ബെംഗളൂരു: കോവിഡ് കാലത്ത് നടന്നുവെന്ന് ആരോപിക്കുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘമാകും അന്വേഷണം നടത്തുക. അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) അടക്കമുള്ളവര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണസംഘം. കോവിഡ് മഹാമാരിക്കിടെ അന്നത്തെ ബിജെപി സര്‍ക്കാരിന്റെ കാലത്തുനടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ അന്വേഷിച്ച റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടികളുടെ അഴിമതി നടന്നുവെന്ന സൂചനയാണ് ഇടക്കാല റിപ്പോര്‍ട്ടിലുള്ളതെന്ന് നിയമ – പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.കെ പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോവിഡ് കാലത്തുനടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പല ഫയലുകളും കാണാതായെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ പ്രത്യേക സംഘം കൂടുതല്‍ അന്വേഷണം നടത്തുമെന്നും മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് മേശപ്പുറത്തുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണം സിദ്ധരാമയ്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ്…
Author: malayalinews
ശ്രീനഗർ: ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശപഥമെടുത്തിരുന്ന നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുള്ള ഇക്കുറി രണ്ടുമണ്ഡലത്തിൽനിന്ന് ജനവിധി തേടും. രണ്ടാമത്തെ മണ്ഡലമായ ബഡ്ഗാമിൽ അദ്ദേഹം വ്യാഴാഴ്ച പത്രിക സമർപ്പിച്ചു. ഗന്ദർബലിൽനിന്ന് മത്സരിക്കാൻ കഴിഞ്ഞദിവസം പത്രിക നൽകിയിരുന്നു. ഒമറിന്റെ മലക്കംമറിച്ചിൽ എതിരാളികളുടെ പരിഹാസത്തിനും രൂക്ഷവിമർശനത്തിനുമിടയാക്കി. പാർട്ടിയിൽ പൊട്ടലും ചീറ്റലും ഉയരുന്നുമുണ്ട്. ബഡ്ഗാമിൽനിന്ന് മത്സരിക്കാൻ കച്ചകെട്ടി നിൽക്കുകയായിരുന്ന മുതിർന്ന എൻ.സി. നേതാവും മുൻമന്ത്രിയുമായ ആഗ സയ്യിദ് മെഹമൂദ് എതിർപ്പ് പരസ്യമാക്കി. ബഡ്ഗാമിൽ ഒമറിനെ പിന്തുണയ്ക്കാനാവില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. “ഒമറിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിച്ചാലും എന്റെ അനുയായികൾ സമ്മതിച്ചില്ല. ഗണ്യമായ എന്റെ വോട്ടുബാങ്ക് പരിഗണിക്കാതെയാണ് ഒമർ തീരുമാനമെടുത്തത്. ഇത് ഏതുതരത്തിലുള്ള രാഷ്ട്രീയമാണെന്ന് അറിയില്ല.’’-മെഹമൂദ് പറഞ്ഞു. ഷിയ സമുദായത്തിലെ ഒരുവിഭാഗത്തിൽ മെഹമൂദിന്റെ ആഗ കുടുംബത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ബഡ്ഗാമിൽ ഇത് ഒമറിന് വെല്ലുവിളി ഉയർത്തിയേക്കാമെന്ന് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, സഹപ്രവർത്തകർ പാർട്ടിയുടെ ശക്തി തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് രണ്ടുമണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന്…
രവി തേജയെ നായകനാക്കി ഹരീഷ് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മിസ്റ്റര്‍ ബച്ചന്‍ എന്ന ചിത്രം ഓഗസ്റ്റ് 15നാണ് പുറത്തിറങ്ങിയത്. റിലീസ് ദിനത്തില്‍ വലിയ തിരക്കുണ്ടായിരുന്നുവെങ്കിലും പ്രേക്ഷകപ്രതികരണം മോശമായതോടെ സിനിമയുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. 70 കോടി മുടക്കിയാണ് ഈ ചിത്രം ഒരുക്കിയത് എന്നാല്‍ 10 കോടി രൂപ മാത്രമാണ് ചിത്രത്തിന് വരുമാനമായി ലഭിച്ചത്. ഈ വര്‍ഷത്തെ തെലുങ്കിലെ വന്‍ പരാജയങ്ങളില്‍ ഒന്നാണ് മിസ്റ്റര്‍ ബച്ചന്‍ എന്നാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയത്. അജയ് ദേവ്ഗണിനെ നായകനാക്കി 2018 ല്‍ റിലീസ് ചെയ്ത റെയ്ഡ് എന്ന ചിത്രത്തിന്റെ തെലുഗു റീമേക്കാണ് മിസ്റ്റര്‍ ബച്ചന്‍. റെയിഡ് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ചിത്രം. റെയ്ഡിന് ലഭിച്ച പ്രേക്ഷക പ്രീതിയാണ് റീമേക്ക് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ചിത്രം വന്‍ പരാജയമായതോടെ ചിത്രത്തിന് ലഭിച്ച പ്രതിഫലം പ്രതിഫലമായി ലഭിച്ച തുകയില്‍ നിന്ന് രവിതേജ 4 കോടി രൂപ മടക്കി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ഹരീഷ്…
ശ്രീകണ്ഠപുരം (കണ്ണൂർ): റബ്ബറിന് വില കൂടിയിട്ടും ടാപ്പിങ് തൊഴിലാളികളില്ലാത്തത് പ്രതിസന്ധിയാകുന്നു. നിലവിൽ 200 രൂപയ്ക്ക് മുകളിൽ വിലയുള്ളതിനാൽ തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലി നൽകാൻ കർഷകർ തയ്യാറാണെങ്കിലും പുതുതലമുറയിലുള്ളവർ ഈ മേഖലയിലേക്ക് വരുന്നില്ല. പുതുക്കിയ നിരക്കനുസരിച്ച് ഒരു റബ്ബർ ടാപ്പ് ചെയ്ത് ഷീറ്റടിക്കുന്നതിന് മൂന്നുരൂപ തൊഴിലാളിക്ക് ലഭിക്കും. 300 മുതൽ 1000 മരങ്ങൾ വരെ ടാപ്പ് ചെയ്യുന്ന തൊഴിലാളികളുണ്ട്. പ്രതിമാസം ചുരുങ്ങിയത് 30,000 രൂപയോളം ലഭിക്കുന്ന ഈ ജോലിയിൽ 40 വയസ്സിന് താഴെയുള്ള നാമമാത്ര തൊഴിലാളികൾ മാത്രമാണുള്ളത്. റബ്ബറിന് വിലയില്ലാതെ പ്രതിസന്ധി നേരിട്ട സമയത്ത് ഈ മേഖലയെ ഉപേക്ഷിച്ച കർഷകരും തൊഴിലാളികളും തിരിച്ചുവന്നില്ല. വില ഇടിഞ്ഞതും പഴയപോലെ സ്ഥിരതയില്ലാത്തതും ഉത്പാദനച്ചെലവ് കൂടിയതുമൊക്കെയാണ് റബ്ബറിന് ‘ഗ്ലാമർ’ പോകാനുള്ള കാരണങ്ങൾ. കാട്ടുപന്നിയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമായതും തൊഴിലാളികളെ മറ്റു ജോലികൾ നോക്കാൻ പ്രേരിപ്പിച്ചു. സ്വയം ടാപ്പിങ് നടത്തിയാണ് ചെറുകിട തോട്ടം ഉടമകൾ പിടിച്ചുനിൽക്കുന്നത്. റബ്ബർ ടാപ്പേഴ്സ് ബാങ്ക് റബ്ബർ കർഷക സംഘങ്ങളുടെ കീഴിൽ ടാപ്പിങ് തൊഴിലാളികൾക്കായി റബ്ബർ…
പീരുമേട് (ഇടുക്കി): സഹോദരന്റെ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തിന് കാരണം ടി.വി. വെക്കുന്നതുമായി ബദ്ധപ്പെട്ടുണ്ടായ തര്‍ക്കം. സംഭവത്തില്‍ അമ്മയെയും സഹോദരനേയും റിമാന്‍ഡുചെയ്തു. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവി(31)നെ ചൊവ്വാഴ്ചയാണ് വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ സഹോദരന്‍ അജിത്ത്, അമ്മ തുളസി എന്നിവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പീരുമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച രാത്രി ടി.വി. കാണുന്നതിനിടെ സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അടിപിടിയുംനടന്നു. ഇതിനിടെ കമ്പിവടിക്ക് അഖിലിന്റെ തലയ്ക്ക് അടിയേറ്റു. തടസ്സംനിന്ന അമ്മ തുളസിയെ അഖില്‍ മര്‍ദ്ദിച്ചു. ഇതോടെ, വീടിന്റെ പരിസരത്തെ കമുകില്‍ അഖിലിനെ കെട്ടിയിട്ടുമര്‍ദ്ദിച്ചു. കഴുത്തില്‍ ഹോസിട്ടു മുറുക്കുകയും ഞെക്കിപ്പിടിക്കുകയുംചെയ്തു. കെട്ട് അഴിച്ചതോടെ അഖില്‍ കുഴഞ്ഞുവീണു. ഇതോടെ ഇരുവരും ചേര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തി അഖിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. അജിത്താണ് കുറ്റകൃത്യംചെയ്തത്. അമ്മ ഇതിന് കൂട്ടുനിന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. പീരുമേട് ഡിവൈ.എസ്.പി. വിശാല്‍ ജോണ്‍സണ്‍, സി.ഐ. ഗോപീചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ്…
ചട്ടഞ്ചാൽ (കാസർകോട്): ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 3.25 ലക്ഷം രൂപ തട്ടിയ കേസന്വേഷിച്ചെത്തിയ ഇൻസ്പെക്ടറെയും പോലീസുകാരനെയും കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതി ഒളിവിൽ. മേൽപ്പറമ്പിലെ ഇബ്രാഹിം ബാദുഷയെയാണ് പോലീസ് തിരയുന്നത്. പാലക്കാട് മങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. പ്രതാപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി. സുനീഷ് എന്നിവരെയാണ് ഇബ്രാഹിം ബാദുഷ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് മങ്കര ഇൻസ്പെക്ടർ എ. പ്രതാപ് പറഞ്ഞു. തന്നെയും സി.പി.ഒ. സുനീഷിനെയും കാറിടിപ്പിച്ചെങ്കിലും സാരമായ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് മേൽപ്പറമ്പ് കൈനോത്ത് ജാസ് ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. പാലക്കാട് മണ്ണൂർ വെസ്റ്റ് കോട്ടക്കുന്ന് ആനക്കല്ലിൽ ഹൗസിലെ എ.കെ. മോഹൻദാസിന്റെ പരാതിയിൽ മങ്കര പോലീസ് ഓഗസ്റ്റ് 18-നാണ് ഐ.ടി. നിയമപ്രകാരം കേസെടുത്തത്. ഓഗസ്റ്റ് മൂന്നിനും പതിനാറിനുമിടയ്ക്ക് നാലുലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി. ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത്, അഞ്ചുതവണയായി തുക തട്ടിച്ചു. ഇതിൽ കുറച്ചു പണം…
കണ്ണൂർ: എൽ.ഡി.എഫ്. സർക്കാർ അഭിമാനപൂർവം അവതരിപ്പിച്ച കർഷകക്ഷേമനിധി ബോർഡിന്റെ പദ്ധതികൾക്ക് അംഗീകാരമായില്ല. കർഷകരോടുള്ള വഞ്ചനയാണെന്ന വിമർശവുമായി സമരത്തിലേക്ക് നീങ്ങുകയാണ് സി.പി.ഐ.യുടെ കർഷകസംഘടനയായ കിസാൻസഭ. പദ്ധതിക്ക് അംഗീകാരം തേടിയുള്ള ഫയൽ മൂന്നരവർഷമായി ധനവകുപ്പിന്റെ മുൻപാകെയാണ്. ആനുകൂല്യം നൽകാനുള്ള ധനസ്രോതസ്സ് സംബന്ധിച്ച തർക്കമാണ് അനുമതി വൈകാൻ ഇടയാക്കുന്നത്. വകുപ്പ് ആവശ്യപ്പെട്ടതുപ്രകാരം പദ്ധതിയിൽ പലതവണ ക്ഷേമനിധി ബോർഡ് വിശദീകരണം നൽകിയിരുന്നു. നിയമത്തിൽ പറഞ്ഞിരിക്കുന്ന വരുമാനമാർഗത്തിൽ 50 ശതമാനമെങ്കിലും നടപ്പാക്കിയാൽ സർക്കാരിന് സാമ്പത്തികഭാരമുണ്ടാകില്ലെന്നാണ് ബോർഡിന്റെ വാദം. ബോർഡിന്റെ പ്രവർത്തനം സംബന്ധിച്ച് പ്രായോഗികകാര്യങ്ങളിൽ ചർച്ച നടക്കാനുണ്ടെന്നാണ് മൂന്നുവർഷം മുൻപ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്. ചർച്ച നടത്തി കാര്യങ്ങളിൽ വ്യക്തതവരുന്ന മുറയ്ക്ക് പദ്ധതികൾക്ക് അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതുവരെ ഇരുപതിനായിരത്തോളം അപേക്ഷകൾ മാത്രമാണ് കിട്ടിയത്. 30 ലക്ഷത്തോളം കർഷകരുണ്ടെന്നാണ് സംഘടനകളുടെ കണക്ക്. പദ്ധതി അനിശ്ചിതത്ത്വത്തിലായതോടെ അപേക്ഷകൾ കുറഞ്ഞു. ധനമന്ത്രിക്ക് വിമർശനം ലോക്‌സഭ തിരഞ്ഞെടുപ്പ് തോൽവിയിൽ കർഷകരുടെ പ്രതിഷേധവും പ്രതിഫലിച്ചിട്ടുണ്ടെന്ന് കിസാൻസഭ സംസ്ഥാന കൗൺസിൽ വിലയിരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ധനമന്ത്രി…
ലിസ്ബണ്‍: ചരിത്രം, ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 900 ഗോളുകളെന്ന മാന്ത്രികസംഖ്യയിലെത്തി. യുവേഫ നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാഴികക്കല്ല് പിന്നിട്ടത്. കളിയുടെ 34-ാം മിനിറ്റിലായിരുന്നു ഗോള്‍. ഇതോടെ 900 ഗോള്‍ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ. ക്രൊയേഷ്യക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് 1235 കളിയില്‍ 899 ഗോളുണ്ടായിരുന്നു. ക്രൊയേഷ്യന്‍ വലയില്‍ പന്തെത്തിച്ചതോടെ ചരിത്രനേട്ടത്തിലെത്തി. ക്ലബ്ബ് കരിയറില്‍ 1025 കളിയില്‍ 769 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ രാജ്യത്തിനായി 211 കളിയില്‍ 131 ഗോളുമായാണ് 900 ത്തിലെത്തിയത്. ക്ലബ്ബ് കരിയറില്‍ സ്പോര്‍ട്ടിങ് ലിസ്ബണ്‍ (അഞ്ച് ഗോള്‍), മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് (172), റയല്‍ മഡ്രിഡ് (450), യുവന്റസ് (101),അല്‍ നസ്ര്‍ (68) എന്നിങ്ങനെയാണ് ഗോള്‍ കണക്ക്. 2002-ലാണ് ക്രിസ്റ്റ്യാനോ പ്രൊഫഷണല്‍ ഫുട്ബോളിലെത്തിയത്. അതിനുശേഷം ഗോളുകളുടെയും വിജയങ്ങളുടെയും പരമ്പര നേടി. 39-ാം വയസിലും ഗോള്‍ദാഹത്തോടെ കളി തുടരുന്നു.
പത്തനംതിട്ട: ഫോൺ ചോർത്തിയെന്ന പി.വി. അൻവർ എം.എൽ.എ.യുടെ അവകാശവാദം ശരിയെങ്കിൽ അതെങ്ങനെ സാധിച്ചു എന്ന ചോദ്യം പ്രസക്തം. ഡി.ഐ.ജി. റാങ്കിൽ കുറയാത്ത ഒരാൾക്കും കൃത്യമായ കാരണമില്ലാതെ ഫോൺ ചോർത്താൻ ആവശ്യപ്പെടാൻപോലും കഴിയില്ല. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സെൻട്രലൈസ്ഡ് മോണിട്ടറിങ് സിസ്റ്റമാണ് (സി.എം.എസ്.) നിയമപരമായി ഫോൺ ചോർത്താൻ രാജ്യത്ത് നിലവിലുള്ള സംവിധാനം. 2013-ലാണ് സി.എം.എസ്. പൂർണതോതിൽ പ്രവർത്തനം തുടങ്ങിയത്. ഇതിനായി രാജ്യത്തെ ടെലികോം സർക്കിളുകളിൽ സെർവറുകൾ സ്ഥാപിച്ചിട്ടുണ്ട്. കേരളവും ലക്ഷദ്വീപുമടങ്ങുന്ന സർക്കിളിന്റെ സെർവർ കൊച്ചിയിലെ പനമ്പള്ളി നഗറിലാണ്. സി.എം.എസിന് മുമ്പ് സി.എം.എസ്. വരുന്നതിനുമുമ്പ് പോലീസിന്, കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഫോൺ ചോർത്തുകയെന്നത് ശ്രമകരമായിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ടെലികോം മന്ത്രാലയം അനുമതി നൽകിയിരുന്നത്. ഓരോ സേവനദാതാക്കളുടെയും രാജ്യത്തെ എല്ലാ സർക്കിളുകളിലേയും ലോ എൻഫോഴ്‌സമെന്റ് ഏജൻസികൾക്ക് പോലീസ് ഇതുസംബന്ധിച്ച് കത്ത് നൽകണമായിരുന്നു. സേവനദാതാക്കളാണ് ഫോൺ ചോർത്തി ആവശ്യപ്പെട്ട അന്വേഷണ ഏജൻസിക്ക് കൈമാറിയിരുന്നത്. അതിനാൽ, കേന്ദ്രസർക്കാരിന് പുറത്തുള്ള ഏജൻസിയിലെ ജീവനക്കാർ ഫോൺസംഭാഷണം കൈകാര്യംചെയ്യുന്ന സ്ഥിതിയുമുണ്ടായിരുന്നു.…
കണ്ണൂർ: ഫ്രീഡം ഫുഡിലൂടെ തടവുകാർ തയ്യാറാക്കി വിപണിയിൽ എത്തിക്കുന്ന മട്ടൻ ബിരിയാണിയുടെയും കായവറുത്തതിന്റെയും ഉത്പാദനം നിർത്തി. സംസ്ഥാനത്ത് മട്ടൻ ബിരിയാണിയും ഏത്തക്കായ വറുത്തതും ലഭിക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ മാത്രമാണ്. മട്ടൻ ബിരിയാണി 100 രൂപയ്ക്കും കായവറുത്തത് കിലോവിന് 260 രൂപയ്ക്കുമാണ് വിറ്റിരുന്നത്. മട്ടന്റെ വില കൂടിയതും ജയിലിൽ ഏത്തക്കായയുടെ ഉത്പാദനം കുറഞ്ഞതും പൊതുവിപണിയിൽ വിലവർധിച്ചതുമാണ് ഉത്പാദനം നിർത്താൻ കാരണമായി ജയിൽ അധികൃതർ പറയുന്നത്. ‘നഷ്ടക്കച്ചവടം’ നടത്തേണ്ടതില്ലെന്ന ജയിൽവകുപ്പിന്റെ നിർദേശമാണ് വൻ ഡിമാൻഡുള്ള ഭക്ഷ്യോത്‌പന്നങ്ങൾ നിർത്താൻ കാരണം. കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തിയും ബിരിയാണിയും ഹിറ്റായതോടെ ബേക്കറി ഉത്പന്നങ്ങളും വിപണിയിലെത്തിക്കുമെന്ന് തീരുമാനിച്ചെങ്കിലും നടപ്പിലായിട്ടില്ല. മാസം ശരാശരി 7,82,000 ചപ്പാത്തിയാണ് ജയിലിൽനിന്ന് വിപണിയിൽ എത്തിക്കുന്നത്. ചപ്പാത്തി, ബിരിയാണി, പച്ചക്കറി, മുട്ടക്കറി, ചിക്കൻകറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, ചോക്ലേറ്റ് എന്നിവയാണ് പ്രധാന വിഭവങ്ങൾ. സെൻട്രൽ ജയിലിനു സമീപത്തെ രണ്ട് കൗണ്ടറുകളിലും തളിപ്പറമ്പ്, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്, തലശ്ശേരി, കൂത്തുപറമ്പ് എന്നീ ബസ്‌സ്റ്റാൻഡുകൾ…
