കൊച്ചി: സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എറണാകുളത്തെ ലോട്ടസ് ആപ്പാര്‍ട്ട്‌മെന്റിലെത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനാണ് അംഗത്വം നല്‍കിയത്. ബിജെപി ജില്ലാ പ്രഭാരിയും സംസ്ഥാന വക്താവുമായ അഡ്വ. നാരായണന്‍ നമ്പൂതിരി. സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കല്‍, കൗണ്‍സിലര്‍ പദ്മജ എസ്. മേനോന്‍ എന്നിവരും സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നതെന്ന് മോഹനവര്‍മ പ്രതികരിച്ചു.
Author: malayalinews
ന്യൂഡൽഹി: യു.എസ്.സന്ദർശനത്തിനിടെ ഷിക്കാഗോയിൽ സൈക്കിൾ സവാരി ചെയ്യുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. ‘സായാഹ്നത്തിന്റെ ശാന്തത പുതിയ സ്വപ്നങ്ങൾക്ക് കളമൊരുക്കുന്നു’ എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ സ്റ്റാലിൻ തന്നെയാണ് എക്സിൽ പങ്കുവെച്ചത്. വീഡിയോ പോസ്റ്റുചെയ്തതിന് പിന്നാലെ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കമന്റുമായെത്തി. ‘സഹോദരാ… നമ്മൾ ഒരുമിച്ച് എപ്പോഴാണ് ചെന്നൈയിൽ സൈക്കിൾ ചവിട്ടുക’ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഉടൻ സ്റ്റാലിന്റെ മറുപടിയെത്തി. ‘പ്രിയ സഹോദരാ, നിങ്ങൾക്ക് ഒഴിവ് കിട്ടുമ്പോഴെല്ലാം നമുക്ക് ഒരുമിച്ച് ചെന്നൈയുടെ ഹൃദയഭാഗങ്ങളിൽ പോയി സവാരി ചെയ്യാം. മധുരപലഹാരങ്ങളുടെ ഒരു പെട്ടി ഇപ്പോഴും എന്റെയടുത്ത് പെൻഡിങാണ്. സൈക്കിൾ സവാരിക്കുശേഷം എന്റെ വീട്ടിൽവെച്ച് രുചികരമായ ദക്ഷിണേന്ത്യൻ ഉച്ചഭക്ഷണവും മധുരപലഹാരങ്ങളും നമുക്ക് ആസ്വദിക്കാം’, എന്നായിരുന്നു സ്റ്റാലിൻ കുറിച്ചത്. ഈ വർഷം ജൂണിൽ രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ സ്റ്റാലിൻ ആശംസകൾ നേർന്നിരുന്നു. ആശംസയ്ക്ക് നന്ദി അറിയിച്ച രാഹുൽ, സ്റ്റാലിനിൽനിന്ന് ഒരു പെട്ടി മധുരപലഹാരത്തിനായി താൻ കാത്തിരിക്കുവെന്നും പറഞ്ഞിരുന്നു. ഈ സന്ദർഭത്തിന്റെ പശ്ചാത്തലത്തിലാണ് ‘മധുരപലഹാരങ്ങളുടെ…
കോഴിക്കോട്: പുതിയ സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. കൊയിലാണ്ടി സ്വദേശി നൗഷാദിനെയാണ് മറ്റൊരു ബസിലെ ഡ്രൈവറായ ഷഹീര്‍ ആക്രമിച്ചത്. ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിയേറ്റ നൗഷാദിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബസിന്‍റെ സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ പ്രതിയായ ഷഹീര്‍ ബസിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന ജാക്കി ലിവര്‍ കൊണ്ടാണ് ഇയാള്‍ തലയ്ക്കടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ നൗഷാദിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഷഹീറിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈ: മുംബൈയില്‍ പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ബദ്ലാപുര്‍ സംഭവത്തിനുശേഷം മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത് 121 പോക്‌സോ കേസുകളാണ്. ഓഗസ്റ്റ് 20-നായിരുന്നു ബദ്ലാപുരില്‍ നഴ്സറി കുട്ടികള്‍ പീഡനത്തിനിരയായത്. സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റിലായി. ജനുവരിയില്‍ 93 കേസുകളും ഫെബ്രുവരിയില്‍ 81 കേസുകളും മാര്‍ച്ചില്‍ 123 കേസുകളും റിപ്പോര്‍ട്ടുചെയ്തിരുന്നു. ഏപ്രിലില്‍ (100), മേയ് (83) കേസുകളും രജിസ്റ്റര്‍ ചെയ്തു. ജൂണ്‍, ജൂലായ് മാസങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ല. ബദ്ലാപുര്‍ ലൈംഗികാതിക്രമ കേസ് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. കുട്ടികള്‍ക്കെതിരേ നടക്കുന്ന പീഡനകേസുകള്‍ കൈകാര്യംചെയ്യുന്നതിലും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നതിലും അധികൃതരുടെ അനാസ്ഥയെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പോക്‌സോ കേസുകള്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ കൈകാര്യംചെയ്യാനും എഫ്.ഐ.ആറുകള്‍ വേഗത്തില്‍ രജിസ്റ്റര്‍ചെയ്യാനും മുംബൈ പോലീസിന് നിര്‍ദേശംലഭിച്ചിട്ടുണ്ട്. ബദ്ലാപുര്‍ സംഭവത്തെത്തുടര്‍ന്ന് ഇത്തരം കുറ്റകൃത്യങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ടുചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിച്ചത് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. ബദ്ലാപുര്‍ കേസ് തീര്‍ച്ചയായും കാര്യമായ സ്വാധീനംചെലുത്തിയതായി സംസ്ഥാന പോലീസ് ആസ്ഥാനത്തെ ഒരു മുതിര്‍ന്ന…
നെടുങ്കണ്ടം: തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്സ് ഹബ്ബിൽ നടക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ, ആദ്യ രണ്ട് കളിയിലെ മികവുകൊണ്ടുതന്നെ ശ്രദ്ധേയനാകുകയാണ് നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി ആനന്ദ് ജോസഫ്. ഐ.പി.എൽ. മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ആലപ്പുഴ റിപ്പിൾസിനു വേണ്ടിയാണ് പേസ് ബൗളറായ ആനന്ദ് ജോസഫ് പന്തെറിയുന്നത്. ആദ്യ മത്സരത്തിൽ തൃശ്ശൂർ ടൈറ്റൻസിനെതിരേ നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും, ചൊവ്വാഴ്ച നടന്ന രണ്ടാം മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസിനെതിരേ 3.1 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റും വീഴ്ത്തിയാണ് ആനന്ദ് താരമായത്. ബൗളിങ്ങിനൊപ്പം ചിട്ടയായ ബാറ്റിങ് പരിശീലനത്തിലൂടെ ഒരു മികച്ച ഓൾറൗണ്ടർ ആകാനുള്ള പരിശ്രമവും കേരളത്തിന്റെ മുൻ രഞ്ജിട്രോഫി താരംകൂടിയായ ആനന്ദ് നടത്തുന്നുണ്ട്. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്ന ആനന്ദ് സ്‌കൂൾ ഗ്രൗണ്ടിലാണ് കളിച്ചുവളർന്നത്. ഒഴിവുസമയങ്ങളിൽ ആനന്ദും സഹോദരൻ സിൽസും ബാറ്റും ബോളുമായി ഗ്രൗണ്ടിലിറങ്ങും. അന്ന് ഒപ്പംകളിച്ചിരുന്ന സ്കൂളിലെയും, നാട്ടിലെയും…
കോട്ടയം: സപ്ലൈകോ രണ്ടിനങ്ങളുടെ വിലകൂട്ടും. മൂന്നിനങ്ങളുടെ വിലകുറയ്കും. ഓണച്ചന്ത വ്യാഴാഴ്ച തുടങ്ങുമ്പോൾ പുതിയവില നിലവിൽവരും. രാവിലെ പുതിയവില ജില്ലാകേന്ദ്രങ്ങളിലെത്തും. പഞ്ചസാര, മട്ടയരി എന്നിവയുടെ വിലയാണ് കൂടുക. പഞ്ചസാര കിലോഗ്രാമിന് 27-ൽനിന്ന് 33 രൂപയാകും. മട്ടയരി 30-ൽനിന്ന് 33 രൂപയും. ചെറുപയർ 93-ൽനിന്ന് 90 ആയും ഉഴുന്ന് 95-ൽനിന്ന് 90 ആയും വറ്റൽമുളക് 82-ൽനിന്ന് 78 ആയും കുറയ്ക്കും. പൊതുവിപണിയിലെ വിലമാറ്റത്തിന് ആനുപാതികമായിട്ടാണ് മാറ്റമെന്നാണ് സപ്ലൈകോ വിശദീകരണം. മാറ്റത്തിന് ഭക്ഷ്യവകുപ്പ് അംഗീകാരംനൽകി. പഞ്ചസാരയ്ക്ക് പൊതുവിപണിയിൽ 44 രൂപയാണ് ചില്ലറവില. സപ്ലൈകോയ്ക്ക് ഏജൻസികൾ നൽകുന്ന വിലയും അതുതന്നെ. അരിക്ക് 36 രൂപവരെയാണ് ഏജൻസികൾ ഇൗടാക്കുന്നത്. ഇൗ സാഹചര്യത്തിൽ വർധനകൂടാതെ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ റിപ്പോർട്ടുനൽകി. വിലവ്യത്യാസത്തിന് അനുമതിനൽകേണ്ട സാഹചര്യമാണെന്ന് മന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചു.ഒാണച്ചന്തകൾക്ക് ഒരുക്കം നടക്കുന്നതിനിടെ സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ച 205 കോടി ഇതേവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല. പണംവൈകില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഒാണംഫെയറിലെ സബ്സിഡിരഹിത ഉത്പന്നങ്ങൾക്കുള്ള അധികവിലക്കുറവ് സപ്ലൈകോയുടെ സാമ്പത്തികസ്ഥിതിക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ. 200…
ന്യൂഡൽഹി: രാജീവ് ഗാന്ധിയുമായി താരതമ്യംചെയ്യുമ്പോൾ രാഹുൽഗാന്ധി കൂടുതൽ ബുദ്ധിജീവിയും തന്ത്രശാലിയുമാണെന്ന് കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിത്രോദ. രണ്ടുപേരും ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരാണ്. രാഹുലിന് ഭാവിപ്രധാനമന്ത്രിക്കുള്ള എല്ലാ ഗുണങ്ങളുമുണ്ട്. രാഹുൽ കൂടുതൽ ബുദ്ധിജീവിയും ചിന്തകനുമാണ്. രാജീവ് കൂടുതൽ കർമനിരതനും. രാഹുലിന്റെ പ്രതിച്ഛായ ഒടുവിൽ അദ്ദേഹത്തിന്റെ വഴിയിലൂടെയാണ് വരുന്നത്. രണ്ട് ഭാരത് ജോഡോ യാത്രകൾ അതിന് സഹായിച്ചു. ആ പ്രതിച്ഛായ തകർക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് സംഘടിതമായിനടത്തിയ ശ്രമങ്ങളെ രാഹുൽ അതിജീവിച്ചു. ഒരു വ്യക്തി, അവന്റെ കുടുംബം, പാരമ്പര്യം, അവന്റെ പാർട്ടി, സ്വഭാവം എന്നിവയ്ക്കെതിരേയുള്ള നിരന്തര ആക്രമണം മോശമായ കാര്യമാണ്. വിദേശസന്ദർശനവേളയിൽ രാഹുൽഗാന്ധി ഇന്ത്യാസർക്കാരിനെ വിമർശിച്ചെന്ന ബി.ജെ.പി. വാദം വ്യാജമാണ്. ഈമാസം എട്ടുമുതൽ പത്തുവരെയുള്ള രാഹുലിന്റെ അമേരിക്ക സന്ദർശനം ഔദ്യോഗികമല്ല -പിത്രോദ പറഞ്ഞു.
നേമം(തിരുവനന്തപുരം): പാപ്പനംകോട് ഇൻഷുറൻസ് ഏജൻസി ഓഫീസിൽ ജീവനക്കാരിയടക്കം രണ്ടുപേർ വെന്തുമരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചിരിക്കുകയാണ്. ഭാര്യയെ തീയിട്ടു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നു. തീപ്പിടിത്തത്തിൽ പാപ്പനംകോട് ദിക്കുബലിക്കളം റോഡ് ശിവപ്രസാദത്തിൽ വൈഷ്ണ(35)യാണ് മരിച്ചത്. ഒപ്പം മരിച്ചത് വൈഷ്ണയുടെ രണ്ടാം ഭർത്താവ് നരുവാമൂട് സ്വദേശി ബിനുവാണെന്നാണ് പോലീസിനു ലഭിച്ച തെളിവുകൾ വ്യക്തമാക്കുന്നത്. ബിനു ഓഫീസിലേക്കു കയറിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഡി.എൻ.എ. ഫലം വന്നശേഷമേ മരിച്ചത് ബിനുവാണെന്ന് സ്ഥിരീകരിക്കൂ. രണ്ടുപേരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം കത്തിനശിച്ചിരുന്നു. സംഭവത്തിനു കുറച്ചുസമയം മുൻപ് ബിനു നരുവാമൂട്ടിൽനിന്ന് ഓട്ടോയിൽ പഴയകാരയ്ക്കാമണ്ഡപത്ത് ഇറങ്ങിയശേഷം ഏജൻസി ഓഫീസുള്ള പാപ്പനംകോട് ഭാഗത്തേക്കു നടന്നുവന്ന് തൊട്ടുതാഴെയുള്ള കടവരെ എത്തിയതിന്റെ ദൃശ്യം പോലീസിനു ലഭിച്ചു.പെയിന്റിങ് തൊഴിലാളിയായ ബിനു ടർപന്റൈൻപോലുള്ള ദ്രാവകവും കൃത്യത്തിനുപയോഗിച്ചിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം വൈഷ്ണയുടെ മൃതദേഹം സംസ്കരിച്ചു. ബിനുവിന്റേതെന്നു സംശയിക്കുന്ന മൃതദേഹം ഡി.എൻ.എ. പരിശോധനയ്ക്കായി മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്‌മോർട്ടം നടത്തുന്ന സമയത്ത് ബിനുവിന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തിയിരുന്നു. വൈഷ്ണ നാലുവർഷം മുൻപ് ആദ്യ വിവാഹബന്ധം…
അതിശയിപ്പിക്കുന്നരീതിയിൽ വണ്ണംകുറച്ചതിനേത്തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ബ്രസീലിയൻ ബോഡിബിൽഡർ അന്തരിച്ചു. ഹൃദയാഘാതമുണ്ടായാണ് പത്തൊമ്പതുകാരനായ മതിയുസ് പാവ്ലക് ഞായറാഴ്ച അന്തരിച്ചത്. അമിതവണ്ണമുണ്ടായിരുന്ന മതിയുസിന്റെ വണ്ണംകുറയ്ക്കൽ യാത്ര സാമൂഹികമാധ്യമങ്ങളിലൊക്കെ വൈറലായിരുന്നു. അഞ്ചുവർഷം കൊണ്ടാണ് മതിയുസ് അതിശയിപ്പിക്കുന്ന രൂപമാറ്റം നടത്തി ബോഡിബിൽഡറായത്. പ്രാദേശികമായി സംഘടിപ്പിച്ച ബോഡിബിൽഡിങ് മത്സരങ്ങളിലും വിജയം നേടിയിരുന്നു. 2019 മുതൽ തന്റെ ബോഡിബിൽഡിങ് യാത്രയേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുകയും ചെയ്തിരുന്നു. അമിതവണ്ണത്തിന് പരിഹാരമായി വർക്കൗട്ട് തുടങ്ങിയയാളാണ് മതിയുസ് എന്ന് മുൻ ട്രെയിനറായ ലൂകാസ് ചെഗാറ്റി പറഞ്ഞു. 2022-ൽ തങ്ങൾ കണ്ടുമുട്ടുമ്പോൾ പരിശീലനം കൂടുതൽ മെച്ചപ്പെടുത്തുകയും ചാമ്പ്യനായി വളർത്തുന്ന തലത്തിലേക്ക് എത്തുകയും ചെയ്തുവെന്ന് ലൂകാസ് പറയുന്നു. അതിനിടെ മതിയുസിന്റെ മരണത്തിനുപിന്നാലെ ബോഡിബിൽഡിങ്ങിന്റെ ഭാഗമായി സ്റ്റിറോയ്ഡുകൾ അമിതമായി ഉപയോഗിച്ചതാണോ മരണകാരണമെന്നും സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വ്യായാമം ആരംഭിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്? ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ്…
പാലക്കാട്: കൊങ്കണ്‍ റെയില്‍വേയില്‍ പല്‍വാല്‍ സ്റ്റേഷനില്‍ ഇന്റര്‍ലോക്കിങ് ജോലി നടക്കുന്നതിനാല്‍ മഡ്ഗാവ് ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് പ്രതിവാര എക്സ്പ്രസ്(10215) സെപ്റ്റംബര്‍ 8, 15 തീയതികളിലെ സര്‍വീസ് റദ്ദാക്കി. തിരിച്ചുള്ള എറണാകുളം ജങ്ഷന്‍-മഡ്ഗാവ് ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് പ്രതിവാര എക്സ്പ്രസ്(10216) 9, 16 തീയതികളിലുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ഓണക്കാലത്തുള്ള ട്രെയിന്‍ റദ്ദാക്കല്‍ മലയാളികള്‍ക്ക് തിരിച്ചടിയാണ്.
