Author: malayalinews

സംസ്ഥാനത്തെ ആദ്യ വാഹന പൊളിക്കല്‍ കേന്ദ്രം തുടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി.യും റെയില്‍വേയും കൈകോര്‍ക്കുന്നു. ഇതിനായി റെയില്‍വേയുടെ ഉപകമ്പനിയായ ബ്രത്ത്വെറ്റുമായി കെ.എസ്.ആര്‍.ടി.സി. ധാരണാപത്രം ഒപ്പിട്ടു. ഫാക്ടറി സ്ഥാപിക്കാനുള്ള സ്ഥലം കെ.എസ്.ആര്‍.ടി.സി. നല്‍കും. ബ്രത്ത്വെറ്റ് യൂണിറ്റ് സ്ഥാപിക്കും. കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനത്തിന്റെ നിശ്ചിതശതമാനം ലഭിക്കും. തെക്കന്‍മേഖലയിലാകും ആദ്യ പൊളിക്കല്‍ കേന്ദ്രം വരുക. പാറശ്ശാലയില്‍ ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി. ഉപയോഗശൂന്യമായി ഇട്ടിരിക്കുന്ന സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. അന്തിമകരാര്‍ ഉടന്‍ ഒപ്പിടും. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്രനയപ്രകാരം സംസ്ഥാനങ്ങളില്‍ അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങേണ്ടതുണ്ട്. 2024 ഏപ്രിലില്‍ പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതായിരുന്നു. കെ.എസ്.ആര്‍.ടി.സി.യെ നോഡല്‍ ഏജന്‍സിയായി നിയോഗിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് നടപടികള്‍ നീളുകയായിരുന്നു. മധ്യ, വടക്കന്‍ ജില്ലകളിലായി രണ്ട് പൊളിക്കല്‍ കേന്ദ്രങ്ങള്‍കൂടി തുടങ്ങേണ്ടതുണ്ട്. ഇതിന് ടെന്‍ഡര്‍ വിളിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രനിര്‍ദേശപ്രകാരം സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിച്ചിരുന്നു. അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാത്തതിനാല്‍ ഇവ മാറ്റിയിട്ടിരിക്കുകയാണ്. 15,000 വാഹനങ്ങളെങ്കിലും…

Read More

തളിപ്പറമ്പ് (കണ്ണൂർ): പഴയ തൊഴിലുടമയിൽനിന്ന്‌ വർഷങ്ങളായി ‘പെൻഷൻ’ ലഭിക്കുന്ന ഒരു പ്രവാസിയുണ്ട്‌ കരിന്പത്ത്‌; മുണ്ടയാട്‌ വീട്ടിൽ കരുണാകരൻ. 27 വർഷത്തെ ഒമാൻ ജീവിതം കഴിഞ്ഞെത്തിയ കരുണാകരന്റെ അക്കൗണ്ടിലേക്കാണ്‌ 13 വർഷമായി ഡോ. സാലിം അബ്ദുള്ള തന്റെ വരുമാനത്തിലൊരു പങ്ക്‌ നൽകുന്നത്‌. ഒരുപക്ഷേ, എല്ലാ പ്രവാസിയും കൊതിക്കുന്ന സഹായധനം. 1985-ൽ തന്റെ 25-ാം വയസ്സിലാണ്‌ കരുണാകരൻ ജോലിതേടി ഒമാനിലെത്തിയത്‌. ഗൃഹാതുരതയും ഭാഷാപ്രശ്നവുമായി ആദ്യ വർഷങ്ങളിൽ ബുദ്ധിമുട്ടിയെന്ന്‌ അദ്ദേഹം പറയുന്നു. ഒമാൻ ആരോഗ്യമന്ത്രാലയത്തിലെ ജനറൽ ഡയറക്ടർ ഡോ. സാലിം അബ്ദുള്ളയുടെകൂടെയായിരുന്നു. പിന്നീട്‌ കുടുംബാംഗം പോലെയായി. അറബിലോകത്തുനിന്നും സനേഹം ലഭിച്ചുകൊണ്ടിരുന്നപ്പോഴും സ്വന്തം കുടുംബത്തോടൊപ്പം ചേരാനുള്ള മനസ്സായി പിന്നീട് കരുണാകരന്. ഒടുവിൽ പ്രവാസജീവിതത്തോട് വിട പറയാൻ തീരുമാനിച്ചു. നാട്ടിൽ ചെറിയൊരു വീട് നിർമിച്ചതല്ലാതെ സമ്പാദ്യമായി കൈയിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. സാലിം അബ്ദുള്ള നൽകിയ അൽപം പണവുമായിട്ടായിരുന്നു മടക്കം. നാട്ടിലെത്തിയെങ്കിലും സാലിം അബ്ദുള്ളയുമായി ഫോൺ വഴി ബന്ധം നിലനിർത്തി. അതിനിടെയാണ്‌ കരുണാകരൻ പ്രതീക്ഷിക്കാത്ത ആ സംഭവം നടന്നത്‌. ബാങ്ക് അക്കൗണ്ടിലേക്ക്…

Read More

പോയവാരം പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളും ഷോര്‍ട് ലിസ്റ്റുകളും താഴെ നല്‍കുന്നു. അതാത് പോസ്റ്റുകള്‍ ക്ലിക്ക് ചെയ്താല്‍ റാങ്ക് ലിസ്റ്റ് കാണാം. SHORT LIST Cat. No. : 573/2023 SUB INSPECTOR OF POLICE(TRAINEE)-KCP-FROM GRADUATE MINISTERIAL STAFF OF POLICE – STATEWIDE in Police (Kerala Civil Police)https://www.keralapsc.gov.in/sites/default/files/2024-08/el_57323.pdf Cat.No. : 544/2023 Excise Inspector(Trainee) 1st NCA-SC – Excise Departmenthttps://www.keralapsc.gov.in/sites/default/files/2024-08/544_23_el.pdf Cat.No. : 528/2022 Marketing Organizer-Part II(Society Category) – Kerala Co-operative Milk Marketing Federation Limitedhttps://www.keralapsc.gov.in/sites/default/files/2024-08/el_528_22.pdf Cat. No. 576/2023 Armed Police Sub Inspector (Trainee)- Constabulary [From among the Graduate Head Constables, Police Constables and officers of corresponding rank in Police or Vigilance Department] – STATEWIDE in Police(Armed Police Battalion)https://www.keralapsc.gov.in/sites/default/files/2024-08/el_576_2023_00l_final.pdf Cat. No. : 527/2022 Marketing…

Read More

അമരാവതി: ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ വനിതാ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി ആക്രമിച്ച് രോഗി. ഡോക്ടറുടെ തലമുടിയില്‍പിടിച്ച് വലിച്ച രോഗി, അവരുടെ തല ആശുപത്രിക്കിടക്കയുടെ സ്റ്റീല്‍ ഫ്രെയിമില്‍ ഇടിപ്പിച്ചു. ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബംഗാര രാജു എന്ന രോഗിയാണ് ആക്രമിച്ചതെന്ന് വനിതാ ഡോക്ടര്‍ ആശുപത്രി ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഡോക്ടര്‍ നടന്നുപോകുന്നതിനിടെ ഇയാള്‍ അവരെ മുടിയില്‍ പിടിച്ച് വലിച്ച് തല ഇടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. സഹപ്രവര്‍ത്തകര്‍ അക്രമിയെ കീഴടക്കിയാണ് ഡോക്ടറെ രക്ഷിച്ചത്. കൊല്‍ക്കത്തയില്‍ വനിതാ പി.ജി. ട്രെയിനി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്താകെ പ്രതിഷേധമിരമ്പുന്നതിനിടെയാണ് വീണ്ടും ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നത്.

Read More

എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്‌സി. നഴ്സിങ് കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന 2024-ലെ അഖിലേന്ത്യാ അലോട്മെന്റിന്റെ ആദ്യറൗണ്ട് ഫലം mcc.nic.in -ൽ പ്രസിദ്ധപ്പെടുത്തി.മൂന്നു പ്രോഗ്രാമുകളിലെ വിവിധ വിഭാഗം സീറ്റുകളിലായി മൊത്തം 26,109 പേർക്ക് ഈ റൗണ്ടിൽ അലോട്മെൻറ്്‌ ലഭിച്ചു. അലോട്മെൻറ്്‌ ലഭിച്ചവർ വെബ്സൈറ്റിൽനിന്നു അലോട്മെൻറ്്‌ മെമ്മോ ഡൗൺ ലോഡുചെയ്തെടുക്കണം. അതിലെ നിർദേശങ്ങൾ മനസ്സിലാക്കണം. പ്രവേശനം നേടണം അലോട്മെൻറ് ലഭിച്ചവർ ഓഗസ്റ്റ് 29-നകം, ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുള്ള പട്ടികപ്രകാരമുള്ള രേഖകളുടെ അസൽസഹിതം അലോട്മെൻറ്്‌ ലഭിച്ച കോളേജിൽ/സ്ഥാപനത്തിൽ ഹാജരായി, ഫീസടച്ച് പ്രവേശനം നേടണം.എം.സി.സി. യു.ജി. ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരം അലോട്മെൻറ് ലഭിക്കുന്നവർ പ്രവേശനവേളയിൽ ഹാജരാക്കേണ്ട രേഖകൾ ഇവയാണ്: • മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നൽകുന്ന അലോട്മെൻറ്്‌ ലറ്റർ • നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നൽകിയ നീറ്റ് യു.ജി. അഡ്മിറ്റ് കാർഡ് • എൻ.ടി.എ. നൽകിയ റിസൽറ്റ്/റാങ്ക് ലറ്റർ • ഡേറ്റ് ഓഫ് ബർത്ത് സർട്ടിഫിക്കറ്റ് [മെട്രിക് (10-ാം ക്ലാസ്) സർട്ടിഫിക്കറ്റിൽ ജനനത്തിയതി…

Read More

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നടനും എം.എൽ.എയുമായ മുകേഷിനെതിരേ ഉയർന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കോടതി വല്ലതും പറഞ്ഞോ, നിങ്ങളാണോ കോടതി എന്നായിരുന്നു മറുചോദ്യം. ഉയർന്നുവന്നതൊക്കെ ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപി പറഞ്ഞത്; മുകേഷിന്റെ കാര്യത്തിൽ കോടതി വല്ലതും പറഞ്ഞോ. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ എന്റെ ഓഫീസിനെ സംബന്ധിക്കുന്ന കാര്യങ്ങൾ ചോദിക്കണം. വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനിൽ നിന്ന് ഇറങ്ങി വരുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കൂ. ആരോപണങ്ങളൊക്കെ മാധ്യമസൃഷ്ടിയാണ്. ഇത് മാധ്യമങ്ങളുടെ തീറ്റയാണ്. ഇതുവെച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ. പക്ഷെ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടുകയാണ് മാധ്യമങ്ങൾ. വിഷയങ്ങളെല്ലാം കോടതിക്ക് മുമ്പിലുണ്ട്. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. സർക്കാർ കോടതിയിൽ കൊണ്ടുചെന്നാൽ അവർ എടുത്തോളും- സുരേഷ് ഗോപി പറഞ്ഞു.

Read More

വയനാടന്‍ ടൂറിസത്തെ തിരിച്ചുപിടിക്കാന്‍ മാസ് ക്യാമ്പയിനുമായി ടൂറിസം വകുപ്പ് കോഴിക്കോട്: വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തെ തുടര്‍ന്നുണ്ടായ ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം ചേര്‍ന്നു. വിവിധ ടൂറിസം സംരംഭകര്‍, ടൂറിസം സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായം പഴയനിലയിലാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി സെപ്റ്റംബര്‍ മാസത്തില്‍ പ്രത്യേക മാസ് ക്യാമ്പയിന്‍ ആരംഭിക്കും. വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാര്‍ക്കറ്റിങ് പ്രചാരണവും നടത്തും. 2021ല്‍ ഈ രീതിയിലുള്ള പ്രചരണം നടത്തിയതിന്റെ ഫലമായി ബെംഗളുരുവിന്റെ വാരാന്ത ടൂറിസം കേന്ദ്രമായി വയനാട് മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുവരെ കാണാത്ത രീതിയിലുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടായ സമയത്താണ് ദുരന്തം സംഭവിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തം ടൂറിസം മേഖലയെ എല്ലാതരത്തിലും ബാധിച്ചുവെന്നും മന്ത്രി…

Read More

വയനാട്: വയനാട് ജില്ലയിലെ പുനരധിവാസത്തിന് യു.പി സർക്കാർ പത്ത് കോടി രൂപ നൽകും. പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായധനമായി സർക്കാർ പത്ത് കോടി രൂപ അനുവദിച്ചതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. ജില്ലയിലെ പുനരധിവാസ പ്രവർത്തനത്തിന് സഹായം അഭ്യർഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് യു.പി സർക്കാരിന്റെ തീരുമാനം.

Read More

കണ്ണൂര്‍: കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ ഒരു സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ബാബുവിന് നേരെ ആക്രമണം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ ഡിവൈഎഫ്‌ഐയും സിപിഎമ്മും ആരോപണങ്ങള്‍ നിഷേധിച്ചു.

Read More

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഭൂമികൈമാറ്റ ആരോപണമുയര്‍ത്തി ബി.ജെ.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (കെ.ഐ.എ.ഡി.ബി) ഭൂമി അനുവദിച്ചത് അനധികൃതമായാണെന്നാണ് ആരോപണം. ഖാര്‍ഗെയുടെ മകന്‍ രാഹുല്‍ ഖാര്‍ഗെ നേതൃത്വം നല്‍കുന്ന സിദ്ധാര്‍ഥ വിഹാര ട്രസ്റ്റിന് അഞ്ച് ഏക്കര്‍ സ്ഥലം കൈമാറിയത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. രാജ്യസഭാ എം.പി. ലഹര്‍സിങ് സിറോയ ആരോപണവുമായി രംഗത്തെത്തിയത്. ബെംഗളൂരുവിന് അടുത്തുള്ള ഹൈടെക് ഡിഫന്‍സ് എയ്‌റോസ്‌പെയ്‌സ് പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കാനായി മാറ്റിവെച്ച 45.94 ഏക്കറിലെ അഞ്ചേക്കറോളം സ്ഥലമാണ് ട്രസ്റ്റിന് അനുവദിച്ചത്. പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിക്കേണ്ട സ്ഥലം ലഭിച്ചത് ഖാര്‍ഗെയുടെ ഭാര്യയും മരുമകനും മക്കളും ചേര്‍ന്ന ട്രസ്റ്റിനാണെന്നും ഇത് അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും ലഹര്‍സിങ് സിറോയ ആരോപിച്ചു. കെ.ഐ.എ.ഡി.ബി. ഭൂമി അനുവദിക്കപ്പെടാന്‍ എപ്പോഴാണ് ഖാര്‍ഗെ കുടുംബം വ്യോമയാന വ്യവസായത്തിലേക്ക് ഇറങ്ങിയതെന്ന് ചോദിച്ച അദ്ദേഹം, നിയമവിരുദ്ധമായ ഭൂമി കൈമാറ്റം ഗവര്‍ണറുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ചിത തുകയ്ക്ക്,…

Read More