ബലൂചിസ്ഥാൻ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ തോക്കുധാരികൾ 22 പേരെ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലെ ഹൈവേയിൽ രാത്രിയിലാണ് സംഭവം നടന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മുസാഖൈൽ ജില്ലയിലാണ് ആക്രമണം ഉണ്ടായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തോക്കുധാരികളായ അക്രമികൾ വാഹനങ്ങൾ തടയുകയും യാത്രക്കാരെ ബലമായി പുറത്തേക്ക് ഇറക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി. പുറത്തേക്കിറക്കിയ യാത്രക്കാരോട് അവരുടെ ഐഡന്റിറ്റി ചോദിക്കുകയും പഞ്ചാബിൽ (പാക്കിസ്ഥാൻ) നിന്നുള്ളവരെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. 40നും 30നും ഇടയിൽ അക്രമികൾ ഉണ്ടായിരുന്നതായായി ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തിട്ടുണ്ട്. ‘വംശീയതയുടെ അടിസ്ഥാനത്തിൽ വ്യക്തികളെ ലക്ഷ്യമിട്ട് തീവ്രവാദികൾ നിരവധി ബസുകളും ട്രക്കുകളും വാനുകളും തടയുകയായിരുന്നു. പഞ്ചാബിൽ നിന്ന് ബലൂചിസ്ഥാനിലേക്ക് പോവുകയായിരുന്ന വാഹനങ്ങളെയാണ് അക്രമികൾ പ്രത്യേകമായി ലക്ഷ്യം വെച്ചത്. 10 വാഹനങ്ങളും ഇവർ കത്തിച്ചു,’ മുസാഖൈലിലെ മുതിർന്ന ഉദ്യോഗസ്ഥൻ നജീബുള്ള കാക്കർ മാധ്യമങ്ങളോട് പറഞ്ഞു. ആളുകൾ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബലൂചിസ്ഥാൻ…
Author: malayalinews
ഹൈദരാബാദ്: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വസന്ത് റാവു ചവാന്‍ (70) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തിലെ എം.പിയാണ്. വസന്ത് റാവു ചവാന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, ബി.ജെ.പി. രാജ്യസഭാ എം.പി. അശോക് ചവാന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. അശോക് ചവാന്റെ ശക്തികേന്ദ്രമാണ് നന്ദേഡ്. അശോക് ചവാന്‍ ബി.ജെ.പിയിലേക്ക് പോയശേഷമാണ് നന്ദേഡില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് വസന്ത് ചവാനെ കൊണ്ടുവന്നത്. സിറ്റിങ് എം.പിയായ ബി.ജെ.പി. സ്ഥാനാര്‍ഥി പ്രതാപ് പാട്ടീലിനെ 50,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വസന്ത് ചവാന്‍ അശോക് ചവാന്റെ കോട്ടയായ നന്ദേഡ് മണ്ഡലം പിടിച്ചെടുത്തത്. മഹാരാഷ്ട്രയില്‍ എം.എല്‍.എയും എം.എല്‍.സിയുമായിരുന്ന വസന്ത് ചവാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വകവെയ്ക്കാതെയാണ് നന്ദേഡില്‍ പോരാട്ടത്തിനിറങ്ങിയത്. അശോക് ചവാന്‍ ബി.ജെ.പിയിലേക്ക് പോയതിന് ശേഷം നന്ദേഡില്‍ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കിയത് വസന്ത് ചവാനാണ്. വരാനിരിക്കുന്ന മഹാരാഷ്ട്ര…
ടെലഗ്രാം മേധാവിയും സ്ഥാപകനുമായ പാവേല്‍ ദുരോവിന്റെ കസ്റ്റഡി നീട്ടി. ശനിയാഴ്ച വൈകീട്ട് പാരീസിനടുത്തുള്ള ബുര്‍ഗെ വിമാനത്താവളത്തിലാണ് അറസ്റ്റുചെയ്തത്. ഞായറാഴ്ച ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയാണ് കസ്റ്റഡി നീട്ടി നല്‍കിയത്. ടെലിഗ്രാമിനെ ക്രിമിനല്‍ക്കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് നടപടി. ദുബായില്‍ താമസിക്കുന്ന ദുറോവ്, അസര്‍ബയ്ജാനില്‍നിന്ന് സ്വകാര്യജെറ്റില്‍ പാരീസിലെത്തിയതായിരുന്നു. പരമാവധി 96 ദിവസം വരെ ദുരോവിന് കസ്റ്റഡിയില്‍ കഴിയേണ്ടിവരും. ഈ കാലാവധി കഴിഞ്ഞാല്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കണോ അതോ റിമാന്‍ഡ് ചെയ്ത് കസ്റ്റഡിയില്‍ വെക്കണോ എന്ന് കോടതി തീരുമാനിക്കും. തട്ടിപ്പുകള്‍, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദം പ്രോത്സാഹിപ്പിക്കല്‍ ഉള്‍പ്പടെയുള്ളവ ടെലഗ്രാമില്‍ നടക്കുന്നവെന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് അധികാരികള്‍ ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. ടെലഗ്രാമിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ദുരോവ് പരാജയപ്പെട്ടുവെന്ന് അധികൃതര്‍ ആരോപിക്കുന്നു. എന്നാല്‍ തങ്ങള്‍ യൂറോപ്പിലെ ഡിജിറ്റല്‍ സേവന നിയമം ഉള്‍പ്പടെയുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും, വ്യവസായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതെന്നും ടെലഗ്രാം പറയുന്നത്. പ്ലാറ്റ് ഫോം…
കോട്ടയം: പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിൻ്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപിച്ചെത്തിയ മകൻ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് അടിയ്ക്കുകയായിരുന്നു. പോലീസെത്തി വീട്ടിൽ നിന്നുതന്നെ രാഹുലിനെ കസ്റ്റഡിയിലെടുത്തു.
മോസ്‌കോ: രണ്ട് റഷ്യന്‍ നഗരങ്ങളിലേക്ക് ഡ്രോണുകള്‍ തൊടുത്ത് യുക്രൈന്‍. ഡ്രോണുകളെ റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സരാതോവ് മേഖലയിലെ നഗരങ്ങളെ ലക്ഷ്യമാക്കിയാണ് യുക്രൈന്‍ ഡ്രോണുകള്‍ എത്തിയത്. ഇവയെ റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ഇത്തരത്തില്‍ തകര്‍ക്കപ്പെട്ട ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്നാണ് നഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിന് കേടുപാടുകളുണ്ടായതെന്ന് റീജിയണല്‍ ഗവര്‍ണര്‍ റൊമാന്‍ ബസുര്‍ജിന്‍ പറഞ്ഞു. സംഭവത്തില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും 38 നില പാര്‍പ്പിട സമുച്ചയത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മൂന്നുനിലകളില്‍ കേടുപാടുണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പരിക്കേറ്റ ഒരു സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏംഗല്‍സ് നഗരത്തില്‍ ഒരു കെട്ടിടത്തിന്റെ മുകള്‍നിലയ്ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. സരാതോവ് മേഖലയിലേക്ക് എത്തിയ ഒന്‍പത് യുക്രൈന്‍ ഡ്രോണുകള്‍ തകര്‍ത്തെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 900 കിലോമീറ്റര്‍ അകലെയാണ് സരാതോവ് മേഖല സ്ഥിതി ചെയ്യുന്നത്.
കൊച്ചി: ചലച്ചിത്ര താരം ബാബുരാജ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. മാതൃഭൂമി ന്യൂസിലൂടെയായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. ബാബു രാജ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുമെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് താന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. യോഗ്യതയുള്ളവര്‍ അമ്മയുടെ നേതൃത്വ പദവിയിലേക്ക് എത്തട്ടേയെന്നും യുവതി വ്യക്തമാക്കി. വെളിപ്പെടുത്തലിന്റെ പൂര്‍ണ രൂപം ഒരു കാലത്ത് താന്‍ ബാബു രാജിനെ സഹോദരനെ പോലെ താന്‍ വിശ്വസിച്ചിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ സ്വപ്‌നങ്ങളുമായി സിനിമയിലേക്ക് വരുന്നത്. നടന്‍ ബാബുരാജ് തന്നെ സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് ആളുകള്‍ ഉണ്ട്. അവരോട് സംസാരിച്ചതിന് ശേഷം ഉചിതമായ റോള്‍ തിരഞ്ഞെടുക്കാം എന്നായിരുന്നു ബാബുരാജ് പറഞ്ഞത്. വീട്ടിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല, ചോദിച്ചപ്പോള്‍ അല്‍പ്പസമയത്തിനകം എല്ലാവരും എത്തുമെന്നാണ് ബാബുരാജ് പറഞ്ഞത്. തനിക്ക് വിശ്രമിക്കാനായി വീടിന്റെ താഴത്തെ നിലയില്‍ ഒരു റൂം തന്നു. ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോള്‍…
മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻ പിള്ള രാജു, എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ 24 നോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി.മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. 2008 ൽ ദേ ഇങ്ങോട്ട് നോക്കിയെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിലാണ്. ടോയ്ലറ്റില്‍ പോയി വരുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ ജയസൂര്യ. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. മിനുവിന് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ലെന്നും നടി…
ദിസ്പൂർ: അസമിലെ നാഗോൺ ജില്ലയിൽ 14 കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്‌ലിങ്ങൾക്കെതിരെ വർഗീയ വിദ്വേഷം പ്രചരിപ്പിച്ചെന്ന വിമർശനവുമായി കോൺഗ്രസ്. ബലാത്സംഗത്തിലെ പ്രതികളിലൊരാൾ മുസ്‌ലിം വിഭാഗത്തിൽ പെട്ടയാളാണ്.ഹിന്ദു സമൂഹത്തിന്റെ യഥാർത്ഥ ശത്രു ആരാണെന്ന് മനസിലാക്കാൻ ആസാമീസ് ഹിന്ദു സമൂഹത്തോട് ശർമ്മ അഭ്യർത്ഥിച്ചിരുന്നു. ‘ആസാമീസ് ഹിന്ദു സമൂഹത്തിന്റെ യഥാർത്ഥ ശത്രു ആരാണെന്ന് അവർ തിരിച്ചറിയണം. അത് ആരാണെന്ന് അവർ ഇനിയും തിരിച്ചറിയാത്തത് ഏറ്റവും വലിയ വിരോധാഭാസമാണ്,’ അദ്ദേഹം പറഞ്ഞു. നാഗോണിലെ ധിംഗിലെ പതിനാലുകാരി ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുചക്രവാഹനത്തിലെത്തിയ മൂന്ന് പേർ അവളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. കേസിലെ പ്രധാന പ്രതി തഫാസുൽ ഇസ്‌ലാം കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടിരുന്നു. ഇത് ദുരൂഹത വർധിപ്പിക്കുന്നതായി കോൺഗ്രസ് പറഞ്ഞു. പുലർച്ചെ 3 മണിക്ക് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരുമ്പോൾ തഫാസുൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് പൊലീസിന്റെ ഭാഷ്യം. കൈവിലങ്ങ് ഉണ്ടായിട്ടും തഫാസുൽ കുളത്തിലേക്ക്…
ധാക്ക: ബംഗ്ലാദേശില്‍ പൗരന്‍മാരോട് മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാറില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ശ്രീകൃഷ്ണജന്മാഷ്ടമിയുമായി ബന്ധപ്പെട്ട ദേശീയ അവധിക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘പൗരന്‍മാര്‍ വ്യത്യസ്ത മതം, രാഷ്ട്രീയം മുതലായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ പേരില്‍ ഞങ്ങള്‍ അവരോട് വിവേചനം കാണിക്കാറില്ല. രാജ്യത്തെ എല്ലാ അംഗങ്ങളെയും ഒരു കുടുംബമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.മത ന്യൂനപക്ഷങ്ങള്‍, ഗോത്രങ്ങള്‍, മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ തുടങ്ങിയവരെല്ലാം പുതിയ ബംഗ്ലാദേശില്‍ തുല്ല്യ അവകാശങ്ങളുള്ള പൗരന്‍മാരായിരിക്കും,’ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ മുഹമ്മദ് യൂനുസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ താന്‍ നയിക്കുന്ന ഇടക്കാല സര്‍ക്കാരില്‍ നിന്നുമുണ്ടാവില്ല എന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ബംഗ്ലാദേശ് സര്‍ക്കാരിനായുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയ കൂടിയാലോചനകള്‍ക്ക് ശേഷം ഉണ്ടാവുമെന്നും അതുവരെ രാജ്യത്തെ ഇടക്കാല സര്‍ക്കാര്‍ നയിക്കുമെന്നും മുഹമ്മദ്…
ബെംഗളൂരു: ബെംഗളൂരു ജയിലിനുള്ളിൽ നിന്ന് കന്നഡ നടൻ ദർശൻ തൻ്റെ അടുത്ത സഹായിയോട് സംസാരിക്കുന്ന വീഡിയോ പുറത്ത്. ദർശൻ ജയിലിൽ നിന്ന് പുകവലിക്കുകയും ചിരിക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് പുതിയ ദൃശ്യങ്ങൾ പുറത്തായത്. ജൂണിൽ 33 കാരനായ തന്റെ ആരാധകൻ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദർശൻ ഇപ്പോൾ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്. താരം തന്റെ സഹായിയോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ താരം നല്ല വെളിച്ചമുള്ള മുറിയിൽ ഇരിക്കുന്നതാണ് കാണിക്കുന്നത്. പിന്നിൽ കർട്ടനുകളും വസ്ത്രവും കാണാം. നേരത്തെ ദർശന് ജയിലിൽ വി.ഐ.പി പരിഗണ ലഭിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പുൽത്തകിടിയിൽ കസേരയിൽ ഇരുന്ന് മറ്റ് നാല് ആളുകളോടൊപ്പം പുകവലിക്കുന്ന ദർശന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഈ ചിത്രങ്ങളിൽ, കന്നഡ നടൻ ഒരു കൈയിൽ കപ്പും മറുകൈയിൽ സിഗരറ്റും പിടിച്ചിരിക്കുന്നതായി കാണാം. ഗുണ്ടാ തലവൻ വിൽസൺ ഗാർഡൻ നാഗയും…