യു.കെ യിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ചു സഹൃദയ സംഘടിപ്പിച്ച ഓൾ യു.കെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം. ഉത്ഘാടന സമ്മേളനത്തിൽ സഹൃദയ സെക്രട്ടറി ശ്രീ ഷിനോ ടി പോൾ സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് ശ്രീ. ആൽബർട്ട് ജോർജ് ഫ്ലാഗ് ഓഫ് ചെയ്ത. വിശിഷ്ടാതിഥികൾ ആയി ചാണ്ടി ഉമ്മൻ എം എൽ എ യും, ബ്രിട്ടനിലെ ആദ്യ മലയാളി എം. പി സോജൻ ജോസഫും. യു ക്കെയിലെ സെലിബ്രേറ്റി ഷെഫ് ശ്രീ ജോമോൻ കുറിയാക്കോസ്, ശ്രീ ഫ്രാൻസിസ് മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു അത്യന്തം ആവേശകരമായിരുന്ന , ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ മത്സരാവസാനം അട്ടിമറി വീരന്മാരായി സ്റ്റോക് ലയൺസ് എ ടീം കീരീടം ഉയർത്തിയപ്പോൾ വൂസ്റ്റർ തെമ്മാടിസ് റണ്ണർപ്പായി.യു.കെയിൽ എമ്പാടും നിന്ന് പതിനെട്ടു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആരാണ് വിജയികൾ എന്നറിയാൻ അവസാനനിമിഷം വരെ കാത്തിരിക്കേണ്ട അസുലഭ നിമിഷമാണ് കാണികൾക്ക് ലഭിച്ചത്. വാശിയോടെ നടന്ന കടുത്ത മത്സരങ്ങൾ നിയന്ത്രിച്ചത് ശ്രീ ബിജോ പാറശ്ശേരിൽ,…
Author: malayalinews
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലണ്ടനിലെ ഔദ്യോഗിക വസതി. ഋഷി സുനകിൻ്റെ പടിയിറക്കത്തിനും കെയ്ർ സ്റ്റാർമറുടെ പടികയറ്റത്തിനും സാക്ഷ്യമാകുന്ന ഇവിടെ മാറ്റമില്ലാത്ത അധികാര കസേരയിൽ തുടരുന്ന ഒരാളുണ്ട്. ലാറി. ഡൗണിങ് സ്ട്രീറ്റിൻ്റെ മുഖ്യ കാവലാളായ ലാറി പൂച്ച, ആറ് പ്രധാനമന്ത്രിമാരുടെ സ്ഥാനമാറ്റത്തിനിടയിലും മാറ്റമില്ലാതെ തൻ്റെ അധികാരം കൈയ്യാളുന്നുണ്ട്. ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവർക്ക് ഒപ്പം ഡോണിങ് സ്ട്രീറ്റിൽ കഴിഞ്ഞ ഈ പൂച്ച കെയ്ർ സ്റ്റാർമർക്കൊപ്പവും തുടരും. പതിനാല് വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനം കുറിച്ചാണ് രാജ്യത്ത് ലേബർ പാർട്ടി വീണ്ടും അധികാരം പിടിച്ചത്. എന്നാൽ 1885 ന് ശേഷം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മുഖ്യധാര രാഷ്ട്രീയത്തോട് ജനത്തിനുള്ള താത്പര്യം കുറയുന്നതാണ് തെരഞ്ഞെടുപ്പിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ ഒരു അഭിപ്രായ സർവേയിലെ ഉത്തരവും ഇതിന് തെളിവായി ഉയർത്തിക്കാട്ടപ്പെടുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേർ കെയ്ർ…
യൂറോപ്പിലെ കൺവൻഷനുകളുടെ ചരിത്രത്തിലെ ഏറ്റവും വലുതും, ഏറ്റവും ചിലവേറിയതുമായ കൺവൻഷൻ ക്നാനായ സഭയുടെ യുകെ കൺവെൻഷൻ.ക്നാനായ നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ചാണ് കൺവെൻഷൻ നടത്തപ്പെടുന്നത് .ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഏർപ്പെടുത്തിയിട്ടുള്ളത് . UKKCA കൺവൻഷനുകളുടെ ചരിത്രത്തിലെ ഏറ്റവും വലുതും, ഏറ്റവും ചിലവേറിയതുമായ കൺവൻഷൻ വേദിയിലേയ്ക്ക് ഒഴുകിയെത്താൻ 51 യൂണിറ്റുകളിൽനിന്നായി 27 കോച്ചുകളാണ് ബുക്ക് ചെയ്യപ്പെട്ടിരിയ്ക്കുന്നത് എന്നതും യൂണിറ്റ് ഭാരവാഹികൾ നൽകുന്ന ടിക്കറ്റ് വിതരണത്തിൻറെ കണക്കും സൂചിപ്പിയ്ക്കുന്നത് നാളെ രാവിലെ ബർമിംഗ്ഹാമിലേയ്ക്കുള്ള വഴി മലയാളികളുടെ വാഹന റാലിയാണോ എന്ന് സംശയംതോന്നിയാൽ അതിശയിക്കാനില്ല എന്നാണ്. ശ്രീ സിബി കണ്ടത്തിലിൻ്റെയും ശ്രീ സിറിൾ പനംകാലയുടെയും നേതൃത്വത്തിലുള്ള സെൻട്രൽ കമ്മറ്റിയംഗങ്ങൾ തങ്ങളുടെ കമ്മറ്റിയുടെ അവസാന കൺവൻഷന് പകിട്ടേറിയ വിജയം ചാർത്താനായി ഒരു മാസമായി കൺവൻഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുയായിരുന്നു.പോഷകസംഘടനകളായ വനിതാ ഫോറത്തിൻറെയും, UKKCYL ൻറെയും, പൂർണ്ണ സഹകരണവും, നാഷണൽ കൗൺസിൽ അംഗങ്ങളുടെ ആവേശപൂർണ്ണമായ പിന്തുണയും സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ പ്രവർത്തനങ്ങളെ ലഘൂകരിയ്ക്കുന്നതിന്…
ബ്രിട്ടൺ പൊതു തെരഞ്ഞെടുപ്പില്‍ ലേബർ പാർട്ടിയോട് തോല്‍വി സമ്മതിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു. വടക്കൻ ഇംഗ്ലണ്ടിലെ സ്വന്തം പാർലമെന്റ് സീറ്റ് ഉറപ്പിച്ചതിന് ശേഷം, ലേബർ പാർട്ടി നേതാവായ കീർ സ്റ്റാർമാറെ ഋഷി സുനക് അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭാവിയുടെ സ്ഥിരതയും വാഗ്ദാനവും ഉയർത്തിക്കാട്ടിക്കൊണ്ട്, സമാധാനപരമായ അധികാര പരിവർത്തനത്തിന് ഋഷി സുനക് ആഹ്വാനം ചെയ്തു. 650 സീറ്റുകളിൽ ലേബർ പാർട്ടി 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. ഋഷി സുനകിന്‍റെ കൺസർവേറ്റിവ് പാർട്ടിക്ക് 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 6 സീറ്റുകളിലും സിൻ ഫെയിൻ 6 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും വിജയിച്ചു. ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി…
ബ്രിട്ടൺ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ താഴെയിറക്കി ലേബർ പാർട്ടി അധികാരത്തിൽ. 650 സീറ്റുകളിൽ ലേബർ പാർട്ടി 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. ഋഷി സുനകിന്‍റെ കൺസർവേറ്റിവ് പാർട്ടിക്ക് 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 6 സീറ്റുകളിലും സിൻ ഫെയിൻ 6 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും വിജയിച്ചു. ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടു. സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. ഇന്നത്തെ രാത്രി ജനങ്ങൾ സംസാരിച്ചു. അവർ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാർമർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം…
ലണ്ടൻ: പാർലമെന്റിന്റെ കാലാവധി പൂർത്തിയാകും മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബ്രിട്ടനിൽ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. വാശിയേറിയ പോരാട്ടം നടക്കുമ്പോഴും ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമർക്കാണ് അഭിപ്രായ വോട്ടെടുപ്പുകൾ മുൻതൂക്കം നൽകുന്നത്. ഈ തിരഞ്ഞെടുപ്പ്, 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ താക്കോൽ സ്റ്റാമർക്ക് കൈമാറുന്ന ദിവസമാകും വരാനിരിക്കുന്നതെന്നാണ് ആളുകളുടെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയാണ് കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഒരേ പോലെ ഉയർത്തിയ പ്രചാരണ ആയുധം. പരസ്പരം പഴിചാരിയതും സാമ്പത്തിക പ്രതിസന്ധിയുടെ പേരിലായിരുന്നു. ഋഷി സുനകിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം പ്രവചിക്കുമ്പോൾ തോൽവിയുടെ ആഘാതം കുറയ്ക്കാനാണ് കൺസർവേറ്റുകളുടെ ശ്രമം. ലേബർ പാർട്ടി രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കുമെന്നത് അംഗീകരിക്കുന്നുവെന്ന് കൺസർവേറ്റീവ് പാർട്ടി മന്ത്രി മെൽ സ്ട്രൈഡ് ബിബിസിയോട് പറഞ്ഞു. എന്നാൽ താൻ ഓരോ വോട്ടിനായും കഠിനമായി പ്രയത്നിക്കുമെന്നായിരുന്നു ഋഷി സുനകിന്റെ പ്രതികരണം. പാർലമെന്റിൽ 650…
ഇപ്സ് വി ച്ചിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി ഡോക്ടർ രാമസ്വാമി ജയറാം മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ച പോലീസാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ഡോക്ടർ രാമസ്വാമി ജയറാം ഇപ്സ് വിച്ചിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്ന 54 വയസ്സുള്ള രാമസ്വാമി ജയറാമിനെ ജൂൺ 30 ഞായറാഴ്ച മുതൽ ആണ് കാണാതായത്.വൈകിട്ട് 5.45 ന് വീടു വിട്ടിറങ്ങിയ ഈ 56 കാരനെ പിന്നീട് കണ്ടില്ല. ജയറാമിനെ കണ്ടെത്താന്‍ പ്രാഥമിക അന്വേഷണത്തിൽ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മാരണവിവരം പുറത്തുവന്നത് . കാതറിന്‍ ആണ് ഡോ. ജയറാമിന്റെ ഭാര്യ. ഒരു മകളാണ് ഇവര്‍ക്ക് ഉള്ളത്.
റെഡിച്ചിലെ മരണമടഞ്ഞ ടിയാനയുടെ സംസ്കാര ശുശ്രൂഷ ജൂൺ 29 ശനിയാഴ്ച. യുകെ മലയാളി ദമ്പതികളായജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ചുവിന്റെയും മകളാണ് ടിയാന. മരണാനന്തരം മകളുടെ അവയവങ്ങൾ ദാനം നൽകിയിരുന്നു ചങ്ങനാശ്ശേരിക്കാരായ ഈ മാതാപിതാക്കൾ. ടിയാനക്ക് ചർദ്ദിയായിട്ടായിരുന്നു അസുഖം ആരംഭിച്ചത്. റെഡിച്ചിൽ തന്നെ സെൻട്രൽ ഹോസ്പിറ്റലിൽ ആണ് ആദ്യം ചികിത്സ തേടിയത്. കുട്ടിയുടെ സ്ഥിതി മോശമായിരുന്നതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ബർമിംഗ്‌ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്. ടിയാനയുടെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്.ശനിയാഴ്ച 9 മണി മുതൽ സംസ്കാര ശുശ്രൂഷയുടെ തത്സമയ ദൃശ്യങ്ങൾ ഇവെന്റ്സ് മീഡിയ യിലൂടെ ലഭ്യമാകും.10.30 മുതൽ ദേവാലയത്തിലെ ശുശ്രൂഷയും പൊതു ദർശനവും.തുടർന്ന് ഒരുമണിയോടെ സെമിത്തേരിയിൽ അടക്കം ചെയ്യും. ലൈവ് സ്ട്രീമിംഗ് കാണുവാൻ : https://youtu.be/WvzPJgyEIVs