Author: malayalinews

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തിൽ മുകേഷ് എം.എൽ.എയ്ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ താരത്തെ സി.പി.എം. കൈവിട്ടേക്കും. മുകേഷിന് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ അറസ്റ്റിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും. നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ കേസെടുത്തതിന് സമാനമായ സാഹചര്യമാണ് മുകേഷും അഭിമുഖീകരിക്കുന്നത്. നിലവില്‍ പരസ്യമായി മുകേഷിനെ തള്ളിപ്പറയില്ലെങ്കിലും താരത്തിനെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പിന്തുണച്ച് രംഗത്ത് വരേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നാണ് വിവരം. കേസിന്റെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമോ എന്നുള്ളതാണ് രാഷ്ട്രീയ എതിരാളികള്‍ ഉറ്റുനോക്കുന്നത്. നിലവില്‍ രാജിവെക്കാൻ മുകേഷിനോട് പാര്‍ട്ടി ആവശ്യപ്പെടില്ല. പകരം രാജി ആവശ്യത്തെ കോണ്‍ഗ്രസ് എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പള്ളിക്കും എം. വിന്‍സന്റിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രതിരോധിക്കുന്നത്. ആരോപണങ്ങളും കേസും വന്നപ്പോളും ഇരുവരും രാജിവെച്ചിരുന്നില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ചൂണ്ടിക്കാണിച്ചത്. പക്ഷെ മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതിന് മുന്നെ ഒരു തീരുമാനം പാര്‍ട്ടി കൈക്കൊള്ളും. നിലവില്‍ കൊല്ലത്തെ പാര്‍ട്ടി നേതൃത്വവുമായി മുകേഷ് അത്ര നല്ല ബന്ധത്തിലല്ല. പാര്‍ട്ടിയുമായി…

Read More

അമേരിക്കയിലെ അതിപ്രശസ്തനായ യൂട്യൂബ് താരമാണ് താനെന്ന വ്യാജ ഐഡന്റ്ിറ്റിയില്‍ ഓസ്‌ട്രേലിയക്കാരനായ യുവാവ് ലൈംഗികമായി മുതലെടുത്തത് ലോകമെമ്പാടുമുള്ള 250ഓളം കുട്ടികളെ. കുട്ടികളെ ചിത്രങ്ങളും സ്‌ക്രീന്‍ഷോട്ടുകളും കാട്ടി ഭീഷണിപ്പെടുത്തി കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയാണ് ഇയാള്‍ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടികളുടെ ഭയത്തേയും ബലഹീനതകളേയും മുതലെടുത്ത് ചരിത്രത്തിലെ ഏറ്റവും ഹീനമായ ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരുന്ന പ്രതി ഒടുവില്‍ പൊലീസിന്റെ പിടിയിലായി. ഓസ്‌ട്രേലിയന്‍ പൗരനായ മുഹമ്മദ് സൈനുല്‍ ആബിദീന്‍ റഷീദ് എന്ന 29 വയസുകാരന് നൂറിലധികം ലൈംഗിക ചൂഷണങ്ങളുടെ പേരില്‍ 17 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ( Australian Man Posing As Teen YouTuber Jailed For World’s Worst Sextortion) യുകെ, യുഎസ്എ, ജപ്പാന്‍ തുടങ്ങി 20 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇയാളുടെ വലയില്‍ കുടുങ്ങിയത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്, യുഎസ് ഹോം സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍, ഇന്റര്‍പോള്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് ഇയാള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടേയും പരാതിയുടേയും വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസും വെസ്റ്റേണ്‍ ആഫ്രിക്കന്‍ ജോയിന്റ്…

Read More

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ ഇടനാഴിയില്‍വെച്ച് യുവനടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് കഴിഞ്ഞദിവസം നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും. നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More

കൊച്ചി: നടിയുടെ ആരോപണത്തിന് പിന്നാലെ ഔദ്യോഗിക പദവികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരന്‍. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനവും കെ.പി.സി.സി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ഒഴിഞ്ഞു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് നൽകി. നടൻമാരായ ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേരുകൾക്കൊപ്പമാണ് ചന്ദ്രശേഖരന്‍റെ പേരും നടി പറഞ്ഞത്. ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ തന്നെ കൊണ്ടുപോയത് ചന്ദ്രശേഖരനാണെന്നായിരുന്നു വെളിപ്പെടുത്തല്‍. രേഖാമൂലം പരാതിയുണ്ടെങ്കില്‍ അവര്‍ നല്‍കട്ടെയെന്നും രേഖാമൂലമുള്ള പരാതി വന്നുകഴിഞ്ഞാല്‍ പ്രതികരണം നടത്താമെന്നുമാണ് ആരോപണം സംബന്ധിച്ച് ചന്ദ്രശേഖരൻ മറുപടി നൽകിയത്. അതേസമയം, ആരോപണമുന്നയിച്ച നടിയെ പരിചയമുണ്ടെന്ന് ഇദ്ദേഹം സമ്മതിക്കുന്നുണ്ട്. കൊച്ചിയില്‍ താമസിച്ച സമയത്താണ് നടിയെ പരിചയം. എന്നാല്‍, അവർ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുകയാണ് അഡ്വ. ചന്ദ്രശേഖരന്‍. നടന്‍മാരുള്‍പ്പടെയുള്ളവരില്‍നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്നാണ് നടി ആരോപിച്ചത്. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന്…

Read More

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാളിൽ സംഘർഷം ശക്തമാകുന്നതിനിടയിൽ വിവാദ പരാമർശവുമായി മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ കത്തിച്ചാൽ അസം, ബിഹാർ, ഝാർഖണ്ഡ്‌, ഒഡീഷ, ഡൽഹി സംസ്ഥാനങ്ങൾ കത്തുമെന്ന് മമത പറഞ്ഞു. പ്രധാനമന്ത്രി ബംഗാളിൽ അശാന്തി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ നിങ്ങൾ ബംഗാൾ കത്തിച്ചാൽ അസം, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്‌, ഒഡീഷ, ഡൽഹി എന്നിവയും കത്തുമെന്ന് ഓർക്കണമെന്ന് മമത പറഞ്ഞു. സംസ്ഥാനത്ത് നടന്നുവരുന്ന പ്രക്ഷോഭം ബംഗ്ലാദേശിലെ പ്രതിഷേധത്തിന് സമാനമാണെന്നാണ് ചിലർ കരുതുന്നത്. ഞാൻ ബംഗ്ലാദേശിനെ സ്നേഹിക്കുന്നു. അവർ ബംഗാളിയാണ് സംസാരിക്കുന്നത്. നമ്മുടെ സംസ്കാരവും സമാനമാണ്. എന്നിരുന്നാലും, ബംഗ്ലാദേശ് മറ്റൊരു രാജ്യമാണെന്നും അവർ പറഞ്ഞു. മമതയുടെ പരാമർശത്തിൽ വിമർശനവുമായി ബിജെപി രം​ഗത്തെത്തി. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിൽ ദേശവിരുദ്ധ അഭിപ്രായങ്ങൾ പ്രസ്താവിക്കുന്നത് ഉചിതമല്ലെന്നും മമത രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മമതക്കെതിരെ രം​ഗത്തെത്തി. അസമിനെ ഭീഷണിപ്പെടുത്താൻ…

Read More

കോഴിക്കോട്: മുല്ലപെരിയാറിൽ പുതിയ ഡാം എന്നതിൽ ബദൽ നിർദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ. റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാൻ ചെറിയ ഡാമുകളും നിർമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണവും മുല്ലപെരിയാർ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലയിലുള്ള ബദൽ നിർദേശമാണ് ഇ ശ്രീധരൻ മുന്നോട്ട് വച്ചിട്ടുള്ളത്. പുതിയ ഡാമിന് പകരം, തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കുന്നതിന് ടണൽ നിർമ്മിച്ചാൽ ആശങ്ക പരിഹരിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ടണൽ നിർമ്മിച്ചാൽ കുറഞ്ഞത് 50 വർഷത്തേക്ക് മുല്ലപെരിയാർ ഭീഷണി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ 2014 ലെ വിധിയിൽ തടയിണ നിർമിക്കുന്നതിനെ പറ്റി പറയുന്നുണ്ടെന്നും ഇ.ശ്രീധരൻ പറഞ്ഞത് പ്രായോ​ഗികമാണോ എന്ന് പരിശോധിക്കണമെന്നും മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി.പി.ജോസഫ് പറഞ്ഞു. അന്ത്യശ്വാസം വലിക്കുന്ന ഡാം ശക്തിപ്പെടുത്താൻ പറ്റില്ലെന്നും ഇ.ശ്രീധരനും റസ്സൽ ജോയിയും ചെയ്യുന്നത് വഞ്ചനയാണെന്നും ഫാ.ജോയ് നിരപ്പേൽ വിമർശിച്ചു.

Read More

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ ടെര്‍മിനല്‍ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്. പ്രതി രമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. രമേഷും രാമകൃഷ്ണയും തുംകൂര്‍ ജില്ലയിലെ മധുഗിരി താലൂക്കില്‍ നിന്നുള്ളവരാണ്. ജോലിക്കിടെ യുവാവിന് അടുത്തെത്തിയ രമേഷ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെര്‍മിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ യുവാവിനെ കുത്തിക്കൊന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read More

തൃശ്ശൂർ: മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. രാമനിലയം ​ഗസ്റ്റ് ഹൗസിൽവെച്ച് മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അദ്ദേഹം പരാതി നൽകിയത്. രാമനിലയത്തിൽവെച്ച് മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ സുരേഷ് ​ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണർ നിർദേശം നൽകിയതിനുപിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ​ഗോപി പരാതി നൽകിയത്. മാധ്യമപ്രവർത്തകരെ സുരേഷ് ​ഗോപി തള്ളിമാറ്റിയ സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര പരാതി നൽകിയിരുന്നു. ഇതുപരി​ഗണിച്ചാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂർ സിറ്റി എസിപിക്ക് കമ്മിഷണർ നിർദേശം നൽകിയിരുന്നത്. എസിപി വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും. വേണ്ടിവന്നാൽ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുക്കുമെന്നാണ് വിവരം. ഈ സാഹചര്യം നിലനിൽക്കേയാണ് സുരേഷ് ​ഗോപി മാധ്യമപ്രവർത്തകർക്കെതിരെ കേസുനൽകിയത്. അതേസമയം സുരേഷ് ​ഗോപിയുടെ സുരക്ഷ കൂട്ടാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സുരേഷ് ​ഗോപിയുടെ പരാതിയിൽ കേന്ദ്രം വിശദാംശങ്ങൾ തേടി. കേന്ദ്രമന്ത്രിക്കും സ്റ്റാഫുകൾക്കുംനേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ​ഗോപിയുടെ ഓഫീസ് പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രാമനിലയത്തിൽനിന്ന്…

Read More

കൊച്ചി: മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴുപേർക്കെതിരേ പരാതി നൽകിയ നടിയുടെ മൊഴിയെടുക്കുന്നത് മണിക്കൂറുകൾ പിന്നിട്ടു. രാവിലെ പത്തരയോടെ ആലുവയിൽ നടി താമസിക്കുന്ന ഫ്ലാറ്റിലെത്തിയ പ്രത്യേക അ‌ന്വേഷണസംഘം മൊഴി രേഖപ്പെടുത്തുന്നത് ഇപ്പോഴും തുടരുകയാണ്‌. പ്രത്യേക അ‌ന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അ‌ജിതാ ബീഗം, പൂങ്കുഴലി എന്നിവരും ഒരു വനിതാ എസ്.ഐയുമാണ് മൊഴിയെടുക്കാൻ എത്തിയത്. ഉച്ചഭക്ഷണത്തിനായി മാത്രമാണ് സംഘം പുറത്തുപോയത്. മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും ഒരു നിർമാതാവിനും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർക്കും എതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. ഏഴു പേർക്കുമെതിരേ വെവ്വേറെ പരാതി പ്രത്യേക അ‌ന്വേഷണസംഘത്തിന് നൽകിയിട്ടുണ്ട്. ഓരോ കേസിലും വിശദമായ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രീകരിക്കുന്നുണ്ടെന്നാണ് വിവരം. മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ തീരുമാനിക്കുകയെന്ന് അ‌ജിതാബീഗം ഐപിഎസ് പറഞ്ഞു. അ‌തിജീവിതയ്ക്ക് തെളിവുകൾ നൽകാനുണ്ടെങ്കിൽ അ‌തും സ്വീകരിക്കും. ഇതിനു ശേഷം കേസെടുക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും അ‌വർ കൂട്ടിച്ചേർത്തു.

Read More

ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. പാലക്കാട് ഗീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്‌. മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്‌

Read More