മാറനല്ലൂര്‍(തിരുവനന്തപുരം): പരിശീലനത്തിനിടെ യുവതിയോട് മോശമായി പെരുമാറിയ കേസില്‍ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകന്‍ അറസ്റ്റിലായി. ഊരൂട്ടമ്പലം പെരുമുള്ളൂര്‍ പ്ലാവറത്തല കാവേരി സദനത്തില്‍ എ.സുരേഷ്‌കുമാര്‍(50) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് യുവതി ബഹളംവെക്കുകയും കാര്‍ നിര്‍ത്തി ഇറങ്ങി ഓടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കാറുമായി കടക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും മാറനല്ലൂര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Author: malayalinews
ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ് ഐഫോൺ 16 വിൽപന ആരംഭിച്ചത്. ഡൽഹിയിലും മുംബൈയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക വിൽപന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ളവരാണ് മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ എത്തിയത്. ഡൽഹിയിൽ പുലർച്ചെ മുതൽ തന്നെ ഐഫോൺ 16 സ്വന്തമാക്കാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രീ ഓർഡറിൽ ഇടിവ് നേരിട്ടിരുന്നെങ്കിലും വിപണിയിലേക്കെത്തുമ്പോൾ ആവശ്യക്കാർ കൂടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 1,19.900 രൂപയാണ് ഐ ഫോൺ 16 പ്രൊയുടെ വില. പ്രൊ മാക്സിൻറെ വില 1,44,900 രൂപയിലുമാണ് ആരംഭിക്കുക. ഐ ഫോൺ 16 ന് 79,900ത്തിലും ഐ ഫോൺ 16 പ്ലസിന് 89,900ത്തിലുമാണ് വില ആരംഭിക്കുന്നത്. 128 ജിബി,…
ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്‌മണരല്ലാത്ത വിഭാഗത്തില്‍പ്പെട്ട പൂജാരിമാര്‍ വിവേചനം നേരിടുന്നതില്‍ റിപ്പോര്‍ട്ട് തേടി ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്(എച്ച്.ആര്‍.ആന്‍ഡ്.സി.ഇ) ഡിപ്പാര്‍ട്ടമെന്റ്. സംസ്ഥാനത്തെ വിവിധ മതവിഭാഗങ്ങളോടാണ് വിവേചനം സംബന്ധിച്ച റിപ്പോട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നിലവില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ പരിഹരിച്ച് ‘അഗാമിക’ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ജാതിഭേദമന്യേ പൂജാരിമാരെ നിയമിക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പൂജാരിമാരുടെ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ട്രെയിന്‍ഡ് അര്‍ച്ചകസ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021ല്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴാണ് ബ്രാഹമണേതര സമുദായത്തിലെ 24 പൂജാരിമാരെ വിവിധ ക്ഷേത്രങ്ങളില്‍ നിയമിച്ചത്. പിന്നീട് നാല് പേരെക്കൂടി വീണ്ടും നിയമിക്കുകയായിരുന്നു. എന്നാല്‍ നിയമനത്തെ ചോദ്യം ചെയ്ത് നിരവധി കേസുകള്‍ തമിഴ്‌നാട്ടില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ചിലത് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണയിലാണ്. എന്നാല്‍ ഡി.എം.കെ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് പോലും വിവേചനം…
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിമര്‍ശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ 30ാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വെച്ച് തന്നെയാണ് മന്ത്രി വിമര്‍ശനമുന്നയിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ നേരോടെ, നിര്‍ഭയം, നിരന്തരം എന്ന ക്യാപ്ഷനില്‍ ആദ്യത്തെ നേര് എന്ന ആശയമില്ലാതെ നിര്‍ഭയവും നിരന്തരവും മാത്രമുണ്ടായാല്‍ കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. നേര് ഉറപ്പാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിടുന്നവരാണ് തങ്ങളെന്നും വിമര്‍ശനത്തില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കുമെന്നതിനാലല്ല ഈ പരിപാടിയില്‍ പങ്കെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുള്ളതുപോലെ മാധ്യമങ്ങളെ വിമര്‍ശിക്കാനുള്ള അവകാശം സര്‍ക്കാറിനും സാധാരണ പൗരന്‍മാര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ സര്‍ക്കാറുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അക്രമത്തിനിരയാകുകയോ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി നേരിടേണ്ടി വരികയോ ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു. ‘ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നാണ് മാധ്യമ രംഗത്തെ വിശേഷിപ്പിക്കുന്നത്. സത്യങ്ങളും വിവരങ്ങളും ജനങ്ങളെ അറിയിക്കുക…
ബെയ്‌റൂത്ത്: ലെബനനില്‍ 37 പേരുടെ മരണത്തിന് ഇടയാക്കിയ പേജര്‍-വോക്കിടോക്കി ആക്രമണത്തിന് പിന്നാലെ വീണ്ടും ബോംബിട്ട് ഇസ്രഈല്‍. തെക്കന്‍ ലെബനനിലെ ജെസിന്‍ ഏരിയയിലെ മഹ്‌മൂദിഹ്, ക്‌സാര്‍ അല്‍-അറൂഷ്, ബിര്‍കെറ്റ് ജബ്ബൂര്‍ എന്നീ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയതായി ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ള പേജര്‍ ആക്രമണത്തെ അപലപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പുതിയ ആക്രമണം ഉണ്ടായതെന്നും റിപ്പോട്ടുകളുണ്ട്. ഇസ്രഈല്‍ വ്യോമസേന ഹിസ്ബുള്ളയുടെ നൂറുകണക്കിന് റോക്കറ്റ് ലോഞ്ചറുകളും മറ്റ് സൗകര്യങ്ങളും തകര്‍ത്തതായി ഇസ്രഈലി സൈന്യത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തില്‍ ആളപായമുണ്ടായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ലെബനന് നേരെ ഇനിയും ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി യെവ് ഗാലന്റ് അറിയിച്ചിട്ടുണ്ട്. ഹിസ്ബുള്ള-ഇസ്രഈല്‍ സംഘര്‍ഷങ്ങള്‍ കാരണം അതിര്‍ത്തികളില്‍ നിന്ന് പലായനം ചെയ്ത പ്രദേശവാസികളെ തിരികെ കൊണ്ടുവരാന്‍ ഇസ്രഈല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനാല്‍ ഇനി അതിര്‍ത്തിയിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഹിസ്ബുള്ള…
ചെന്നൈ: ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. ആകാശ്ദീപ് രണ്ട് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സിന് പുറത്തായിരുന്നു. ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ശദ്മാന്‍ ഇസ്ലാമിനെ ബംഗ്ലാദേശിന് നഷ്ടമായി. രണ്ട് റണ്ണെടുത്ത താരത്തെ ബുംറ ബൗള്‍ഡാക്കി. ടീം സ്‌കോര്‍ 22-ല്‍ നില്‍ക്കേ രണ്ട് വിക്കറ്റ് വീഴ്ത്തി ആകാശ്ദീപ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. സാക്കിര്‍ ഹസന്‍(3), മൊമിനുള്‍ ഹഖ്(0) എന്നിവരേയാണ് താരം പുറത്താക്കിയത്. നായകന്‍ നജ്മുള്‍ ഷാന്റോയും(15) മുഷ്ഫിഖുര്‍ റഹിമുമാണ്(4) ക്രീസിലുള്ളത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 റണ്‍സിന് പുറത്തായിരുന്നു.ആറ് വിക്കറ്റ് നഷ്ടത്തില്‍ 339-എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് 37 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് അഞ്ച് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. അശ്വിന്‍ സെഞ്ചുറിയോടെ തിളങ്ങി. രണ്ടാം…
ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ ‘പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നടപടിയില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റിപ്പോര്‍ട്ട് തേടി. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആണ് വിവാദ പരാമര്‍ശം നടത്തിയത്. വാദത്തിനിടെ വനിതാ അഭിഭാഷകയോട് ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആക്ഷേപാര്‍ഹമായ പരാമര്‍ശം നടത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയത്. ജഡ്ജിമാര്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ തടയുന്നതിന് മാര്‍ഗരേഖ പുറത്തിറക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
പേരാമ്പ്ര: പോലീസ് വെടിവെച്ചുകൊന്ന തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് കാക്കാത്തോപ്പ് ബാലാജി (41) ജൂലായിൽ പേരാമ്പ്രയ്ക്കടുത്തുള്ള വെള്ളിയൂരും ഒളിവിടമാക്കി. ജൂലായ് അവസാനം തമിഴ്‌നാട് പോലീസ് പിന്തുടർന്ന് തൊട്ടടുത്തെത്തിയപ്പോൾ കഷ്ടിച്ച് ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. കൊലപാതകമടക്കം അൻപതിലേറെ ക്രിമിനൽക്കേസുകളിൽ പ്രതിയായ ബാലാജി ബുധനാഴ്ചയാണ് ചെന്നെയിൽ പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ബാലാജി കൊല്ലപ്പെട്ടെന്ന വാർത്തകേട്ടപ്പോൾ ഇത്രയുംവലിയ കുറ്റവാളിയാണ് ഇവിടം ഒളിവിടമാക്കിയതെന്ന് ആശ്ചര്യപ്പെടുകയാണ് നാട്ടുകാർ. പോലീസിന് അഭിവാദ്യമർപ്പിച്ച് പുളിയോട്ടുമുക്ക് ഭാഗത്ത് വലിയപറമ്പ് യുവാക്കളുടെപേരിൽ ബാനറുകൾവരെ ഉയർത്തുകയും ചെയ്തു. വെള്ളിയൂരിനും പുളിയോട്ടുമുക്കിനും ഇടയിലുള്ള വലിയപറമ്പ് പ്രദേശത്തെ ഇരുനില വാടകവീട്ടിലാണ് ഒരുമാസത്തോളം ഇയാൾ താമസമാക്കിയത്. കർക്കടകത്തിൽ ഉള്ളിയേരിയിൽ ആയുർവേദ ഉഴിച്ചിൽ നടത്താൻ എത്തിയതാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നതെന്ന് സമീപവാസിയായ സുരേഷ് കുമാർ പറഞ്ഞു. ഉഴിച്ചിലിനു പോയിട്ടുണ്ടോയെന്ന കാര്യവും നാട്ടുകാർക്കിപ്പോൾ സംശയമാണ്. സാധാരണ ഉഴിച്ചിൽ നടത്താറുള്ള 14 ദിവസം കഴിഞ്ഞിട്ടും ബാലാജി തിരിച്ചുപോകാത്തതിനാൽ പലരുടെ മനസ്സിലും സംശയം ജനിച്ചിരുന്നു. സുരേഷ് കുമാർ തന്നെ ഒരിക്കൽ ഇക്കാര്യം തുറന്നുചോദിച്ചിരുന്നു. എന്നാൽ, വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല. നാട്ടിലെ…
മൊണാക്കോ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തോല്‍വി. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയാണ് പത്തുപേരായി ചുരുങ്ങിയ ഹാന്‍സി ഫ്‌ളിക്കിനേയും സംഘത്തേയും കീഴടക്കിയത്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മൊണാക്കോയുടെ ജയം. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ബാഴ്‌സ പത്തുപേരായി ചുരുങ്ങി. പ്രതിരോധതാരം എരിക് ഗാര്‍ഷ്യയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. പെനാല്‍റ്റി ബോക്‌സില്‍ നിന്ന് ഗോള്‍കീപ്പര്‍ ടെര്‍സ്റ്റീഗന്‍ നല്‍കിയ പന്ത് ഗാര്‍ഷ്യ സ്വീകരിക്കുന്നതിന് മുമ്പേ മൊണാക്കോ മുന്നേറ്റതാരം റാഞ്ചി. താരത്തെ ഫൗളാക്കിയ ഗാര്‍ഷ്യക്ക് ഉടന്‍ തന്നെ ചുവപ്പ് കിട്ടി. മിനിറ്റുകള്‍ക്ക് ശേഷം 16-ാം മിനിറ്റില്‍ മൊണാക്കോ ലീഡെടുത്തു. മാഗ്നെസ് അക്ലിയൗച്ചേയാണ് വലകുലുക്കിയത്. 28-ാം മിനിറ്റില്‍ യുവതാരം ലമീന്‍ യമാലിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ മൊണാക്കോ വീണ്ടും മുന്നിലെത്തി. 71-ാം മിനിറ്റില്‍ ജോര്‍ജ് ലെനിഖേനയാണ് ലക്ഷ്യം കണ്ടത്. പിന്നീട് ബാഴ്‌സയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. മറ്റുമത്സരങ്ങളില്‍ അത്‌ലറ്റിക്കോ മഡ്രിഡ് ജര്‍മന്‍ ക്ലബ്ബ് ലെയ്പ്‌സിഗിനേയും ലെവര്‍കൂസന്‍ ഫെയ്‌നൂര്‍ദിനേയും പരാജയപ്പെടുത്തി. അറ്റ്‌ലാന്റ-ആഴ്‌സണല്‍ മത്സരം ഗോള്‍രഹിതസമനിലയില്‍ കലാശിച്ചു.
അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കനറാ ബാങ്ക്. 3,000 ഒഴിവുകളാണുള്ളത്. ശനിയാഴ്ച (സെപ്റ്റംബര്‍ 21) മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ നാലാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷിക്കുന്നതിന് മുന്‍പ് www.nats.education.gov.in എന്ന അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവരാകണം. ഗവണ്‍മെന്റ് അംഗീകൃതമോ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃതമായതോ ആയ സര്‍വകലാശാലയാകും പരിഗണിക്കുക. അപേക്ഷകര്‍ 20-നും 28-നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. സെപ്റ്റംബര്‍ 1 1996-നും സെപ്റ്റംബര്‍ 1 2004-നുമിടയില്‍ ജനിച്ചവരെ ആയിരിക്കും പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും.
