Author: malayalinews

ഹോങ്കോങ്: രാജ്യദ്രോഹക്കുറ്റം ചുമത്തി ഹോങ്കോങ്ങിൽ രണ്ട് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 1997 ൽ നഗരം ചൈനീസ് ഭരണത്തിന് കീഴിൽ വന്നതിന് ശേഷം ആദ്യമായാണ് രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷാവിധിയുണ്ടാകുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് അടച്ച് പൂട്ടിയ മാധ്യമസ്ഥാപനമായ സ്റ്റാന്റ് ന്യൂസിലെ രണ്ട് മുൻ എഡിറ്റർമാരെയാണ് ഹോങ്കോങ് കോടതി ശിക്ഷിച്ചത്. സ്റ്റാന്റ് ന്യൂസ് മുൻ എഡിറ്റർ ഇൻ ചീഫ് ചുങ് പുയ്-കുവെൻ, മുൻ ആക്ടിങ് എഡിറ്റർ-ഇൻ-ചീഫ് പാട്രിക് ലാം എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2021ൽ അടച്ച സ്റ്റാന്റ് ന്യൂസ്, 2019ലെ ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നു. ഒരുകാലത്ത് ഹോങ്കോങ്ങിലെ പ്രധാന ഓൺലൈൻ ന്യൂസ് ചാനൽ ആയിരുന്നു സ്റ്റാന്റ് ന്യൂസ്. 2020 ൽ ചാലിൽ നടത്തിയ റൈഡും സ്വത്തുക്കൾ മരവിപ്പിക്കലും സ്റ്റാന്റ് ന്യൂസ് അടച്ച് പൂട്ടുന്നതിന് കാരണമായി. രാജ്യദ്രോഹപരമായ പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പുനർനിർമിക്കുന്നതിനുമുള്ള ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് ആരോപിച്ചാണ് ചുങിനും ലാമിനും എതിരെ കുറ്റം ചുമത്തിയത്. രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.…

Read More

ചേര്‍ത്തല: കോടതിയില്‍ വ്യാജരേഖ ചമച്ച് ആര്‍.എസ്.എസുകാരെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സുലും അഭിഭാഷകനുമായ എന്‍.വി സാനുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ചേര്‍ത്തല ബാറിലെ കേന്ദ്ര നോട്ടറി അഭിഭാഷകനായ ഇയാള്‍ സംഘപരിവാര്‍ സംഘടന അഭിഭാഷക പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗമാമണ്. എറണാകുളം തണ്ണീര്‍മുക്കം പഞ്ചായത്ത് 14ാംവാര്‍ഡ് സ്വദേശിയായ രാജീവ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അഭിഭാഷകനെതിരെ നടപടിയെടുത്തിരിക്കുന്നത്. പരാതിക്കാരന്റെ പേരിലുള്ള പെറ്റിക്കേസില്‍ അയാളുടെ അറിവും സമ്മതവുമില്ലാതെ ഒപ്പിട്ട് വക്കാലത്ത് തയ്യാറാക്കി കോടതിയെ കബളിപ്പിച്ചു എന്നാണ് എഫ്.ഐ.ആറില്‍ ഇയാള്‍ക്കെതിരെ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ കോടതിയില്‍ കള്ളതെളിവ് ഹാജരാക്കിയതിന് ഐ.പി.സി 406, 468, 192, 193 എന്നീ കേസുകള്‍ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ച് പരാതിക്കാരന്റെ പേരിലുള്ള പെറ്റിക്കേസില്‍ അഭിഭാഷകന്‍ പരാതിക്കാരനെന്ന വ്യാജേന കുറ്റസമ്മതം നടത്തുകയും പിഴയടയ്ക്കുകയും ചെയ്തതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഇത്തരത്തില്‍ വ്യാജരേഖ നിര്‍മിച്ചതിലൂടെ കോടതിയെ കബളിപ്പിച്ച് രാജീവന്‍ വാദിയായ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കാന്‍…

Read More

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ ലൈംഗികാതിക്രമ കേസിന് പിന്നാലെ മുകേഷിനെ സംരക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം കേന്ദ്ര നേതൃത്വം. സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയുമാണ് നിലപാട് വ്യക്തമാക്കി മുന്നോട്ടെത്തിയിരിക്കുന്നത്.പാർട്ടിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പാർട്ടി നിലപാട് വ്യക്തമാക്കുന്ന കോളത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് ബൃന്ദ കാരാട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹിന്ദിയിലുള്ള ഒരു പഴഞ്ചൊല്ല് ആവർത്തിച്ചുകൊണ്ട് ബൃന്ദ മുകേഷിനെതിരെ പ്രതികരിച്ചു. ബലാത്സംഗക്കേസ് പ്രതികളായ രണ്ട്എം.എൽ.എമാരെ പാർട്ടിയിൽ തുടരാൻ കോൺഗ്രസ് അനുവദിച്ചിരുന്നു. എന്നാൽ സി.പി.ഐ.എമ്മിന് ആ നിലപാടല്ലെന്നും നിങ്ങൾ ചെയ്താൽ ഞങ്ങളും ചെയ്യും എന്ന രീതി തങ്ങളുടെ പാർട്ടിയിൽ ഇല്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ‘ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന ആരോപണങ്ങളിൽ സി.പി.ഐ.എം എം.എൽ.എ ആയ മുകേഷിനെതിരെയും കേസ് എടുത്തിട്ടുണ്ട്. കോൺഗ്രസ് പാർട്ടി ബലാത്സംഗ കേസിലെ പ്രതികളെ തങ്ങളുടെ പാർട്ടിയിൽ നിലനിർത്തുന്നു. നിങ്ങൾ ചെയ്താൽ ഞങ്ങളും ചെയ്യും എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. എന്നാൽ സി.പി.ഐ.എം പാർട്ടിക്ക് ആ നിലപാട്…

Read More

കൊച്ചി: ജയസൂര്യയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സ്വദേശിയായ നടി നൽകിയ പരാതിയെ തുടർന്നാണ് കരമന പൊലീസ് കേസ് എടുത്തത്. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ജയസൂര്യ ലൈംഗീകാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഡി.ജി.പിക്ക് ഓൺലൈൻ വഴിയാണ് നടി പരാതി ആദ്യം സമർപ്പിച്ചത്. എന്നാൽ പിന്നീട് കരമന പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തൊടുപുഴ പൊലീസിന് ഈ കേസ് കൈമാറും. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ, അനുവാദമില്ലാതെ ഉപദ്രവിക്കുക തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 2013ൽ തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് മേക്കപ്പ് ചെയ്ത് വാഷ് റൂമിൽ പോയി തിരിച്ചുവരുന്നതിനിടയിൽ ഒരു യുവ നടൻ കടന്ന് പിടിച്ച് അനുവാദമില്ലാതെ ചുംബിച്ചു എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. അതിന് ശേഷം താൻ നടനെ പിടിച്ച് തള്ളിയെന്നും സെറ്റിലുള്ളവരോട് പരാതിപ്പെട്ടിട്ടും ആരും തുടർനടപടികൾ സ്വീകരിച്ചില്ലെന്നും നടി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരുപാട് നടിമാർ…

Read More

ഹൈദരാബാദ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസിലെ രാജ്യസഭാ എം.പിമാര്‍ രാജി വെച്ചതോടെ ആന്ധ്രപ്രദേശ് വൈ.എസ്.ആര്‍.സി പ്രതിസന്ധിയില്‍. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് ഇത്. രണ്ട് രാജ്യസഭാംഗങ്ങള്‍ രാജി വെച്ചതും കൂടുതല്‍ ആളുകള്‍ രാജിക്കൊരുങ്ങുന്നതുമാണ് നിലവില്‍ വൈ.എസ് .ആര്‍.സി പ്രതിസന്ധി നേരിടാന്‍ കാരണം. ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍.സി പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി രാജ്യസഭയിലെ രണ്ട് എം.പിമാര്‍ രാജി വെച്ചിരുന്നു. ഉപാധ്യക്ഷനും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ഇവരുടെ രാജി സ്വീകരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 2026, 2028 വരെ കാലാവധിയുള്ള മോപിദേവി വെങ്കിട്ടരാമണ്ണ, ബേദ മസ്താന്‍ റാവു എന്നീ എം.പിമാരാണ് രാജിവെച്ചത്. രാജിവെച്ച ഇവര്‍ നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പിയില്‍ ചേരാന്‍ സാധ്യതയുള്ളതായും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനും സാധ്യത ഉണ്ടെന്നാണ് അഭ്യൂഹം. അടുത്തിടെ ചന്ദ്രബാബു നായിഡുവിനെ രാജി വെച്ച എം.പിമാര്‍ കണ്ടിരുന്നു. 2019 മുതല്‍ രാജ്യസഭയിലേക്ക് സീറ്റ് ലഭിക്കാതിരുന്ന ടി.ഡി.പിക്ക് ഇവരുടെ രാജിയും ടി.ഡി.പിയിലേക്കുള്ള…

Read More

കോഴിക്കോട്: എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങി ഉദ്യോഗാര്‍ത്ഥികള്‍. എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പിലാക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മറ്റു ശുപാര്‍ശകളെല്ലാം നടപ്പിലാക്കണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ വരുമ്പോള്‍ എയ്ഡഡ് നിയമനങ്ങളെ സംബന്ധിച്ച ശുപാര്‍ശയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ക്യാംപയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രാരംഭഘട്ടമെന്നോണം ആയിരത്തിലധികം പേരുള്ള നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഗ്രൂപ്പിലും തൊഴില്‍ രഹിതരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ചേര്‍ന്നിട്ടുള്ളത്. മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെയും വാര്‍ത്താ ചാനലുകളുടെ യുട്യൂബ് കമന്റ് ബോക്‌സുകളിലും ഉദ്യോഗാര്‍ത്ഥികള്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതിഷേധ കമന്റുകള്‍ രേഖപ്പെടുത്തുന്നു. ‘കോഴ നല്‍കാന്‍ പണമില്ല, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക’ എന്നതാണ് പ്രതിഷേധ കമന്റുകളുടെ പൊതു സ്വഭാവം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ കഴിഞ്ഞ ദിവസങ്ങളിലുള്ള എല്ലാ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയും ഇത്തരത്തിലുള്ള…

Read More

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബില്യണയര്‍ ക്യാപിറ്റലായി മുംബൈ. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കാളും കൂടുതല്‍ മഹാകോടീശ്വരന്മാരുള്ളത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണെന്ന് 2024 ഹുരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പറയുന്നു. പുതിയ 58 അതിധനികരുടെ വര്‍ധനയോടെ ആകെ 386 മഹാകോടീശ്വരന്മാരാണ് മുംബൈയിലുള്ളത്. ഇക്കൊല്ലത്തെ ഹുരുണ്‍ ഇന്ത്യ റിച്ച ലിസ്റ്റിലെ 25 ശതമാനം പേരും മുംബൈയില്‍നിന്നുള്ളവരാണ്. മുംബൈ കഴിഞ്ഞാല്‍ ഡല്‍ഹി, ഹൈദരാബാദ് നഗരങ്ങളോടാണ് പിന്നെ കോടീശ്വരന്മാര്‍ക്ക് താല്‍പര്യമെന്നും ഹുരുണ്‍ പട്ടികയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയാണ് മുംബൈയ്ക്ക് തൊട്ടുപിന്നില്‍. 18 പുതിയ അതിസമ്പന്നര്‍ കൂടി എത്തിയതോടെ ഡല്‍ഹിയില്‍നിന്ന് ഹുരുണ്‍ ലിസ്റ്റില്‍ ഇടംപിടിച്ചവരുടെ എണ്ണം 217 ആണ്. ബെംഗളൂരുവിനെ മറികടന്നാണ് ഇക്കുറി ഹൈദരാബാദ് മൂന്നാംസ്ഥാനത്തെത്തിയത്. ഹൈദരാബാദില്‍നിന്ന് 104 അതിസമ്പന്നരാണ് ഹുരുണ്‍ ലിസ്റ്റിലുള്ളത്. മുന്‍പത്തേതിനെക്കാള്‍ 17 പേരുടെ വര്‍ധനയുണ്ട്. 100 അതിധനികരുമായി നാലാം സ്ഥാനത്താണ് ബെംഗളൂരു.

Read More

ന്യൂഡല്‍ഹി: 4ജി സേവനങ്ങള്‍ എത്തിക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിലൂടെയും ബിഎസ്എന്‍എലിനെ ലാഭകരമാക്കിമാറ്റാന്‍ സാധിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഓണ്‍ലൈൻ മാധ്യമമായ മണി കൺട്രോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. 4ജി എത്തിയാലും കമ്പനി ലാഭകരമാകണമെങ്കില്‍ മികച്ച നിര്‍വഹണം, മെച്ചപ്പെട്ട നിലവാരത്തിലുള്ള സേവനങ്ങള്‍, ഉപഭോക്താക്കളുടെ സംതൃപ്തി, റേറ്റിങ് എന്നിവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം സാധിച്ചാല്‍ അപ്പോള്‍ മുതല്‍ ലാഭം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ രാജ്യം തദ്ദേശീയമായി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 4ജി സാങ്കേതിക വിദ്യ സ്വന്തമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചു. അതുവഴി സ്വന്തം 4ജി സ്റ്റാക്കുള്ള നാലാമത്തെ രാജ്യമായി. ബിഎസ്എന്‍എലിന്റെ 4ജി സ്റ്റാക്ക് വികസിപ്പിക്കാനുള്ള നടപടികളിലാണ് ഞങ്ങള്‍. ഏറെ കഠിനമാണത്. അത് സാധ്യമാക്കാന്‍ ഒരു ലക്ഷ്യത്തോടെയും ഒരു കാഴ്ചപ്പാടോടെയും ഒരുമിച്ച് പ്രവര്‍ത്തിച്ച എല്ലാ സംഘടനകളെയും അഭിനന്ദിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യകള്‍ മികവ് തെളിയിക്കപ്പെട്ടവയാണെന്നും തങ്ങള്‍…

Read More

കാന്തല്ലൂർ: കാലാവസ്ഥ വ്യതിയാനം, വന്യജീവി ആക്രമണം, കീടശല്യം. ശീതകാല പച്ചക്കറി കൃഷിക്കാർ ഇത്തവണ നേരിട്ട വെല്ലുവിളികൾക്ക് കൈയും കണക്കുമില്ല. അഞ്ചുനാട്ടിലെ മറ്റ് പല മേഖലകളിലും കർഷകർ പച്ചക്കറി കൃഷി ഉപേക്ഷിച്ചപ്പോൾ കൊളുത്താമലക്കാർ ധൈര്യപൂർവം വിത്തിറക്കി. ഓണം ഇങ്ങെത്തിയപ്പോഴേക്കും പച്ചക്കറിപ്പാടം നൂറുമേനി വിളഞ്ഞു. മഴയെ അതിജീവിച്ച് ഓണസദ്യവട്ടങ്ങളിലെ അംഗങ്ങളായ കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ളവർ, ഉരുളക്കിഴങ്ങ് വിവിധയിനം ബീൻസുകൾ ഒക്കെ വ്യാപകമായി വിളയുന്ന കേരളത്തിലെ ഒരേയൊരു പ്രദേശമാണ് കാന്തല്ലൂർ, വട്ടവട മേഖല ഉൾപ്പെട്ട അഞ്ചുനാട്. വിഷു, ഓണ സീസണുകൾ ലക്ഷ്യമിട്ടാണ് ഇവിടെ കൃഷിയിറക്കുന്നത്. ഏറെ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും കൊളുത്താമലക്കാർ പരമ്പരാഗത കൃഷി കൈവിട്ടില്ല. മഴ കിട്ടിയപ്പോൾ ജൂൺ മാസത്തിൽ കൃഷിയിറക്കി. എന്നാൽ, മഴ പെയ്തത് കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു. വിത്തെല്ലാം ചീഞ്ഞ് നശിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ, ഭാഗ്യം കർഷകർക്കൊപ്പമായിരുന്നു. കാര്യമായ നാശമുണ്ടായില്ല. നല്ല ആരോഗ്യത്തോടെ പച്ചക്കറികൾ വളർന്നു. ഇപ്പോൾ വിളവെടുപ്പിന് പാകമായി. മുമ്പിൽ ഉരുളക്കിഴങ്ങ് കൊളുത്താമലയിൽ ആലത്ത് രാജൻ എന്ന റിസോർട്ട് ഉടമ…

Read More

2009 ജൂണ്‍ 25 നാണ് പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സണ്‍ അന്തരിച്ചത്. അന്ന് അന്‍പതുവയസ്സായിരുന്നു താരത്തിന്റെ പ്രായം. പ്രോപോഫോള്‍ എന്ന അനസ്‌തേഷ്യയ്ക്കുപയോഗിക്കുന്ന മരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്ന് കണ്ടെത്തുകയും മൈക്കിള്‍ ജാക്‌സണിന്റെ ഡോക്ടര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റംചുമത്തി ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതായിരുന്നില്ല താരത്തിന്റെ മരണത്തിന്റെ യഥാര്‍ഥകാരണമെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അക്കാലത്ത് അദ്ദേഹത്തിന്റെ അംഗരക്ഷകനായി വര്‍ത്തിച്ചിരുന്ന ബില്‍ വൈറ്റ്ഫീല്‍ഡ്. പോപ് രാജാവിന്റെ 66-ാം ജന്മവാര്‍ഷികദിനമായ ഓഗസ്റ്റ് 29ന് ദ സണ്‍’ ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വൈറ്റ്ഫീല്‍ഡ് ഉള്ളിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. “ആര്‍ക്കെങ്കിലും പിഴവുണ്ടായതായി നിങ്ങള്‍ കരുതുന്നുണ്ടോ, ശരിയാണ് പിഴവ് സംഭവിച്ചു, കരുതിക്കൂട്ടി വരുത്തിയ പിഴവാണെന്നുള്ള അഭിപ്രായങ്ങളെക്കുറിച്ച് ഞാന്‍ വളരെയേറെ ചിന്തിച്ചു”, വൈറ്റ് ഫീല്‍ഡ് പറഞ്ഞു. മൈക്കിള്‍ ജാക്‌സന്റെ അവസാനനാളുകളില്‍ അദ്ദേഹം സാധാരണ ഉള്ളതിനേക്കാള്‍ അനാരോഗ്യനായിരുന്നുവെന്നും വൈറ്റ്ഫീല്‍ഡ് കൂട്ടിച്ചേര്‍ത്തു. മൈക്കിള്‍ ജാക്‌സന്റെ വമ്പന്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ‘ദിസ് ഈസ് ഇറ്റ് ഷോ’ ആരംഭിക്കുന്നതിനുമുമ്പ് കാര്യങ്ങള്‍ വല്ലാതെ മാറിയിരുന്നതായി വൈറ്റ്ഫീല്‍ഡ് പറഞ്ഞു. “അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക്…

Read More