരുകയാണെങ്കില്‍ ഭക്ഷ്യഉത്പാദനം വര്‍ധിപ്പിക്കേണ്ടിവരും. ഇത് 2050-ഓടെ ഹരിതഗൃഹവാതകത്തിന്റെ പുറന്തള്ളലിനെ കുത്തനെ ഉയര്‍ത്തും. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തില്‍ ഇന്ത്യ സ്വീകരിച്ചിട്ടുള്ള മില്ലറ്റ് സംരംഭങ്ങള്‍ ലോകത്തിനാകെ ഉദാഹരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട്: മുക്കം വട്ടോളി പറമ്പില്‍ ബൈക്ക് മതിലില്‍ ഇടിച്ച് 19-കാരന്‍ മരിച്ചു. അമ്പലക്കണ്ടി കുഴിമ്പാട്ടില്‍ ചേക്കുവിന്റെ മകന്‍ മുഹമ്മദ് ജസീം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ 1.45-ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നഗരത്തില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് മതിലില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. മുക്കം ഫയര്‍ ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജസീമിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. വേങ്ങര പി.പി.ടി.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബി.കോം (സി.എ) രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ജസീം.
മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിന്റെ കൊലയാളികള്‍ക്ക് അധോലോകസംഘവുമായി ബന്ധമെന്ന് പോലീസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് കൊലപാതകികളെന്നാണ് വിവരം. തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന എന്‍.സി.പി നേതാവിന്റെ കൊലപാതകം സുരക്ഷാ ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ശനിയാഴ്ച രാത്രി ഈസ്റ്റ് ബാന്ദ്രയിലെ മകന്റെ ഓഫീസിനടുത്തുവെച്ചാണ് ബാബ സിദ്ദിഖിന് വെടിയേല്‍ക്കുന്നത്. ഓഫീസില്‍ നിന്നിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോള്‍ ആക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് നേരെയുതിര്‍ത്ത ആറ് വെടിയുണ്ടകളില്‍ നാലെണ്ണം നെഞ്ചിലാണ് കൊണ്ടത്. ബാബ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ കഴിഞ്ഞ ഒരുമാസമായി പദ്ധതിയിട്ട് കാത്തിരിക്കുകയാണെന്ന വിവരം പിടിയിലായവരില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമികള്‍ രാത്രിയില്‍ ഓട്ടോറിക്ഷയിലാണ് ബാന്ദ്രയിലെത്തിയതെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.കേസ് അന്വേഷണത്തിന് നാല് പ്രത്യേക അന്വേഷണസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഹരിയാന, ഉത്തര്‍പ്രദേശ് സ്വദേശികളായ കര്‍ണാലി സിങ്, ധര്‍മരാജ് കശ്യപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലംഗ സംഘമാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. രണ്ട് പേര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. കൊലപാതകം നടത്താന്‍…
കൗമാരക്കാർക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം വർധിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള പരസ്യമാണ് ഇപ്പോൾ രക്ഷിതാക്കളുടെ കണ്ണ് നനയിക്കുന്നത്. സ്പാനിഷ് സ്പോർട്സ് വെയർ നിർമ്മാണ ബ്രാൻഡ് ആയ സിറോകോയാണ് പരസ്യം പുറത്തിറക്കിയത്. നിരവധി പേരാണ് പരസ്യത്തിലെ ഉള്ളടക്കത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ‘ചെറുപ്പക്കാരായവരുടെ കുട്ടിക്കാലം സ്മാർട് ഫോണുകൾ കവരുന്നു’ എന്ന അഭിപ്രായം പങ്കുവെച്ച് ഹാരി രാജകുമാരനും ചർച്ചക്ക് തുടക്കമിട്ടിട്ടുണ്ട്. ഹൃദയഭേദകമായ പരസ്യത്തിന്റെ ചുവടുപിടിച്ചാണ് ഹാരി രാജകുമാരനും മുന്നറിയിപ്പുമായി രംഗത്തെത്തിയതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘നിങ്ങളുടെ ജീവിതം എത്രത്തോളം സ്മാർട് ഫോൺ കാർന്നുതിന്നുന്നു’ എന്ന ചോദ്യമാണ് പരസ്യത്തിൽ കൂടി കമ്പനി മുമ്പോട്ട് വെക്കുന്നത്. ഒരുമിനിറ്റ് വീഡിയോയിൽ സ്മാർട്ഫോൺ ഉപയോഗം കൗമാരക്കാരിൽ ഉണ്ടാക്കുന്ന ഭീകരതയാണ് വ്യക്തമാക്കുന്നത്. പിറന്നാൾ സമ്മാനമായി പെൺകുട്ടിക്ക് ഫോൺ സമ്മാനിക്കുന്നതോടെയാണ് പരസ്യം ആരംഭിക്കുന്നത്. തുടർന്ന് ഊണിലും ഉറക്കിലും ഫോണിന് അടിമപ്പെട്ട് ജീവിക്കുന്ന കുട്ടിയുടെ നിമിഷങ്ങളാണ് തുടർന്നങ്ങോട്ട് പരസ്യത്തിൽ കാണിക്കുന്നത്. സെൽഫികൾ, വീഡിയോകൾ, കൂട്ടുകാർ, യാത്ര, ഭക്ഷണം… ഉറക്കം പോലും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഫോൺ ഉപയോഗം അവളെ…
ന്യൂഡല്‍ഹി: മദ്രസകള്‍ക്ക് സർക്കാർ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ കത്തയച്ചു. സംസ്ഥാനം ഫണ്ട് നല്‍കുന്ന മദ്രസകളും മദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും നിര്‍ദേശമുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് കത്തയച്ചത്. മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തില്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറയുന്നു. മദ്രസകളില്‍ പഠിക്കുന്ന മുസ്‌ളിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മുസ്ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ കൂടി ചേര്‍ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്കുള്ള വേതനം വര്‍ധിപ്പിച്ച്…
ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ബംഗ്ലാദേശ് ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ തല്ലിത്തകര്‍ക്കുകയായിരുന്നു സഞ്ജു സാംസണ്‍. തനിക്ക് നേരേ വരുന്ന ഓരോ പന്തുകളും വലിച്ചടിച്ച് ഗാലറിയിലെത്തിക്കാന്‍ വെമ്പുന്ന മനസുമായായിരുന്നു കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ബാറ്റിങ്. ഒടുവില്‍ 40-ാം പന്തില്‍ ഇന്ത്യയ്ക്കായി ടി20 ജേഴ്‌സിയിലെ ആദ്യ സെഞ്ചുറി തികച്ച സഞ്ജു ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യന്‍ താരത്തിന്റെ ടി20-യിലെ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയാണ് സഞ്ജുവിന്റേത്. മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ എം.എസ് ധോനിക്കോ ഋഷഭ് പന്തിനോ പോലും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന നേട്ടമാണ് കഴിഞ്ഞ ദിവസം സഞ്ജു സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടി20-യിലെ ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും നേട്ടവും സഞ്ജു സ്വന്തം പേരിലാക്കി. 2022-ല്‍ ലഖ്‌നൗവില്‍ ശ്രീലങ്കയ്‌ക്കെതിരേ 89 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. ടി20-യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സഞ്ജുവിന്റെ പേരിലാണ്.…