ആലപ്പുഴ: കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കുന്ന കേസുകളില്‍ (പോക്‌സോ) 10 വര്‍ഷത്തിനിടെ നാലുമടങ്ങിലേറെ വര്‍ധന. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ചാണിത്. 2013-ല്‍ 1,002 കേസുകളാണ് രജിസ്റ്റര്‍ചെയ്തതെങ്കില്‍ 2023 ആയപ്പോള്‍ 4,663-ലെത്തി. അതിക്രമം കൂടുതലും നടക്കുന്നത് വീടുകളില്‍ത്തന്നെയാണ്. 2023-ല്‍ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ അക്രമത്തിനിരയായവരില്‍ പകുതിയിലധികവും 15-18 വയസ്സുകാരാണ്. കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ചെയ്ത 988 കേസുകള്‍ക്ക് (21 ശതമാനം) ആധാരമായ അതിക്രമങ്ങള്‍ നടന്നത് കുട്ടികളുടെ വീടുകളില്‍ത്തന്നെ. 15 ശതമാനം പ്രതികളുടെ വീടുകളിലും 20 ശതമാനം പൊതുസ്ഥലങ്ങളിലും വെച്ചായിരുന്നു. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നടന്ന എട്ടു കേസുകളും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഇക്കാലയളവിലെ പ്രതികളില്‍ 76 ശതമാനം പേരും കുട്ടികള്‍ അറിയുന്നവരോ അവരുമായി ബന്ധമുള്ളവരോ ആണ്. ബന്ധുക്കളും സുഹൃത്തുക്കളും കമിതാക്കളും അയല്‍ക്കാരുമെല്ലാം ഉള്‍പ്പെടും. കൃത്യമായ റിപ്പോര്‍ട്ടിങ്ങുണ്ട് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇപ്പോള്‍ കൃത്യമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനം അതിനൊരു കാരണമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും കൗണ്‍സലര്‍മാരുമെല്ലാം ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. -കെ.വി. മനോജ് കുമാര്‍, ചെയര്‍മാന്‍, സംസ്ഥാന ബാലാവകാശ…
Author: malayalinews
ആലപ്പുഴ: എറണാകുളത്തുനിന്നു കാണാതായി കലവൂര്‍ കോര്‍ത്തുശ്ശേരിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സുഭ്രദയെ കൊന്നത് അതിക്രൂരമായി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഫൊറന്‍സിക് വിഭാഗം, അന്വേഷണസംഘത്തിനു കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. കൈയും കഴുത്തും ഒടിഞ്ഞു. മരണശേഷം ഇടതു കൈ പിന്നിലേക്കു വലിച്ചൊടിച്ചതുമാകാം. മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെ കൈ ഒടിയാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇക്കാര്യങ്ങള്‍ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എറണാകുളം കടവന്ത്ര കര്‍ഷകറോഡ് ശിവകൃപയില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുഭദ്രയുടെ (73) മൃതദേഹമാണ് ചൊവ്വാഴ്ച കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസും (നിഥിന്‍-33) ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിളയും(30) ഒളിവിലാണ്. ഇവരെ തേടി പോലീസ് അവിടെയെത്തിയിട്ടുണ്ട്. സ്വര്‍ണത്തിനായി സുഭദ്രയെ കൊന്നുവെന്നാണു പ്രാഥമിക നിഗമനം. ശര്‍മിളയ്ക്ക് അഞ്ചു ഭാഷകള്‍ അറിയാമെന്നു പറയുന്നു. ധനിക കുടുംബത്തിലെ അംഗമാണെന്നാണ് ശര്‍മിള മാത്യൂസിന്റെ കുടുംബത്തെ ധരിപ്പിച്ചിരുന്നത്. ഏറെ ദുരൂഹതയുള്ളയാളാണ് ശര്‍മിളയെന്ന് മാത്യൂസിന്റെ…
തിരുവനന്തപുരം: ഉന്നയിക്കപ്പെട്ട മുഴുവൻ ആരോപണങ്ങളിലും അന്വേഷണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നയപരമായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എഡിജിപിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും. മുൻ മലപ്പുറം എസ്പിക്കെതിരായ ആരോപണങ്ങളിൽ ഡിജിപി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പൻഡ് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. സർക്കാർ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എഡിജിപിയെ മാറ്റാതെ അന്വേഷണം നടത്തുന്നതിൽ അസാധാരണത്വമില്ല. സർക്കാരിലോ സിപിഎമ്മിലോ യാതൊരുവിധ പ്രതിസന്ധിയുമില്ല. എംവി ഗോവിന്ദൻ പറഞ്ഞു.
മുതലമട (പാലക്കാട്): സ്പിരിറ്റ് കേസിലെ പ്രതിയായ യുവാവ് വിഷം അകത്തുചെന്ന് മരിച്ചു. തമിഴ്നാട്ടിലെ ചെമ്മണാമ്പതിയിൽ നിന്നും ബുധനാഴ്ച 4950 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയ കേസിലെ പ്രതിയായ മുതലമട മൂച്ചങ്കുണ്ട് അണ്ണാനഗർ ചാലിപ്പറമ്പിൽ സബീഷ് ജേക്കബാണ് (സതീഷ് ജേക്കബ് – 41) മരിച്ചത്. സബീഷ് നോക്കി നടത്തിയിരുന്ന എറണാകുളം സ്വദേശിയുടെ തെങ്ങിൻ തോട്ടത്തിൽ നിന്നാണ് കുഴിച്ചിട്ട നിലയിൽ 33 ലിറ്റർ വീതമുള്ള 150 കന്നാസുകളിലായി സ്പിരിറ്റ് കണ്ടെത്തിയത്. സബീഷ് മുൻപും സ്പിരിറ്റ് കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. സബീഷിനെ എക്സൈസ് ചോദ്യം ചെയ്യാനിരിക്കെയാണ് മരിച്ചത്. ബുധനാഴ്ച രാത്രി തൊടുപുഴ സ്വദേശിയും മൂച്ചങ്കുണ്ടിൽ താമസിക്കുന്നയാളുമായ പരിചയക്കാരനെ വിളിച്ച് താൻ കേരളത്തിലെ ചെമ്മണാമ്പതിയിലെ തോട്ടത്തിലുണ്ടെന്നും അങ്ങോട്ട് വരണമെന്നും സുബീഷ് ആവശ്യപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിചയക്കാരൻ സബീഷിൻ്റെ അടുത്ത് എത്തിയപ്പോൾ അവശനിലയിലായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരിച്ചു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സതാംപ്ടണ്‍: ഒരിക്കല്‍ കൂടി പവര്‍ ഹിറ്റിങ്ങിന്റെ ഉഗ്രമൂര്‍ത്തിയായി ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. സ്‌കോട്ട്‌ലന്‍ഡിനെതിരേ ഈയിടെ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും തുടര്‍ന്ന ഹെഡ്, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്റെ ഒരു ഓവറില്‍ അടിച്ചെടുത്തത് 30 റണ്‍സ്. ടി20 പരമ്പരയില്‍ സതാംപ്ടണില്‍ നടന്ന ആദ്യ മത്സരത്തിലായിരുന്നു ഹെഡിന്റെ അഴിഞ്ഞാട്ടം. മത്സരത്തില്‍ ഓസീസ് 28 റണ്‍സിന്റെ ജയവും സ്വന്തമാക്കി പരമ്പരയില്‍ മുന്നിലെത്തി. സ്‌കോട്ട്‌ലന്‍ഡിനെതിരേ പവര്‍പ്ലേയിലെ റണ്‍നേട്ടത്തില്‍ റെക്കോഡിട്ട ഹെഡ്, സാം കറനെ അടിച്ചൊതുക്കിയതും പവര്‍പ്ലേയില്‍ തന്നെ. കറന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ഹെഡ് 30 റണ്‍സെടുത്തത്. 19 പന്തില്‍ 50 തികച്ച ഹെഡ്, മത്സരത്തില്‍ 23 പന്തുകള്‍ നേരിട്ട് നാല് സിക്‌സും എട്ട് ഫോറുമടക്കം 59 റണ്‍സെടുത്തു. മാത്യു ഷോര്‍ട്ട് (26 പന്തില്‍ 41), ജോഷ് ഇംഗ്ലിസ് (27 പന്തില്‍ 37) എന്നിവരും തിളങ്ങി. 19.3 ഓവറില്‍ ഓസീസ് 179 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. മറുപടി…
1990-കളില്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും റോയല്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് സ്‌കോട്ട്ലന്‍ഡ് എന്നിവയും ചേര്‍ന്നാണ് പാര്‍ച്ചുല ഒച്ചുസംരക്ഷണം തുടങ്ങിയത്. 30 വര്‍ഷം പിന്നിട്ട പദ്ധതിയിലൂടെ 15,000 ഒച്ചുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെയെത്തിച്ചു… മഴക്കാലമായാല്‍ ഉമ്മറം മുതല്‍ അടുക്കള വരെ കൈയടക്കുന്ന ഒച്ചുകളെ തുരത്താനുള്ള വിദ്യ തേടുമ്പോള്‍, ഒരിനം ഒച്ചിനെ വംശനാശത്തില്‍നിന്ന് രക്ഷിക്കാനുള്ള കഠിനശ്രമം നടക്കുകയാണ് 15 മൃഗശാലകളില്‍. പസഫിക് ദ്വീപസമൂഹമായ ഫ്രഞ്ച് പോളിനേഷ്യയില്‍മാത്രം കാണുന്ന പാര്‍ച്ചുല ഒച്ചുകളെ സംരക്ഷിക്കാനാണ് ഈ യത്‌നം. സംരക്ഷിച്ചുവളര്‍ത്തി അവയെ ഫ്രഞ്ച് പോളിനേഷ്യയിലെ കാടുകളിലേക്ക് തുറന്നുവിടും. ബ്രിട്ടനിലെ എഡിന്‍ബറ മൃഗശാലയില്‍ വളര്‍ത്തിയെടുത്ത 2500 ഒച്ചുകള്‍ വനയാത്രയിലാണിപ്പോള്‍. 1990-കളില്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും റോയല്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് സ്‌കോട്ട്ലന്‍ഡ് എന്നിവയും ചേര്‍ന്നാണ് പാര്‍ച്ചുല ഒച്ചുസംരക്ഷണം തുടങ്ങിയത്. 30 വര്‍ഷം പിന്നിട്ട പദ്ധതിയിലൂടെ 15,000 ഒച്ചുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെയെത്തിച്ചു. സകലതും തിന്നുതീര്‍ക്കുന്ന ആഫ്രിക്കന്‍ ഒച്ചും റോസി വുള്‍ഫ് ഒച്ചും ഫ്രഞ്ച് പോളിനേഷ്യയില്‍…
കോഴിക്കോട്: കൊടുവള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട. 53 കിലോ കഞ്ചാവുമായി കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഷ്‌റഫിനെ പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കഞ്ചാവ് കടത്ത് പിടിച്ചത്. ജീപ്പില്‍ പ്രത്യേക അറകള്‍ നിര്‍മിച്ച് അതിലാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹനപരിശോധന നടത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു. പ്രതിയെ കൊടുവള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. ലഹരിസംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചതായാണ് സൂചന.
നിന്നെ കണ്ടാൽ അറപ്പ് തോന്നും: വിദ്യാർത്ഥിയെ ജാതീയമായി അധിക്ഷേപിച്ച് അധ്യാപകർ ആലപ്പുഴ: പട്ടികജാതി വിദ്യാർത്ഥിക്ക് നേരെ ജാതീയ അധിക്ഷേപവുമായി അധ്യാപകർ. ഇതിനെതിരെ പ്രതികരിച്ച വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി റിപ്പോർട്ട്. ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പൊതു പൈപ്പിൽ നിന്ന് വെള്ളം കുടിച്ചതിനാണ് കുട്ടിയെ അധ്യാപിക ജാതീയമായി അധിക്ഷേപിച്ചത്. നിന്നെയൊക്കെ കണ്ടാൽ അറപ്പ് തോന്നുമെന്നായിരുന്നു അധ്യാപികയുടെ പരാമർശം. ഇത് കണ്ട വിദ്യാർത്ഥിയുടെ ഇരട്ട സഹോദരൻ പ്രതികരിച്ചെങ്കിലും കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുകയാണ് ഉണ്ടായത്. വിദ്യാർത്ഥിയുടെ പഠനം മുടങ്ങിയിട്ട് മൂന്ന് മാസമാകുന്നു എന്നാണ് റിപ്പോർട്ട്. പി.ടി.എ ഉറപ്പ് നൽകിയിട്ടും കുട്ടിയെ തിരിച്ചെടുത്തില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ഒരേ ഛായയുള്ള രണ്ട് പേര് ഒരു സ്കൂളിൽ പഠിക്കേണ്ട എന്ന വിചിത്ര വാദമാണ് പ്രിൻസിപ്പൽ പറയുന്നതെന്നാണ് കുട്ടിയുടെ മാതാവ് പറയുന്നത്. താൻ ആദ്യദിനം മുതൽ ജാതീയമായി അധിക്ഷേപം നേരിടുന്നുണ്ടെന്ന് കുട്ടി പറഞ്ഞു. നീ കൊട്ടേഷന് വന്നതാണോ എന്നാണ് അദ്ധ്യാപിക…
ആലപ്പുഴ: കലവൂരില്‍ വയോധികയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ ദമ്പതിമാര്‍ക്കായി പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ആലപ്പുഴ കാട്ടൂര്‍ സ്വദേശി മാത്യൂസ് (നിധിന്‍-38), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (36) എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുന്നത്. കര്‍ണാടകയിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം നിലവില്‍ അന്വേഷണം നടത്തുന്നത്. മംഗളൂരു, ഉഡുപ്പി മേഖലകളിലും ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിന് പിന്നില്‍ മാസങ്ങള്‍നീണ്ട ആസൂത്രണമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എറണാകുളത്തുനിന്നു കാണാതായ കടവന്ത്ര ഹാര്‍മണി ഹോംസ് ചക്കാലമഠത്തില്‍ സുഭദ്ര(73)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. മാത്യൂസ്-ശര്‍മിള ദമ്പതിമാരാണ് ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട സുഭദ്രയും ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. സുഭദ്രയെ കാണാനില്ലെന്നുകാട്ടി മകന്‍ രാധാകൃഷ്ണന്‍ ഓഗസ്റ്റ് നാലിന് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ സുഭദ്ര ഒടുവില്‍ വിളിച്ചത് മാത്യൂസിനെയാണെന്നു വ്യക്തമായി. അവസാന ഫോണ്‍ ലൊക്കേഷന്‍ കലവൂരിലാണെന്നതും സംശയത്തിനിടയാക്കി. ഇതു ചോദിച്ചറിയാന്‍ മാത്യൂസിനോട് ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനിലെത്താന്‍ പോലീസ് ഓഗസ്റ്റ് 10-ന്…
തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടുദിവസം മുൻപ് നടൻ ജയം രവി താനും ഭാര്യ ആരതിയും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇപ്പോഴിതാ ഇതിനെതിരെ ആരതി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ജയം രവി ആ കുറിപ്പ് പോസ്റ്റ് ചെയ്തതെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. തങ്ങളുടെ വിവാഹ ജീവിതത്തേക്കുറിച്ച് മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കാണുമ്പോൾ ഞെട്ടലും സങ്കടവുമുണ്ടാകുന്നെന്ന് ആരതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ 18 വർഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി എഴുതി. ‘ഈയിടെയായി ഞാൻ എൻ്റെ ഭർത്താവുമായി സംസാരിക്കാനും അദ്ദേഹത്തെ കാണാനും പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ആ അവസരം നിഷേധിക്കപ്പെട്ടു. ഞാനും രണ്ടു കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള ഈ തീരുമാനം പൂർണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ്. അല്ലാതെ വീട്ടുകാരുടെ…
