ന്യൂദല്‍ഹി: ഹരിയാനയിലെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. 2013-2014 വര്‍ഷങ്ങളില്‍ തങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക് 2.9 ശതമാനം ആയിരുന്നുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാല്‍ 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 29.1 ആയി വര്‍ധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ മൂന്നാം തവണയും ഭരണത്തിലേറിയിട്ടും സംസ്ഥാന ഭരണം ബി.ജെ.പിയുടെ നിയന്ത്രണത്തിലായിട്ടും ഈ സാഹചര്യം മറികടക്കാന്‍ ഇരട്ട എഞ്ചിനുള്ള സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി. 2019 ലെ ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കും എന്നത്. യുവജന വികസന, സ്വയം തൊഴില്‍ മന്ത്രാലയം രൂപീകരണം തുടങ്ങിയവയായിരുന്നു ബി.ജെ.പിയുടെ ഈ മേഖലയിലെ വാഗ്ദാനങ്ങള്‍. 500 കോടി രൂപ ചെലവഴിച്ച് 25 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുമെന്നും ബി.ജെ.പി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഹരിയാന കായികം-കൃഷി എന്നീ…
Author: malayalinews
തിരുവനന്തപുരം: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ എം. മുകേഷിന്റെ എം.എല്‍.എ. സ്ഥാനത്തുനിന്നുള്ള രാജിയില്‍ അന്തിമതീരുമാനം ശനിയാഴ്ച ഉണ്ടായേക്കും. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്തില്ല. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചയായത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയിലാവും മുകേഷിന്റെ രാജിസംബന്ധിച്ച് തീരുമാനമുണ്ടാവുക. കൊല്ലത്തുനിന്നുള്ള നേതാക്കളടക്കം സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്നുണ്ട്. മുകേഷ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് സംസ്ഥാന സമിതി യോഗത്തോടെ തീരുമാനമുണ്ടാവും. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെങ്കില്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് മുകേഷ് പാർട്ടിയെ അറിയിച്ചെന്നാണ് വിവരം. എന്നാല്‍, ലൈംഗികാതിക്രമ ആരോപണം കെട്ടിച്ചമച്ചതാണെന്നും തനിക്ക് അനുകൂലമായ തെളിവുകള്‍ കൈയ്യിലുണ്ടെന്നുമാണ് മുകേഷിന്റെ നിലപാട്. ഇത് മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. മുകേഷിന്റെ രാജി ആവശ്യം പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടിയോട് ചേര്‍ന്നുനില്‍ക്കുന്നവരില്‍നിന്നും ശക്തമായിത്തന്നെ ഉയരുന്നുണ്ട്. ഇതില്‍ പ്രധാനം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നിലപാടാണ്. ലൈംഗികാരോപണ വിധേയരായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചില്ലല്ലോ എന്നായിരുന്നു മുകേഷിന്റെ കാര്യത്തില്‍ കഴിഞ്ഞദിവസം എല്‍.ഡി.എഫ്.…
ന്യൂഡൽഹി: മലയാള സിനിമയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും നേരെയുള്ള വ്യാപകമായ ലൈംഗികാതിക്രമങ്ങൾ തുറന്നുകാട്ടപ്പെട്ടതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യൻ സമൂഹത്തിലെ മൊത്തത്തിലുള്ള മനോഭാവം മാറേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ലിംഗസമത്വത്തിനായുള്ള യഥാർത്ഥ പോരാട്ടം ഇന്ത്യൻ സമൂഹത്തിൻ്റെ ‘അപചയം’ തിരുത്തുന്നതിലാണെന്നും അഭിപ്രായപ്പെട്ടു. ദേശീയമാധ്യമമായ എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ട് വർഷങ്ങൾക്കിടയിൽ രാജ്യത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും 2012-ലെ നിർഭയകേസിനെയും 2024-ലെ ആർജി കർ ആശുപത്രിയിലെ യുവ ഡോക്ടറുടെ കൊലപാതകത്തെയും മുൻ നിർത്തി അദ്ദേഹം പറഞ്ഞു. ഒരു ദുരന്തത്തിന് ശേഷം വീണ്ടും ദുരന്തങ്ങൾ തുടരാൻ പാടില്ല. ആദ്യം ഞെട്ടലും ഭീതിയും രോഷവുമുണ്ടാകുന്നുണ്ടെങ്കിലും പിന്നീട് അതെല്ലാം ശമിക്കുകയും അടുത്ത ദുരന്തം സംഭവിക്കുകയും ചെയ്യുന്നു. ഇതിൽ വ്യവസ്ഥാപിതമായ ഒരു മാറ്റം ആവശ്യമാണ്, അദ്ദേഹം പറഞ്ഞു. മലയാള സിനിമയെ പിടിച്ചുകുലുക്കിയ ലൈംഗികാതിക്രമ ആരോപണങ്ങളിൽ താൻ നിരാശനാണെന്നും, എന്നാൽ തൻ്റെ സ്വന്തം സംസ്ഥാനം ഈ മീ ടു തരംഗത്തിന് തുടക്കംകുറിച്ചതിൽ അഭിമാനമുണ്ടെന്നും തരൂർ പറഞ്ഞു. മറ്റെല്ലാ…
കണ്ണൂര്‍: അഴീക്കോട് വെള്ളക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ. കണ്ണൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2017 നവംബര്‍ 11-നാണ് കേസിനാസ്പദമായ സംഭവം. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടുന്ന എട്ടംഗ സംഘം രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ കൊല്ലണമെന്ന ഉദ്ദ്യേശത്തോടെ സംഘം ചേരുകയും വാള്‍, ഇരുമ്പ് കമ്പി എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചെന്നുമാണ് കേസ്. നിധിന്‍, നിഖില്‍ എന്നിവരേയാണ് ആക്രമിച്ചത്. വധശ്രമത്തിനാണ് പ്രതികൾക്കെതിരേ കേസെടുത്തത്. പതിനൊന്ന് സാക്ഷികളേയും 27 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
മുംബൈ: ആഡംബര കാറിനു പിന്നിൽ കാർ തട്ടിയതിന് ടാക്സി ഡ്രൈവർക്കുനേരെ ക്രൂരമായ ആക്രമണം. മുംബൈയിലെ ഘാട്കോപ്പർ ഏരിയയിലാണ് സംഭവം. 24-കാരനായ കയമുദ്ദീൻ മൊയ്നുദ്ദീൻ ഖുറേഷിക്കാണ് മർദനമേറ്റത്. സംഭവത്തിൽ റിഷഭ് ബിഭാസ് ചക്രവർത്തി, ഇയാളുടെ ഭാര്യ അന്താരഘോഷ് എന്നിവർക്കെതിരേ മുംബൈ പോലീസ് കേസെടുത്തു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിഷഭിന്റെ ആഡംബര കാറിനു പിന്നിൽ ഖുറേഷിയുടെ ടാക്സി ചെറുതായി തട്ടുന്നത് വീഡിയോയിൽ കാണാം. പിന്നീട് കാറിൽനിന്ന് ഇറങ്ങിവന്ന റിഷഭ്, ടാക്സി ഡ്രൈവറെ മുഖത്ത് അടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഖുറേഷിയെ മുകളിലേക്ക് ഉയർത്തിയശേഷം നിലത്തേക്ക് എറിയുന്നതും കാണാം. അടിയേറ്റ ഖുറേഷി ഏറെനേരം നിലത്തു കിടക്കുന്നതും അവശനിലയിൽ എഴുന്നേറ്റ് നടക്കുന്നതും വീഡിയോയിലുണ്ട്. ചൂറ്റും ആളുകൾ കൂടുന്നുവെന്ന് മനസ്സിലാക്കിയ പ്രതികൾ സ്ഥലംവിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ പിന്നീട് സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരേ കേസെടുത്തത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ മേഖലയില്‍ സമഗ്രമായ പൊളിച്ചെഴുത്ത് വേണമെന്ന് സി.പി.എമ്മില്‍ അഭിപ്രായം. പുതിയ സിനിമാ നയം വരുമ്പോള്‍ ആദ്യന്തം സര്‍ക്കാരിന്റെ നോട്ടം വേണ്ടി വരുന്ന തരത്തില്‍ പൊളിച്ചെഴുത്ത് കൊണ്ടുവരണമെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. ഇത് അനുസരിച്ചുള്ള നയരൂപവത്കരണത്തിന് സി.പി.എം. സര്‍ക്കാരിനോട് നിര്‍ദേശിക്കും. ഭരിക്കുന്ന മുന്നണിയിലെ പ്രധാന കക്ഷിയെന്ന നിലയില്‍ സി.പി.എമ്മിന്റെ തീരുമാനങ്ങള്‍ നയത്തില്‍ ഇടം പിടിക്കും. അതേസമയം നയരൂപവത്കരണത്തില്‍ പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള മാറ്റത്തിന് തയ്യാറെടുക്കാനാണ് നീക്കം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങള്‍ പരിഗണിച്ചാണ് നീക്കം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് നീക്കം. ഇതിനായി വേണമെങ്കില്‍ നിയമനിര്‍മാണവും കൊണ്ടുവരും. നിലവില്‍ സംസ്ഥാനത്ത് സിനിമാ വ്യവസായത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി സര്‍ക്കാരിന് ധാരണകള്‍ വളരെ കുറവാണ്. ഒരു സിനിമാ ചിത്രീകരണം നടക്കുന്നുവെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നത് ചിത്രീകരണത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇടങ്ങളില്‍ ചിത്രീകരണത്തിന് അനുവാദം ചോദിക്കുമ്പോള്‍ മാത്രമാണ്. അങ്ങനെ അല്ലാത്ത സിനിമയുടെ ചിത്രീകരണങ്ങളും നടക്കുന്നുണ്ട്. ഇവയില്‍ പലതും…
ദോഹ : ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരുടെ ലഗേജുകൾ കൂടെ കൊണ്ടുപോകാറുണ്ടോ?അനുവദിച്ച തൂക്കത്തിൽ കൂടുതൽ ലഗേജുകൾ ഉള്ള അപരിചിതനായ യാത്രക്കാരന്റെ ലഗേജുകൾ നിങ്ങളുടെ ബോഡിങ് പാസിനൊപ്പം ചേർക്കുന്നുണ്ടെങ്കിൽ അത് പലപ്പോഴും അപകടം ചെയ്യുമെന്ന മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകുന്നത്. മറ്റ് യാത്രക്കാർക്ക് വേണ്ടി അജ്ഞാതമായ ഉള്ളടക്കങ്ങളുള്ള ലഗേജുകൾ ഒരിക്കലും കൊണ്ടുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം (MoI) യാത്രക്കാരെ ഓർമിപ്പിച്ചു..എക്‌സിൽ പങ്കിട്ട ഒരു വീഡിയോ സന്ദേശത്തോടൊപ്പമാണ് മന്ത്രാലയം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയത്. “മറ്റുള്ളവരുടെ ബാഗുകൾ അതിലെ ഉള്ളടക്കം അറിയാതെ കൊണ്ടുപോകുന്നത് നിങ്ങളുടെ യാത്രാ നടപടിക്രമങ്ങൾ വൈകിപ്പിക്കുകയും നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയും ഉണ്ടാക്കും.” മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലഗ്ഗേജ് കൊണ്ടുപോകാനുള്ള മറ്റൊരാളുടെ അഭ്യർത്ഥന നിരുപദ്രവകരമാണെന്ന് തോന്നിയാലും, അങ്ങനെ ചെയ്യുന്നത് നിയമപരമായ സങ്കീർണതകൾക്ക് ഇടയാക്കും.യാത്രാവേളയിൽ ഉണ്ടാകാനിടയുള്ള ബാധ്യതകളും പ്രശ്‌നങ്ങളും ഒഴിവാക്കാൻ നിങ്ങൾ കൊണ്ടുപോകുന്ന എല്ലാ വസ്തുക്കളും നിങ്ങളുടേതാണെന്ന് എപ്പോഴും ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്സ് അന്തരിച്ചു. പത്തനംതിട്ട അടുർ മണക്കാല നെല്ലിമുകള്‍ സ്വദേശിനി ബ്ലസി സാലു(38) ആണ് മരിച്ചത്.കാല്‍വറി ഫെലോഷിപ്പ് ചർച് കുവൈത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യയാണ് അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. കാൻസർ ബാധയെ തുടർന്ന് കുവൈത്ത് കാൻസർ സെന്ററില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
ഇടവേള ബാബു, സുധീഷ് എന്നിവര്‍ക്കെതിരായ പരാതിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. താരങ്ങള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നായിരുന്നു പരാതി. എആര്‍ ക്യാമ്പില്‍ വച്ചായിരിക്കും മൊഴിയെടുപ്പ്. നിരവധി സനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വേഷമിട്ടയാളാണിവര്‍. അമ്മയില്‍ അംഗത്വം നല്‍കാം, പകരം അഡജസ്റ്റ് ചെയ്യണമെന്നുള്ള കാര്യങ്ങള്‍ ഇടവേള ബാബു തന്നോട് പറഞ്ഞു എന്നായിരുന്നു യുവതിയുടെ പരാതി. സുധീഷും ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും ആരോപിച്ചു. ഇതിനു പിന്നാലെ ആരോപണം നിഷേധിച്ചുകൊണ്ട് പരാതിക്കാരും രംഗത്തെത്തി. അതേസമയം, ലൈംഗിക പീഡന പരാതിയില്‍ രാജി ആവശ്യം ശക്തമായിരിക്കേ മുകേഷ് എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിനമാണ്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകും. രാജി സമ്മര്‍ദ്ദം ശക്തമായിരിക്കേ മുകേഷ് പോലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. മുകേഷ് എത്തുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ജിയോ പോള്‍ പ്രതികരിച്ചു.
സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ് നവംബർ 23ന് നടന്നേക്കില്ല. നവംബറിൽ കോൺക്ലേവ് നടത്താൻ സാധിക്കില്ല. നിലവിലെ പ്രതിഷേധങ്ങളിൽ കോടതി എന്ത് ഇടപെടൽ നടത്തുന്നു എന്നത് ആശ്രയിച്ചാകും കോൺക്ലേവ്. സംഘടനകൾ തമ്മിലുള്ള ചർച്ചകൾ അനിവാര്യമെന്നും സമവായമെത്തിയശേഷം മാത്രം കോൺക്ലേവ് നടത്തുമെന്നുമാണ് സർക്കാർ ആലോചന. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണിത്. ആരോപണം നേരിടുന്ന നടൻ മുകേഷിനെ സമിതിയിൽനിന്നൊഴിവാക്കും.നടി മഞ്ജുവാര്യരും ഛായാഗ്രാഹകൻ രാജീവ് രവിയും നേരത്തേതന്നെ ഒഴിവായിരുന്നു. മുകേഷിനെ മാറ്റുന്നതിൽ സർക്കാരിന്റെയോ പാർട്ടിയുടെയോ തീരുമാനം വന്നിട്ടില്ല. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്നതിനാൽ നവംബർ 23 മുതൽ നടത്താനിരുന്ന സിനിമാ കോൺക്ലേവിന്റെ തീയതിയിൽ മാറ്റമുണ്ടാകും. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയ്ക്കുശേഷം കോൺക്ലേവ് നടത്തുന്നതാണ് പരിഗണനയിൽ.
