Author: malayalinews

ന്യൂഡല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരെ കാണാതായി. തിങ്കളാഴ്ച രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹെലികോപ്റ്ററുകളിലൊന്നാണ് അടിയന്തരമായി കടലിലിറക്കിയത്. രണ്ട് പൈലറ്റുമാരടക്കം നാലുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പൈലറ്റുമാരടക്കം മൂന്ന് പേരെ കാണാതായെന്നാണ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിരിക്കുന്നത്. എണ്ണ ടാങ്കറായ എംടി ഹരിലീലയുടെ സമീപത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നതിനിടെയാണ് സംഭവം നടന്നത്. ടാങ്കറില്‍ ഗുരുതരമായി പരിക്കേറ്റ ജീവനക്കാര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനാണ് ഹെലികോപ്റ്റര്‍ പുറപ്പെട്ടിരുന്നത്. ഇതിനിടെ അടിയന്തരമായി ഹെലികോപ്റ്റര്‍ കടലിലിറക്കേണ്ടി വന്നു. ഹെലികോപ്റ്റര്‍ കടലില്‍ കണ്ടെത്തിയതായി തീരസംരക്ഷണ സേന അറിയിച്ചു. കാണതായവര്‍ക്കുള്ള തിരച്ചിലിനായി നാല് കപ്പലുകളും രണ്ട് വിമാനങ്ങളും നിയോഗിച്ചതായും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

Read More

കോട്ടയം: ‘‘ഇന്നലെവരെ ഞാൻ നിങ്ങളെ സാറേ എന്ന് വിളിച്ചു. ഇന്ന് ഞാൻ പേര് വിളിക്കുന്നു. എന്റെ പ്രൊഫഷനെന്നനിലയിൽ സിനിമാസംബന്ധമായ ജോലിയിലെ എന്ത് ബുദ്ധിമുട്ടും സഹിക്കാം. പക്ഷേ, പെട്ടിയും തൂക്കി അടിമയെപ്പോലെ നിങ്ങളുടെ പിന്നാലെ നടന്ന് മടുത്തു. ഞാൻ ഈ സിനിമ വിടുന്നു’’ -അടുത്തിടെ ഒരു സംവിധാനസഹായി, സംവിധായകന് ഇങ്ങനെ ഒരു വാട്സാപ്പ് സന്ദേശമയച്ചിട്ടാണ് ഒരു സൂപ്പർ സ്റ്റാറിന്റെ സിനിമാസെറ്റ് വിട്ടത്. ആ സെറ്റിൽനിന്നുമാത്രം, പീഡനം സഹിക്കാനാകാതെപോയത് ചെറുപ്പക്കാരായ ആറ് സഹായികൾ. ‘‘സഹിക്കാൻ പറ്റാത്തത്ര അടിമരീതിയിലുള്ള പീഡനങ്ങളാണ് ഇന്നും പല സെറ്റിലും. സഹായികളായാൽ ഇതൊക്കെ അനുഭവിക്കണമെന്നാണ് ചോദിക്കുമ്പോൾ പറയുന്നത്’’ -23-കാരനായ സംവിധാനസഹായി പറയുന്നു. സംവിധാനസഹായികളോടുള്ള ചൂഷണം തിരിച്ചറിഞ്ഞ് ഹേമ കമ്മിറ്റി ചില ശുപാർശകൾ വെച്ചിട്ടുണ്ട്. എല്ലാ അഭിനേതാക്കളും സാങ്കേതികവിദഗ്ധരും നിർമാതാക്കളുമായി കരാർ ഒപ്പുവെക്കണം, അസിസ്റ്റന്റ് ഡയറക്ടർമാർക്ക് കഴിവും അനുഭവസന്പത്തും കണക്കിലെടുത്ത് പ്രതിഫലം നിശ്ചയിക്കണം, പ്രീ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും തൊഴിലായി അംഗീകരിക്കണം എന്നിവയാണ് റിപ്പോർട്ടിലുള്ളത്. സിനിമയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നവരാണ് സംവിധാനസഹായികൾ. കൃത്യമായ…

Read More

ഖാര്‍ത്തൂം: സുഡാനിലെ നാഷണല്‍ മ്യൂസിയം കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മ്യൂസിയത്തില്‍ ഉണ്ടായിരുന്ന അതി പുരാതനമായ ചില വസ്തുക്കള്‍ രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയിലൂടെ കടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഡാനീസ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍.എസ്.എഫ്) ആണ് കൊള്ളയടിക്കലിന് പിന്നിലെന്നാണ് സൂചന. ഏതൊക്കെ പുരാവസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടത് എന്നതില്‍ വ്യക്തതയില്ലെന്ന് സുഡാനിലെ ദേശീയ ബ്രോഡ്കാസ്റ്ററായ എസ്.ബി.സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൊള്ളയടിക്കാന്‍ മ്യൂസിയത്തിന്റെ സ്വാഭാവിക ഘടനയെയും പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചുവെന്ന് എസ്.ബി.സി ചൂണ്ടിക്കാട്ടി. 2024 മുതല്‍ ആര്‍.എസ്.എഫ് നിയന്ത്രിത മേഖലയായ മ്യൂസിയം സ്ഥിതിചെയ്യുന്ന കാര്‍ട്ടൂമിലാണ് ഓപ്പറേഷന്‍ നടത്തിയിരുന്നതെന്നും എസ്.ബി.സി വ്യക്തമാക്കി. സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിനെതിരെ എസ്.ബി.സി രംഗത്തെത്തിയത്. സാറ്റലെറ്റ് ചിത്രങ്ങള്‍ പ്രകാരം, മ്യൂസിയത്തിലെ വസ്തുക്കള്‍ കയറ്റികൊണ്ടുള്ള ട്രക്കുകള്‍ സുഡാനിന്റെ തെക്കന്‍ അതിര്‍ത്തിയിലേക്ക് പോയിട്ടുണ്ട്. ഈ ട്രക്കുകള്‍ മ്യൂസിയത്തിന്റെ സമീപത്ത് നിന്നാണ് യാത്ര തിരിച്ചതെന്നതിനുള്ള തെളിവുകളും ലഭ്യമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. മ്യൂസിയത്തില്‍ നിന്ന് കടത്തിയ വസ്തുക്കള്‍ ഓണ്‍ലൈനായും സോഷ്യല്‍ മീഡിയ വഴിയും വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും…

Read More

തൃശ്ശൂര്‍: പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറില്‍നിന്ന് അദ്ദേഹം മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. ബി.ജെ.പിയുടെ ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചാണ് മോഹന്‍ സിത്താരയ്ക്ക് അംഗത്വം നല്‍കിയത്. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Read More

കൊച്ചി: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ലൈംഗികാരോപണത്തില്‍ നടന്‍ ബാബുരാജിനെതിരേ കേസെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അടിമാലി പോലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ബാബുരാജ് ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ ആരോപണം. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത് എന്നും തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. അതേ സമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആസൂത്രിതമാണെന്നാണ് ബാബുരാജ് പറയുന്നത്. 2019 ല്‍ താന്‍ മൂന്നാറില്‍ ആണ് താമസം. ആലുവയില്‍ അല്ല. ആലുവയിലെ വീട് മോശം അവസ്ഥയിലായിരുന്നു. 2020 കോവിഡ് സമയത്താണ് ആ വീട് നന്നാക്കി അവിടെ താമസിക്കുന്നത്. അമ്മയുടെ അടുത്ത ജനറല്‍ സെക്രട്ടറി താന്‍ ആകുമെന്ന് കരുതിയാണ് വെളിപ്പെടുത്തല്‍. ആരോപണങ്ങള്‍ 100 ശതമാനം തെറ്റാണ്. ആരോപണങ്ങളില്‍ കഴമ്പില്ല. സംഘടനയുമായി ബന്ധപ്പെട്ടവരെ തളര്‍ത്തുകയാണ് ലക്ഷ്യം. ഇപ്പോള്‍ എന്തും വിളിച്ചുപറയാന്‍ പറ്റുന്ന സാഹചര്യമാണെന്നും ബാബുരാജ്. മാതൃഭൂമി ഡോട്ട്കോമിനോട് ആയിരുന്നു…

Read More

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക് / കാഷ്യർ തസ്തികയിലാണ് ജോലിയിൽ പ്രവേശിച്ചത്. ജോലികിട്ടാൻ ഏറെ ആ​ഗ്രഹിച്ചിരുന്നുവെന്ന് കൃഷ്ണപ്രിയ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. താത്കാലിക ആശ്വാസമാണ് ജോലി. പക്ഷെ ഇതുകാണാൻ അർജുൻ ഇല്ല എന്ന വിഷമമുണ്ട്. ഡ്രഡ്ജ‍ർ എത്തിച്ച് അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ എത്രയും പെട്ടെന്ന് തുടങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ആരോപണത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താതെ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘമാണ് അന്വേഷണം നടത്തുക. ഡി.ജി.പി.യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണം നടത്തും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനന്‍, എസ്.പി. എ. ഷാനവാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതേസമയം ഇക്കാര്യങ്ങളില്‍ നാളെ മുഖ്യമന്ത്രിയെ കണ്ടശേഷം പ്രതികരിക്കാമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അറിയിച്ചു. അന്വേഷണം നടക്കുമ്പോഴും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. സ്ഥാനത്ത് അജിത്കുമാര്‍ തുടരും. പത്തനംതിട്ട എസ്.പി. എസ്. സുജിത്ത്ദാസിനെ സ്ഥലംമാറ്റി. പുതിയ ചുമതല നല്‍കിയില്ല. വൈകീട്ട് ആറുമുതല്‍ മുഖ്യമന്ത്രിയും പോലീസ് മേധാവി ദര്‍വേഷ് സാഹിബും അജിത്കുമാറിനെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച്…

Read More

ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ഉപകാരപ്രദമാകും എന്നാണ് റിപ്പോർട്ടുകൾ. ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലണെന്നും ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകള്‍ മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ ഫീച്ചര്‍ സഹായിക്കുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഫീച്ചര്‍ ഉടന്‍ സ്ഥിരതയുള്ള ബില്‍ഡില്‍ ലഭ്യമാകും. പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ഓഫീസിലേയും വ്യക്തിഗതമായ കോണ്‍ക്റ്റുകളും പ്രത്യേകം സൂക്ഷിക്കാം. ഉപയോക്താക്കള്‍ കോണ്‍ടാക്റ്റ് ‘സിങ്കിങ്’ ഓഫ് ചെയ്താല്‍ പുതിയ വാട്സ്ആപ്പ് അപ്‌ഡേറ്റില്‍ മാനുവല്‍ സിങ്കിങ് ഓപ്ഷന്‍ ലഭ്യമാക്കും.ഇത് തെരഞ്ഞെടുക്കുന്ന കോണ്‍ടാക്റ്റുകള്‍ മാത്രം സിങ്ക് ചെയ്യാന്‍ സഹായിക്കും. മുഴുവന്‍ കോണ്‍ടാക്ട്സും ഉപയോക്താക്കള്‍ക്ക് അവരുടെ ലിങ്ക്ഡ് ഡിവൈസുകളില്‍ ലഭ്യമാകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ സിങ്ക് ചെയ്ത കോണ്‍ടാക്റ്റുകള്‍ അണ്‍സിങ്ക് ചെയ്യാനും കഴിയും. ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് പുതിയ ഫീച്ചര്‍. പുതിയ ഫീച്ചര്‍ ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ലഭ്യമായതായാണ് റിപ്പോര്‍ട്ട്. സ്വകാര്യതയും…

Read More

ഭോപ്പാൽ: ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. മധ്യപ്രദേശിലെ മോറോന ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ കേസിൽ ശനിയാഴ്ച അറസ്റ്റിലായ സണ്ണിയെന്ന ബാലകൃഷ്‌ണ ജാദവിനെയാണ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിനുള്ളിൽ ജനലിൽ കെട്ടിയ തുണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിൽ ജില്ലയിലെ ജലപാതയ്ക്ക് സമീപം സണ്ണിയുടെ ഭർതൃസഹോദരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് ഭർതൃസഹോദരനെ കൊലപ്പെടുത്തിയതിന് ഗ്വാളിയോർ സ്വദേശിയായ സണ്ണിയെ ശനിയാഴ്ച അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സണ്ണിയെ നാല് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു എന്ന് കുടുംബം പറഞ്ഞു. പ്രഥമ ദൃഷ്ട്യാ സണ്ണി ആത്മഹത്യ ചെയ്തു എന്നാണ് വ്യക്തമാകുന്നതെന്ന് എ.എസ്.പി പറഞ്ഞു. എങ്കിലും സംഭവസ്ഥലം സന്ദർശിച്ച ശേഷം പൊലീസ് സൂപ്രണ്ട് സമീർ സൗരഭ്, കസ്റ്റഡി മരണത്തിൽ പൊലീസ് സ്റ്റേഷൻ ഇൻചാർജും ഇൻസ്പെക്ടറുമായ രാംബാബു യാദവിനെയും ഒരു ഹെഡ് കോൺസ്റ്റബിളിനെയും കോൺസ്റ്റബിളിനെയും സസ്പെൻഡ്…

Read More

ജയ്പൂര്‍: മുഗള്‍ ചക്രവര്‍ത്തി അക്ബറിനെതിരെ വിമര്‍ശനവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദാന്‍ ദിലാവാര്‍. വര്‍ഷങ്ങളായി രാജ്യത്തെ കൊള്ളയടിച്ച അക്ബറെ പോലൊരു വ്യക്തിയെ മഹാനായി ചിത്രീകരിക്കുന്ന ഒരു പരാമര്‍ശവും രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ കാണില്ലെന്ന് പറഞ്ഞ മന്ത്രി അത്തരം പരാമര്‍ശങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ കത്തിക്കുമെന്നും പ്രഖ്യാപിച്ചു. ഉദയ്പൂര്‍ സുഖാഡിയ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ‘ഭാമ ഷാ സമ്മാന്‍ സരോഹ’ എന്ന പരിപാടിയില്‍ സംസാരിക്കവെ ആണ് മന്ത്രിയുടെ പരാമര്‍ശം. ‘ഞങ്ങള്‍ എല്ലാ ടെക്സ്റ്റ്ബുക്കുകളും പരിശോധിച്ചു. അതിലൊന്നും അക്ബറിനെക്കുറിച്ചുള്ള പരാമര്‍ശമില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ ആ ബുക്കുകള്‍ അഗ്നിക്കിരയാക്കും, അയാളൊരു റേപ്പിസ്റ്റും അക്രമകാരിയുമാണ്. അതിനാല്‍ അയാളെ മഹാന്‍ എന്ന് വിളിച്ചത് തന്നെ വലിയ മണ്ടത്തരമാണ്,’ ദിലവാര്‍ പറഞ്ഞു. മുഗള്‍ ചക്രവര്‍ത്തി അക്ബറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മന്ത്രി മേവാറിനായി യുദ്ധം നയിച്ച മഹാറാണ പ്രതാപിന് അര്‍ഹിക്കുന്ന പരിഗണനയോ അംഗീകാരമോ ലഭിക്കാത്തതില്‍ ഖേദപ്രകടനം നടത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷമാദ്യം അക്ബറിനെ റേപ്പിസ്റ്റ് എന്ന വിളിച്ച ദിലവാറിനെതിരെ വ്യാപകമായ…

Read More