മലയാളിയുടെ ധൈഷണിക സഞ്ചാരങ്ങളെ തന്റെ അറിവിന്റെ ആഴങ്ങൾ കൊണ്ട് അമ്പരപ്പിച്ച ശ്രീ നാരായണഗുരുവിന്റെ പുകഴ് പെറ്റ കൃതികൾ, ഗുരുവിനെ കുറിച്ച് എഴുതപ്പെട്ട മഹത് വ്യക്തികളുടെ കൃതികളുടെ ആംഗലേയ പരിഭാഷ എന്നിവ യു കെയിലെ ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലൈബ്രറി ഗവേഷണത്തിനായി ഏറ്റെടുക്കുകയാണ്.
ലോകത്തിന്റെ എല്ലാ കോണുകളിലും എന്ന പോലെ ആത്മീയതയുടെ തീ പിടിപ്പിച്ച ചിന്തകൾ കൊണ്ട് മലയാളിയുടെ സമകാലത്തെ തന്റെ അറിവിന്റെ പിന്നാമ്പുറത്തു കെട്ടിയിട്ട ശ്രീ നാരായണഗുരു യൂറോപ്പിലും ഉയർത്തെഴുന്നേൽക്കുകയാണ്. യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രസിഡന്റ് ബൈജു പാലയ്ക്കൽ, സെക്രട്ടറി സജീഷ് ദാമോദരൻ, സതീഷ് കുട്ടപ്പൻ, അനിൽ കുമാർ ശശിധരൻ,കല ജയൻ, അനിൽകുമാർ രാഘവൻ, ഗണേഷ് ശിവൻ, മധു രവീന്ദ്രൻ, ഡോ ബിജു പെരിങ്ങത്തറ, ദിലീപ് വാസുദേവൻ, അനീഷ് കുമാർ തുടങ്ങിയവർ ഓക്സഫോർഡ് യൂണിവേഴ്സിറ്റിയുടെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഭാഗം മേധാവി ഇമ്മ മതീസണ്ണുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് തീരുമാനം ആയത്.
Daiva Dashakam (Universal Prayer)
The Biography of Sree Narayana Guru
Sree Narayana Guru: His Life and Teachings
Sree Narayana Smrithi
Sree Narayana Gurudevan
Sree Narayana Guru Life and Times
Anthology of Poems of Narayana
Narayana Guru A Life of Libarating Love
Philosopher Saint. The life and Philosophy of Sree Narayana Guru.

എന്നീ പുസ്തകങ്ങൾ ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റി ബോഡ് ലിയോൺ ലൈബ്രറിയിലെ ബ്ലാക്ക് വെൽ ഹാളിൽ വെച്ച് സെപ്റ്റംബർ ഒൻപതാം തിയതി രാവിലെ പത്തു മണിക്ക് യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ ഭാരവാഹികൾ ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലൈബ്രറിക്കു കൈമാറും. മാനവരാശിക്ക് ഗുരു നൽകിയ മഹത്തായ സംഭാവനകൾ ലോകത്തെ ഏറ്റവും മികച്ചതെന്നു കണക്കാക്കപെടുന്ന സർവകലാശാലയിൽ ഇടം പിടിക്കുക വഴി പുതു തലമുറയ്ക്ക് ഗുരുവിനെ അറിയുവാനുള്ള അവസരം ഒരുങ്ങുകയാണ്.മലയാളിയുടെ ആത്മീയ അടിത്തറ ആയി കണക്കാക്കപ്പെടുന്ന ശ്രീ നാരായണ ഗുരുവിന്റെ സാഹിത്യ സംഭവനകൾ അതിന്റെ ഗിരിമക്ക് ചേർന്ന ഇടം ഒക്സ്ഫോഡ് സർവകലാശാലയിലെ പ്രകാശന ചടങ്ങിലൂടെ കണ്ടെത്തിയിരിക്കുകയാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിജിയും സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിജിയും അറിയിച്ചു.