കൽപ്പറ്റ: വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു. ഉരുൾപൊട്ടലിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശികളായ ലാവണ്യ, ശ്രുതി, ശ്രുതിയുടെ പ്രതിശ്രുത വരൻ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജെൻസന്റെ ആരോഗ്യസ്ഥിതി ആശങ്കജനകമാണ്. തീവ്രപരിചരണവിഭാഗത്തിൽ വെന്റിലേറ്ററിലാണ് യുവാവുള്ളത്. ജെൻസന്റെ തലയ്ക്കാണ് പരിക്കേറ്റത്. ശ്രുതിയുടെയും ലാവണ്യയുടെയും ബന്ധുക്കളായ മാധവി, രത്നമ്മ, ആര്യ, അനിൽകുമാർ, അനൂപ്കുമാർ എന്നിവർക്കും പരിക്കേറ്റു. ശ്രുതിക്ക് കാലിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമായിരുന്നു അപകടം. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടർഫ്ലൈ’ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ജെൻസണായിരുന്നു വാൻ ഓടിച്ചിരുന്നത്. ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുളെടുത്തു.…
Author: malayalinews
തിരുവനന്തപുരം: പരാതിയുമായി പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ യുവതിയോട് മോശമായി പെരുമാറിയ ഡിവൈ.എസ്.പി.ക്ക് സസ്പെൻഷൻ. പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. മണികണ്ഠനെയാണ് സസ്പെൻഡുചെയ്തത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയെത്തുടർന്നാണ് നടപടി. പരാതിയുമായി ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ 26-കാരിയെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശമില്ലാതെ മനഃപൂർവം മണികണ്ഠൻ വിളിപ്പിച്ച് പരാതികേട്ടു. അദ്ദേഹത്തിന്റെ ഓഫീസിൽവെച്ച് അവരോട് അനാവശ്യ സംസാരംനടത്തി. തുടർന്ന്, ഔദ്യോഗികവാഹനത്തിൽ തൊട്ടടുത്ത ബസ്‌സ്റ്റാൻഡിൽ യുവതിയെ കൊണ്ടുവിടുകയുംചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്തെ ജീവനക്കാർ ഇത് കണ്ടിരുന്നു. സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളുമുണ്ട്. ഇതേത്തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമല്ലാതെത്തന്നെ വനിതാ ജീവനക്കാരുടെ ജോലിസ്ഥലത്തെത്തി അവരെ കാണുന്നത് പതിവായിരുന്നെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016-ൽ പീഡനക്കേസിലെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് സസ്പെൻഷനിലായിട്ടുണ്ട്. മലപ്പുറത്ത് എസ്.ഐ.യായിരിക്കെ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായും കുറ്റവാളിയുമായി ബന്ധമുണ്ടാക്കിയതായും കണ്ടെത്തിയിരുന്നു.ഉദ്യോഗസ്ഥന്റെ മോശമായ പെരുമാറ്റം സേനയുടെ അന്തസ്സുതകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. സിനിമയിൽനിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുൾപ്പെടെ നിരവധി പേർ നടന്മാർക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലാണ് നിവിൻ പോളിയുടെ പേരും ഉയർന്നത്. അവസരം വാഗ്ദാനംചെയ്ത് ദുബായിൽ ഹോട്ടൽമുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഏവരേയും ഞെട്ടിച്ച ആരോപണം. എന്നാൽ ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ നിവിൻ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിൻ പരാതി കൈമാറിയത്. തനിക്കെതിരായ പീഡന…
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും നേർക്കുനേർ. കമല പ്രസിഡന്റ് ആയാൽ അമേരിക്കയുടെ സഖ്യരാജ്യമായ ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ ട്രംപ് അമേരിക്കൻ ജനങ്ങളെ വിഭജിക്കുകയാണെന്ന് കമല തിരിച്ചടിച്ചു. ‘കമലാ ഹാരിസ് ഇസ്രയേലിനെ വെറുക്കുന്നു. അവർ പ്രസിഡന്റ് ആയാൽ ഇസ്രയേൽ രണ്ടുവർഷത്തിനുള്ളിൽ ഇല്ലാതാകുമെന്നാണ് ഞാൻ കരുതുന്നത്’- ട്രംപ് പറഞ്ഞു. എന്നാൽ ഇത് തീർത്തും തെറ്റാണെന്ന് കമല തിരിച്ചടിച്ചു. ഇസ്രയേലിനെ എപ്പോഴും പിന്തുണച്ചിരുന്നതായും കമലാ ഹാരിസ് പറഞ്ഞു. കമല ഹാരിസിനെതിരേയുള്ള വംശീയപരാമർശത്തിൽ, ‘അവര് എന്താണ് എന്നത് ഞാൻ കാര്യമാക്കുന്നില്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി. വംശീയപരാമർശങ്ങളാൽ അമേരിക്കൻ ജനതയെ ഭിന്നിപ്പിച്ച് പ്രസിഡന്റ് ആകാൻ ആഗ്രഹിക്കുന്ന ഒരാൾ എന്നായിരുന്നു ട്രംപിനെ കമല വിശേഷിപ്പിച്ചത്. ഇതൊരു ദുരന്തമാണെന്നും കമല കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് പ്രചാരണകാലത്ത് ഇരുവരും നേർക്കുനേർ സംവാദം. പെന്‍സിൽവേനിയയിലെ ഫിലാഡൽഫിയയിലുള്ള എൻ.സി.സി. സെന്ററിൽ എ.ബി.സി. ന്യൂസ് സംഘടിപ്പിക്കുന്ന സംവാദത്തിൽ വെച്ചായിരുന്നു വാഗ്വാദം. ട്രംപിനെതിരായ ക്രിമിനൽ…
കുറ്റ്യാടി(കോഴിക്കോട്): വനിതാ ജനപ്രതിനിധിയുടെ മനസ്സാന്നിധ്യം കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ജീവൻ രക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ യാത്രയ്ക്കിടെ അടർന്നുവീഴുകയായിരുന്നു. ഡോർ വീണതോടെ ഡ്രൈവർ പുറത്തേക്ക് വീഴാനാഞ്ഞു. ഈ സമയം ബസിലെ യാത്രക്കാരിയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.കെ. ഷമീന ഡ്രൈവറെ വലിച്ചുപിടിച്ച് രക്ഷിക്കുകയായിരുന്നു. വലിയ അപകടത്തിന് സാക്ഷ്യംവഹിക്കുമായിരുന്ന സന്ദർഭത്തിലാണ് ജനപ്രതിനിധിയുടെ സമയോചിത ഇടപെടലുണ്ടായതും ഡ്രൈവർക്ക് രക്ഷയായതും. ഡ്രൈവർക്ക് അപകടം സംഭവിച്ചിരുന്നെങ്കിൽ യാത്രക്കാരും അപകടത്തിൽപ്പെടുമായിരുന്നു. കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരുമായി തൊട്ടിൽപ്പാലത്തേക്കു പോകാൻ സ്റ്റാൻഡ് ചുറ്റുന്നതിനിടെയാണ് സംഭവം. ബസിന്റെ വാതിൽ കെട്ടിയിട്ട നിലയിലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. ബസ് ഡ്രൈവറെ രക്ഷപ്പെടുത്തിയ കാവിലുംപാറ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡൻറുകൂടിയായ കെ.കെ. ഷമീനയെ കുറ്റ്യാടി, കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ പി.കെ. സുരേഷ്, കെ.പി. ബിജു തുടങ്ങിയവർ അഭിനന്ദിച്ചു.
കണ്ണൂർ: കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസന നിധി (എ.ഐ.എഫ്.) വഴി കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്ത് വായ്പ നൽകിയത് 300 കോടി രൂപ. ഇതിൽ 75 ശതമാനം പദ്ധതികളും പ്രവർത്തനം തുടങ്ങി. ബാക്കിയുള്ളവ പ്രാരംഭ ഘട്ടത്തിലാണ്. കർഷകർക്കും കാർഷിക സംരംഭകർക്കുമായി 2020 മുതൽ ഇതുവരെ സംസ്ഥാനത്ത് 1450 ഓളം അപേക്ഷകളിലായി 450 കോടിയോളം രൂപ അനുവദിച്ചു. പദ്ധതി സംബന്ധിച്ച് എ.ഐ.എഫ്. പുറപ്പെടുവിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നതിനും ആധുനിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇടനിലക്കാരുടെ ആശ്രയം ഒഴിവാക്കുന്നതിനുമായി കേന്ദ്ര സർക്കാർ 2020 ജൂലായിലാണ് പദ്ധതി തുടങ്ങിയത്. 2023 ജനുവരിയിൽ തേൻ സംസ്‌കരണം, പട്ടുനൂൽ കൃഷി, സ്പിരുലിന ഉത്പാദനം, കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്, ഫാം വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയവ ഉൾപ്പെടുത്തിയതോടെയാണ് പദ്ധതി ജനകീയമായത്. പ്രാഥമിക സംസ്‌കരണ കേന്ദ്രം, വെയർഹൗസ്, കസ്റ്റം ഹൈറിങ് സെന്റർ, കോൾഡ് സ്റ്റോറുകളും കോൾഡ് ചെയിനും സ്മാർട്ടും കൃത്യവുമായ കൃഷിക്ക് അടിസ്ഥാന സൗകര്യങ്ങൾ, പാക്കേജിങ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെ…
നെടുമങ്ങാട് (തിരുവനന്തപുരം): സ്കൂട്ടറിൽ പിന്നാലെയെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകനും സ്കൂട്ടറിൽനിന്നു തെറിച്ചുവീണു. മോഷ്ടാവിനെ ബൈക്കിൽ പിന്തുടർന്ന് പിടിക്കാൻശ്രമിച്ച യുവാവിനുനേരേ മോഷ്ടാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയതോടെ കള്ളൻ ബൈക്ക് ഉപേക്ഷിച്ച് ആറ്റിൽച്ചാടി രക്ഷപ്പെട്ടു. പിന്തുടർന്ന ബന്നറ്റ് എന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് കൊല്ലംകാവ് ദേവി ഭവനിൽ സന്തോഷിന്റെ ഭാര്യ സുനിത ആനാട് എസ്.എൻ. വി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ മകനെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ വിളിച്ചുകൊണ്ടുവരുന്നതിനിടെ പുത്തൻപാലം പനയഞ്ചേരിയിൽവെച്ചായിരുന്നു സംഭവം. ആനാടുമുതൽ ഇവരെ ബൈക്കിൽ പിന്തുടർന്ന് വന്നയാൾ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. കഴുത്തിൽനിന്നു മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു. സുനിതയും മകനും റോഡിൽവീണു. ഇതുകണ്ട് മോഷ്ടാവിന്റെ ബൈക്കിനെ വേട്ടമ്പള്ളി സ്കൂളിനു സമീപം താമസിക്കുന്ന കോട്ടയം സ്വദേശി ബന്നറ്റ് ബൈക്കിൽ പിന്തുടർന്നു. പഴകുറ്റി കഴിഞ്ഞ് കല്ലമ്പാറയിൽവെച്ച് ബൈക്കിൽ പിന്തുടർന്ന ബന്നറ്റ് ഇയാളെ പിടികൂടി. ഇതിനിടയിൽ പ്രതി കൈയിൽ…
ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് വെളിയിലുള്ള ആദ്യത്തെ അഫിലിയേറ്റഡ് സെന്റർ ആയ ശിവഗിരി ആശ്രമം യുകെയിൽ നിന്നും ശ്രീനാരായണ ഗുരുദേവന്റെ സമ്പൂർണ്ണ കൃതികളും, ജീവചരിത്രവും, അടക്കം 9 ഗ്രന്ഥങ്ങൾ സെപ്റ്റംബർ 9ന് രാവിലെ 10 മണിക്ക് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ബ്ലാക്ക് വെൽ ഹാളിൽ നടന്ന ചടങ്ങിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഭാഗം മേധാവി എമ്മ മാത്തിസൺ, എന്നിവർക്ക് കൈമാറി. 400 വർഷത്തിനു മേൽ പഴക്കമുള്ള ഓക്സ്ഫോർഡ് ലൈബ്രറിയിൽ ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രവും കൃതികളും ഗവേഷണത്തിനായി ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ലൈബ്രറി മേധാവി ശ്രീമതി. ഗില്ലിയൻ അറിയിച്ചു. യു കെ യിലെ എല്ലാ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിലും ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രവും കൃതികളും എത്തിക്കുവാൻ ഉള്ള പരിശ്രമത്തിലാണ് ശിവഗിരി ആശ്രമം യു കെ എന്ന് സേവനം യു കെ ചെയർമാൻ ബൈജു പാലയ്ക്കൽ. ചടങ്ങിൽ പ്രൊഫ. അലക്സ് ഗ്യാത്ത്, സുന്ദർലാൽ ചാലക്കുടി, സേവനം കൺവീനർ സജീഷ് ദാമോദരൻ, സതീഷ് കുട്ടപ്പൻ, ഡോ.ബിജു…
സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. ആക്രമണത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യം ചർച്ചയായി. മണിപ്പൂരിൽ അസം റൈഫിൾസിന് പകരം സിആർപിഎഫിനെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അതേസമയം മണിപ്പൂർ സംഘർഷാവസ്ഥകൾക്ക് അയവില്ലാത ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്. സൈന്യം വിവിധ മേഖലകളിൽ നിരീക്ഷണം ശക്തമാക്കി. മണിപ്പൂരിൽ സുരക്ഷാ ഉപദേഷ്ടാവിനെയും ഡിജിപിയെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധക്കാർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ദേശീയ പതാക അഴിച്ചുമാറ്റി സെവൻ സിസ്റ്റേഴ്സിന്റെ പതാക സ്ഥാപിച്ചു. കൗത്രക്കിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ നിരവധി വീടുകളും വാഹനങ്ങളും കത്തി നശിച്ചു.ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.
