Author: malayalinews

ന്യൂദല്‍ഹി: രാജി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച രാവിലെ നിയമസഭാ കക്ഷി യോഗം ചേരുമെന്നും പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവിധ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘മുഖ്യമന്ത്രി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി (പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി) വിളിച്ചുചേര്‍ത്തിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും എല്ലാ ക്യാബിനെറ്റ് മന്ത്രിമാരും യോഗത്തിന്റെ ഭാഗമായിരുന്നു. പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു. ചൊവ്വാഴ്ച നിയമസഭാ കക്ഷി യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും,’ പാര്‍ട്ടി നേതാവും ക്യാബിനെറ്റ് മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. കെജ്‌രിവാളിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ ഓരോ മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവരുടെ നിര്‍ദേശങ്ങള്‍ ചോദിച്ചുമനസിലാക്കിയതായും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു. പുതിയ മുഖ്യമന്ത്രി ആരായിരിക്കും എന്നതില്‍ ഇപ്പോഴും സസ്‌പെന്‍സ്…

Read More

റാഞ്ചി: സന്താള്‍ പര്‍ഗാനാസ് മേഖലയിലെ അനധികൃത ഭൂമി ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ചമ്പായ് സോറന്‍. സംസ്ഥാനത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ഗോത്ര വര്‍ഗക്കാര്‍ പ്രക്ഷോഭം നടത്തുമെന്നും ചമ്പായ് സോറന്‍ പറഞ്ഞു. ‘നുഴഞ്ഞുകയറ്റം ആദിവാസി സമൂഹത്തിന്റെ നിലനില്‍പിന് ഭീഷണിയാണ്. നിലവില്‍ ആദിവാസികളുടെ ഭൂമിയുടെ അവകാശം സംരക്ഷിക്കാനുള്ള നിയമം ലംഘിക്കപ്പെടുന്നു. ഗോത്രമേഖലയിലെ എല്ലാ അനധികൃത ഇടപാടുകളെ കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. ആദിവാസികള്‍ ഒന്നിച്ച് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും,’ ചമ്പായ് സോറന്‍ പറഞ്ഞു. നേരത്തെ ജാര്‍ഖണ്ഡിലെ ഗോത്രവര്‍ഗക്കാരുടെ റാലിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കോളോണിയല്‍ ശക്തികള്‍ക്കെതിരായി ആദിവാസി സമൂഹം പോരാടിയിട്ടുണ്ടെന്നും നിരവധി ചെറുത്തുനില്‍പ്പുകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. ബാബ തിലക് മാഞ്ചി, വീര്‍ സിദോ കന്‍ഹു തുടങ്ങിയ ചരിത്ര പോരാളികള്‍ക്കും ചമ്പായ് സോറന്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇവരുടെയെല്ലാം പോരാട്ടതിന്റെ തുടര്‍ച്ചയാണ് നിലവില്‍ സംഭവിക്കുന്നതെന്നും ചമ്പായ് സോറന്‍ പറഞ്ഞിരുന്നു. അതേസമയം നുഴഞ്ഞുകയറ്റക്കാര്‍ ഭൂമി തട്ടിയെടുക്കുകയും ജനങ്ങള്‍ തിങ്ങിപാര്‍ക്കുകയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍…

Read More

അനധികൃത പണം വരവ് തടയാൻ ശ്രമിച്ചതാകാം തനിക്കെതിരായ ആരോപണത്തിന് കാരണമെന്ന് മലപ്പുറം മുൻ എസ്പി എസ് ശശിധരൻ ട്വന്റിഫോറിനോട്. ഒരിക്കൽപോലും താൻ കള്ളക്കേസ് എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കണക്കുകൾ ഇതുവരെ പെരിപ്പിച്ചിട്ടില്ലെന്നും എസ് ശശിധരൻ ട്വന്റിഫോറിനോട് പറഞ്ഞു. പി വി അൻവർ എംഎൽഎയുടെ പാർക്കിലെ റോപ്പ് നഷ്ടപ്പെട്ട കേസിൽ അന്വേഷണം നടന്നുവരികയായിരുന്നുവെന്ന് എസ് ശശിധരൻ വ്യക്തമാക്കി. സത്യത്തിനും നീതിക്കും വേണ്ടി മാത്രമാണ് നിലകൊണ്ടത്. സാധാരണക്കാർക്ക് നീതി ഉറപ്പാക്കാനാണ് ശ്രമിച്ചതെന്നും അവർക്ക് എന്നിൽ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാരിതാർത്ഥ്യത്തോടെയാണ് ഇറങ്ങുന്നത്. മലപ്പുറം പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ പത്തുമണിക്ക് തന്നെ യോഗത്തിന് പോകാൻ ഒരുങ്ങിയതാണ്. സംഘാടകരാണ് 10.30 ന് എത്തിയാൽ മതി എന്ന് പറഞ്ഞത്. പിന്നീട് നടന്ന കാര്യങ്ങളിൽ സമയമാകുമ്പോൾ പ്രതികരിക്കും. എല്ലാം കാലം തെളിയിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽപോലും കള്ളക്കേസ് ഞാൻ എടുത്തിട്ടില്ലെന്നും കണക്കുകൾ ഇതുവരെ പെരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്കതമാക്കി. തനിക്കെതിരെ ആരോപണം വരാനുള്ള കാരണം എന്തെന്ന് മനസ്സിലാകുന്നില്ല. വർഗീയവാദിയാണെന്ന് കെടി…

Read More

ബിബിസി മുന്‍ വാര്‍ത്ത അവതാരകന് ജയില്‍ ശിക്ഷ. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമം വഴി പങ്കുവെച്ചെന്ന കുറ്റത്തിന് വാര്‍ത്ത അവതാരകന്‍ ഹ്യൂ എഡ്വേര്‍ഡ്‌സിനാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ലൈംഗിക കുറ്റവാളികള്‍ക്കുള്ള ചികിത്സക്കും എഡ്വേര്‍ഡ്‌സ് വിധേയമാകണം. ഇതിന് പുറമെ ജോലിയില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മോശമായി കൈകാര്യം ചെയ്‌തെന്ന് എഡ്വേര്‍ഡസ് കുറ്റസമ്മതം നടത്തിയിരുന്നു. ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുമായി ഹ്യൂ എഡ്വേര്‍ഡ് വാട്ട്സ്ആപ്പ് ചാറ്റ് നടത്തിയതും അശ്ലീല ചിത്രങ്ങള്‍ നല്‍കാമെന്ന സന്ദേശമയച്ചതും കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഹ്യൂ എഡ്വേര്‍ഡിനെ ഏഴ് വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. ജൂലൈ മാസത്തില്‍ ബിബിസിയുടെ മുന്‍ വാര്‍ത്ത അവതാരകന്‍ തന്റെ കൈവശം വാട്‌സ് ആപ്പില്‍ പങ്കെവെക്കപ്പെട്ടതടക്കം 41 കുട്ടികളുടെ ചിത്രങ്ങളുണ്ടെന്ന് സമ്മതിച്ചിരുന്നു. അശ്ലീല ചിത്രങ്ങളില്‍ ഒന്ന് ഏഴിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടേതായിരുന്നു. ലൈംഗിക കുറ്റവാളിയായ അലക്സ് വില്യംസ് എന്ന 25…

Read More

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ധയെ കാണും. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ കേന്ദ്ര മന്ത്രി ജെപി നദ്ധയെ കണ്ട് ആവശ്യമുന്നയിക്കും. കോഴിക്കോട് എയിംസ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുടങ്ങിക്കിടക്കുന്ന എൻഎച്ച്എം ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെടും. എയിംസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കേന്ദ്രമന്ത്രിക്ക് മുൻപാകെ സമർപ്പിക്കും. എൻഎച്ച്എം ഫണ്ട് ലഭിക്കാത്തതുമൂലം ആരോഗ്യപ്രവർത്തകരുടെ അടക്കം വേതനം കുടിശികയാണ്. കേരളത്തിൽ എയിംസം നിർമ്മിക്കുന്നത് പരി​ഗണനയിലാണെന്ന് ജെ പി നദ്ധ രാജ്യസഭയിൽ പറഞ്ഞിരുന്നു. എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നു‌മായിരുന്നു ജെപി നദ്ധ അറിയിച്ചിരുന്നത്. എയിംസ് കേരളത്തിലെത്തിയാൽ കുറഞ്ഞ ചെലവിൽ ഉന്നതനിലവാരമുള്ള ചികിത്സ ലഭ്യമാകും. ആരോഗ്യരംഗത്ത് വിപുലമായ പഠനത്തിനും ഗവേഷണത്തിനും അവസരമൊരുങ്ങും. 2014ൽ 200ഏക്കർ ഭൂമി നൽകിയാൽ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 2023 ജൂണിൽ കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 153ഏക്കർ ഭൂമിയും 99ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറാനുള്ള…

Read More

കൊല്ലം മൈനാഗപള്ളിയിൽ സ്ത്രീയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അജ്മലിനെ മർദിച്ചതിൽ കേസെടുക്കാൻ പൊലീസ്.സുഹൃത്തിനും, കണ്ടാലറിയുന്നവർക്കുമെതിരെയാണ് കേസെടുക്കുക. അജ്മലിൻ്റെ വൈദ്യ പരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ സുഹൃത്തിൻ്റെ വീട്ടിൽ എത്തിയപ്പോൾ അജ്മലിന് മർദനമേറ്റിരുന്നു. തനിക്ക് മർദ്ധനമേറ്റെന്ന് അജ്മൽ പോലീസിന് മൊഴി നൽകിയിരുന്നു. തുടർന്നാണ് സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നത്. യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ‍അജ്മലിനെയും ശ്രീക്കുട്ടിയെയും റിമാൻഡ് ചെയ്തിരുന്നു. പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്ന് റിമാൻഡ് റിപ്പോർട്ട്. കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര അജ്മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74ആം ജന്മദിനം. ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുവട്ടം തുടർച്ചയായി പ്രധാനമന്ത്രിയായെന്ന നേട്ടം നരേന്ദ്രമോദിക്ക് സ്വന്തം. ഒരു നേതാവെന്ന നിലയിൽ നരേന്ദ്ര മോദി രാജ്യത്തിന്റെ മാറ്റത്തിന്റെ ഉത്തേജകശക്തികളിൽ ഒരാളാണ്. 2014-ൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മുതൽ സാമ്പത്തിക ചലനാത്മകതയ്ക്കും ദേശീയ സുരക്ഷയ്ക്കും ശുചിത്വത്തിനും മികച്ച പരിഗണന നൽകുന്ന പുതിയ ഇന്ത്യയെപ്പറ്റിയുള്ള വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യവികസനത്തിനും ഡിജിറ്റൽ സാക്ഷരതയ്ക്കും രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഊന്നൽ നൽകുകവഴി ഇന്ത്യയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധമാണ് മോദി പകരുന്നത്. 1950 സെപ്തംബർ 17ന് ഗുജറാത്തിലെ വഡ്‌നഗറിലായിരുന്നു മോദിയുടെ ജനനം. ചെറുപ്പം മുതൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അംഗമായിരുന്ന മോദി 1987ൽ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിങ് സെക്രട്ടറിയായതോടെയാണ് ജനശ്രദ്ധയിലെത്തിയത്. കഠിനാധ്വാനം കൊണ്ടും ആത്മാർപ്പണം കൊണ്ടും പാർട്ടിയിൽ പടിപടിയായി ഉയർന്ന മോദി 2001 മുതൽ 2014 മേയ് 16 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014ൽ പ്രധാനമന്ത്രിയായശേഷം നടപ്പാക്കിയ നോട്ട് നിരോധനം കടുത്ത വിമർശനം…

Read More

സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി നടനും സംവിധായകനുമായ ഉണ്ണി ശിവപാൽ. സർക്കാരിന്റെ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം അട്ടിമറിച്ചത് ബി ഉണ്ണികൃഷ്ണൻ ആണെന്ന് എന്ന് വെളിപ്പെടുത്തൽ. കുറഞ്ഞ ചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വൻകിട കമ്പനിക്ക് വേണ്ടി ഉണ്ണികൃഷ്ണൻ അട്ടിമറിച്ചെന്നാണ് ഫെഫ്ക അംഗമായ ഉണ്ണി ശിവപാലിന്റെ ആരോപണം. ഉണ്ണി ശിവപാലിന്റെ ഐ-നെറ്റ് വിഷൻ എന്ന കമ്പനിയായിരുന്നു കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. ബി ഉണ്ണികൃഷ്ണൻ നിഷേധിച്ചാൽ തെളിവുകൾ പുറത്തു വിടുമെന്നും ഉണ്ണി ശിവപാൽ ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാർ അപ്ലിക്കേഷനിൽ സിനിമ ബുക്ക് ചെയ്യാൻ വേണ്ടിയിരുന്നത് സർവീസ് ചാർജ് ആയി 10 രൂപ മാത്രമായിരുന്നു. ഇതിൽ അഞ്ച് രൂപ ക്ഷേമനിധിയിലേക്കും അഞ്ച് രൂപ തിയറ്റർ ഉടമകൾക്കുമായിരുന്നു. ടിക്കറ്റ് ബുക്കിംഗിന് വൻകിട കമ്പനിക്കായി ബി ഉണ്ണികൃഷ്ണൻ ഇടപെടന്നാണ് ഉണ്ണി ശിവപാൽ ആരോപിക്കുന്നത്. കുറഞ്ഞ ടെൻഡർ തുക വെച്ചിട്ടും തന്റെ കമ്പനിയെ ഒഴിവാക്കിയെന്നും ഉണ്ണി ശിവപാൽ പറഞ്ഞു.…

Read More

കൊല്ലം: സാമൂഹികമാധ്യമത്തിൽ തന്നെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും വിമർശിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരേ കേസെടുക്കണമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യം തള്ളി പോലീസ്. ഇക്കാര്യത്തിൽ ഐ.ടി.നിയമപ്രകാരം കേസ് എടുക്കാനാകില്ലെന്നുകാട്ടി ഇടുക്കി കളക്ടർക്ക് പോലീസ് നൽകിയ റിപ്പോർട്ട് പുറത്തുവന്നു. നെടുങ്കണ്ടം ഡെപ്യൂട്ടി തഹസിൽദാരും ഉടുമ്പൻചോല നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് ചുമതലക്കാരിയുമായ സിമി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെയും തിരഞ്ഞെടുപ്പ് സംവിധാനത്തെയും വിമർശിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് പോലീസ് റിപ്പോർട്ട്. സിമിക്കെതിരേ ഐ.ടി.നിയമപ്രകാരമുള്ള കുറ്റങ്ങൾ വെളിവാകുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി ജൂൺ 25-ന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതേ സംഭവത്തിൽ സിമിയെ സസ്പെൻഡ് ചെയ്ത നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ്ങിലുണ്ടായ മെല്ലെപ്പോക്കിന് കാരണം ‘ഉദ്യോഗസ്ഥരുടെ പരിചയക്കുറവാ’ണെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ പ്രസ്താവനയെ വിമർശിച്ച് സിമി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടു. പരിഹാസരൂപേണയുള്ള കുറിപ്പിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർക്കുണ്ടായ പിഴവുകൾ എടുത്തുപറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, തിരഞ്ഞെടുപ്പ്…

Read More

ചെന്നൈ: വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളേജധ്യാപകരുടെപേരിൽ കേസ്. ഇതിലൊരാളെ പോലീസ് അറസ്റ്റുചെയ്തു. തിരുനെൽവേലിയിലാണ് സംഭവം. സ്വകാര്യ കോളേജ് അധ്യാപകരും തൂത്തുക്കുടി സ്വദേശികളുമായ സെബാസ്റ്റ്യൻ, പോൾരാജ് എന്നിവർ രാത്രിയിൽ മദ്യപിക്കുന്നതിനിടെ വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് തങ്ങളോടൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. പന്തികേട് തോന്നിയ വിദ്യാർഥിനി ഫോൺ കട്ടു ചെയ്ത് മാതാപിതാക്കളെ വിവരമറിയിച്ചു. അവർ അധ്യാപകകരുടെപേരിൽ പാളയംകോട്ട പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെബാസ്റ്റ്യനെ തൂത്തുക്കുടിയിൽനിന്ന് പോലീസ് അറസ്റ്റുചെയ്തു. പോൾരാജ് ഒളിവിലാണെന്നും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രണ്ടധ്യാപകരേയും സസ്പെൻഡ് ചെയ്തതായി കോളേജധികൃതർ അറിയിച്ചു.

Read More