Author: malayalinews

ന്യൂഡൽഹി: എയർ ഇന്ത്യ ക്രൂ മെമ്പറായിരുന്ന സൂരജ് മൻ എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ‘ലേഡി ഡോൺ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ത്രീ പിടിയിൽ. ​​ഗുണ്ടാനേതാവായ കാജൽ കത്രിയെ ആണ് ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തത്. നോയിഡയിലെ ജിമ്മിൽനിന്ന് പുറത്തിറങ്ങുകയായിരുന്ന സൂരജിനെ ബൈക്കിലെത്തിയ അക്രമി സംഘം ജനുവരി 19-നാണ് വെടിവെച്ചു കൊന്നത്. കൊലപാതകശേഷം ഒളിവിൽ കഴിയുകയായിരുന്ന കാജലിന്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു. ​ജയിൽ കഴിയുന്ന ​ഗുണ്ടാനേതാവ് കപിൽ മന്നുമായി 2019-ൽ തന്റെ വിവാഹം കഴിഞ്ഞതായി കാജൽ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വിവാഹശേഷം കപിലിന്റെ ​ഗുണ്ടാസംഘത്തിലെ സജീവ അം​ഗമായി കാജൽ മാറുകയായിരുന്നു. ജയിലിലുള്ള തന്റെ സഹോദരനും ​ഗുണ്ടാ നേതാവുമായ പർവേഷ് മന്നിന് വേണ്ടി സാമ്പത്തിക സഹായം ചെയ്തുകൊടുത്തത് സൂരജായിരുന്നു. കപിൽ മന്നിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പർവേഷ് മൻ ജയിലിൽ കഴിയുന്നത്. സൂരജിന്റെ കൊലപാതകത്തിന് മുൻപ് ജയിലുള്ള കപിലിനെ കാജൽ സന്ദർശിച്ചെന്നും ​ഗൂഡാലോചന ആസൂത്രണം ചെയ്തെന്നും പോലീസ് വ്യക്തമാക്കി. ഗുണ്ടാ…

Read More

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 376 റണ്‍സിന് പുറത്ത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 339-എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് 37 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് അഞ്ച് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. അശ്വിന്‍ സെഞ്ചുറിയോടെ തിളങ്ങി. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ജഡേജയെ(86) നഷ്ടമായി. പിന്നാലെ ആകാശ് ദീപും അശ്വിനും മടങ്ങി. ആകാശ്ദീപ് 17 റണ്‍സെടുത്തു. അശ്വിന്‍ 113 റണ്‍സെടുത്താണ് മടങ്ങിയത്. ജസ്പ്രീത് ബുംറ ഏഴ് റണ്‍സെടുത്തു. ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് അഞ്ച് വിക്കറ്റും.ടസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തേ ആദ്യ ദിനം ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. 112 പന്തില്‍ 102 റണ്‍സുമായി അശ്വിനും 117 പന്തില്‍ 86 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍.…

Read More

ന്യൂയോര്‍ക്ക്: ലെബനനില്‍ 20 ഓളം പേരുടെ മരണത്തിനിടയാക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത സ്‌ഫോടന പരമ്പരയ്ക്ക് കാരണമായ പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് നിര്‍മിച്ചുനല്‍കിയത് ഇസ്രയേലിന്റെ കടലാസ് കമ്പനിയാണെന്ന് റിപ്പോര്‍ട്ട്. ഹംഗറി ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചത്. ഇതൊരു ഇസ്രയേല്‍ ഷെല്‍ കമ്പനിയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്‌. ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല തകര്‍ക്കാന്‍ ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികളുടെ വളരെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ സ്‌ഫോടനങ്ങളെന്നാണ് വിവരം. ബിഎസിക്ക് ഇസ്രയേലുമായുള്ള ബന്ധം മറച്ചുവെക്കാന്‍ മറ്റു രണ്ട് ഷെല്‍ കമ്പനികള്‍കൂടി ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലിന്റെ ഹൈടെക് ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാനും നിരീക്ഷണമൊഴിവാക്കാനും ഹിസ്ബുള്ള അംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കണമെന്ന് നേതാവ് ഹസന്‍ നസ്രള്ള കഴിഞ്ഞവര്‍ഷം മുന്നറിയിപ്പുനല്‍കിയിരുന്നു. അതിനുപകരമാണ് ട്രാക്കിങ് സാധ്യമല്ലാത്ത പേജറുകള്‍ വ്യാപകമാക്കിയത്. നസ്രള്ള മനസ്സില്‍ക്കണ്ടത് രണ്ടുവര്‍ഷം മുന്‍പ് ഇസ്രയേല്‍ മാനത്തുകണ്ടിരുന്നു. ഇതിന്റെ ഭാഗമായി പേജറുകളുണ്ടാക്കാന്‍ 2022 മേയിലാണ് ഹംഗറിയില്‍ ഇസ്രയേല്‍ ബിഎസി കണ്‍സള്‍ട്ടിങ് എന്ന പേരില്‍…

Read More

40-ാം പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടി കാവ്യ മാധവന്‍. വെള്ള നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ട്‌ധരിച്ച്, കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വര്‍ഷം ആഘോഷിക്കുന്നു. എല്ലാവരും എനിക്ക് അയച്ച സ്‌നേഹാശംസകള്‍ക്ക് നന്ദി’- കാവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാവ്യയുടെ ക്ലോത്തിങ് ബ്രാന്‍ഡായ ‘ലക്ഷ്യ’യുടെ സല്‍വാറാണ് താരം പിറന്നാള്‍ ദിനത്തില്‍ ധരിച്ചത്. അമല്‍ അജിത്ത് കുമാറാണ് മേക്കപ് ചെയ്തത്. അനൂപ് ഉപാസന ചിത്രങ്ങള്‍ പകര്‍ത്തി. നേരത്തേയും ലക്ഷ്യയുടെ മോഡലായി കാവ്യ മാധവന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച ചിത്രത്തിലും കാവ്യ മാധവന്‍ ലക്ഷ്യയുടെ സാരിയാണ് ധരിച്ചത്. ദിലീപും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയുടെ ഔട്ട്ഫിറ്റുകള്‍ തന്നെയാണ് തെരഞ്ഞെടുത്തത്. മീനാക്ഷി സാരിയും മഹാലക്ഷ്മി പട്ടുപാവാടയുമാണ് അണിഞ്ഞത്.

Read More

മണ്ണഞ്ചേരി (ആലപ്പുഴ) : കിടപ്പുരോഗിയായ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച മകനും പൊള്ളലേറ്റു. ആര്യാട് പഞ്ചായത്ത് 10-ാം വാര്‍ഡ് തേവന്‍ കോട് വീട്ടില്‍ ശ്രീകണ്ഠന്‍ നായര്‍ (70) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഓമനയെ(65) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.

Read More

കായംകുളം: സി.പി.എം. പുതുപ്പള്ളി ലോക്കൽ കമ്മിറ്റി പരിധിയിലെ രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റിവെച്ചു. വിഭാഗീയതയും സംഘർഷസാധ്യതയും കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെച്ചതെന്നാണ് സൂചന. പറയണത്ത് ബ്രാഞ്ച്, പുതുപ്പള്ളി തെക്ക് ബ്രാഞ്ച് കമ്മിറ്റികളിലെ സമ്മേളനങ്ങളാണ് മാറ്റിവെച്ചത്. വ്യാഴാഴ്ച രാവിലെ 10-നാണ് സമ്മേളനങ്ങൾ നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിനുള്ള ഒരുക്കമെല്ലാം തുടങ്ങിയിരുന്നു. എന്നാൽ, സമ്മേളനത്തിനു തൊട്ടുമുൻപ്‌ നേതാക്കൾ ഇടപെട്ട് മറ്റൊരുദിവസത്തേക്ക് സമ്മേളനം മാറ്റിവെക്കുകയായിരുന്നു. ഇവിടെ രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങൾ അടുത്തിടെ തമ്മിൽത്തല്ലിയിരുന്നു. രണ്ടു വിഭാഗങ്ങൾ ലോക്കൽ കമ്മിറ്റി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നതാണ് ഇവിടെ വിഭാഗീയതയ്ക്കു കാരണം.

Read More

പത്തനംതിട്ട: ഹാജരായ ദിവസം എന്തുജോലിയാണ് ചെയ്തതെന്ന് രേഖപ്പെടുത്തിയില്ലെങ്കിൽ, പിറ്റേന്ന് ഹാജർ കിട്ടാത്ത സംവിധാനം ബി.എസ്.എൻ.എലിൽ വരുന്നു. കമ്പനിയുടെ കാര്യക്ഷമത കൂട്ടുന്നതിനായി നടപ്പാക്കുന്നതാണിത്.ചെയർമാൻമുതൽ താഴെവരെയുള്ള ജീവനക്കാർക്ക് ബാധകമാകുന്ന ഈ സംവിധാനം നടപ്പാക്കുന്നത് പീപ്പിൾ അനലറ്റിക്സ് എന്ന മൊബൈൽ ആപ്പുവഴിയാണ്. ആപ്പിന്റെ പ്രവർത്തനം തുടങ്ങി. പിറ്റേന്നത്തെ ഹാജർ അനുവദിക്കുന്നതിന് തലേന്നത്തെ ജോലിവിവരങ്ങൾ രേഖപ്പെടുത്തണമെന്ന വ്യവസ്ഥ പിന്നാലെ തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ ചുമതലബോധം ഉറപ്പിക്കുന്നതിന് 2022-ൽ ടെലികോം മന്ത്രാലയവും ബി.എസ്.എൻ.എലും തമ്മിലുണ്ടാക്കിയ ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് മൊബൈൽ ആപ്പിലെ ഹാജർ. അന്നത്തെ കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരമായിരുന്നു ഇത്.ഹാജർ രേഖപ്പെടുത്താനായി ‘മൈ ഓഫീസ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ കേരള സർക്കിളിൽ തിരുവനന്തപുരത്തെ ഐ.ടി. ടീം തയ്യാറാക്കിയിരുന്നു. അത് ദേശീയതലത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. ജീവനക്കാർക്ക് പ്രത്യേക ലോഗിൻ ഐ.ഡി.യും പാസ്‌വേഡും നൽകിയിരുന്നു. അതിൽ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം കുറെനാളായി ഉണ്ട്. ഈ മൊബൈൽ ആപ്പിനെ, കമ്പനിയുടെ എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിങ്ങുമായി (ഇ.ആർ.പി.) ബന്ധിപ്പിച്ചു. ഹാജർ ആപ്പ് വികസിപ്പിച്ചാണ് പീപ്പിൾ അനലിറ്റിക്സ്…

Read More

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപ്പാമ്പ്. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് പാമ്പിനെ കണ്ടത്. പുറത്തിരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്. ഇവർ പരിഭ്രാന്തരായി ബഹളം വെച്ചപ്പോൾ ഓടിയെത്തിയവർ പാമ്പിനെ നീക്കി. വെള്ളിക്കെട്ടൻ എന്ന പാമ്പാണിതെന്നാണ് പ്രാഥമിക വിവരം. മെഡിക്കൽ കോളേജിന്റെ എട്ടാംനിലയിലേക്ക് പടർന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂർഖൻപാമ്പ് വാർഡിലേക്ക് കയറിയ സംഭവം മുൻപ്‌ ഉണ്ടായിരുന്നു. ചുറ്റുപാടും പടർന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ് ഐ.സി.യു.വിലേക്ക് കടന്നതെന്നാണ് സൂചന. പതിനഞ്ച് കുട്ടികളും നഴ്‌സുമാരുമാണ് ഐ.സി.യുവിൽ ഉണ്ടായിരുന്നത്. ഐ.സി.യുവിന് പുറത്തെ വരാന്തയിലാണ്‌ കൂട്ടിരിപ്പുകാർ രാത്രിയിൽ ഉറങ്ങാറുള്ളത്.

Read More

കൊല്ലം:ഓയൂർ ഓട്ടുമലയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്റെ രഹസ്യമൊഴി കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്‌ സി.ബി.രാജേഷ് തിങ്കളാഴ്ച രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന റൂറൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം അച്ഛന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ തൃപ്തനാണെന്നും തന്റെ സ്വകാര്യസംഭാഷണം വളച്ചൊടിച്ചു നൽകിയതാണെന്നും റൂറൽ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞദിവസം മൊഴിനൽകിയിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന തരത്തിൽ പിതാവിന്റെ പരാമർശം മുൻപ്‌ പ്രചരിച്ചിരുന്നു. തുടർന്ന് കേസ് അന്വേഷിക്കുന്ന റൂറൽ ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് അനുമതിവാങ്ങി. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച മൊഴി രേഖപ്പെടുത്തിയത്. 2023 നവംബർ 27-ന് വൈകീട്ട് 4.30-നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പദ്‌മകുമാർ, ഭാര്യ എം.ആർ.അനിതാകുമാരി, മകൾ അനുപമ എന്നിവരാണ്‌ പ്രതികൾ. അനിതാകുമാരിക്കും അനുപമയ്ക്കും കോടതിയിൽനിന്ന് ജാമ്യം ലഭിച്ചിരുന്നു. പത്തുലക്ഷം രൂപയ്ക്കുവേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

Read More

പാവറട്ടി: ഏറ്റവും ഉയരം കൂടിയ വ്യക്തിയായി അറിയപ്പെട്ടിരുന്ന ‘ടോൾ മാൻ’ പണിക്കവീട്ടിൽ കമറുദ്ദീന് വിട. 65 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരണം. ഏഴടി ഒരിഞ്ചാണ് ഇദ്ദേഹത്തിന്റെ ഉയരം. മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി ഇരുപത്തഞ്ചോളം സിനിമകളിൽ കമറുദ്ദീൻ വേഷമിട്ടു. 1986-ൽ മദ്രാസിലേക്ക് പോയ കമറുദ്ദീൻ കമലഹാസൻ, രജനീകാന്ത്, റോജ തുടങ്ങിയവരോടൊപ്പം വേഷമിട്ടിട്ടുണ്ട്. കന്നഡ സിനിമയിൽ മുഴുനീളം റോബോട്ടായും തിരശ്ശീലയിൽ നിറഞ്ഞു. ‘അദ്‌ഭുതദ്വീപ്’ എന്ന വിനയൻ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഉയരത്തിൽ ഒന്നാമനാണെന്നതിൽ അഭിമാനിക്കുമ്പോഴും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും പേറിയാണ് ജീവിച്ചത്. ഉയരക്കൂടുതൽമൂലം ബസ് യാത്രചെയ്യാൻപോലും സാധിക്കാറില്ല. ധരിക്കാൻ പാകത്തിലുള്ള വസ്ത്രങ്ങൾ ലഭിക്കാറില്ല. സെക്യൂരിറ്റി ജീവനക്കാരനായും ലോട്ടറി വിറ്റുമാണ് ജീവിതം മുന്നോട്ടുനീക്കിയിരുന്നത്. നാട്ടുകാരുടെയും ടോൾമെൻ ഗ്രൂപ്പിന്റെയും വിവിധ സംഘടനകളുടെയും സഹായവും തുണയായിരുന്നു.

Read More