Author: malayalinews

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പിടിയിലായ പ്രതികള്‍. ദര്‍ശനത്തിന് വേണ്ടിയാണ് ക്ഷേത്രത്തില്‍ എത്തിയതെന്നും തളിപ്പാത്രം കണ്ടപ്പോള്‍ പൂജിക്കാനായി ഇത് മോഷ്ടിക്കുകയും ചെയ്‌തെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൂര്‍ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പുരാവസ്തു ഇനത്തില്‍പ്പെട്ട തളിപ്പാത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. മോഷണവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മൂന്നുസ്ത്രീകള്‍ അടക്കമുള്ള പ്രതികള്‍ ഹരിയാനയില്‍ വെച്ചാണ് പിടിയിലായത്. ഇന്ത്യയില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയയാളും പിടിയിലായവരിലുള്‍പ്പെടുന്നു. ദര്‍ശനത്തിന് വേണ്ടിയാണ് ക്ഷേത്രത്തിലെത്തിയതെന്നും പെട്ടെന്ന് തോന്നിയപ്പോള്‍ തളിപ്പാത്രം എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. അതീവ സുരക്ഷാ മേഖലയിലാണ് മോഷണം നടന്നത് എന്നത് സുരക്ഷാവീഴ്ച സംബന്ധിച്ചുമുള്ള ആശങ്കളും ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനപോലീസിന്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് സംഭവം നടക്കുന്നത്. അതിനാല്‍ തന്നെ വളരെ ഗൗരവത്തോടെയാണ് പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നത്. സാധാരണഗതിയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഒരാള്‍ക്ക് ദര്‍ശനം നടത്തി മടങ്ങണമെങ്കില്‍ തന്നെ നിരവധി സുരക്ഷാപരിശോധനകള്‍ നേരിടേണ്ടതായിട്ടുണ്ട്. രാജ്യത്ത്…

Read More

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ ബി.ജെ.പിയാണ് പാലക്കാട് വലിയ ട്വിസ്റ്റുകളിലേക്ക് നീങ്ങുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെയും ശോഭ സുരേന്ദ്രന്റെയും പേരുകള്‍ സജീവമായി തന്നെയുണ്ടെങ്കിലും നിലവില്‍ സുരേന്ദ്രന്റെ പേരിനാണ് മുന്‍തൂക്കമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപിയുടെ രീതി അനുസരിച്ച് പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഇത്തവണ നേരത്തെ തന്നെ സ്ഥാനാര്‍തി നിര്‍ണയം വേണമെന്ന് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ പേരിനായിരുന്നു തുടക്കത്തില്‍ മുന്‍തൂക്കമുണ്ടായിരുന്നത്. എന്നാല്‍ നഗരത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ചില സമുദായങ്ങളെ അനുനയിപ്പിക്കാന്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന ആവിശ്യം ശക്തമാണ്. ഇതാണ് സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രനിലേക്ക് സ്ഥാനാര്‍തി ചര്‍ച്ചകള്‍ എത്താനുള്ള കാരണം. സംസ്ഥാന തലത്തില്‍ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാന പ്രസിഡന്റിനെ തന്നെ മത്സരിപ്പിക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുമുള്ളത്. പാലക്കാട്ട് കേന്ദ്ര സര്‍ക്കാര്‍…

Read More

തിരുവനന്തപുരം: വൈദ്യുതിവാഹനങ്ങളുടെ എണ്ണം കുതിച്ചുയരുമ്പോഴും എട്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ പമ്പ് തുടങ്ങാന്‍ അനുമതിനേടിയത് 700 പേര്‍. വിവിധ പെട്രോളിയം കമ്പനികളില്‍ 400 അപേക്ഷകള്‍ പരിഗണനയിലുണ്ട്. ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ അപ്രസക്തമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും സംസ്ഥാനത്ത് പുത്തന്‍ ഇന്ധന പമ്പുകള്‍ പെരുകുകയാണ്. പമ്പിന് അനുമതിനേടിക്കൊടുക്കാന്‍ എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വന്‍സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ബിനാമി പേരിലും ഒട്ടേറെപ്പേര്‍ പെട്രോള്‍ പമ്പുകള്‍ക്ക് അനുമതിനേടിയെടുക്കുന്നു. സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കും അനുമതിലഭിക്കുംവിധത്തിലാണ് ക്രമീകരണം. ബിനാമി അപേക്ഷകരെവെച്ച് അനുമതിനേടിയശേഷം വന്‍ തുകയ്ക്ക് മറിച്ചുവില്‍ക്കുന്നവരുമുണ്ട്. നിശ്ചിതതുക നല്‍കിയാല്‍ പമ്പ് ലൈസന്‍സ് നേടിക്കൊടുക്കാമെന്ന് വാഗ്ദാനംചെയ്യുന്ന സംഘവും സജീവം. എണ്ണക്കമ്പനി ഉദ്യോഗസ്ഥരിലും ഇവര്‍ക്ക് സ്വാധീനമുണ്ട്. അപേക്ഷനല്‍കേണ്ട രീതിയും അതിന്റെ സാങ്കേതികത്വവും അറിയാവുന്നവരാണിവര്‍. ആദ്യം പരസ്യംചെയ്യല്‍ ഒരു മേഖലയില്‍ പമ്പ് തുടങ്ങണമെങ്കില്‍ എണ്ണക്കമ്പനി പരസ്യംചെയ്ത് അപേക്ഷകരെ ക്ഷണിക്കണമെന്നതാണ് ആദ്യനടപടി. പലപ്പോഴും ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഏതുമേഖലയില്‍ പമ്പ് തുടങ്ങണമെന്ന് തീരുമാനിക്കുന്നത്. ഇതിനുശേഷമാകും പരസ്യം. പമ്പ് തുടങ്ങാന്‍ സ്ഥലംവരെ ഇടനിലക്കാര്‍ ഇടപെട്ട് പാട്ടത്തിന് ശരിയാക്കിനല്‍കും.…

Read More

ടെഹ്റാൻ: ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേൽ വധിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. പലസ്തീൻ വിമോചനത്തിനായി രം​ഗത്തിറങ്ങുന്ന യുവാക്കൾക്കും കുട്ടികൾക്കും യഹ്യ മാതൃകയാകും. അധിനിവേശവും ആക്രമണവുമുള്ളിടത്തോളം പ്രതിരോധം നിലനിൽക്കും. രക്തസാക്ഷികൾ മരിക്കുന്നില്ല, അവർ പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി. സമാധാനത്തിനും ചർച്ചകൾക്കും ഇനി സ്ഥാനമില്ലെന്ന് ഇറാൻ സൈന്യവും അറിയിച്ചു. ഒന്നുകിൽ നമ്മൾ വിജയിക്കും, മറിച്ചാണെങ്കിൽ മറ്റൊരു കർബല സംഭവിക്കുമെന്നും സൈന്യം എക്സിൽ കുറിച്ചു. ഗാസയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന സൈനികനടപടിക്കിടെയാണ് സിൻവർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളാണെന്നാണ്‌ ആരോപണം. ജൂലായിൽ ഇറാനിൽ ആക്രമണം നടത്തി ഹനിയെയെ ഇസ്രയേൽ വധിച്ചതോടെയാണ് ഗാസയിൽ ഒളിച്ചുകഴിഞ്ഞിരുന്ന സിൻവാർ ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവാകുന്നത്. ഓഗസ്റ്റിൽ ചുമതലയേറ്റെടുത്തു. 2017 മുതൽ ഹമാസിന്റെ ഗാസയിലെ നേതാവും ഹമാസിന്റെ സുരക്ഷാകാര്യവിഭാഗം സഹസ്ഥാപകനുമായിരുന്നു. ഇറാനുമായി അടുത്തബന്ധം പുലർത്തിയിരുന്നു. 1962-ൽ ഖാൻ യൂനിസിലെ പലസ്തീൻ അഭയാർഥിക്യാമ്പിലാണ് സിൻവാറിന്റെ ജനനം. രണ്ട് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുൾപ്പെടെ വിവിധകേസുകളിലായി…

Read More

ന്യൂഡല്‍ഹി: ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്‌നാട് പോലീസിന്റെ റിപ്പോര്‍ട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്‌നാട് പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പലരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഇഷ ഫൗണ്ടേഷന്‍ ക്യാമ്പസ് പരിസരത്ത് ശ്മശാനമുണ്ടെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഇഷ ഫൗണ്ടേഷനിലെ ആശുപത്രി അന്തേവാസികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ റിപ്പോര്‍ട്ട് കോയമ്പത്തൂര്‍ പോലീസ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇഷ ഫൗണ്ടേഷനില്‍ വിവിധ കോഴ്‌സുകള്‍ക്കായി എത്തി പിന്നീട് കാണാതായവരെ സംബന്ധിച്ച പരാതികളും 23 പേജുകളടങ്ങുന്ന റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലുണ്ട്. കോയമ്പത്തൂര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ട് കെ. കാര്‍ത്തികേയന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, 15 വര്‍ഷത്തിനിടെ ആലന്തുരൈ പോലീസ് സ്റ്റേഷനില്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ആറു പേരെ കാണാതായതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പറയുന്നു. ഇതില്‍…

Read More

വടക്കാഞ്ചേരി :വേലൂരിലെ കുറുമാലിലുള്ള സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് പരിസരത്തു നിന്നു ഏകദേശം രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തലക്കോട്ടുകര സ്വദേശി റിയാസാണ് (30) പിടിയിലായത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന വേലൂര്‍ സ്വദേശിയായ യുവാവ് പോലീസിനു പിടി കൊടുക്കാതെ രക്ഷപ്പെട്ടു. മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള പ്രൊഫഷനല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിക്കുന്ന മാഫിയയുടെ ഭാഗമാണ് പിടിയിലായ പ്രതി. വടക്കാഞ്ചേരി ഉള്‍പ്പടെ സമീപസ്റ്റേഷനുകളില്‍ വിവിധ കേസുകളിലെ പ്രതിയാണ് റിയാസ്.

Read More

മുംബൈ: ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് നടന്‍ സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ചു കോടി രൂപ നല്‍കിയാല്‍ ലോറന്‍സ് ബിഷ്‌ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന ഉപാധിയും വെച്ചിട്ടുണ്ട്. വാട്‌സാപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ കൊല്ലപ്പെട്ട ബാബ സിദ്ധിഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍ ഖാന്റെ അവസ്ഥയെന്നും സന്ദേശത്തില്‍ പറയുന്നു. ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയത്. ‘ഇതൊന്നും നിസാരമായി കാണരുത്. ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ധിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും’ മുംബൈ ട്രാഫിക് പോലീസിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പോലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സല്‍മാന്‍ ഖാന്‍.

Read More

സി.പി.എമ്മിന്റെ കണ്ണൂരിലെ ഭാവി മുഖങ്ങളിലൊന്നായിരുന്നു പി.പി ദിവ്യ. വനിതകളെ വലിയ രീതിയില്‍ പാര്‍ട്ടി പരിഗണിച്ച് തുടങ്ങിയ ഈ കാലത്ത് വലിയ രാഷ്ട്രീയ ഭാവിയായിരുന്നു ദിവ്യയെ കാത്തിരുന്നത്. എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെയെത്തി പി.പി ദിവ്യ നടത്തിയ പ്രസംഗത്തിലെ വരികള്‍ പോലെ ‘ഒരു നിമിഷം’ കൊണ്ടാണ് എല്ലാം മാറി മറിഞ്ഞത്. ജനിച്ച നാടിന്റെ സ്വാധീനമാണ് പുതിയപുരയില്‍ ദിവ്യയെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. പാര്‍ട്ടി ഗ്രാമത്തിലെ നിരന്തര രാഷ്ട്രീയ ഇടപെടലുകളും നാടകപ്രവര്‍ത്തനായ അച്ഛന്റെ സ്വാധീനവും സഖാക്കളുമായുള്ള ആത്മബന്ധങ്ങളുമെല്ലാം ചെറിയ പ്രായത്തില്‍ തന്നെ ദിവ്യയെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിച്ചു. ഇരിണാവ് എല്‍.പി സ്‌കൂള്‍, കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലിം യു.പി സ്‌കൂള്‍, ചെറുകുന്ന് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കണ്ണൂര്‍ കൃഷ്ണമേനോൻ സ്മാരക ഗവ. കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നതോടെയാണ് സജീവ എസ്.എഫ്.ഐ സംഘടനപ്രവര്‍ത്തകയായി ദിവ്യ മാറുന്നത്. പിന്നീട് മലയാള ബിരുദ പഠനത്തിന് അവിടെ ചേരുമ്പോഴേക്കും കോളേജിന് പുറത്തേക്ക് സംഘടനാ പ്രവര്‍ത്തനം വളര്‍ന്നിരുന്നു.…

Read More

എരുമപ്പെട്ടി: കരിയന്നൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ. വെള്ളറക്കാട് പാറയ്ക്കല്‍ വീട്ടില്‍ അഫ്സലിന്റെയും ഫര്‍സാനയുടെയും മകന്‍ ഇമാദിനെയാണ് വലിയുമ്മ റോജുര കിണറ്റില്‍നിന്ന് ജീവിതത്തലേക്ക് പിടിച്ചുകയറ്റിയത്. കഴിഞ്ഞ ദിവസമാണ് കുട്ടി കരിയന്നൂരിലെ ഉമ്മവീട്ടില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെ 11-ഓടെ കളിക്കുന്നതിനിടെ സമീപത്തെ പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. ഏഴടിയോളം വെള്ളമുള്ള കിണറ്റില്‍ വീണ കുട്ടി പൊങ്ങിവന്നപ്പോള്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍ പിടിച്ചുതൂങ്ങി. ഇതു കണ്ട ഉമ്മയുടെ ഉമ്മ റെജുല കിണറ്റിലേക്ക് എടുത്തുചാടി. കുട്ടിയെ എടുത്ത് നിലയുള്ള അങ്കിലേക്ക് നിന്നു. നീന്തല്‍ അറിയുന്നതും രക്ഷയായി. ഓടിയെത്തിയ നാട്ടുകാരന്‍ മുക്കില്‍പ്പുരയ്ക്കല്‍ വേലായുധന്‍ ഉടന്‍ ഇവരെ കരയ്ക്കു കയറ്റാന്‍ കിണറ്റിലിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് കയറും കസേരയും ഉപയോഗിച്ച് രണ്ടു പേരെയും മുകളിലേക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഴുത്തോളം വെള്ളത്തില്‍ ഒരു മണിക്കൂറോളം ഇവര്‍ കുട്ടിയുമായി കിണറ്റില്‍ക്കുടുങ്ങി. കുന്നംകുളം അഗ്‌നി രക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും മുകളിലെത്തിച്ചത്. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ച് പ്രാഥമികശുശ്രൂഷ നല്‍കി. അഗ്‌നി രക്ഷാ…

Read More

മുംബൈ: മാരുതി സുസുക്കിയുടെ ഹരിയാണയിലുള്ള മനേസർ ഫാക്ടറിയിൽ മൊത്തംഉത്പാദനം ഒരുകോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. ഇതോടെ സുസുക്കിയുടെ ആഗോളതലത്തിലുള്ള ഫാക്ടറികളിൽ ഏറ്റവുംവേഗത്തിൽ ഉത്പാദനം ഒരുകോടിപിന്നിട്ട യൂണിറ്റായി മനേസർ മാറി. 2006 -ൽ പ്രവർത്തനംതുടങ്ങിയ മനേസർ ഫാക്ടറി 18 വർഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. പുതിയനേട്ടത്തിൽ ഉപഭോക്താക്കളോടും ജീവനക്കാരോടും ഡീലർമാരോടും നന്ദി പറയുന്നതായി എം.ഡി.യും സി.ഇ.ഒ.യുമായ ഹിസാഷി തകേവൂചി പറഞ്ഞു. 600 ഏക്കറിലായുള്ള ഫാക്ടറിയിൽ ബ്രെസ, എർട്ടിഗ, എക്സ് എൽ 6, സിയാസ്, ഡിസയർ, വാഗൺ ആർ, എസ് പ്രസോ, സെലേറിയോ എന്നീ വാഹനങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ വർഷം 23.5 ലക്ഷം കാറുകൾ പുറത്തിറക്കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്. രാജ്യത്തിതുവരെ 3.11 കോടി വാഹനങ്ങൾ ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള വാഹനങ്ങള്‍ ആഭ്യന്തരമായി വില്‍ക്കുകയും ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ, ആഫ്രിക്ക, ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. മാരുതിക്ക് ഗുജറാത്തിലെ ഹന്‍സല്‍പുരിലും ഒരു നിര്‍മാണ ഫാക്ടറിയുണ്ട്. ഹരിയാണയില്‍ തന്നെ ഖര്‍ഖോദയില്‍ മറ്റൊരു ഫാക്ടറിയും…

Read More