Author: malayalinews

പൂമാല(ഇടുക്കി): മകളുടെ പേരിലെ തെറ്റ് തിരുത്താൻ ആദിവാസി യുവാവ് സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് ഒരുവർഷം. എന്നിട്ടും നടപടിയില്ല. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അടക്കം കുട്ടിക്ക് നഷ്ടപ്പെടുന്നു. ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിലെ തടിയനാൽ ആദിവാസിക്കോളനിയിൽ കാപ്പിത്തോട്ടത്തിൽ ബിജുവാണ് മകളുടെ പേരിലെ തെറ്റ് തിരുത്തി കിട്ടാനായി ഓഫീസുകൾ കയറിയിറങ്ങുന്നത്. എറണാകുളം ജില്ലയിൽ പായിപ്ര പഞ്ചായത്തിൽ സഫൈൻ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. അന്ന് ജനനം മാത്രമാണ് രജിസ്റ്റർചെയ്തത്. പിന്നിടാണ് പേര് ചേർത്തത്. ശ്രീലക്ഷ്മി എന്നാണ് കുട്ടിയുടെ പേര്. ഇത് ഇംഗ്ലീഷിൽ എഴുതിയപ്പോൾ ‘എച്ച്’ എന്ന അക്ഷരം ചേർക്കാത്തതാണ് പ്രശ്നം. ഇതോടെ ഇംഗ്ലീഷിൽ വായിക്കുമ്പോൾ ശ്രീലക്സ്മി (sree leksmi) എന്നാകും. ആധാർ, ജനനസർട്ടിഫിക്കറ്റ്, സ്കൂൾരേഖകൾ എന്നിവയിലെല്ലാം തെറ്റ് ആവർത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും പേരിന്റെ ഉച്ഛാരണം രണ്ടുവിധത്തിലായതോടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉൾപ്പെടെ കുട്ടിക്ക് നഷ്ടപ്പെടുന്നു. ശ്രീലക്ഷ്മി ഇപ്പോൾ പൂമാല ഗവ.ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. എസ്‌.എസ്‌.എൽ.സി.ക്ക് മുമ്പ് തിരുത്തിയില്ലെങ്കിൽ പിന്നീട് തിരുത്തൽ വലിയബുദ്ധിമുട്ടാകുമെന്നത് ഇവരുടെ ആശങ്ക…

Read More

സിയോള്‍: ഉത്തര കൊറിയയുടെ വടക്കന്‍ മേഖലയിലൂടെ ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകള്‍ ബോംബിട്ട് തകര്‍ത്തതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോംബിടലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയായിരുന്നു ബോംബിടല്‍. ദക്ഷിണകൊറിയയിലെ ഉപയോഗശൂന്യമായ റോഡുകളാണ് തകര്‍ത്തത്. രണ്ടു രാജ്യങ്ങളെയും വിഭജിക്കുന്ന സൈനിക അതിര്‍ത്തിക്കടുത്തുള്ള റോഡുകളാണ് ബോംബിടലില്‍ തകര്‍ന്നിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ സംയുക്ത മേധാവിയാണ് ബോംബിടലിനേക്കുറിച്ച് വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയുടെ സൈന്യവും ഇന്റലിജന്‍സും സംഭവിച്ച നാശ നഷ്ടങ്ങളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക നേതാക്കളുമായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. അടുത്തിടെ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചാര ഡ്രോണുകള്‍ ഉത്തര കൊറിയയില്‍ എത്തിയതാണ് കിമ്മിനെ പ്രകോപിപ്പിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. പ്യോയാങ് റോഡുകള്‍ തകര്‍ക്കുമെന്നും ദക്ഷിണകൊറിയയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പറഞ്ഞതിനും പിന്നാലെയാണ് ഈ സംഭവം നടക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലെ നടപടിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.…

Read More

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് തീരദേശ മേഖലകളില്‍ ശക്തമായ കടലാക്രമണം. പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ നിരവധി വീടുകളിലേക്ക് കടല്‍ കയറി. പൊഴിയൂരില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ വേലിയേറ്റം രൂക്ഷമായിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുകാര്‍ ചെറിയ കുട്ടികളുമായി ബന്ധുവീടുകളില്‍ മാറിതാമസിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഭീകര ശബ്ദത്തോടെയാണ് വീട്ടിനുള്ളില്‍ വെള്ളം കയറിയതെന്ന് ആളുകള്‍ പറഞ്ഞു. കരയിലുണ്ടായിരുന മത്സ്യതൊഴിലാളികളുടെ വള്ളങ്ങള്‍ രാവിലെ മാറ്റി തുടങ്ങി. സമീപത്ത് ഉണ്ടായിരുന്ന ഷെഡ്ഡുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. പരുത്തിയൂര്‍ മുതല്‍ മുല്ലശ്ശേരി, തെക്കെ കൊല്ലങ്കോട് വരെ കടലിനോട് ചേര്‍ന്നുള്ള വീടുകളിലാണ് വെള്ളം കയറിയത്. പൊഴിയൂര്‍ കൊല്ലങ്കോട് മേഖലകളിലും ജനവാസ പ്രദേശത്ത് കടല്‍ ദുരിതം വിതയ്ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിര്‍ത്തിയിലെ തമിഴ്നാട് പരിധിയില്‍ തമിഴ്നാട് സര്‍ക്കാര്‍ പുലിമുട്ട് സ്ഥാപിച്ചതോടെ കേരള തീരം കടലെടുത്ത് തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സമാനമായ പ്രതിസന്ധിയാണ് പൂന്തുറയിലും. ഇന്ന് ഉച്ചയോടെ കള്ളക്കടല്‍ പ്രതിഭാസം ശക്തമാകുകയും കടല്‍ക്ഷോഭം രൂക്ഷമാകുമെന്നുമാണ് മുന്നറിയിപ്പ്. വലിയതോതിലുള്ള തിരമാല തീരത്തേക്ക്…

Read More

ബയ്റൂത്ത്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ള അം​ഗങ്ങൾ ഉപയോ​ഗിച്ചതെന്ന് ആരോപിക്കപ്പെടുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്). ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് സൈന്യം ബുധനാഴ്ച പങ്കുവെച്ചത്. ​ഗാസയിൽ ഹമാസ് നിർമിച്ച തുരങ്കങ്ങൾ പോലെയുള്ളതല്ല ഈ തുരങ്കങ്ങളെന്ന് വീഡിയോയിൽ പറയുന്നു. എ.കെ. 47 തോക്കുകൾ, ഇരുചക്രവാഹനങ്ങൾ, വാട്ടർ ടാങ്കുകൾ, ഇരുമ്പ് വാതിലുകൾ തുടങ്ങിയവ 100 മീറ്ററോളം ​ദൂരമുള്ള തുരങ്കത്തിലുണ്ട്. ലെബനനിലെ സാധാരണക്കാരെ മറയാക്കി ഹിസ്ബുള്ള ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് ഇസ്രയേൽ ആരോപണം. ‘തെക്കൻ ലെബനനിലെ ​ഗ്രാമങ്ങളിൽ ഹിസ്ബുള്ള എന്താണ് ചെയ്യുന്നതെന്നറിയാൻ ‍ഞങ്ങൾ അതിർത്തി കടന്ന് പോകുകയാണ്. ജനങ്ങളുടെ വീടിന് താഴെ നിന്നുകൊണ്ട് അവർ ഒക്ടോബർ ഏഴിനേതിന് സമാനമായി ആക്രമണത്തിന് തയ്യാറാടെക്കുന്നു. ഹിസ്ബുള്ള അം​ഗങ്ങൾക്ക് ആഴ്ചകളോളം ഇവിടെ താമസിക്കാനാകും’, ദൃശ്യങ്ങളിൽ ഇസ്രയേൽ സൈനിക പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് വടക്കന്‍ ഇസ്രയേലിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോ‍ർട്ടുകളുണ്ടായിരുന്നു. 61 പേർക്ക് അന്ന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒരു…

Read More

സിംഗപ്പൂര്‍ : മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഇ-മെയിലില്‍ ഭീഷണിയെത്തുന്നത്. സംഭവമറിഞ്ഞതോടെ സിംഗപ്പൂര്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ രംഗത്തെത്തി. എഫ്-15 പോര്‍വിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അകമ്പടി സേവിച്ചു. വാസമേഖലകളില്‍ നിന്ന് യാത്രാവിമാനത്തിന്റെ ഗതി മാറ്റി സുരക്ഷിതമായ റൂട്ടിലെത്തിക്കാനും സഹായിച്ചു. ചൊവ്വാഴ്ച രാത്രി 10.04ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സ്‌ഫോടകവസ്തു വിദഗ്ധര്‍, അഗ്‌നിശമന സേന, രക്ഷാപ്രവര്‍ത്തകര്‍, ആംബുലന്‍സുകള്‍ തുടങ്ങി അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും അവിടെ സജ്ജമായിരുന്നു. വ്യോമസേനയും മറ്റ് സൈനികവിഭാഗങ്ങളും നല്‍കിയ സഹായത്തിന് സിംഗപ്പൂര്‍ പ്രതിരോധമന്ത്രി എന്‍.ജെ. ഹെന്‍ എക്‌സ് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. വ്യാജ ബോംബ് ഭീഷണികളെത്തുടര്‍ന്ന് 48 മണിക്കൂറിനിടെ പത്തോളം ഇന്ത്യന്‍ വിമാനങ്ങളാണ് ലോകത്തിന്റെ വിവിധ…

Read More

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്നും പരാതിക്കാരനായ പ്രശാന്ത് ബിനാമിയാണെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ‘പെട്രോള്‍ പമ്പ് പ്രശാന്തിന്റെ പേരിലാണ് എന്നത് സത്യമാണ്. പക്ഷേ പി.പി. ദിവ്യക്കും ഭര്‍ത്താവിനും രണ്ട്് സിപിഎം നേതാക്കള്‍ക്കും പങ്കുണ്ട് എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. പ്രശാന്തും ദിവ്യയുടെ ഭര്‍ത്താവും ഒന്നിച്ചാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നത്. മാത്രമല്ല, റവന്യൂ ഉദ്യോഗസ്ഥരുടെ യാത്രയയപ്പില്‍ ക്ഷണിക്കാതെ ചെന്ന് ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കണമെങ്കില്‍ അവര്‍ക്ക് ഈ വിഷയത്തില്‍ എത്ര താത്പര്യമുണ്ടാകണം. പ്രശാന്തിനെ കൊണ്ട് ലീസിന് സ്ഥലമെടുത്ത് ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ദിവ്യക്ക് പങ്കുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇല്ലെങ്കില്‍ എന്തിനാണ് ഒരു പഞ്ചായത്ത് പ്രസിഡന്റ് ഇത്ര രോക്ഷം കൊള്ളുന്നത്. സാധാരണ ഒരു എംപിമാരോ എം.എല്‍.എമാരോ റവന്യൂ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വരുത്തി വിഷയം അവതരിപ്പിക്കുകയാണ് പതിവ്.…

Read More

കോഴിക്കോട്: തിരുവോണത്തലേന്ന് പെരുവയലിലെ പാടേരി ഇല്ലത്തും പത്തുദിവസംമുന്‍പ് ചേവായൂര്‍ കാവ് സ്റ്റോപ്പിന് സമീപത്തെ വീട്ടിലും ഉള്‍പ്പെടെ മുപ്പതോളം കവര്‍ച്ചകള്‍ നടത്തിയ അന്തസ്സംസ്ഥാന മോഷ്ടാവും സഹായിയും അറസ്റ്റില്‍. മായനാട് താഴെ ചെപ്പങ്ങ തോട്ടത്തില്‍ വീട്ടില്‍ ബുള്ളറ്റ് ഷാലു എന്ന സി.ടി. ഷാലു (38), മലപ്പുറം കോട്ടയ്ക്കല്‍ ചാപ്പനങ്ങാടി എര്‍കോട്ട് വീട്ടില്‍ മുഹമ്മദ് സുഫിയാന്‍ (37) എന്നിവരാണ് അറസ്റ്റിലായത്. പൂവാട്ടുപറമ്പ്, കുറ്റിക്കാട്ടൂര്‍, പുത്തൂര്‍മഠം, കുരിക്കത്തൂര്‍, പാലക്കോട്ടുവയല്‍, മുണ്ടിക്കല്‍ത്താഴം എന്നിവിടങ്ങളില്‍ ഇവര്‍ കവര്‍ച്ചനടത്തിയിട്ടുണ്ട്. ഈ വര്‍ഷം മുപ്പതോളം വീടുകളില്‍നിന്നായി നൂറിലധികം പവന്‍ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും കവര്‍ന്നു. ഏഴുലക്ഷത്തോളം രൂപ ഇവരില്‍ നിന്ന് കണ്ടെത്തി. ബാക്കിവീണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ എ. ഉമേഷ് പറഞ്ഞു. കുടുങ്ങിയത് അപ്രതീക്ഷിതമായി കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണംചെയ്ത് നടത്തുന്ന ശീലമുള്ള ഷാലു പാടേരി ഇല്ലത്തും കാവ് സ്റ്റോപ്പിന് സമീപത്തെ വീട്ടില്‍ കയറിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. സമീപത്തെ വീട് ലക്ഷ്യംവെച്ചാണ് ഇയാള്‍ എത്തിയത്. ഇല്ലത്തിന്റെ വരാന്തയില്‍ വിശ്രമിച്ച് മറ്റൊരുവീട്…

Read More

കൊച്ചി: വീട് ജപ്തി ചെയ്യപ്പെട്ട് മക്കളോടൊപ്പം പെരുവഴിയിലായ പറവൂർ സ്വദേശി സന്ധ്യയുടെ കടം തീർത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. സന്ധ്യയുടെ പേരിലുണ്ടായിരുന്ന എട്ട് ലക്ഷത്തോളം രൂപയുടെ കടത്തിൽ നാലര ലക്ഷം രൂപ ധനകാര്യസ്ഥാപനത്തിൽ ലുലു ഗ്രൂപ്പ് അടച്ചു. കോടതിയിൽ കേസ് തീർപ്പാക്കുന്നതോടെ സന്ധ്യയുടെ വീടിന്റെ ആധാരം ബാങ്ക് അധികൃതർ കൈമാറും. ഇതിനുപുറമേ സന്ധ്യയുടെ മക്കളുടെ തുടർപഠനത്തിനായി മാസപ്പലിശ ലഭിക്കുന്ന വിധത്തിൽ 10 ലക്ഷം രൂപ ഫെഡറൽ ബാങ്ക് നോർത്ത് പറവൂർ ശാഖയിൽ നിക്ഷേപിച്ചു. സന്ധ്യ, മക്കളായ ശ്രേയസ് കെ.എസ്., ശ്രേയ കെ.എസ്. എന്നിവരുടെ ജോയിന്റ് അക്കൗണ്ടായാണ് തുക നിക്ഷേപിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കുന്നതിനായാണ് സന്ധ്യ ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയെടുത്തത്. മൂന്നു വർഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്. സംഭവം അറിഞ്ഞ ഉടനെ സഹായം ചെയ്യാൻ ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, എം.എ. യൂസഫലിയുടെ ഫിനാൻസ്…

Read More

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെയാണ് മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറിയത്. രാത്രി രണ്ടരയോടെ കുടുംബം മലയാലപ്പുഴയിലേക്ക് തിരിച്ചു. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. ഇന്ന് പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംസ്‌കാരം. പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദര്‍ശനമുണ്ടാവും. യാത്രയയ്പ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശാന്തന്‍ എന്ന സംരഭകന് പെട്രോള്‍ പമ്പ് നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ വിമര്‍ശനം. സംഭവത്തില്‍ പിപി ദിവ്യയ്ക്കും പ്രശാന്തനുമെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം പരാതി നല്‍കി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പി.പി ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായ ഭീഷണി, പ്രശാന്തനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചന എന്നിവയില്‍ അന്വേഷണം വേണമെന്നും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. കണ്ണൂര്‍ സിറ്റി പോലീസ്, കണ്ണൂര്‍ എസ്.പി, ഡിജിപി…

Read More

തിരുവനന്തപുരം: പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ എത്തിച്ച യുവാവിന് അത്യാഹിത വിഭാഗത്തില്‍ തറയില്‍ കിടക്കേണ്ടിവന്നത് അരമണിക്കൂറോളം. തറയില്‍ ഉരുണ്ട് വേദനയില്‍ പുളഞ്ഞ യുവാവിനെ സഹായിക്കാന്‍ ആശുപത്രിജീവനക്കാരും എത്തിയില്ല. ഒടുവില്‍ കണ്ടുനിന്നവര്‍ പ്രതിഷേധിച്ചതോടെ സ്ട്രെച്ചര്‍ എത്തിച്ച് ഇയാളെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമം നടത്തി പൊള്ളലേറ്റ നിലയിലാണ് കാച്ചാണി തറട്ട സ്വദേശി ബൈജു(42)വിനെ മെഡിക്കല്‍കോളേജില്‍ എത്തിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. പൂജപ്പുര മഹിളാമന്ദിരത്തില്‍ അന്തേവാസിയായ ഭാര്യയെ കാണണമെന്ന ആവശ്യവുമായി മക്കള്‍ക്കൊപ്പമെത്തിയ ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നുവെന്ന് പൂജപ്പുര പോലീസ് പറഞ്ഞു. ഭാര്യ സ്ഥലത്തില്ലെന്ന് അറിയിച്ചിട്ടും ബഹളംവെച്ച ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൂജപ്പുര സ്റ്റേഷനിലെ സി.പി.ഒ. അഭിലാഷിനു പൊള്ളലേല്‍ക്കുകയും ചെയ്തു. ശരീരമാകെ ആളിപ്പടര്‍ന്ന തീയുമായി ഇയാള്‍ നിലവിളിച്ച് റോഡിലേക്ക് ഓടി. അഗ്‌നിശമനാസേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസ് ഒപ്പംവരാതെ സ്വകാര്യ ആംബുലന്‍സിലാണ് ഇയാളെ കയറ്റിവിട്ടത്. ഇറങ്ങിയ ഉടന്‍ ഇയാള്‍ അത്യാഹിതവിഭാഗത്തിലെ…

Read More