Author: malayalinews

മലയാളിയുടെ ധൈഷണിക സഞ്ചാരങ്ങളെ തന്റെ അറിവിന്റെ ആഴങ്ങൾ കൊണ്ട് അമ്പരപ്പിച്ച ശ്രീ നാരായണഗുരുവിന്റെ പുകഴ് പെറ്റ കൃതികൾ, ഗുരുവിനെ കുറിച്ച് എഴുതപ്പെട്ട മഹത് വ്യക്തികളുടെ കൃതികളുടെ ആംഗലേയ പരിഭാഷ എന്നിവ യു കെയിലെ ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലൈബ്രറി ഗവേഷണത്തിനായി ഏറ്റെടുക്കുകയാണ്. ലോകത്തിന്റെ എല്ലാ കോണുകളിലും എന്ന പോലെ ആത്മീയതയുടെ തീ പിടിപ്പിച്ച ചിന്തകൾ കൊണ്ട് മലയാളിയുടെ സമകാലത്തെ തന്റെ അറിവിന്റെ പിന്നാമ്പുറത്തു കെട്ടിയിട്ട ശ്രീ നാരായണഗുരു യൂറോപ്പിലും ഉയർത്തെഴുന്നേൽക്കുകയാണ്. യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രസിഡന്റ്‌ ബൈജു പാലയ്ക്കൽ, സെക്രട്ടറി സജീഷ് ദാമോദരൻ, സതീഷ് കുട്ടപ്പൻ, അനിൽ കുമാർ ശശിധരൻ,കല ജയൻ, അനിൽകുമാർ രാഘവൻ, ഗണേഷ് ശിവൻ, മധു രവീന്ദ്രൻ, ഡോ ബിജു പെരിങ്ങത്തറ, ദിലീപ് വാസുദേവൻ, അനീഷ് കുമാർ തുടങ്ങിയവർ ഓക്സഫോർഡ് യൂണിവേഴ്സിറ്റിയുടെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഭാഗം മേധാവി ഇമ്മ മതീസണ്ണുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് തീരുമാനം ആയത്.Daiva Dashakam (Universal Prayer)The Biography of Sree…

Read More

ലണ്ടൺ: യു.കെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസവും തുടരുന്നു. റോതെർഹാമിൽ കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്നതായി ആരോപിക്കപ്പെട്ട ഹോട്ടൽ തീവ്ര വലതുപക്ഷ ജനക്കൂട്ടം ആക്രമിച്ചു. നിരവധി കലാപകാരികൾ റോതെർഹാമിലെ ഹോളിഡേ ഇൻ എക്സ്പ്രസ്സ് എന്ന ഹോട്ടലിലേക്ക് ഇരച്ച് കയറുകയും കെട്ടിടത്തിന്റെ ജനൽ അടിച്ച് തകർക്കുകയും തീയിടുകയും ചെയ്തു. സംഘർഷത്തിൽ പത്ത് പൊലീസ് ഉദ്യോഗസ്ഥർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഹോട്ടലിലെ ജീവനക്കാർക്കോ ഹോട്ടലിൽ താമസിക്കുന്നവർക്കോ പരിക്കേറ്റതായി റിപ്പോർട്ട് ഇല്ല. മാഞ്ചസ്റ്റർ ലിവർപൂൾ, ഹൾ എന്നിവിടങ്ങൾ ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിൽ നടന്ന കലാപത്തിനിടെ 90 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൾ പ്രചരിക്കുന്നുണ്ട്. ബി.ബി.സി ആണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ആൾക്കൂട്ടം ഇംഗ്ലണ്ട് പതാകകളിൽ പൊതിഞ്ഞ് ഇഷ്ടികകളും ബിയർ കുപ്പികളും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞു. ഡാൻസ് പാർട്ടിയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവമാണ് പ്രക്ഷോഭങ്ങളുടെ മൂലകാരണം. കൊലപാതകി മുസ്‌ലിം ആണെന്ന അഭ്യൂഹമാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. അക്രമി മുസ്‌ലിം ആണെന്ന തെറ്റായ…

Read More

ലണ്ടന്‍: യു.കെ. ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണെന്ന ആശങ്ക പ്രകടിപ്പിച്ച് ടെസ്ല – സ്പേസ് എക്സ് സി.ഇ.ഒ. എലോണ്‍ മസ്‌ക്. രാജ്യത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി മാറുന്നതിന് ഇടയിലാണ് മസ്‌ക് തന്റെ ആശങ്ക പ്രകടിപ്പിച്ചത്. ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് പിന്നാലെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ടിരുന്നു. സൗത്ത്പോര്‍ട്ടില്‍ നടന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഡാന്‍സ് പാര്‍ട്ടിയില്‍ മൂന്ന് പെണ്‍കുട്ടികളെ 17കാരന്‍ കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റുവാണ്ടന്‍ മാതാപിതാക്കളുടെ മകനായി ബ്രിട്ടനില്‍ ജനിച്ച പതിനേഴുകാരനായ ആക്സല്‍ മുഗന്‍വ റുഡകുബാനയാണ് ഈ ക്രൂരമായ ആക്രമണം നടത്തിയത്. അതിനിടയില്‍ ബോട്ടില്‍ ബ്രിട്ടനിലേക്ക് പോയ സിറിയന്‍ കുടിയേറ്റക്കാരനാണ് ഈ ആക്രമണം നടത്തിയതെന്ന വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ലിവര്‍പൂള്‍, നോട്ടിങ്ഹാം, ലീഡ്സ്, ബെല്‍ഫാസ്റ്റ്, സ്റ്റോക്ക്-ഓണ്‍-ട്രെന്റ്, ബ്ലാക്ക്പൂള്‍, ഹള്‍ ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ആരംഭിക്കുകയും അത് അക്രമാസക്തമാകുകയുമായിരുന്നു. ഇതിനിടയില്‍ എക്‌സില്‍ പങ്കിട്ട ഒരു വീഡിയോയ്ക്കുള്ള പ്രതികരണമെന്നോണമാണ്…

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എൽ എ യുമായ ചാണ്ടി ഉമ്മൻ ഇന്ന് രാവിലെ 9 മണിക്ക് ശിവഗിരി മഠത്തിന്റെ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ അഫിലിയേറ്റഡ് സെന്റർ ആയ യു കെ യിലെ ശിവഗിരി ആശ്രമം സന്ദർശിച്ചു. മനുഷ്യത്വമാണ് ഏക മതം എന്ന വിശ്വസിക്കുന്ന ഏവർക്കും യു കെ യിലും സ്ഥാനം ഉണ്ട് എന്ന് കാണുമ്പോൾ അതിയായ സന്തോഷം ഉണ്ടെന്നും ലോക പ്രാർത്ഥനാ ഗീതയമായ ദൈവദശകലാപനത്തിൽ പങ്ക് ചേർന്നുകൊണ്ട് ഇന്ത്യയ്ക്ക് വെളിയിലുള്ള ശിവഗിരി ആശ്രമത്തിന്റെ അഫിലിയേറ്റഡ് സെന്റർ സന്ദർശിക്കാൻ കഴിഞ്ഞതു മഹാഭാഗ്യമായി കരുതുന്നു എന്നും ഗുരുദേവ ദർശനങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുവാൻ ഈ ആശ്രമത്തിന് കഴിയട്ടെ എന്നും ചാണ്ടി ഉമ്മൻ ആശംസിച്ചു യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രതിഷ്ഠ ചടങ്ങു നടക്കുന്ന സമയത്തു പങ്കെടുക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. ഇന്ന് രാവിലെ 9:30ക്ക്‌ ആശ്രമത്തിൽ എത്തിയ ചാണ്ടി ഉമ്മനെ സേവനം യു കെ ചെയർമാൻ ശ്രീ…

Read More

ഒരു ജനതയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട ഗുരുദേവൻ പ്രവർത്തിച്ചതും ഉപദേശം നൽകിയതും ലോകത്തുള്ള എല്ലവർക്കും വേണ്ടിയാണ്.1997 ൽ കോട്ടയം നാഗമ്പടം ക്ഷേത്രം സന്നിധിയിൽ നിന്നും ആരാഭിച്ച ശിവഗിരി പദയാത്രയിൽ മുഴുവൻ സമയവും ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ നരവംശാസ്ത്രം വിഭാഗം പ്രൊഫസറായി വിരമിച്ച പ്രൊഫ: അലക്സ്‌ ഗ്യാത്ത്‌ യുകെയിലെ ശിവഗിരി ആശ്രമത്തിൽ നടക്കുന്ന 170-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിൽ മുഖ്യാതിഥി ആകും ശ്രീനാരായണ ഗുരു ലോകത്തിന് നല്‍കിയ ഏറ്റവും മഹത്തായ വചനമാണ് ‘ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. ആധുനികതയുടെയും, പരിഷ്കാരങ്ങളുടെയും ഹൈടെക്‌ യുഗമായ ഈ നൂറ്റാണ്ടിലും പ്രസക്തമാകുന്നവയാണ് ഈ വാക്കുകളെന്ന് അലക്സ്‌ ഗ്യാത്ത്‌.1994-1997 കാലഘട്ടത്തിൽ കേരളത്തിൽ മതപഠന ഗവേഷണവുമായി എത്തുകയും ഗുരുവിനെയും ഗുരുവിന്റെ ദർശനകളെയും ആഴത്തിൽ പഠിക്കുവാനും പുണ്യ ഭൂമിയായ ശിവഗിരിയും, ചെമ്പഴന്തിയും സന്ദർശിക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും ശിവഗിരി ആശ്രമം യു കെ എന്ന ആധ്യാത്മിക കേന്ദ്രം ഗുരുവിന്റെ സന്ദേശങ്ങൾ യൂറോപ്പിലെ…

Read More

ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ 170-ാമത് ജന്മദിനം ഓഗസ്റ്റ്‌ 20ന്യു കെ യിലെ ശിവഗിരി ആശ്രമത്തിൽ പ്രൗഢഗംഭീരമായി ആഘോഷിക്കും. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്കുയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ നാം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഗുരുദേവ ദര്‍ശനങ്ങളെ ആശ്രയിക്കുകയാണ് ഏക പോംവഴി. യുകെ യിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്‌ജ് നഗരത്തിൻ്റെ ആദ്യ ഏഷ്യൻ വംശജനായ മേയറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ബൈജു വർക്കി തിട്ടാല ജയന്തി സമ്മേളനം ഉത്ഘാടനം ചെയ്യും. രണ്ടര പതിറ്റാണ്ടു മുൻപ് ശിവഗിരി തീർത്ഥടന പദയാത്രയിൽ പങ്കെടുത്ത യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ നരവംശാസ്ത്രം വിഭാഗം പ്രൊഫസറായി വിരമിച്ച പ്രൊഫ: അലക്സ്‌ ഗ്യാത്തും കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുരുനാരായണ സേവാനികേതന്റെ ഗുരു നാരായണ സൗരഭം മാസികയുടെ മാനേജിഗ് എഡിറ്റർ ശ്രീ സി.എ. ശിവരാമൻ ചാലക്കുടി എസ്എൻഡിപി യൂണിയനിൽപ്പെട്ട കൊരട്ടി ഖന്ന നഗറിലെ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പ്രസിഡന്റ്‌…

Read More

നാലുമാസം മുമ്പ് ജോലി സംബന്ധമായി യുകെയിലെത്തിയ അങ്കമാലി കാലടി സ്വദേശിയായ റൈഗൻ ജോലി സ്ഥലത്തുവച്ച് ഉണ്ടായ അപ്രത്യക്ഷമായ അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സോളിഹളളിലെ ഓൾട്ടർ പ്രിയറി കത്തോലിക്കാ പള്ളിയിൽ ഇന്നലെ വൈകുന്നേരം 4 മണി മുതൽ 7. 30 വരെയാണ് പൊതുദർശനം ക്രമീകരിച്ചിരുന്നത്. പൊതുദർശനം ക്രമീകരിക്കാനായി ഡെത്താറാം ഫാദേഴ്സിലെ ബിജു പന്തലുകാരൻ ആണ് നേതൃത്വം നൽകിയത്, പൊതുദർശനത്തിനുശേഷം കുർബാനയ്ക്കും മറ്റ് പ്രാർത്ഥനകൾക്കും നേതൃത്വം നൽകിയത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവാണ്. പത്തോളം വൈദികരും പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുത്തിരുന്നു. ബെഡ് ഫോർഡ് ഹോസ്പിറ്റലിൽ നേഴ്സാണ് റൈഗൻെറ ഭാര്യ. 4 വയസ്സുകാരിയായ മകളുമുണ്ട് റൈഗന്.ഉടൻതന്നെ റൈഗന്റെ മൃതദേഹം നാട്ടിൽ എത്തിച്ച് മാതൃ ഇടവകയിൽ സംസ്കാരം നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃത സംസ്കാരത്തിൻറെ തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും.

Read More

മെയ്ഡ്സ്റ്റോണ്‍: മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ (എം എം എ) സംഘടിപ്പിക്കുന്ന മൂന്നാമത് ഓള്‍ യുകെ സെവൻ എ സൈഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ്‌ ജൂലൈ 14 ഞായറാഴ്ച നടക്കും. കെന്റിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ മെയ്ഡ്സ്റ്റോണ്‍ എഫ്‌ സിയുടെ ഹോം ഗ്രാണ്ടായ ഗാലഗർ സ്റ്റേഡിയത്തില്‍ ആണ്‌ ഇത്തവണയും ഫുട്ബോൾ മാമാങ്കം അരങ്ങേറുക. യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിന്റെ കലാശപ്പോരാട്ടം നടക്കുന്ന ജൂലൈ 14 ഞായറാഴ്ച തന്നെയാണ് എംഎംഎയുടെ ടൂർണമെന്റും സംഘടിപ്പിച്ചിരിക്കുന്നത്. യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നും കരുത്തരായ ടിമുകളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ്‌ ഇത്തവണയും ഫുട്ബോൾ മത്സരങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ട സ്റ്റേഡിയമായ ഗാലഗർ മികച്ച സരകര്യങ്ങളുള്ളതും അതിമനോഹരവുമാണ്‌. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 ടീമുകള്‍ മാറ്റുരക്കുന്ന പോരാട്ടത്തിൽ വന്‍ സമ്മാനത്തുകകളും ട്രോഫികളുമാണ്‌ വിജയികളെ കാത്തിരിക്കുന്നത്‌. ജേതാക്കള്‍ക്ക്‌ 750 പൗണ്ട് , റണ്ണര്‍ അപ്പ്‌ ടീമിന്‌ 500 പൗണ്ട്, മൂന്നാം സ്ഥാനക്കാര്‍ക്ക്‌ 250 പൗണ്ട്, എന്നിവക്കൊപ്പം എംഎംഎ നൽകുന്ന ട്രോഫികളും സമ്മാനമായിട്ടുണ്ട്‌. കൂടാതെ ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് സ്‌കോറർ…

Read More

ശാന്തമായി മണൽത്തരികളെ ഉമ്മവച്ച് ഉണർത്തുന്ന കടൽതിരമാലകൾക്ക് മുകളിലൂടെ ആകാശവിശാലതയുടെ കാർമേഘങ്ങളെ കീറിമുറിച്ച് വെള്ളവിമാനങ്ങളിൽ സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മണ്ണിൽ പറന്നിറങ്ങിയ മല്ലന്മാരുടെ പോരാട്ടങ്ങൾക്കും പോർവിളികൾക്കും മറ്റുരക്കുന്ന “ആൾ യുകെ വടംവലി” വൂസ്റ്റർ തെമ്മടീസും ഡബ്ല്യൂ എം സി എയുംഅഭിമുഖ്യത്തിൽ നടത്തുമ്പോൾ,കാരിരുമ്പിന്റെയും കാട്ടാനയുടെയും കരുത്തുള്ള വീരന്മാരുടെ ശൗര്യത്തിന് ആവേശവും അർപ്പുവിളികളുമായി വൂസ്റ്റർലേക്ക് നിങ്ങൾക്ക് ഏവർക്കും സ്വാഗതം നണറിവുഡ് സ്പോർട്സ് സെന്ററിൽ ജൂലൈ 13 നാണ് മത്സരം. പുരുഷ-വനിത ടീമുകളാണ് മത്സരത്തിന് എത്തുക. വൂസ്റ്റർ തെമ്മടീസും ഡബ്ല്യൂ എം സി എയും സംയുക്തമായാണ് മൂന്നാം സീസൺ വടം വലി മത്സരം സംഘടിപ്പിക്കുന്നത്. പുരുഷൻമാരുടെ 580 kg വിഭാഗത്തിലുള്ള മത്സരത്തിന് യുകെയിലെ 20 ഓളം ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും മറ്റ് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് + 447838930265,+447850389337 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടാം

Read More

ആഷ്‌ഫോഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫ്‌ MP-യായി സത്യപ്രതിജ്ഞ ചെയ്തു. ബൈബിളിലെ പുതിയനിയമം കയ്യിലെടുത്ത്…. I swear by Almighty God that I will be faithful and bear true allegiance to His Majesty King Charles, his heirs and successors, according to law. So help me God….എന്ന പ്രതിജ്ഞ ചൊല്ലി… ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി എംപി. കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ നഴ്സ് സോജന്‍ ജോസഫ് ലേബര്‍ ടിക്കറ്റില്‍ അട്ടിമറി വിജയം നേടിയത്. 139 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇവിടെ ലേബര്‍ ജയിക്കുന്നത്. തെരേസ മേ മന്ത്രിസഭയില്‍ മന്ത്രിയും ഒരുവേള ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ വീഴ്ത്തിയത്. 15,262 വോട്ടുകള്‍ നേടി സോജന്‍ വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13483 വോട്ടുകളാണ്. തൊട്ടു പിന്നില്‍…

Read More