ന്യൂഡല്‍ഹി: ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ അടുത്ത ഐ.സി.സി. ചെയര്‍മാനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രെഗ് ബാര്‍ക്ലെയുടെ പിന്‍ഗാമിയായി വരുന്ന പേരുകളില്‍ മുന്‍പന്തിയില്‍ ജയ്ഷായുടെ പേരാണുള്ളത്. ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും പിന്തുണ ജയ്ഷായ്ക്കുണ്ടെന്നാണ് സൂചന. ജയ്ഷാ ഐ.സി.സി. ചെയര്‍മാനായാല്‍ ഒഴിവുവരുന്ന ബി.സി.സി.ഐ. സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. പ്രമുഖ ഹിന്ദി മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രോഹന്‍ ജെയ്റ്റ്‌ലി അടുത്ത ബി.സി.സി.ഐ. സെക്രട്ടറിയായേക്കുമെന്നാണ് സൂചന. നിലവില്‍ ഡല്‍ഹി ആന്‍ഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ.) അധ്യക്ഷനാണ് അദ്ദേഹം. ഐ.സി.സി. ചെയര്‍മാന്‍സ്ഥാനത്തേക്ക് വന്നാല്‍, ആ പദവിയിലിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറും ജയ്ഷാ. 36 വയസ്സാണ് അദ്ദേഹത്തിന്. ഇന്ത്യക്കാരായ ജഗ്‌മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവര്‍ നേരത്തേ ഈ പദവിയിലിരുന്നവരാണ്. ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ന്യൂസീലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലെ ഐ.സി.സി. ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. നിലവില്‍ ഐ.സി.സി.യുടെ ഫിനാന്‍സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ കാര്യ സബ് കമ്മിറ്റി മേധാവിയാണ് ജയ്ഷാ.
Author: malayalinews
കൊച്ചി: ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അവ അന്വേഷിക്കപ്പെടണമെന്ന് നടൻ പൃഥ്വിരാജ്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിനൊടുവിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ആരോപണങ്ങൾ കള്ളമാണെന്ന് ബോധ്യപ്പെട്ടാൽ മറിച്ചും മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാകണം. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേരുകൾ സംരക്ഷിക്കപ്പെടാൻ നിയമം അനുശാസിക്കാത്തിടത്തോളം കാലം ആ പേരുകൾ പുറത്തുവിടാൻ നിയമതടസം ഉണ്ടെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. “ഹേമാ കമ്മിറ്റി റിപ്പോർട്ടിലുള്ള പേരുകൾ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തിൽ ഇരിക്കുന്നവരാണ്. ഹേമാ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാൾ ഞാൻ ആണ്. അതുകൊണ്ട് റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഞെട്ടലൊന്നും ഉണ്ടായില്ല. ഈ റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നത് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്. ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഒരു ഞെട്ടലുമില്ല. കുറ്റകൃത്യം ചെയ്ത ആൾക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കിൽ തുടർനടപടികൾ എന്താണെന്നറിയാൻ നിങ്ങളെപ്പോലെ…
ഹൈദരാബാദ്: ഇന്തോനേഷ്യയിലെ മതപരമായ വൈവിധ്യവും സൗഹാർദവും ഉയർത്തിക്കാട്ടിയ നടൻ പ്രകാശ് രാജിന്റെ പരാമർശം വീണ്ടും ചർച്ചയിൽ. മതപരമായ വൈവിധ്യങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇന്തോനേഷ്യയില്‍ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതെന്ന് പ്രകാശ് രാജ് ചോദിച്ചിരുന്നു. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും സോഷ്യല്‍ മീഡിയയിലെ തീവ്ര വലതുപക്ഷ പ്രൊഫലുകളെയും മുൻനിർത്തിയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം. ഇന്ത്യയിലെ ഈ ഹിന്ദു ദേശീയ ഗ്രൂപ്പുകളുടെ വിഭജന രാഷ്ട്രീയം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ഇവരാണ് ഇന്ത്യയിലെ അശാന്തിയുടെയും കലാപങ്ങളുടെയും മൂലകാരണമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ’90 ശതമാനം മുസ്‌ലിങ്ങളും രണ്ട് ശതമാനം ഹിന്ദുക്കളുമുള്ള ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. മതപരമായ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടും ഇന്തോനേഷ്യയില്‍ 11,000 ഹിന്ദു ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ അവിടെ ആര്‍.എസ്.എസ് ഇല്ലാത്തതിനാല്‍ രാജ്യത്ത് കലാപങ്ങളൊന്നും ഉണ്ടായതായി ഞാന്‍ കേട്ടിട്ടില്ല,’ എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. 2023ല്‍ ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഇത് ഇന്തോനേഷ്യയിലെ മതസഹിഷ്ണുതയെയും സഹവര്‍ത്തിത്വത്തെയുമാണ് പ്രകടമാക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ബി.ജെ.പിയും…
കൊച്ചി: ബംഗാളി അഭിനേത്രി ശ്രീലേഖ മിത്രയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കം ഐ.പി.സി 354 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മണിക്കൂറുകള്‍ക്ക് മുമ്പാണ് രഞ്ജിത്തിനെതിരെ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് ശ്രീലേഖ പരാതി നല്‍കിയത്. ഇ-മെയില്‍ മുഖേനയായിരുന്നു പരാതി കൈമാറിയത്. പ്രസ്തുത പരാതി എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിക്രമം നടന്നിരുന്ന കടവന്ത്രയിലെ ഫ്‌ളാറ്റ് എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലാണ് വരുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് മുന്‍ ചലച്ചിത്ര അക്കാദമി ചെയര്മാനെതിരെ ചുമത്തിയിരിക്കുന്നത്. ഈ പരാതി സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്യും. രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര പരാതി നല്‍കിയത്. കേസെടുക്കാന്‍ പരാതി വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അറിഞ്ഞു. അതുകൊണ്ടാണ് രേഖാമൂലം പരാതി നല്‍കുന്നതെന്നും…
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു. 35 അടി ഉയരമുണ്ടായിരുന്ന പ്രതിമയാണ് തകര്‍ന്നത്. മാല്‍വാനിലെ രാജ്കോട്ട് കോട്ടയില്‍ മോദി അനാച്ഛാദനം ചെയ്ത പ്രതിമ ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് ഒരു മണിയോടെ തകരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് പ്രധാനമന്ത്രി ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് രാജ്കോട്ട് കോട്ടയില്‍ നടന്ന ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു ശിവജി പ്രതിമയുടെ അനാച്ഛാദനം. മോദിക്ക് പുറമെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എന്‍.സി.പി നേതാവ് അജിത് പവാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കോടികള്‍ ചെലവഴിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പണികഴിപ്പിച്ച പ്രതിമയാണ് ഇപ്പോള്‍ തകര്‍ന്നുവീണിരിക്കുന്നത്. നിലവില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. കോടികള്‍ ചെലവഴിച്ചിട്ടും എന്തുകൊണ്ടാണ് പ്രതിമ തകര്‍ന്നതെന്നും ഇത് അഴിമതിയാണെന്നും പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി. പ്രതിമയുടെ തകര്‍ച്ചയില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും നിര്‍മാണത്തിന്റെ…
ആലപ്പുഴ: സിനിമയിലെ ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധം ശക്തം. ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ഇടപെട്ട് നീക്കി. എന്നാൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി. നിയമപരമായ കാര്യങ്ങൾ സംബന്ധിച്ച് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപ്പാക്കേണ്ട കാര്യങ്ങൾ നടപ്പിലാക്കുമെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ കൃത്രിമത്വം കാണിച്ചുവെന്നും ഇരകളെ വീണ്ടും വീണ്ടും അപമാനിക്കാനുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍നിന്ന് ദുരനുവങ്ങളുണ്ടായെന്ന് വെളിപ്പെടുത്തി നിരവധി നടിമാരാണ് ഇതിനകം രംഗത്തെത്തിയിട്ടുള്ളത്.
കോട്ടയം: പ്രമുഖ സുവിശേഷകൻ റവ. പി ഐ എബ്രഹാം (91) (കാനം അച്ചൻ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. അനുഗ്രഹീതനായ പ്രസംഗകൻ, പ്രഗത്ഭനായ എഴുത്തുകാരൻ എന്നീ നിലകളിൽ അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് വിശ്വാസത്തിനു വേണ്ടി സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്ന് പോരാടിയ അപൂർവ്വ വ്യക്തിത്വമായിരുന്നു. കാനം അച്ചൻ 1933 ഒക്ടോബർ 20 നു കോട്ടയം ജില്ലയിൽ ചേലക്കൊമ്പു ഗ്രാമത്തിൽ പാറക്കൽ കുടുംബത്തിൽ ഐസക് – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യം മുതൽ ആത്മീയ തല്പരനായിരുന്നു. സണ്ടേസ്കൂൾ വിദ്യർത്ഥിയായിരിക്കുമ്പോൾ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1958-ൽ വൈദീക പഠനത്തിനു ശേഷം ഓർത്തഡോക്സ് സഭയിൽ വൈദീകനായി. നിരവധി പള്ളികളിൽ ശുശ്രൂഷിച്ചു പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന കാനം അച്ചൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ സുവിശേഷകനായിരുന്നു. കാനം അച്ചൻന്റെ വിയോഗത്തിൽ മലയാളി ന്യൂസ് ഓൺലൈൻ അനുശോചനം രേഖപ്പെടുത്തുന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു (stabbed). കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ സംഭവം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ ആയി. കോട്ടുകാൽ പെരിങ്ങോട്ടുകോണം സ്വദേശി തമ്പി എന്ന് വിളിക്കുന്ന അനന്തു (23), വെൺപകൽ സ്വദേശി അഭിജിത്ത് (25), വെൺപകൽ ചൂണ്ട വിളാകം സ്വദേശി അനന്തു ( 19 ) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. അവണാകുഴി സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ദിനേശ് കുമാറിനെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അവണാ കുഴി ജംഗ്ഷനിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതികൾ ഓട്ടോയിൽ ചാരി നിന്നത് ദിനേശ് കുമാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ഓട്ടോറിക്ഷ അടിച്ചു തകർക്കാൻ പ്രതികൾ ശ്രമിച്ചു. അത് തടയാൻ ശ്രമിച്ച ഡ്രൈവറെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ച ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ദിനേശ് കുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര എസ് എച്ച്…
കോഴിക്കോട്: മുഖ്യമന്ത്രി അടക്കമുള്ളവർ സഞ്ചരിച്ച ബസെന്ന് കൊട്ടിഘോഷിച്ച് സർവീസ് ആരംഭിച്ച നവകേരള ബസ് ഒരുമാസമായി കട്ടപ്പുറത്ത്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ സർവീസ് മുടങ്ങി. ജൂലായ് 21നാണ് അവസാനമായി നവകേരള ബസ് സർവീസ് നടത്തിയത്. നിലവിൽ കോഴിക്കോട് കെഎസ്‌ആർടിസി റീജണൽ വർക്ക് ഷോപ്പിൽ കട്ടപ്പുറത്ത് പൊടിപിടിച്ച് കിടക്കുകയാണ് നവകേരള ബസ്. അറ്റകുറ്റപ്പണിക്കാണ് ബസ് വർക്ക് ഷോപ്പിൽ എത്തിച്ചത്. ശുചിമുറി ഒഴിവാക്കി സീറ്റ് വയ്ക്കുന്നതടക്കമുള്ള അറ്റകുറ്റപ്പണികളാണ് ബസിൽ നടക്കുന്നതെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിർദേശം കോഴിക്കോട് ഡിപ്പോ അധികൃതർക്ക് ലഭിച്ചിട്ടില്ല. ഓണക്കാലം ആകുമ്പോഴേക്കും ബസിന് സർവീസ് നടത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കെഎസ്‌ആർടിസി കോഴിക്കോട് ഡിപ്പോ അധികൃതർ വ്യക്തമാക്കുന്നു. എയർകണ്ടിഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം…
ദോഹ: ഖത്തറിൽ 2024-25 പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികൾക്ക് ഏറ്റവും പുതിയ സുരക്ഷയും സുരക്ഷാ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന 3,000 പരിസ്ഥിതി സൗഹൃദ സ്കൂൾ ബസുകൾ പുറത്തിറക്കിയതായി മൊവാസലാത്ത് (കർവ) അറിയിച്ചു. “കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി സ്‌കൂളുകൾക്കായി യൂറോ 5 നിലവാരമുള്ള ഡീസൽ ബസുകളും, പത്ത് ഇലക്ട്രിക് ബസുകളും ഞങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും സൂപ്പർവൈസറുകൾക്കും പരിശീലനം നടത്തിയിട്ടുണ്ട്,” മൊവാസലാത്ത് സ്‌ട്രാറ്റജി മാനേജ്‌മെൻ്റ് ഓഫീസ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് എം കെ അബുഖാദിജ പറഞ്ഞു. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച്, “മൈ സ്കൂൾ ഈസ് മൈ സെക്കന്റ് ഹോം” എന്ന പ്രമേയത്തിൽ 2024-2025 പുതിയ അധ്യയന വർഷത്തേക്കുള്ള ബാക്ക്-ടു-സ്കൂൾ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പുതിയ അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികളെ മാനസികമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ (ഓഗസ്റ്റ് 25) ആരംഭിച്ച കാമ്പയിൻ ഓഗസ്റ്റ് 31 വരെ തുടരും. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി…