കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള തീരദേശ ഐ.ജി. ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. രാവിലെ 11:10-ഓടെയാണ് രഞ്ജിത്ത് എത്തിയത്. എ.ഐ.ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. എസ്.ഐ.ടിയിലെ ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തുണ്ട്. പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തിയ ശേഷം കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച് ബംഗാളി നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് രഞ്ജിത്തിനെതിരായ പരാതി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ കേസുണ്ട്. അതേസമയം ചോദ്യം ചെയ്യലിനായി ഐ.ജി. ഓഫീസിലെത്തിയ രഞ്ജിത്ത് പ്രതികരിക്കാന്‍ തയ്യാറായില്ല. അന്വേഷണ സംഘം വിളിച്ചിട്ടാണ് വന്നതെന്നും അവരെ കണ്ടിട്ട് വരാമെന്നുമാണ് ഐ.ജി. ഓഫീസിലെത്തിയ രഞ്ജിത്ത് ചിരിയോടെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. യാഥാര്‍ഥ്യമെന്താണെന്ന ചോദ്യത്തിന്, അവരോട് പറയാമെന്നും രഞ്ജിത്ത് പറഞ്ഞു. ഭയമുണ്ടോ എന്ന ചോദ്യത്തോട് രഞ്ജിത്ത്…
Author: malayalinews
ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഘട്ടില്‍ എസ്.ഐ.യെ വനിതാ കോണ്‍സ്റ്റബിള്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തി. രാജ്ഘട്ടിലെ എസ്.ഐ.യായ ദീപാങ്കര്‍ ഗൗതം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാച്ചോര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പല്ലവി സൊളാങ്കി, കാമുകന്‍ കരുണ്‍ ഠാക്കൂര്‍ എന്നിവര്‍ പോലീസില്‍ കീഴടങ്ങി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രാജ്ഘട്ടിലെ ഒരു പെട്രോള്‍പമ്പിന് സമീപത്തുവെച്ചാണ് എസ്.ഐ.യെ പ്രതികള്‍ കാറിടിപ്പിച്ച് വീഴ്ത്തിയത്. ഇടിച്ചിട്ടശേഷം എസ്.ഐ.യെ പ്രതികള്‍ കാറില്‍ വലിച്ചിഴക്കുകയുംചെയ്തു. പല്ലവിയാണ് കാറോടിച്ചിരുന്നത്. സംഭവത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ എസ്.ഐ.യെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അതേസമയം, പല്ലവിയും കാറിലുണ്ടായിരുന്ന സുഹൃത്ത് കരണും സംഭവത്തിന് പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി കുറ്റംസമ്മതിക്കുകയായിരുന്നു. പ്രതികളായ പല്ലവിയും കരണും നേരത്തെ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങളുണ്ടായി ഇരുവരും പിണങ്ങി. തുടര്‍ന്ന് പല്ലവി എസ്.ഐ.യായ ഗൗതവുമായി സൗഹൃദത്തിലായി. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് പല്ലവിയും കരണും തമ്മില്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തു. ഇതോടെ എസ്.ഐ.യുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍…
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 19-ാം തീയതിയാണ് ബംഗ്ലാദേശിനെിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആരാധകര്‍ ഉറ്റുനോക്കുന്നത് വിരാട് കോലിയിലേക്കാണ്. ടി20 ലോകകപ്പ് ജയത്തിനു പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച കോലിയെ ഇനി ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ മാത്രമാണ് കാണാന്‍ സാധിക്കുക. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായി എപ്പോഴും താരതമ്യത്തിന് വിധേയനാകാറുള്ള കോലിയുടെ മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോഡ് കോലി മറികടക്കുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്ന കാര്യം. 80 സെഞ്ചുറികളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. എന്നാല്‍ ബംഗ്ലാദേശ് പരമ്പരയ്ക്കിടെ സച്ചിന്റെ മറ്റൊരു റെക്കോഡ് കോലി മറികടന്നേക്കും. കരിയറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27,000 റണ്‍സെന്ന നാഴികക്കല്ലിനരികിലാണ് കോലി. ഇതിനായി വെറും 58 റണ്‍സ്‌കൂടിയേ താരത്തിന് വേണ്ടുള്ളൂ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികയ്ക്കുന്ന താരമാകാനും കോലിക്ക് സാധിക്കും. നിലവില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികച്ച താരമെന്ന റെക്കോഡ്…
ഇംഫാൽ: വിദ്യാർഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെ മണിപ്പുരിന്റെ അധിക ചുമതല വഹിക്കുന്ന അസം ഗവർണർ ഇംഫാൽ വിട്ട് ഗുവാഹത്തിയിലേക്ക് പോയതായി റിപ്പോർട്ട്. ഇംഫാലിൽ രാജ്ഭവന് നേരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ മണിപ്പൂർ വിട്ടത്. നിലവിൽ അദ്ദേഹം ഗുവാഹാട്ടിയിലാണ് ഉള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ രാജ്ഭവന്‍ വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡി.ജി.പി.യെയും നീക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. അസം ഗവർണറായ ലക്ഷ്മൺ പ്രസാദിന് നിലവിൽ മണിപ്പുരിന്റെ അധികചുമതലയാണ്. അദ്ദേഹം ബുധനാഴ്ച രാവിലെ ഗുവാഹാട്ടിയിലേക്ക് പോയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചരാത്രി വിദ്യാർഥിപ്രതിനിധികൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി രാജ്ഭവൻ അറിയിച്ചു. വിദ്യാർഥികളുടെയും ജനങ്ങളുടെയും താത്‌പര്യം മുൻനിർത്തി ഉചിതനടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പുനൽകിയെങ്കിലും സംസ്ഥാനത്ത് സംഘർഷഭീതി തുടരുകയാണ്. ഇംഫാലിൽ ഏർപ്പെടുത്തിയ കർഫ്യൂ ബുധനാഴ്ചയും തുടർന്നു. സംഘർഷസാധ്യത മുന്നിൽക്കണ്ട് പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനവും റദ്ദാക്കിയിട്ടുണ്ട്.…
തീവണ്ടിയാത്രാവരുമാനത്തില്‍ ഇന്ത്യയിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ ‘1000 കോടി ക്ലബ്ബി’ല്‍ ഇടംപിടിച്ചു. ന്യൂഡല്‍ഹിയാണ് മുന്നില്‍. ദക്ഷിണ റെയില്‍വേയില്‍നിന്ന് ചെന്നൈ പട്ടികയിലുണ്ട്. റെയില്‍വേ ഇന്ത്യയില്‍ നടത്തിയ (2023-2024) സ്റ്റേഷന്‍ യാത്രാ-വരുമാന കണക്കെടുപ്പിലാണ് ഈ വിവരം. ന്യൂഡല്‍ഹി സ്റ്റേഷന്റെ പ്രതിവര്‍ഷ വരുമാനം 3337 കോടിരൂപയാണ്. 1692 കോടിരൂപയുമായി ഹൗറ സ്റ്റേഷന്‍ പിന്നിലുണ്ട്. ചെന്നൈ സെന്‍ട്രലിന് 1299 കോടിരൂപയുണ്ട്. വരുമാനം വര്‍ധിപ്പിച്ച് കേരളത്തിലെ എട്ടു റെയില്‍വേ സ്റ്റേഷനുകളും ഹിറ്റായി. കേരളത്തില്‍ മുന്‍പില്‍ തിരുവനന്തപുരമാണ്-281.12 കോടിരൂപ. യാത്രക്കാരുടെ എണ്ണത്തില്‍ താനെ(മുംബൈ)യാണ് മുന്നില്‍. വര്‍ഷം 93.06 കോടിപ്പേരാണ് യാത്രചെയ്തത്. മുംബൈ കല്യാണ്‍-83.79 കോടി യാത്രക്കാരുണ്ട്. ന്യൂഡല്‍ഹി-39.36 കോടി യാത്രക്കാര്‍. തിരുവനന്തപുരത്ത് 1.31 കോടി യാത്രക്കാരും. യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവ പരിഗണിച്ചുള്ള ഏറ്റവും ഉയര്‍ന്ന ഗ്രൂപ്പായ നോണ്‍ സബ് അര്‍ബന്‍ ഗ്രൂപ്പ്-ഒന്നില്‍ (എന്‍.എസ്.ജി.-1) ഇന്ത്യയില്‍ 28 സ്റ്റേഷനുകളാണുള്ളത്. ഏറ്റവും കൂടുതല്‍ മുംബൈ ഉള്‍പ്പെടുന്ന മധ്യ റെയില്‍വേയാണ്-എട്ട് സ്റ്റേഷനുകള്‍. ദക്ഷിണ റെയില്‍വേയില്‍ മൂന്നെണ്ണമുണ്ട് (ചെന്നൈ, എഗ്മോര്‍, താംബരം). കേരളത്തിലില്ല. 2017-2018-ല്‍…
കൊച്ചി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണുമരിച്ചു. എളമക്കര ആർ.എം.വി. റോഡ് ചിറക്കപ്പറമ്പിൽ വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിയാണ്(24) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. പതിവ് വ്യായാമത്തിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എട്ടുമാസം മുമ്പാണ് വയനാട് സ്വദേശിയായ അരുന്ധതിയുടെ വിവാഹം കഴിഞ്ഞത്. അടുത്തിടെയും സമാനമായി വർക്കൗട്ടിനിടെ കുഴഞ്ഞുവീണ് മരിക്കുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വർക്കൗട്ട് ശരീരത്തിന് താങ്ങാവുന്നതിലും തീവ്രമാകുന്നതും തിരിച്ചറിയപ്പെടാതെപോകുന്ന ഹൃദ്രോഗങ്ങളുമൊക്കെയാണ് ഇത്തരത്തിലുള്ള മരണങ്ങൾ വർധിക്കുന്നതിന് പിന്നിലെന്ന് വിദഗ്ധർ പറയുന്നു. വ്യായാമം ആരംഭിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്? ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്.…
അനന്ത്‌നാഗ്: ജമ്മു-കശ്മീർ നിയമസഭാതിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ നടപ്പാക്കാൻ അഞ്ച് ഉറപ്പുകൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച പ്രഖ്യാപിച്ചു. ഒരു കുടുംബത്തിന് 25 ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ്, വനിതാ സംരംഭകർക്ക് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പ എന്നിവയാണ് ഉറപ്പുകളിൽ പ്രധാനം. അനന്ത്നാഗിൽ കോൺഗ്രസ്-നാഷണൽ കോൺഗ്രസ് പ്രചാരണസമ്മേളനത്തിലായിരുന്നു ഖാർഗെയുടെ പ്രഖ്യാപനം. പൊതുവിതരണ സമ്പ്രദായത്തിലൂടെ ഒരാൾക്ക് 11 കിലോ ധാന്യങ്ങൾ നൽകിയിരുന്ന പദ്ധതി പുനഃസ്ഥാപിക്കും. കുടുംബനാഥകൾക്ക് പ്രതിമാസം 3000 രൂപ സഹായം നൽകും. കശ്മീരിപണ്ഡിറ്റ് കുടിയേറ്റക്കാരുടെ പുനരധിവാസത്തിന് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാലത്ത് നൽകിയ വാഗ്ദാനം പാലിക്കുമെന്നും ഖാർഗെ പറഞ്ഞു. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ജമ്മു-കശ്മീരിൽ ഒരുലക്ഷം തൊഴിലവസരങ്ങളുണ്ട്. എന്നാൽ, ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നിലവിലെ ഭരണക്കാർക്ക് ഇവിടത്തെ ജനങ്ങൾ ദരിദ്രരായി തുടരാനാണ് താത്പര്യം. അതുകൊണ്ടുതന്നെ ഒഴിവുകളൊന്നും നികത്തുന്നില്ല. കോൺഗ്രസ്-എൻ.സി. സഖ്യം അധികാരത്തിൽ വന്നാൽ എല്ലാ ഒഴിവുകളും നികത്തും.…
ന്യൂഡല്‍ഹി: ഗാര്‍ഹികപീഡനം, ഭാര്യയോടുള്ള ക്രൂരത എന്നിവയാണ് ഏറ്റവുംകൂടുതല്‍ ദുരുപയോഗംചെയ്യപ്പെടുന്ന നിയമങ്ങളെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ദാമ്പത്യതര്‍ക്ക കേസ് പരിഗണിക്കുന്നതിനിടെ ഇക്കാര്യം വാക്കാല്‍ നിരീക്ഷിച്ചത്. പഴയൊരു കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗവായ് ഇക്കാര്യം വിശദീകരിച്ചത്. ഒരുദിവസംപോലും ഒന്നിച്ചുകഴിയാത്ത ഭര്‍ത്താവ് അന്‍പതുലക്ഷം രൂപ ഭാര്യക്ക് ജീവനാംശംനല്‍കേണ്ടിവന്ന സംഭവം ഗവായ് ഓര്‍മ്മിച്ചു. ഭാര്യയോടുള്ള ക്രൂരത (ഐ.പി.സി. 498-എ) എക്കാലത്തും ചര്‍ച്ചയാണ്. ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും പേരില്‍ ക്രിമിനല്‍ക്കേസ് നല്‍കാന്‍ സ്ത്രീകള്‍ പലപ്പോഴും ഇത് ദുരുപയോഗംചെയ്യുന്നതായി കോടതികളില്‍ വിമര്‍ശനമുയരാറുണ്ട്.
ഹരിപ്പാട്: ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടതിന് ക്രെഡിറ്റ് കാര്‍ഡ് കമ്പനി ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കുമാരപുരം പൊത്തപ്പള്ളി കായല്‍വാരത്ത് കിഷോര്‍ (39) ആണ് അറസ്റ്റിലായത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ കുടിശ്ശികയടക്കാന്‍ ആവശ്യപ്പെട്ട് വീട്ടിലെത്തിയ കാര്‍ത്തികപ്പള്ളി സുധീര്‍ ഭവനം കബീറി(39)നെയാണ് പ്രതി ആക്രമിച്ചത്. വധശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കിഷോര്‍. ഹരിപ്പാട്, തൃക്കുന്നപ്പുഴ സ്റ്റേഷനുകള്‍ ഇയാള്‍ പ്രതിയായ കേസുകളുണ്ട്. എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, എസ്.ഐ.മാരായ ശ്രീകുമാര്‍, ഷൈജ, ഉദയകുമാര്‍, അനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ യേശുദാസ്, എ. നിഷാദ്, സജാദ് എന്നിവരുള്‍പ്പെടുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
മുതുകുളം(ആലപ്പുഴ): വിവാഹത്തട്ടിപ്പിനും ആള്‍മാറാട്ടത്തിനും ശിക്ഷയനുഭവിക്കുന്നതിനിടെ ജാമ്യംനേടി ഒളിവില്‍പ്പോയയാള്‍ 29 വര്‍ഷത്തിനുശേഷം പിടിയിലായി. മുതുകുളം തെക്ക് കൊല്ലംമുറിത്തറയില്‍ കോശി ജോണിനെ(സാജന്‍-57)യാണ് കനകക്കുന്ന് പോലീസ് അറസ്റ്റുചെയ്തത്. 1995, 1998 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരേയെടുത്ത രണ്ടു കേസുകളിലായി ഹരിപ്പാട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നരവര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. പിന്നീട്, ജാമ്യംനേടിയ പ്രതി എവിടെയാണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. മരിച്ചതായും അഭ്യൂഹമുണ്ടായിരുന്നു. മുന്‍ നാവിക ഉദ്യോഗസ്ഥനാണു പ്രതി. വിവിധ ഭാഷകള്‍ അറിയാം. വടക്കേ ഇന്ത്യയിലും കേരളത്തിലുമായി മാറിമാറി താമസിച്ചു. ചേര്‍ത്തല പോലീസ് സ്റ്റേഷനിലും സ്ത്രീയുടെ പരാതിയിന്മേല്‍ പ്രതിക്കെതിരേ കേസുണ്ട്. കനകക്കുന്ന് ഇന്‍സ്‌പെക്ടര്‍ എസ്. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ട്രെയിനില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. എസ്.പി. വി മോഹനചന്ദ്രന്‍ നായരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്‍ അന്വേഷണസംഘം രൂപവത്കരിച്ചത്. എസ്.ഐ. ധര്‍മരത്‌നം, എ.എസ്.ഐ. സുരേഷ് കുമാര്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ ഗിരീഷ്, അനില്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
