യൂറോപ്പിലെ കൺവൻഷനുകളുടെ ചരിത്രത്തിലെ ഏറ്റവും വലുതും, ഏറ്റവും ചിലവേറിയതുമായ കൺവൻഷൻ ക്നാനായ സഭയുടെ യുകെ കൺവെൻഷൻ.ക്നാനായ നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ചാണ് കൺവെൻഷൻ നടത്തപ്പെടുന്നത് .ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഏർപ്പെടുത്തിയിട്ടുള്ളത് .
UKKCA കൺവൻഷനുകളുടെ ചരിത്രത്തിലെ ഏറ്റവും വലുതും, ഏറ്റവും ചിലവേറിയതുമായ കൺവൻഷൻ വേദിയിലേയ്ക്ക് ഒഴുകിയെത്താൻ 51 യൂണിറ്റുകളിൽനിന്നായി 27 കോച്ചുകളാണ് ബുക്ക് ചെയ്യപ്പെട്ടിരിയ്ക്കുന്നത് എന്നതും യൂണിറ്റ് ഭാരവാഹികൾ നൽകുന്ന ടിക്കറ്റ് വിതരണത്തിൻറെ കണക്കും സൂചിപ്പിയ്ക്കുന്നത് നാളെ രാവിലെ ബർമിംഗ്ഹാമിലേയ്ക്കുള്ള വഴി മലയാളികളുടെ വാഹന റാലിയാണോ എന്ന് സംശയംതോന്നിയാൽ അതിശയിക്കാനില്ല എന്നാണ്. ശ്രീ സിബി കണ്ടത്തിലിൻ്റെയും ശ്രീ സിറിൾ പനംകാലയുടെയും നേതൃത്വത്തിലുള്ള സെൻട്രൽ കമ്മറ്റിയംഗങ്ങൾ തങ്ങളുടെ കമ്മറ്റിയുടെ അവസാന കൺവൻഷന് പകിട്ടേറിയ വിജയം ചാർത്താനായി ഒരു മാസമായി കൺവൻഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുയായിരുന്നു.പോഷകസംഘടനകളായ വനിതാ ഫോറത്തിൻറെയും, UKKCYL ൻറെയും, പൂർണ്ണ സഹകരണവും, നാഷണൽ കൗൺസിൽ അംഗങ്ങളുടെ ആവേശപൂർണ്ണമായ പിന്തുണയും സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ പ്രവർത്തനങ്ങളെ ലഘൂകരിയ്ക്കുന്നതിന് കാരണമായിട്ടുണ്ട്
ഒരേ രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞ്, കേരളീയ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ച്, ക്നാനായ കുടിയേറ്റത്തിന്റെ ചരിത്രം വിളംബരം ചെയ്യുന്ന നിശ്ചലദൃശ്യങ്ങളൊരുക്കി 51 യൂണിറ്റുകൾ അണിനിരത്തും.
ക്നാനായ യാക്കോബായ സഭയിലെ വലിയ മെത്രാപ്പോലിത്ത അഭിവന്ദ്യ കുറിയാക്കോസ് മാർ സേവേറിയൂസ് തിരുമേനി മുഖ്യാതിഥിയായി എത്തുന്നത് കൺവൻഷന് കൂടുതൽ കരുത്തേകുന്നുണ്ട്.
സിറിൾ പനംകാല-പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയുടെയും റോബി മേക്കര- രജിഷ്ട്രേഷൻ കമ്മറ്റിയുടെയും, മാത്യു ജേക്കബ്ബ്- റിസപ്ഷൻ കമ്മറ്റിയുടെയും, ഫിലിപ്പ് ജോസഫ്,റോബി മേക്കര എന്നിവർ സ്വാഗത നൃത്തം,കലാപരിപാടികൾ എന്നീ കമ്മറ്റികളുടെയും, ലൂബി മാത്യൂസ് വെള്ളാപ്പള്ളി റാലിക്കമ്മറ്റിയുടെയും, ജോയി തോമസ് ലിറ്റർജി കമ്മറ്റിയുടെയും, റോബിൻസ് പഴുക്കായിൽ, ജോയി തോമസ് എന്നിവർ ഫുഡ് കമ്മറ്റിയുടെയും,റോബിൻസ് പഴുക്കായിൽ പബ്ലിസിറ്റി കമ്മറ്റിയുടെയും കൺവീനർമായി കൺവൻഷന് നേതൃത്വം കൊടുക്കുന്നു.
വേഷവിധാനങ്ങളിലെ വൈവിധ്യ വിസ്മയങ്ങളുമായി UKKCYL യും വേദിയിലുണ്ട്.
അനുഗ്രഹീത ക്നാനായ ഗായകർ ഒത്തുചേർന്ന് അവതരിപ്പിയ്ക്കുന്ന ‘തനിമ തൻ സംഗീതം’ കൺവൻഷനിലെത്തുന്നവർക്ക് പുതിയ അനുഭവവാകും.റോയി മാത്യു, ഡേവിഡ് അബ്രഹാം, മറീന സിറിൾ, ലെക്സി അബ്രഹാം, മെൽവിൻ അബ്രഹാം, സിജിൻ ഒളശ്ശ, സിനേഷ് തോമസ്, പ്രണവ് ജയിംസ്, പ്രിയ ജോമോൻ, ആകാശ് ബിനു എന്നിവരാണ് തനിമ തൻ സംഗീതത്തിൽ പങ്കെടുക്കുന്നത്.ഒപ്പം ലിറ്റിൽ ഏൻജൻസ് എന്നറിയപ്പെടുന്ന പിപ്സ് സഹോദരിമാരുടെ ഉപകരണ സംഗീതവിരുന്നും ഉണ്ടായിരിക്കും.
പ്രോഗ്രാമിന് ശബ്ദ സജ്ജീകരണം നിർവ്വഹിക്കുന്നത് കവന്‍ട്രി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാഥ് വിജയനും (ഓഡിയോബിസ് പ്രൊ ലിമിറ്റഡ് ലണ്ടൻ ) വെളിച്ചം ലെക്സ്എഫ്എക്സ് പ്രോയിലൂടെ സോജന് എരുമേലിയുമാണ്.
ഇത്തവണ സമഗ്രമായ ദൃശ്യമിശ്രണം ഒരുക്കുന്നത് വെല്‍സ് ചാക്കോയുമാണ് കളർ മീഡിയയിലൂടെ. ഇടമുറിയാത്ത തത്സമയ ദൃശ്യങ്ങൾക്ക് കരുത്തുപകരുന്നത് ഇവെന്റ്സ് മീഡിയ യു കെയാണ് .
