മമ്മൂട്ടി നായകനായ ‘വല്യേട്ടൻ’ വീണ്ടും റിലീസിന് എത്തുകയാണ്. 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിലെ ഗാനം ദൃശ്യമികവോടെ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ നിർമിച്ച്, രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വല്യേട്ടൻ’ പ്രദർശനത്തിനെത്തിയിട്ട് ഇരുപത്തിയഞ്ചു വർഷം പൂർത്തിയാകുന്ന വർഷമാണിത്. ‘മാനത്തെ മണിത്തുമ്പ മുട്ടിൽ മേട സൂര്യനോ…’ എന്ന ഗാനമാണ് റിലീസായത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറയ്ക്കൽ മാധവനുണ്ണിയും സഹോദരന്മാരും ചേർന്നുള്ള ഒരാഘോഷമാണ് ഈ ഗാനത്തിൻ്റെ സന്ദർഭം. ഗിരീഷ് പുത്തഞ്ചേരി രചിച്ച്, മോഹൻ സിതാര ഈണമിട്ട് എം.ജി. ശ്രീകുമാറും സംഘവും പാടിയ ഈ ഗാനത്തിൽ മമ്മൂട്ടി, സിദ്ദിഖ്, മനോജ്. കെ. ജയൻ, വിജയകുമാർ, സുധീഷ് എന്നിവരാണ് അണിനിരക്കുന്നത്. ശോഭന, പൂർണ്ണിമ ഇന്ദ്രജിത്ത്, എൻ.എഫ്. വർഗീസ്, കലാഭവൻ മണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാറ്റിനിനൗ എന്ന കമ്പനിയാണ് ഈ ചിത്രം 4k ഡോൾബി അറ്റ്മോസിൽ അവതരിപ്പിക്കുന്നത്.ഒക്ടോബർ ആദ്യവാരത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ-…
Author: malayalinews
ന്യൂഡൽഹി: രാജ്യത്ത് ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുന്നു. ഞായറാഴ്ച ഝാർഖണ്ഡിലെ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ടാറ്റാനഗർ – പട്ന, ബ്രഹ്മപുർ-ടാറ്റാനഗർ, റൂർക്കേല-ഹൗറ, ദിയോഘർ-വാരണാസി, ഭഗൽപുർ-ഹൗറ, ഗയ-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുക. പുതിയ ട്രെയിനുകൾ വേഗത, സുരക്ഷിത യാത്രാ സൗകര്യങ്ങൾ എന്നിവ പ്രദാനംചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. വന്ദേ ഭാരത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ തദ്ദേശീയമായി രൂപകൽപ്പനചെയ്ത വന്ദേഭാരത് ട്രെയിനുകൾ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് അത്യാധുനിക യാത്രാസവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ ആദ്യ വന്ദേഭാരത് മെട്രോ സർവീസ് ഗുജറാത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. അഹമ്മദാബാദ്-ഭുജ് റൂട്ടിലാണ് സർവീസ്. പൂർണമായും ശീതീകരിച്ച കോച്ചുകളായിരിക്കും. റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കില്ല. മെട്രോ പുറപ്പെടുന്നതിന് തൊട്ടുമുൻപ് യാത്രക്കാർക്ക് സ്റ്റേഷനിൽനിന്ന് ടിക്കറ്റ് എടുക്കാനാകുമെന്ന്…
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയില്‍ ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസ് ട്രാഫിക് പോലീസ് വാഹനനിരകളുടെ ഏറ്റവും പിന്നിലേക്ക് മാറ്റിച്ചു. എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധത്തില്‍ സ്വകാര്യ ബസ് ദിശതെറ്റി മുന്നോട്ടു കയറിവന്നത് കണ്ട പോലീസാണ് ബസിനെ പിന്നോട്ടെടുപ്പിച്ചത്. നിരയുടെ അവസാനം ജൂബിലി റോഡ് എത്തുന്നതു വരെ ബസ് പിന്നോട്ട് നീക്കിച്ചു. ദേശീയപാതയില്‍ ട്രാഫിക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം പതിവായിരിക്കുകയാണ്. ട്രാഫിക് പോലീസ് ഇല്ലാത്ത സമയത്താണ് കൂടുതലായും ഇങ്ങനെ വാഹനങ്ങള്‍ ദിശതെറ്റിച്ച് മുന്നോട്ടെടുക്കുന്നത്. ഓണം അടുത്തതോടെ ഒരാഴ്ചയോളമായി അങ്ങാടിപ്പുറത്ത് ഗതാഗതകുരുക്കും അതിരൂക്ഷമാണ്. പെരിന്തല്‍മണ്ണയില്‍നിന്ന് അങ്ങാടിപ്പുറം എത്തണമെങ്കില്‍പ്പോലും മണിക്കൂറുകളെടുക്കും. പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍നിന്ന് അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം വരെ റോഡിന് നടുവില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്കിടയിലെ വിടവുകളിലൂടെ വാഹനങ്ങള്‍ ദിശതെറ്റിക്കയറി വരുന്നത് പതിവാണ്. ഇത് വന്‍ അപകട സാധ്യതയാണുണ്ടാക്കുന്നത്. മുന്‍പും ദിശതെറ്റിച്ച് മുന്നോട്ടുകയറിയ വാഹനങ്ങള്‍ക്കെതിരേ പോലീസ് നടപടിയെടുത്തിരുന്നു. ഇത്തരം വാഹനങ്ങള്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനംതിട്ട: തിരുവോണ നാളിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ലഭിച്ചു. ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെയാണ് കിട്ടിയത്. രാവിലെ ആറരയ്ക്ക് അലാം അടിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആരോഗ്യവാനാണെന്ന് ശിശുരോഗ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതർ അറിയിച്ചു. ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. അതുവരെ ജനറൽ ആശുപത്രിയിലെ പരിചരണത്തിലായിരിക്കും.
കാസര്‍കോട്: വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിന് സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. ജില്ലാ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് നല്‍കാം. സ്‌പോണ്‍സര്‍ഷിപ്പ്ഒറ്റത്തവണ സഹായധനം 18 വയസ്സായശേഷം പിന്‍വലിക്കാവുന്ന തരത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെയും കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കും. പലിശ മാസംതോറും കുട്ടിയുടെ അക്കൗണ്ടിലേക്ക്. മാസ സ്‌പോണ്‍സര്‍ഷിപ്പ് കുട്ടിയുടെയും കുട്ടിയെ പരിചരിക്കാന്‍ ശിശുക്ഷേമസമിതി നിശ്ചയിച്ച രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ അതത് മാസം നിക്ഷേപിക്കാം. പഠനാവശ്യത്തിനും മറ്റും തുക നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ആന്‍ഡ് ഫോസ്റ്റര്‍ കെയര്‍ കമ്മിറ്റിയുടെ അനുമതിയോടെ സ്ഥാപനങ്ങള്‍ക്ക് നേരിട്ടുനല്‍കാം.
ബെംഗളൂരു: കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് കർണാടകത്തിലെ ബി.ജെ.പി. എം.എൽ.എ. മുനിരത്ന അറസ്റ്റിൽ. ബെംഗളൂരു കോർപ്പറേഷനിലെ മാലിന്യസംസ്‌കരണ കരാറുകാരനായ ചലുവരാജു, മുൻ നഗരസഭാംഗം വേലുനായകർ എന്നിവർ നൽകിയ പരാതികളിലാണ് പട്ടികവിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയുന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് ആന്ധ്രയിലെ ചിറ്റൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോലാറിലെ മുൾബാഗിലുവിൽനിന്നാണ് മുനിരത്നയെ അറസ്റ്റുചെയ്തത്. തുടർനടപടിക്കായി മുനിരത്നയെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് കോലാർ പോലീസ് സൂപ്രണ്ട് നിഖിൽ പറഞ്ഞു. മുനിസ്വാമി ചലുവരാജുവിനെ അധിക്ഷേപിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. രണ്ടു കേസുകളാണ് മുനിരത്നയുടെപേരിൽ എടുത്തിരിക്കുന്നത്. ചലുവരാജുവിനുനേരേ ഭീഷണിമുഴക്കിയതിനാണ് ആദ്യകേസ്. ഇതിൽ മുനിരത്നയ്ക്ക് പുറമേ സഹായികളായ വിജയകുമാർ, അഭിഷേക്, വസന്തകുമാർ എന്നിവരും പ്രതികളാണ്. എം.എൽ.എ. 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു. 2021-ൽ മാലിന്യസംസ്‌കരണാവശ്യത്തിന് 10 വാഹനങ്ങൾ ആവശ്യപ്പെട്ടപ്പോൾ മുനിരത്ന 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും പണം നൽകിയിട്ടും വാഹനങ്ങൾ അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്.…
വാഷിങ്ടണ്‍: നവംബര്‍ അഞ്ചിന് നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നാസയുടെ ബഹിരാകാശശാസ്ത്രജ്ഞ സുനിതാവില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും. ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്രബഹിരാകാശനിലയത്തില്‍നിന്ന് (ഐ.എസ്.എസ്.), വെള്ളിയാഴ്ച നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ”പൗരര്‍ എന്നനിലയില്‍ വോട്ടുചെയ്യല്‍ സുപ്രധാനമായ കടമയാണ്. ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യല്‍ രസകരമായിരിക്കും” -സുനിത പറഞ്ഞു. വോട്ടുചെയ്യാനുള്ള അപേക്ഷ നല്‍കിയെന്നും നടപടിക്രമങ്ങള്‍ നാസ എളുപ്പമാക്കുമെന്നാണ് കരുതുന്നതെന്നും വില്‍മോറും പറഞ്ഞു. എന്നാല്‍, പിന്തുണ ഡൊണാള്‍ഡ് ട്രംപിനോ കമലാ ഹാരിസിനോ എന്നത് വ്യക്തമാക്കിയില്ല. സുനിതയ്ക്കും വില്‍മോറിനും വോട്ടുചെയ്യുന്നതിനുള്ള അവസരമൊരുക്കാന്‍ നാസയുമായി ചേര്‍ന്ന് ശ്രമംനടത്തുകയാണെന്ന് ടെക്‌സസിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1997-ല്‍ യു.എസ്. സംസ്ഥാനമായ ടെക്‌സസ് ആണ് നാസയിലെ ഉദ്യോഗസ്ഥര്‍ക്ക് ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യാന്‍ അനുവദിക്കുന്ന നിയമം ആദ്യം പാസാക്കിയത്. അക്കൊല്ലം ‘മിര്‍’ ബഹിരാകാശനിലയത്തില്‍നിന്ന് വോട്ടുചെയ്ത നാസയുടെ ഡേവിഡ് വോള്‍ഫാണ് ബഹിരാകാശത്തുനിന്ന് വോട്ടുചെയ്ത ആദ്യവ്യക്തി. 2020-ല്‍ ഐ.എസ്.എസില്‍നിന്ന് നാസയുടെ കെയ്റ്റ് റൂബിന്‍സും അപ്രകാരം വോട്ടുചെയ്തിരുന്നു. ബഹിരാകാശനിലയത്തില്‍ കൂടുതല്‍ സമയം…
പാലക്കാട്: ഓണാഘോഷത്തിന്റെ ആവേശംകൂട്ടാൻ നടത്തിയ അതിവേഗ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾ ഇഡ്‌ഡലി തൊണ്ടയിൽക്കുടുങ്ങി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്‌ക്ക് 12 ഓടെയാണ് സംഭവം. ഉത്രാടദിനത്തിൽ വീടിനുസമീപം കളികളും പാട്ടുകളുമായി കൂടിയ 30-ഓളം പേരുള്ള ചെറുസംഘത്തിന്റെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു സുരേഷ്. മത്സരാർഥികൾക്ക് ഓരോരുത്തർക്കും മൂന്ന് ഇഡ്‌ഡലി വീതം നൽകിയശേഷം കുറഞ്ഞ സമയത്തിനുള്ളിൽ കഴിച്ചുതീർക്കുന്ന ആൾക്ക് സമ്മാനം ലഭിക്കുന്ന തരത്തിലാണ് തീറ്റമത്സരം സംഘടിപ്പിച്ചത്. ടൈമർവെച്ച് നടത്തിയ മത്സരം തുടങ്ങിയ ഉടൻ ഇഡ്‌ഡലികൾ അതിവേഗം വായ്ക്കുള്ളിലാക്കിയെങ്കിലും വൈകാതെ സുരേഷ് കുഴഞ്ഞുവീഴുകയായിരുന്നു. കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ട സുരേഷിനെ സുഹൃത്തുക്കൾ ഉടൻ സമീപത്തുള്ള സ്വകാര്യ ക്ലിനിക്കിലെത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ശ്വാസതടസ്സം മാറ്റാനായില്ല. വിദഗ്ധ ചികിത്സയ്ക്കായി വാളയാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷണാവശിഷ്ടങ്ങൾ ഡോക്ടർമാർ പുറത്തെടുത്തെങ്കിലും വൈകാതെ സുരേഷ് മരിച്ചു. പോലീസ് ഇൻക്വസ്റ്റിനുശേഷം ശനിയാഴ്ച വൈകീട്ടോടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുരേഷ് ടിപ്പർലോറി ഡ്രൈവറാണ്. അച്ഛൻ: പരേതനായ…
കാക്കനാട്: ഓണത്തോടനുബന്ധിച്ച് കാക്കനാട് കേന്ദ്രമാക്കി കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വില്പന നടത്തിവന്ന രണ്ടുപേർ എക്സൈസിന്റെ പിടിയിൽ. പുക്കാട്ടുപടി സ്വദേശിയും ഇപ്പോൾ തേവയ്ക്കൽ താമസിക്കുകയും ചെയ്യുന്ന മണലിക്കാട്ടിൽ വീട്ടിൽ സന്തോഷ് (അങ്കിൾ-54), കാക്കനാട് കൊല്ലംകുടിമുകൾ സ്വദേശി മണ്ണാരംകുന്നത്ത് വീട്ടിൽ കിരൺ കുമാർ (വാറ്റാപ്പി-35) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, എറണാകുളം എക്സൈസ് റെയ്ഞ്ച് എന്നിവരുടെ പിടിയിലായത്. ഇവരുടെ വാഹനങ്ങളിൽനിന്നും വാടകവീട്ടിൽ നിന്നുമായി ആകെ 20 ലിറ്റർ ചാരായം കണ്ടെത്തി. കൂടാതെ ചാരായം നിർമിക്കാൻ പാകമാക്കി വെച്ചിരുന്ന 950 ലിറ്റർ വാഷ്, ചാരായ നിർമാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങൾ, അഞ്ച് ഗ്യാസ് കുറ്റി, 30 ലിറ്ററിന്റെ നാലു പ്രഷർ കുക്കറുകൾ, ചാരായം നിറയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചുവെച്ചിരുന്ന അര ലിറ്റർ കൊള്ളുന്ന 700 കാലി പ്ലാസ്റ്റിക് കുപ്പികൾ, ചാരായം നിറച്ച കുപ്പികൾ, സീൽ ചെയ്യുന്നതിനുള്ള ഉപകരണം എന്നിവയും ഇവരുടെ വാടകവീട്ടിൽനിന്ന് കണ്ടെടുത്തു. ചാരായ വില്പന നടത്താൻ ഉപയോഗിച്ചിരുന്ന ഇവരുടെ ഒരു ഓട്ടോറിക്ഷ,…
കാഞ്ഞങ്ങാട്: കല്യാണവീട്ടിലെ സന്തോഷവും വിശേഷങ്ങളും പങ്കുവെച്ച് വീണ്ടും കാണാമെന്ന മോഹത്തോടെ പിരിഞ്ഞവരെ കണ്ണീരിലാക്കി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നടന്ന തീവണ്ടി തട്ടിയുള്ള അപകടം. ഒപ്പമുണ്ടായിരുന്നവർ തീവണ്ടിതട്ടി മരിക്കുന്നത് നോക്കി പകച്ചുനിൽക്കാനേ അവർക്കായുള്ളൂ. എല്ലാം ഞൊടിയിടകൊണ്ട് സംഭവിച്ചു. കോട്ടയം പാലക്കുടിയിൽ ചിങ്ങവനത്തെ ചിന്നമ്മ (68), പരപ്പൂത്തറ ഈരയിലെ ആലീസ് തോമസ് (61), ചിങ്ങവനം പരുത്തുംപാറ കുഴിമറ്റത്തെ എയ്ഞ്ചലീന (30) എന്നിവരാണ് മരിച്ചത്. സന്ധ്യമയങ്ങിയ നേരത്തെ ഇരുട്ടിലെ നിലവിളിയിൽ എന്ത് സംഭവിച്ചെന്ന് സ്റ്റേഷനിലുണ്ടായിരുന്നവർക്ക് തിരിച്ചറിയാൻ കഴിയും മുൻപ് കോയമ്പത്തൂർ-ഹിസാർ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തീവണ്ടി തട്ടി മൂന്ന് ജീവൻ പൊലിഞ്ഞിരുന്നു. പോവല്ലേയെന്ന ഉച്ചത്തിലുള്ള മുന്നറിയിപ്പ് കേട്ടതും ചീറിപ്പാഞ്ഞെത്തിയ തീവണ്ടി ഇടിച്ചതുമെല്ലാം പെട്ടെന്നായിരുന്നു. ഇതോടെ നിലവിളികളുയർന്നു. തീവണ്ടി കടന്നുപോയി നോക്കുമ്പോൾ തൊട്ടടുത്ത് ഒരാൾ മരിച്ചുകിടക്കുന്നു. റെയിൽപ്പാതയ്ക്കപ്പുറം മറ്റൊരാളും. മൂന്നാമത്തെയാൾ എവിടെപ്പോയെന്നായി പിന്നെ അന്വേഷണം. തിരഞ്ഞപ്പോൾ 50 മീറ്ററകലെ മൃതദേഹം കണ്ടെത്തി. കൂട്ടത്തിലൊരാളുടേതെന്ന് കരുതുന്ന ബാഗ് എൻജിനിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടവിവരമറിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിലെ ഉത്രാടത്തിരക്കിനിടയിലും നിരവധിപേരാണ്…
