കൊൽക്കത്ത: ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളിൽ ബിൽ പാസാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ബില്‍ പാസാക്കിയ ശേഷം ഗവർണർ സി.വി ആനന്ദ ബോസിൻ്റെ അംഗീകാരത്തിനായി അയക്കും. എന്നാൽ ബിൽ പാസാക്കുമോയെന്നതിൽ സംശയമുണ്ട്. അല്ലാത്തപക്ഷം രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും മമത പറഞ്ഞു. ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ പശ്ചിമബംഗാളിൽ ബി.ജെ.പി. ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചത്തെ കൊൽക്കത്ത സെക്രട്ടേറിയേറ്റ് മാർച്ചിനു നേർക്കുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി. ബുധനാഴ്ച സംസ്ഥാനത്ത് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്. വിവിധ മേഖലകളിൽ ബിജെപി…
Author: malayalinews
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ് തുക നൽകുന്നത്. കഴിഞ്ഞ ആഴ്‌ചയിൽ ഇതേ ആവശ്യത്തിന് 71.53 കോടി രൂപ അനുവദിച്ചിരുന്നു. പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത്. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നൽകുന്നുണ്ട്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5940 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്.
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം ഇന്ന് വൈകിട്ടോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. ഗംഗാവാലി പുഴിയിലെ തിരച്ചിലിന് എത്രയും പെട്ടെന്ന് ഡ്രഡ്ജർ എത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അർജുന്റെ കുടുംബം അറിയിച്ചു. ഡ്രഡ്ജറിൻ്റെ പേര് പറഞ്ഞാണ് നേരത്തേയും ഇപ്പോഴും തിരച്ചിൽ വൈകുന്നത്. ഡ്രഡ്ജറില്ലാതെ തിരച്ചിൽ നടക്കില്ലെന്ന് എല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്. എത്രയും വേഗം ഇതെത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണം. അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രഡ്ജറിന് വേണ്ട തുകയിൽ 50 ലക്ഷം രൂപ തുക ജില്ലാ ഭരണകൂടത്തിന് വഹിക്കാൻ കഴിയുമെന്നാണ് അറിയാൻ കഴിഞ്ഞത്. ബാക്കി തുകയ്ക്കാണ് സംസ്ഥാന സർക്കാരിന്റെ സഹായം വേണ്ടത്. ഇത് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കുടുംബം പറഞ്ഞു. കാര്യങ്ങൾ അനുകൂലം ആയില്ലെങ്കിൽ കേരള മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ അറിയിക്കുമെന്നും ഇടപെടൽ ആവശ്യപ്പെടുമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതിന് മുന്‍പ് വിരാട് കോലിയും രോഹിത് ശര്‍മയും പാകിസ്താന്‍ സന്ദര്‍ശിക്കണമെന്ന് പാക് മുന്‍ താരം കമ്രാന്‍ അക്മല്‍. മറ്റെവിടെയുമില്ലാത്ത ആരാധകര്‍ പാകിസ്താനില്‍ ഇരുവര്‍ക്കുമുണ്ടെന്ന കാര്യം അനുഭവിക്കാന്‍ കഴിയും. കോലിയും രോഹിത്തും ജസ്പ്രീത് ബുംറയും പാകിസ്താന്‍ സന്ദര്‍ശനം നടത്തിയാല്‍ അത് ഓരോ പാക് ആരാധകരിലും അതുല്യമായ വികാരമുണര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘വിരമിക്കുന്നതിന് മുന്‍പ് കോലിയും രോഹിത്തും പാകിസ്താന്‍ സന്ദര്‍ശിക്കണം. ലോകക്രിക്കറ്റിലെ താരങ്ങളാണ് ഇരുവരും. ക്രിക്കറ്റ് കളിക്കാനായി ലോകതലത്തില്‍ സഞ്ചരിക്കുന്നവര്‍. മികച്ച ബാറ്റിങ്ങും മത്സരം കൈപ്പിടിയിലൊതുക്കാനുള്ള കഴിവും ഇരുവര്‍ക്കും നിരവധി ആരാധകരെ സൃഷ്ടിച്ചു. പാകിസ്താനില്‍ മറ്റെവിടെയും കാണാനാവാത്ത വിധത്തിലുള്ള ആരാധകവൃന്ദം അവര്‍ക്ക് അനുഭവിക്കാന്‍ കഴിയും. ആഗോളതലത്തിലെ മാതൃകാ പുരുഷനാണ് കോലി. രോഹിത് ലോകകപ്പ് വിജയിച്ച ക്യാപ്റ്റനാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസറാണ് ബുംറ. മൂവരും പാകിസ്താന്‍ സന്ദര്‍ശിച്ചാല്‍ അതുണര്‍ത്തുന്ന വികാരം അതുല്യമായിരിക്കും’, കമ്രാന്‍ അക്മല്‍ പറഞ്ഞു. പാകിസ്താനില്‍ നിരവധി ആരാധകരാണ് വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ഉള്ളത്. ഇരുരാജ്യങ്ങളും…
തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുക്കല്‍ തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പോലീസ് വനിത എ.എസ്.ഐ. ആണ് മൊഴിയെടുക്കുന്നത്. സിദ്ദിഖിനെതിരെ ലൈംഗിക പീഡനമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നടി ഉന്നയിച്ചിരുന്നത്. തിരുവനന്തപുരം വഞ്ചിയൂരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും കൊടും ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാരികളോട് സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്‍ സിദ്ദിഖില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പോലീസ് കേസ്…
കാൻബറ: സാങ്കേതിക പിഴവ് കാരണം വലിയ അബദ്ധം പിണഞ്ഞ് ആസ്ത്രേലിയൻ വിമാനക്കമ്പനി. ഇവരുടെ വിമാനത്തിലെ നൂറ് കണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളാണ് ‘വൻ ഓഫറി’ൽ ഇതുവഴി യാത്രക്കാർക്ക് ലഭിച്ചത്. 300 ഓളം ടിക്കറ്റുകൾ ഈ രീതിയിൽ വിറ്റുപോയെന്നാണ് റിപ്പോർട്ട്. ആസ്ത്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടസ് എയർവേസിനാണ് സോ്ഫ്റ്റ് വെയറിലെ കോഡിങ് തകരാർ മൂലം വലിയ അബദ്ധം സംഭവിച്ചത്. ഓസ്ട്രേലിയയിൽനിന്ന് യുഎസിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റുകൾ കോഡിങ് പിഴവ് കാരണം സാധാരണയിലും 85 ശതമാനത്തോളം കുറവ് നിരക്കിൽ വെബ്സൈറ്റിൽ കാണിക്കുകയായിരുന്നു. സാധാരണ 12 ലക്ഷം രൂപവരെ വിലമതിക്കുന്ന ടിക്കറ്റുകൾ നാല് ലക്ഷം രൂപയിലും താഴെയുള്ള നിരക്കിന് ലഭ്യമായിരുന്നു. എട്ട് മണിക്കൂറോളം പിഴവ് നിലനിന്നുവെന്നാണ് റിപ്പോർട്ട്. 300-ലധികം യാത്രക്കാർ ഈ സമയത്ത് ടിക്കറ്റെടുക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ലോഞ്ച് ഉൾപ്പെടെ വലിയ സൗകര്യങ്ങളാണ് ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് എയർലൈൻസ് ലഭ്യമാക്കുന്നത്. എന്നാൽ, ക്വാണ്ടസ് എയർലൈനസിന്റെ വ്യവസ്ഥകൾ അനുസരിച്ച് ഈ രീതിയിൽ പിഴവ് സംഭവിക്കുന്നപക്ഷം റീഫണ്ട് നൽകാനോ ബുക്കിങ് റദ്ദാക്കാനോ…
കൊണ്ടോട്ടി (മലപ്പുറം): കരിപ്പൂരില്‍ വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയിൽ കയറിയതിന് ശേഷം ജിബിൻ വാതിൽ തുറന്നിരുന്നില്ല. തുടർന്ന്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. ദുബായിലാണ് ജിബിൻ ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്റെ ഈ നിലപാട് കാരണം സിനിമാ മേഖലയിലെ നല്ലവരായ ആളുകള്‍ പോലും സമൂഹത്തിന് മുന്നില്‍ കുറ്റക്കാരയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. അതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് തങ്ങള്‍ക്ക് ഈ വിഷയത്തില്‍ സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും അതിന് മറുപടി ലഭിക്കണമെന്നും ആവശ്യപ്പെട്ടു. ‘സര്‍ക്കാര്‍ ഈ കാര്യത്തില്‍ വലിയ ഒളിച്ചുകളി നടത്തുന്നുണ്ട്. കുറ്റവാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഈ ഒളിച്ചുകളി കാരണം നിരപരാധികളായവരും പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്. ഇപ്പോള്‍ സിനിമാ രംഗത്ത് ഉള്ളവരെല്ലാം കുഴപ്പക്കാരാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാനുള്ള കാരണവും സര്‍ക്കാരാണ്. എത്രയോ നല്ല മനുഷ്യര്‍ സിനിമയിലുണ്ട്, അതില്‍ തന്നെ ഒരു ന്യൂനപക്ഷം ആള്‍ക്കാര്‍ മാത്രമാണ് കുഴപ്പക്കാര്‍. എന്നിട്ടും നിരപരാധികളായവരും സര്‍ക്കാരിന്റെ ഈ ഒളിച്ചുകളി കാരണം പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാരം കണ്ടേ മതിയാകൂ. എന്നാല്‍…
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമയിലെ നടിമാർ പുറത്തുപറഞ്ഞ ലൈംഗികാതിക്രമ പരാതികളിൽ പ്രതികരണവുമായി തെന്നിന്ത്യൻ ഗായിക ചിന്മയി ശ്രീപദ. ഡബ്ള്യുസിസി അംഗങ്ങൾ ശെരിക്കും എന്റെ ഹീറോകളാണ്. ഈ പോരാട്ടത്തിൽ മലയാളിസമൂഹം നൽകിയ പിന്തുണ കാണുമ്പോൾ കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും ചിന്മയി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിന്മയിയുടെ പ്രതികരണം. ‘ഹേമ കമ്മിറ്റിയുടെ പിന്നിലുള്ള ടീമിനെയും വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുടെ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു. ഇക്കാര്യത്തിനായി സ്ത്രീകൾ എല്ലാവരും ഒന്നിച്ചു നിന്നു… ഇതൊന്നും വേറൊരു ഇൻഡസ്ട്രിയിലും കാണാൻ സാധിക്കില്ല… ഈ പരസ്യമായ രഹസ്യങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം… സ്ത്രീകൾക്ക് തുരങ്കത്തിൻ്റെ അറ്റത്ത് ഒരു വെളിച്ചമെങ്കിലും കാണാൻ കഴിഞ്ഞത് ഹേമ കമ്മിറ്റിയിലെ അംഗങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ്’… ചിന്മയി പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നടന്ന അഭിമുഖത്തിൽ ലൈംഗികാതിക്രമ പരാതികളുമായി മുന്നോട്ടുവരുന്ന സ്ത്രീകൾക്കു ലഭിക്കുന്ന പിന്തുണ തന്നെ അസൂയപ്പെടുത്തുന്നുവെന്ന് ചിന്മയി പറഞ്ഞു. തനിക്ക് ഇതുവരെ അങ്ങനെയൊരു…
കാലാവധി കഴിഞ്ഞ പഴയ വാഹനങ്ങള്‍ പൊളിച്ച് പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ഉത്സവകാലത്ത് 1.5 ശതമാനം മുതല്‍ മൂന്നു ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് വാഹന നിര്‍മാതാക്കള്‍. പഴയ വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന് നീക്കാനുള്ള ‘സ്‌ക്രാപ്പേജ് പദ്ധതി’യെക്കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സിയാമിന്റെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കാര്‍ നിര്‍മാതാക്കളും വാണിജ്യ വാഹന നിര്‍മാതാക്കളും വിലക്കിഴിവിന് സമ്മതം അറിയിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന് നീക്കം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, കിയ മോട്ടോഴ്സ്, ടൊയോട്ട കിര്‍ലോസ്‌കര്‍, ഹോണ്ട കാര്‍സ്, ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോഴ്സ്, റെനോ ഇന്ത്യ, നിസ്സാന്‍ ഇന്ത്യ, സ്‌കോഡ ഫോക്‌സ്വാഗന്‍ എന്നീ കാര്‍ നിര്‍മാതാക്കള്‍ 1.50 ശതമാനമോ 20,000 രൂപയോ ഏതാണോ കുറവ് അതായിരിക്കും വിലക്കിഴിവായി നല്‍കുക. മെഴ്സിഡസ് ബെന്‍സ് 25,000 രൂപയാണ് ഇളവ് നല്‍കുക. കഴിഞ്ഞ ആറു മാസത്തിനിടെ…
