Author: malayalinews

കണ്ണൂർ: ഈ വർഷം സംസ്ഥാനത്ത് തീവണ്ടിതട്ടി മരിച്ചത് 420 പേർ. ബുധനാഴ്ച കണ്ണൂരിൽ തീവണ്ടിയിടിച്ച് നിലമ്പൂർ സ്വദേശി മരിച്ചത് ഉൾപ്പെടെയുള്ള കണക്കാണിത്. കണ്ണൂർ റെയിൽവേ പോലീസിന്റെ 64 കിലോമീറ്റർ പരിധിയിൽ മാത്രം എട്ടുമാസത്തിനിടെ 31 പേർ മരിച്ചു. തീവണ്ടികളുടെ എണ്ണവും വേഗവും കൂടിയതും എൻജിൻ വൈദ്യുതിയിലേക്ക് മാറിയപ്പോൾ ശബ്ദം കുറഞ്ഞതും അപകടം കൂടാൻ കാരണമായി. പാളത്തിന്റെ ഘടന മാറിയതും ത്രീഫേസ് എൻജിൻ വ്യാപകമായതും മറ്റ് കാരണങ്ങളാണ്. തീവണ്ടികളുടെ അതിവേഗ ഓട്ടത്തിനിടയിൽ ചെറിയ അശ്രദ്ധമതി ജീവനെടുക്കാൻ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ തീവണ്ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2391 അപകടങ്ങളുണ്ടായി. മഹാഭൂരിഭാഗവും തീവണ്ടി തട്ടിയതാണ്. 2022-ൽ 1034, 2023-ൽ 1357 എന്നിങ്ങനെയാണ് അപകട കണക്ക്. ഈ വർഷം പാലക്കാട്‌ ഡിവിഷനിൽ ഇതുവരെ 322 അപകടങ്ങൾ നടന്നു. കേരളത്തിലെ എല്ലാ സെക്‌ഷനിലും തിരക്കേറി. തീവണ്ടിസാന്ദ്രതയിൽ ബി വിഭാഗത്തിൽപ്പെടുന്ന, ഏറ്റവും തിരക്കേറിയ എറണാകുളം-ഷൊർണൂർ സെക്‌ഷനിൽ 105-110 യാത്രാവണ്ടികളാണ് 24 മണിക്കൂറിൽ ഓടുന്നത്. ചരക്കുവണ്ടികൾ പുറമെയും. ബി വിഭാഗത്തിലുള്ള കണ്ണൂർ-മംഗളൂരു സെക്‌ഷനിൽ…

Read More

മണ്ണഞ്ചേരി(ആലപ്പുഴ): നാട്ടുകാരനായിട്ടും ജയിലിൽ പരിഗണന നൽകിയില്ലെന്നാരോപിച്ച് ജയിൽവകുപ്പു ജീവനക്കാരനെ ക്രിമിനൽ കേസ് പ്രതികൾ മർദിച്ചു. വിയ്യൂർ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പാതിരപ്പള്ളി അനുഭവപ്പറമ്പ് വീട്ടിൽ ടി.പി. ശ്യാംകുമാറിനാ(36)ണ് മർദനമേറ്റത്. പാതിരപ്പള്ളി പാട്ടുകളം റെയിൽവേഗേറ്റിനു സമീപം കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. രണ്ടുവർഷം മുൻപ് ശ്യാംകുമാർ ആലപ്പുഴ ജില്ലാ ജയിലിൽ ജോലിചെയ്തിരുന്നു. അക്കാലത്ത് കേസിൽപ്പെട്ട് പാതിരപ്പള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, വിനു എന്നിവർ ജയിലിലായി. ഇരുവരും വിവിധ കേസുകളിൽ പ്രതികളും ശ്യാംകുമാറിന്റെ അയൽവാസികളുമാണ്. അയൽവാസികളെന്ന പരിഗണന അന്നു നൽകിയില്ലെന്നാരോപിച്ചാണ് മർദിച്ചതെന്ന് ശ്യാംകുമാർ പോലീസിൽ മൊഴി നൽകി. ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു മടങ്ങുമ്പോൾ പാതിരപ്പള്ളി പാട്ടുകളം ഭാഗത്ത് പ്രതികൾ ബൈക്ക് തടഞ്ഞ്‌ മർദിക്കുകയായിരുന്നു.വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പ്രിൻസിപ്പൽ എസ്.ഐ. കെ.ആർ. ബിജു പറഞ്ഞു.

Read More

ബയ്‌റുത്ത്: ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കെതിരേ, പേജറുകളുപയോഗിച്ച് സ്ഫോടനപരമ്പര നടത്താൻ ഇസ്രയേൽ മാസങ്ങൾക്കുമുൻപ് തയ്യാറെടുപ്പുതുടങ്ങിയിരുന്നെന്ന് റിപ്പോർട്ട്. ഈ വർഷമാദ്യം ഹിസ്ബുള്ള ഇറക്കുമതിചെയ്ത 5000 പേജറുകളിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നെന്ന് ലെബനീസ് സുരക്ഷാവിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു. അതിൽ 3000 എണ്ണമാണ് ചൊവ്വാഴ്ച ലെബനനിലും സിറിയയിലും പലയിടങ്ങളിലായി ഒരേസമയം പൊട്ടിത്തെറിച്ചത്. സ്ഫോടനപരമ്പരയിൽ ലെബനനിൽമാത്രം ഒൻപതുപേർ മരിച്ചു. മുവ്വായിരത്തിനടുത്താളുകൾക്ക് പരിക്കേറ്റു. പരിക്കുപറ്റിയ ഇറാന്റെ ലെബനനിലെ സ്ഥാനപതി മുജ്തബ അമീനിയുടെ ഒരു കണ്ണ് നഷ്ടപ്പെട്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്തു. ‘ഗോൾഡ് അപ്പോളോ’ എന്ന തയ്‍വാൻ കമ്പനിയുടേതാണ് ‘എ.പി.924’ മോഡലിലുള്ള പേജർ. പേജറുകളുടെ നിർമാണസമയത്തുതന്നെ പരമാവധി മൂന്നുഗ്രാംവരെ സ്ഫോടകവസ്തുക്കൾ ബാറ്ററിക്കടുത്തായി ഇസ്രയേൽ നിറച്ചിരുന്നിരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. കോഡ് സന്ദേശം ലഭിച്ചാൽ പൊട്ടിത്തെറിക്കാൻ പാകത്തിലുള്ളവയായിരുന്നു സ്ഫോടകവസ്തുക്കൾ. സ്കാനറുകളുപയോഗിച്ചുപോലും കണ്ടെത്താനാകാത്ത സൂക്ഷ്മഘടകങ്ങളായിരുന്നു ഇവ. ചൊവ്വാഴ്ച കോഡ് സന്ദേശം ലഭിച്ചപ്പോഴാണ് പേജറുകൾ പൊട്ടിയതെന്ന് ലെബനീസ് രഹസ്യാന്വേഷണവിഭാഗം പറയുന്നു. പൊട്ടിത്തെറിക്കു സെക്കൻഡുകൾ മുൻപ് സാധാരണ സന്ദേശങ്ങൾ വരുമ്പോഴുണ്ടാകാറുള്ള ബീപ്…

Read More

തമിഴ്‌നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആയേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. നിലവിൽ യുവജനക്ഷേമ കായികവകുപ്പ് മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ മകൻ എം കെ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നു. ഇന്ന് 11.30 ഒരു ചടങ്ങ് ഉണ്ട് അതിൽ നിർണായക തീരുമാനം ഉണ്ടായേക്കും. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഉദയനിഥി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി പദത്തിലെത്തിയേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നൽകിയിരുന്നു. നിങ്ങൾ മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു എം കെ സ്റ്റാലിന്റെ പരാമർശം.അമേരിക്കയിൽ നിന്നും തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രിസഭ പുനസംഘടന ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഡിഎംകെ പറഞ്ഞ കാര്യങ്ങൾ ചെയ്യും. ചെയ്യുന്ന കാര്യങ്ങൾ മാത്രമേ പറയൂ. നിങ്ങൾ മനസിൽ ആഗ്രഹിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകും’, എന്നായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞത്.നേരത്തെ ഓ​ഗസ്റ്റ് 22ന് മുമ്പ് ഉദയനിധി സ്റ്റാലിൻ…

Read More

ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ മുന്‍ഗവേഷകന്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാത്തത് അവര്‍ മുസ്‌ലിമായതിനാലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങ്. ജാമ്യം ഒരു നിയമമാണെന്നും അതേസമയം ജയില്‍ ജീവിതം ഒഴിവാക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഉമര്‍ഖാലിദ് ഉള്‍പ്പെടെയുള്ള ആക്റ്റിവിസ്റ്റുകളെ ജയിലില്‍ നിന്നും കുടുംബത്തോടൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നത് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. അക്കാരണത്താലാണ് അവര്‍ക്ക് ജാമ്യം ലഭിക്കാത്തത്. മുസ്‌ലിങ്ങള്‍ക്ക് മാത്രം ജാമ്യം ഒഴിവാക്കപ്പെടുന്നതെന്ത് കൊണ്ടാണ്,’ അദ്ദേഹം ചോദിച്ചു. സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തകരെ 2019-2020 വര്‍ഷങ്ങളിലായി അറസ്റ്റ് ചെയ്തതിന്റെ നാലാം വാര്‍ഷിക ദിവസം അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ വച്ചാണ് ആര്‍.എസ്.എസിനെ കുറിച്ചും അവരുടെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ കുറിച്ചും ദിഗ്‌വിജയ് സിങ്ങ് സംസാരിച്ചത്. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജൂതന്മാരെ ലക്ഷ്യം വെച്ചതിന് സമാനമായാണ് ഇന്ത്യയില്‍ മുസ് ലീങ്ങളെ ആര്‍.എസ്.എസ് ഉപദ്രവിക്കുന്നതെന്നും ദിഗ്‌വിജയ് സിങ്ങ് പറഞ്ഞു. താന്‍ വരുന്നത് ആര്‍.എസ്.എസിനെ നഴ്‌സറിയായി കാണുന്ന…

Read More

ആലപ്പുഴ: സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് പിടികൂടി നവ്യ നായരും കുടുംബവും. തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് സംഭവമുണ്ടായത്. പട്ടണക്കാട് ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്ത് വെച്ച് ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് തൂണുമായി പോയ ഹരിയാന രജിസ്‌ട്രേഷനിലുള്ള (എച്ച്. ആര്‍ 55 എ.സി 9519) ട്രെയിലറാണ് അപകടമുണ്ടാക്കിയത്. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരി നിവാസില്‍ രമേശന്റെ സൈക്കിളിലാണ് ട്രെയിലര്‍ ഇടിച്ചത്. പിന്നാലെ രമേശന്‍ തലയടിച്ച് നിലത്ത് വീഴുകയായിരുന്നു. ഈ സമയം അതുവഴി കാറില്‍ കടന്നുപോവുകയായിരുന്ന നവ്യയും കുടുംബവും നിര്‍ത്താതെപോയ ട്രെയിലര്‍ ലോറിയെ പിന്തുടരുകയായിരുന്നു. സംഭവം പൊലീസ് കണ്‍ട്രോള്‍ റൂമിലും അറിയിച്ചു. നിര്‍ത്താതെ പോയ ട്രെയിലറിനെ സിനിമാ സ്‌റ്റൈലില്‍ നവ്യയും കുടുംബവും ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞുനിര്‍ത്തി. അപ്പോഴേക്കും പൊലീസും നാട്ടുകാരും എത്തിയിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എ.എസ്.ഐയും ചേര്‍ന്നാണ് പരിക്കേറ്റ രമേശനെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ലോറിയെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഓണാഘോഷം കഴിഞ്ഞ് മുതുകുളത്തെ വീട്ടി ല്‍നിന്ന് കൊച്ചിയിലേക്ക്…

Read More

മുംബൈ: മഹാരാഷ്ട്രയിലെ ഷിഗ്നാപൂരില്‍ പുതിയ താമസക്കാരായ മുസ്‌ലിങ്ങളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട എന്ന വിചിത്ര ഉത്തരവുമായി പഞ്ചായത്ത് ഭരണസമിതി. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ ഷിഗ്നാപൂര്‍ ഗ്രാമപഞ്ചായത്താണ് സെപ്റ്റംബര്‍ അഞ്ചിന് ഇത് സംബന്ധിച്ച പ്രമേയം പാസ്സാക്കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് അധികൃതര്‍ മുസ്‌ലിം വോട്ടര്‍മാരോട് നിരുപാധികം മാപ്പ് പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക തയ്യാറാക്കാനിരിക്കവെയാണ് പ്രദേശത്ത് പുതുതായി താമസിക്കാന്‍ വന്ന മുസ്‌ലിങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന പ്രമേയം പഞ്ചായത്ത് പാസാക്കിയത്. ‘ഗ്രാമസഭയിലെ അംഗങ്ങള്‍ സംഘടിപ്പിച്ച വിശദമായ ചര്‍ച്ചയ്ക്ക് ശേഷം, ഗ്രാമത്തില്‍ പുതുതായി എത്തിയ മുസ്‌ലിം വ്യക്തികളെ തെരഞ്ഞെടുപ്പ് പട്ടികയില്‍ ഉള്‍പ്പടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു,’ പ്രമേയത്തില്‍ പറയുന്നു. ഗ്രാമപഞ്ചായത്തിനുള്ള സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ശുപാര്‍ശകള്‍ നല്‍കാനും അധികാരമുള്ള മഹാരാഷ്ട്രയിലെ അതോറിറ്റിയാണ് ഗാവ് സഭ അഥവാ ഗ്രാമ സഭ. എന്നാല്‍ തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് പേരുകള്‍ ചേര്‍ക്കാനും വെട്ടാനും ഗാവ്…

Read More

ന്യൂഡല്‍ഹി: റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു ‘സൂപ്പര്‍ ആപ്പ്’ തയ്യാറാക്കിവരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ മന്ത്രി തയ്യാറായില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യല്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ അറിയല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ‘ഒരു ട്രെയിന്‍ യാത്രികനെന്ന നിലയില്‍, ഒരാള്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും സൂപ്പര്‍ ആപ്പില്‍ ലഭ്യമാകും’, അശ്വിനി വൈഷ്ണവ് പറഞ്ഞു. ഐആര്‍സിടിസി തയ്യാറാക്കിവരുന്ന പുതിയ ആപ്പില്‍ രണ്ട് ഭാഗങ്ങളുണ്ടെന്നാണ് വിരം. ഒന്ന് യാത്രക്കാര്‍ക്കുള്ളതും മറ്റൊന്ന് ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടതുമാണ്. യാത്രക്കാര്‍ക്കായി ടൂര്‍ പാക്കേജുകള്‍, ക്യാബുകള്‍, ഫ്‌ളൈറ്റ്, ഹോട്ടല്‍ ബുക്കിങ്, ഭക്ഷണം ഓര്‍ഡർ ചെയ്യൽ തുടങ്ങിയ സേവനങ്ങളും ആപ്പിലുണ്ടാകും. ചരക്ക് ഉപഭോക്താക്കള്‍ക്ക് പാഴ്‌സല്‍ ബുക്കിങ്ങിനും ചരക്കുകളുടെ നീക്കങ്ങള്‍ സംബന്ധിച്ച ട്രാക്കിങിനും രേഖകളുടെ കൈമാറ്റങ്ങള്‍ക്കും പേയ്‌മെന്റിനുമടക്കം ആപ്പ് ഉപയോഗിക്കാന്‍ കഴിയും. നിലവില്‍ റെയില്‍വേയുടെ പല സേവനങ്ങളും പല ആപ്പുകളിലൂടെയാണ്…

Read More

ലണ്ടന്‍: പുതിയ രീതിയിലുള്ള മത്സരക്രമവുമായി യുവേഫ ചാമ്പ്യന്‍സ് ലീഗിന് തുടക്കമായി. വമ്പന്‍മാരെല്ലാം വന്‍ വിജയം സ്വന്തമാക്കിയാണ് ടൂര്‍ണമെന്റിന് തുടക്കമിട്ടത്. യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, റയല്‍ മഡ്രിഡ്, ലിവര്‍പൂള്‍ ടീമുകള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് പിഎസ്‌വി ഐന്തോവനെ തോല്‍പ്പിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്തിയ ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ല ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് യങ് ബോയ്‌സിനെ തകര്‍ത്തു. റയല്‍ മഡ്രിഡ് ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് ജര്‍മന്‍ ക്ലബ്ബ് വിഎഫ്ബി സ്റ്റുഡ്ഗര്‍ട്ടിനെ പരാജയപ്പെടുത്തി. സൂപ്പര്‍താരം എംബാപ്പെ, അന്റോണിയോ റൂഡിഗര്‍, എന്‍ഡ്രിക് എന്നിവര്‍ റയലിനായി വലകുലുക്കി. ഡെനിസ് ഉന്‍ഡാവ് സ്റ്റുഡ്ഗര്‍ട്ടിനായി ലക്ഷ്യം കണ്ടു. കരുത്തരുടെ പോരാട്ടത്തില്‍ എസി മിലാനെ ലിവര്‍പൂളും കീഴടക്കി. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ടീമിന്റെ ജയം. ക്രിസ്റ്റിയന്‍ പുലിസിച്ചിലൂടെ മൂന്നാം മിനിറ്റില്‍ മിലാന്‍ മുന്നിലെത്തിയെങ്കിലും 23-ാം മിനിറ്റില്‍ ഇബ്രാഹിമ കൊണാറ്റയിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു. 41-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡൈക്ക്, 67-ാം മിനിറ്റില്‍ സോബോസ്ലൈ എന്നിവരും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു.…

Read More

കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റാഗ്രാം. അടുത്തയാഴ്ച മുതല്‍ ഇന്‍സ്റ്റാഗ്രാമിലെ 18 വയസില്‍ താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം ഓട്ടോമാറ്റിക്കായി പുതിയ ‘ ടീന്‍ അക്കൗണ്ട്’ സെറ്റിങ്‌സിലേക്ക് മാറ്റപ്പെടും. ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവര്‍മാര്‍ക്ക് മാത്രം കാണാനാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറുകയും ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും. അക്കൗണ്ടുകള്‍ക്ക് മേല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റല്‍ സെറ്റിങ്‌സിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തേയും സാമൂഹിക ജീവിതത്തേയും സാരമായി ബാധിക്കുന്നുണ്ടെന്ന ആശങ്കകള്‍ ശക്തമായതോടെയാണ് വിവിധ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ നിര്‍ബന്ധിതരായത്. സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. 18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയിരിക്കും. നേരത്തെ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകള്‍ക്ക് ടീന്‍…

Read More