Author: malayalinews

ചക്കരക്കല്ല് (കണ്ണൂർ): കാഞ്ഞിരോട് നെഹർ കോളേജിലെ ഏതാനും വിദ്യാർഥികളുടെ ഓണാഘോഷം അതിരുവിട്ടു. കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് യാത്ര ചെയ്ത സംഭവത്തിൽ മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. കോളേജിലെ വിദ്യാർഥികൾ നടത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങൾ പുറത്തായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും സംഭവത്തിൽ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങൾ പുറത്തുവന്നതോടെ ആർ.ടി.ഒ. തലത്തിൽ അന്വേഷണം നടത്തി. തുടർന്നാണ് ലൈസൻസ് റദ്ദാക്കൽ നടപടിയുണ്ടായത്‌.

Read More

ശ്രീനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് താൻ വിജയിച്ചതെന്ന് ലോക്‌സഭാ എം.പി ഷെയ്ഖ് അബ്ദുൾ റഷീദ് ( എഞ്ചിനീയർ റാഷിദ്). ‘പഞ്ചായത്ത് ആജ് തക്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിഹാർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമുള്ള തൻ്റെ ആദ്യ അഭിമുഖത്തിലാണ് റാഷിദിന്റെ പരാമർശം. ‘പ്രധാനമന്ത്രി മോദി വാരണാസിയിൽ നിന്ന് നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് ബാരാമുള്ളയിൽ നിന്ന് ഞാൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്,’ റാഷിദ് പറഞ്ഞു. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എഞ്ചിനീയർ റാഷിദ് ബാരാമുള്ളയിൽ നിന്ന് 2,04,142 വോട്ടുകൾക്ക് വിജയിച്ചപ്പോൾ പ്രധാനമന്ത്രി മോദി വാരണാസിയിൽ 1,52,513 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബുധനാഴ്ചയാണ് തിഹാർ ജയിലിൽ നിന്ന് ഇടക്കാല ജയിലിൽ കഴിയുന്ന അവാമി ഇത്തേഹാദ് പാർട്ടി (എ.ഐ.പി) തലവൻ പുറത്തിറങ്ങിയത്. ജമ്മു കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ…

Read More

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യന്‍ പര്യടനത്തിനുള്ള പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ആണ് ക്യാപ്റ്റന്‍. പാകിസ്താനെതിരേ മികച്ച പ്രകടനം നടത്തിയ ഷൊരീഫുല്‍ ഇസ്ലാം പരിക്ക് കാരണം ടീമിലുള്‍പ്പെട്ടില്ല. പാകിസ്താനെതിരേ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയതിന്റെ പകിട്ടിലാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ വിമാനമിറങ്ങുക. രണ്ട് ടെസ്റ്റുകളില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് പരമ്പര നേടിയത്. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയ ഷൊരീഫുലിന് നാഡിക്കേറ്റ പരിക്ക് വില്ലനായി. രണ്ടാം ടെസ്റ്റില്‍ പാകിസ്താനെ വിജയത്തിലേക്ക് നയിച്ച ലിറ്റണ്‍ ദാസ് വിക്കറ്റ് കീപ്പറാവും. ജാക്കര്‍ അലി അനികിനെയും വിക്കറ്റ് കീപ്പറായി ടീമിലെടുത്തിട്ടുണ്ട്. ടീം സ്‌ക്വാഡ്: നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മഹ്‌മുദുല്‍ ഹസന്‍ ജോയ്, സാകിര്‍ ഹസന്‍, ഷദ്മാന്‍ ഇസ്ലാം, മൊമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്‍ മിറാസ്, തൈജുല്‍ ഇസ്ലാം, നയീം ഹസന്‍, നഹിദ്…

Read More

കൊച്ചി: കൊല്ലം സെയിലേഴ്‌സിനെതിരെയുള്ള മത്സരത്തിലെ തെറ്റായ നോ-ബോള്‍ തീരുമാനത്തിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഔദ്യോഗികമായി പരാതി നല്‍കി. 17-ാം ഓവറിന്റെ ആദ്യ പന്ത് അമ്പയര്‍ നോ-ബോള്‍ വിളിച്ചതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. അമ്പയറുടെ തീരുമാനം വേഗത്തിലായിരുന്നുവെന്നും അവലോകനം ചെയ്തപ്പോള്‍ ഇത് തെറ്റാണെന്നു കണ്ടെത്തിയതായും ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇതു മത്സരഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമായെന്നും ടീം പരാതിപ്പെട്ടു. നോ-ബോള്‍ തീരുമാനം അവലോകനം ചെയ്യേണ്ട മൂന്ന് അമ്പയര്‍മാരും ഇത് അവഗണിച്ചതും ഒരു വലിയ പിഴവായി കാണുന്നു. മത്സരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ആയിരുന്നു ഈ തീരുമാനം ഉണ്ടായത്. ഇതിലൂടെ മല്‌സരത്തിന്റെ ഗതി മാറ്റാന്‍ കഴിയുമായിരുന്ന ഒരു ക്യാച്ച്‌ നഷ്ടപ്പെട്ടെന്നും അത് മത്സരഫലം തങ്ങള്‍ക്ക് എതിരാക്കിയെന്നും കൊച്ചിന്‍ ബ്ലൂ ടൈഗേഴ്‌സ് പറയുന്നു. ഈ സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായ അവലോകനം നടത്തുകയും, വേണ്ട നടപടി സ്വീകരിക്കുകയും വേണമെന്നും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കളിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ടീം ഉടമ സുഭാഷ് ജോര്‍ജ് മനുവല്‍ പറഞ്ഞു. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച അമ്പയറിങ് ഉറപ്പാക്കുക എന്നത് പ്രധാനമാണ്.…

Read More

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തിൽ മറുപടിയുമായി ബി.ജെ.പി. 2009-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് നടത്തിയ ഇഫ്താര്‍ വിരുന്നിന്റെ ചിത്രം പങ്കുവെച്ചാണ് ബി.ജെ.പിയുടെ പ്രതിരോധം. മന്‍മോഹന്‍ സിങ്ങിന്റെ വസതിയില്‍ നടന്ന വിരുന്നില്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജ്‌സറ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന ചിത്രം ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനെവാലയാണ് പങ്കുവെച്ചത്. അന്ന് മന്‍മോഹന്‍ സിങ്ങിന്റെ ഇഫ്താര്‍ വിരുന്നില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പങ്കെടുത്തപ്പോള്‍ നീതിന്യായ വ്യവസ്ഥ സുരക്ഷിതമായിരുന്നു. എന്നാല്‍, ഇന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ അത് നീതിന്യായ വ്യവസ്ഥ വിട്ടുവീഴ്ച ചെയ്യുന്നതായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ​മോദി അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമാണ് നല്‍കുന്നതെന്നാണ് നേരത്തേ പ്രതിപക്ഷം ഉന്നയിച്ചത്. ഗണപതി പൂജ കുറ്റകരമല്ലെന്നും രാഷ്ട്രീയ നേതൃത്വവും ജഡ്ജിമാരും പലവേദികളും ഒരുമിച്ച്…

Read More

ദേശീയരാഷ്ട്രീയത്തില്‍ ഇടതുപാര്‍ട്ടിയുടെ കരുത്തനായ വക്താവ്, മികച്ച വാഗ്മി, ചിന്തകന്‍, മൂന്നരപ്പതിറ്റാണ്ടുകാലത്തെ ഭരണത്തിന് ശേഷം തകര്‍ച്ചയിലേക്കാണ്ടുപോയ ബംഗാളിലെ ഇടതുകോട്ടയ്ക്ക് താങ്ങും തണലുമായ നേതാവ്. ഇടതുചേരിയിലെ സൗമ്യമുഖം.. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടപറഞ്ഞിരിക്കുന്നു. 1952 ആഗസ്ത് 12ന് ചെന്നൈയിലെ തെലുഗു ബ്രാഹ്‌മണകുടുംബത്തിലാണ് യെച്ചൂരിയുടെ ജനനം. അച്ഛന്‍ സര്‍ക്കാരില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന സര്‍വേശ്വര സോമയാജുലു യെച്ചൂരി. അമ്മ സാമൂഹികപ്രവര്‍ത്തകയായിരുന്ന കല്‍പ്പാക്കം യെച്ചൂരി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം. പിന്നീട്, ബിരുദാനന്തരബിരുദത്തിനും ഗവേഷണത്തിനുമായി ജെ.എന്‍.യു ക്യാമ്പസിലേക്ക്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്ന യെച്ചൂരിയെ ബൗദ്ധികതലത്തിലേക്കുയര്‍ത്തിയത് ജെഎന്‍യു ജീവിതമായിരുന്നു. അഖിലേന്ത്യാ നേതാവായി പേരെടുത്തകാലത്ത് തന്നെയായിരുന്നു യെച്ചൂരി ജെ.എന്‍.യു വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റായതും.ജെ.എന്‍.യുവില്‍ മൂന്നുവട്ടം പ്രസിഡന്റായ ഒരേയൊരു നേതാവേയുള്ളൂ. സീതാറാം യെച്ചൂരി. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ല്‍ പാര്‍ട്ടി ആസ്ഥാനം കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കു മാറ്റിയപ്പോള്‍ അന്നു പാര്‍ട്ടിയില്‍ പ്രബലനായ ബി.ടി.രണദിവെയുടെ സഹായിയായിരുന്നു യെച്ചൂരി. ബസവ പുന്നയ്യയായിരുന്നു യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളര്‍ത്തിയതും. ഇ.എം.എസ്സാകട്ടെ യെച്ചൂരിയെ സി.പി.എം. കേന്ദ്രനേതൃത്വത്തിലേക്കു…

Read More

ഇന്ത്യന്‍ ഫുട്ബോളില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട വിപ്ലവത്തിന്റെ പേരാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.). പത്ത് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി പതിനൊന്നാം എഡിഷനിലേക്ക് കടക്കുമ്പോള്‍ 13 ടീമുകള്‍ മത്സരരംഗത്തുണ്ട്. ഐ ലീഗില്‍നിന്ന് സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദന്‍സാണ് പുതുമുഖ ടീം. മുംബൈ സിറ്റി എഫ്.സി.യാണ് നിലവിലെ ചാമ്പ്യന്മാര്‍. സീസണിലെ ആദ്യമത്സരത്തില്‍, കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സും മുഖാമുഖംവരും. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ആദ്യകളിയില്‍ കൊച്ചിയില്‍ പഞ്ചാബ് എഫ്.സി.യെ നേരിടും. 474 കോടിയുടെ ലീഗ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ വിപണിമൂല്യം 474 കോടി രൂപയാണ്. 13 ടീമുകള്‍ ലീഗില്‍ കളിക്കുന്നു. ക്ലബ്ബുകള്‍ ആകെ 396 കളിക്കാരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 76 പേര്‍ വിദേശകളിക്കാരാണ്. 60.6 കോടി രൂപ മൂല്യമുള്ള കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാനാണ് വിപണിമൂല്യത്തില്‍ മുന്നില്‍. 55.2 കോടിയുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതുണ്ട്. 12 കോടി രൂപയുടെ…

Read More

കണ്ണൂരിലെ മദ്രസയിൽ നേരിട്ടത് ക്രൂര പീഡനമെന്ന് വിദ്യാർത്ഥി അജ്‌മൽ ഖാൻ 24നോട്. തന്റെ കണ്ണിലും സ്വകര്യ ഭാഗങ്ങളിലും മുളക് തേച്ചു. കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിവേൽപ്പിച്ചുവെന്നും അജ്മൽ ഖാൻ പറഞ്ഞു. നാല് മാസം തുടർച്ചയായി പീഡനം നേരിടേണ്ടി വന്നു. സഹിക്കാൻ കഴിയാതെ മത പഠന ശാലയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും അജ്മൽ ഖാൻ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ അജ്മലിന്റെ കുടുംബത്തിന്റെ പരാതിയിൽ കൂത്തുപറമ്പ് മത പഠന ശാലയിലെ അധ്യാപകൻ ഉമയിർ അഷറഫിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ കൂത്തുപറമ്പിലെ മത പഠന ശാലയിലെ വിദ്യാർത്ഥിയാണ് അജ്മൽ ഖാൻ. പഠനകാര്യത്തിൽ വേണ്ട ശ്രദ്ധകൊടുക്കുന്നില്ലെന്നാരോപിച്ച് അധ്യാപകൻ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഈ വിവരം പുറത്തുപറയാൻ ശ്രമിച്ച അജ്മലിനെ ഉമയൂർ അഷറഫി കൂടുതൽ മർദ്ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മാനസികമായി തകർന്ന അജ്മൽ പിന്നീട് വീട്ടുകാരുമായി സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇതേ തുടർന്ന് അജ്മലിനെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. വീട്ടിലെത്തിയിട്ടും അജ്മൽ മർദ്ദനവിവരം മാതാപിതാക്കളോട് തുറന്നുപറഞ്ഞിരുന്നില്ല. സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ…

Read More

വാഷിങ്ടണ്‍: അധിനിവേശ വെസ്റ്റ് ബാങ്കില്‍ തുര്‍ക്കി-അമേരിക്കന്‍ ആക്ടിവിസ്റ്റ് അയ്‌സനുര്‍ ഇസ്ജി ഈജിയെ ഇസ്രഈല്‍ കൊലപ്പെടുത്തിയത് പ്രകോപനരഹിതമായാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു. ആക്ടിവിസ്റ്റിനെ ഇസ്രഈല്‍ കൊലപ്പെടുത്തിയതില്‍ ഒരു ന്യായവുമര്‍ഹിക്കുന്നില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. യു.കെ യുടെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ബ്ലിങ്കന്റെ പ്രതികരണം. ഇസ്രഈലിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അമേരിക്കന്‍ ആക്ടിവിസ്റ്റായ അയ്‌സനുര്‍ ഇസ്ജി ഈജിയെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയത്. പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നുകരുതി ആരെയും വെടിവെച്ചു കൊല്ലാന്‍ പാടില്ലെന്നും ഇസ്രഈലി സുരക്ഷ സൈന്യത്തിനാല്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ അമേരിക്കന്‍ പൗരനാണ് ഈജിയെന്നും ബ്ലിങ്കന്‍ പരാമര്‍ശിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാനമായ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ഇസ്രഈലുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന നിയമങ്ങളടക്കം പൊളിച്ചെഴുതേണ്ടതുണ്ടെന്നും ബ്ലിങ്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ നബസ് നഗരത്തിന് പുറത്തുള്ള ബീറ്റ എന്ന പട്ടണത്തില്‍ അനധികൃത ഇസ്രഈലി കുടിയേറ്റങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ഇസ്രഈല്‍ സേനയുടെ വെടിയേറ്റാണ് അയ്‌സനൂര്‍ ഇസ്ജി ഈജി കൊല്ലപ്പെട്ടത്. പ്രതിഷേധം…

Read More

പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. ഒക്ടോബര്‍ രണ്ടിന് ചടങ്ങു നടത്താനാണ് തീരുമാനം. ഇതോടെ 22 മാസത്തെ ഇടവേളയ്ക്കുശേഷം രാമേശ്വരത്തേക്കുള്ള തീവണ്ടി സര്‍വീസ് പുനരാരംഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനിയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവില്‍ പാലം പണിതത്. 2.05 കിലോമീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 18.3 മീറ്റര്‍ നീളമുള്ള 200 സ്പാനുകളാണ് ഇതിനുള്ളത്. കപ്പലുകള്‍ക്ക് വഴിയൊരുക്കുന്നതിന് ഉയര്‍ന്നുകൊടുക്കുന്ന നാവിഗേഷന്‍ സ്പാനിന് 63 മീറ്ററാണ് നീളം. ഇത് 17 മീറ്റര്‍ ഉയരത്തിലേക്കു നീങ്ങും. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് ‘ പാലമാണ് പാമ്പനിലേത്. രണ്ടുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമായിരുന്നു പഴയപാലത്തിലേത്. ശ്രീലങ്കയിലേക്ക് ചരക്കുകൊണ്ടുപോകുന്നതിന് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരാണ് 1914-ല്‍ പാമ്പനില്‍ പഴയ ഉരുക്കുപാലം പണിതത്. 1988-ല്‍ റോഡുപാലം വരുന്നതുവരെ ഇതായിരുന്നു രാമേശ്വരത്തുള്ളവര്‍ക്ക് വന്‍കരയുമായി ബന്ധപ്പെടാനുള്ള ഏകവഴി. പഴയ റെയില്‍പ്പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം…

Read More