തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ അഞ്ചു ലാബുകളില്‍ പരിശോധാ സൗകര്യമുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി പ്രതിരോധത്തില്‍ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന് വളരെ പ്രാധാന്യമുണ്ട്. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും…
Author: malayalinews
ബെയ്‌റൂത്ത്: ലെബനന്‍ അതിര്‍ത്തിയിലേക്ക് ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ആഖില്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ബെയ്‌റൂത്തിന് സമീപമുള്ള ജനവാസ കേന്ദ്രമായ ദാഹിയയില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ആഖില്‍ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ 66ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘടനയുടെ എലൈറ്റ് റദ്വാന്‍ യൂണിറ്റിന്റെ കമാന്‍ഡറാണ് കൊല്ലപ്പെട്ട ആഖില്‍. ആഖിലിന്റെ മരണം ഇസ്രഈല്‍ പ്രതിരോധ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രഈല്‍ പ്രദേശമായ ഗലീലി കീഴടക്കാന്‍ ആഖിലിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമം നടത്തിയിരുന്നതായി ഐ.ഡി.എഫ് വക്താവ് ഡാനിയല്‍ ഹരാരി ആരോപിച്ചതായി ബി.ബി.സി റിപ്പോട്ട് ചെയ്തു. ‘അവര്‍ തെക്കന്‍ ബെയ്റൂത്തിലെ ദഹിയയ്ക്ക് സമീപമുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഭൂഗര്‍ഭ ഭാഗത്ത് ലെബനീസ് പൗരന്‍മാര്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട വ്യക്തികളെല്ലാം തന്നെ ഹിസ്ബുള്ളയുടെ ഗലീലിയെ കീഴടക്കാനുള്ള പദ്ധതിയുടെ ആസൂത്രകരാണ്. അവര്‍ ഇസ്രഈല്‍ പ്രദേശങ്ങളിലേക്ക് നുഴഞ്ഞുകയറാനും സിവിലിയന്‍മാരെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നു,’ ഹരാരി കൂട്ടിച്ചേര്‍ത്തു. ഹിസ്ബുള്ളയുടെ സൈനിക വിഭാഗമായ ജിഹാദ് കൗണ്‍സിലിലെ അംഗമായ ആഖില്‍…
തിരുവനന്തപുരം: ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താനിരിക്കുന്നതിന് തൊട്ടുമുമ്പും എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതെരിെ ആരോപണം തുടര്‍ന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. സോളാര്‍ കേസ് അട്ടിറിട്ടതിന് ലഭിച്ച കൈക്കൂലിപ്പണം കൊണ്ട് അജിത്കുമാര്‍ തിരുവനന്തപുരത്തെ കവടിയാറില്‍ ഫ്‌ളാറ്റ് വാങ്ങിയെന്നാണ് ഇന്ന് പി.വി. അന്‍വര്‍ പറഞ്ഞിരിക്കുന്നത്. 33.8 ലക്ഷം രൂപക്ക് 2016 ഫെബ്രുവരി 19ന് വാങ്ങിയ ഫ്‌ളാറ്റ് 10 ദിവസങ്ങള്‍ക്ക് ശേഷം ഇരട്ടി വിലക്ക് വില്‍പന നടത്തിയെന്നും അന്‍വര്‍ ആരോപിക്കുന്നു. ഇതിന് പിന്നില്‍ വലിയ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നും അന്‍വര്‍ പറയുന്നു. ആ ഫ്‌ളാറ്റില്‍ ഇപ്പോള്‍ ആരാണ് താമസിക്കുന്നതെന്ന് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച പരാതി ഡി.ജി.പിക്ക് നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പരാജയമാണെന്ന് ഇന്നും പി.വി. അന്‍വര്‍ ആരോപിച്ചു. അദ്ദേഹം കാരണമാണ് ഈ സര്‍ക്കാറിന് ഇത്രയധികം ചീത്തപ്പരുണ്ടാക്കിയതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പി. ശശിയാണെന്നും മുഖ്യമന്ത്രിയും…
ന്യൂദല്‍ഹി: സംവരണവുമായി ബന്ധപ്പെട്ട് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കാന്‍ ബി.ജെ.പി സമ്മര്‍ദം ചെലുത്തിയിരുന്നതായി ബി.ആര്‍. അംബേദ്കറിന്റെ കൊച്ചുമകന്‍ രാജരത്‌ന അംബേദ്കറിന്റെ വെളിപ്പെടുത്തല്‍. രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന സമ്മര്‍ദവുമായി ബി.ജെ.പി തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. രണ്ട് ദിവസത്തിലേറെ ഇതേ ആവശ്യവുമായി ചില ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും തന്നെ സമീപിച്ചിരുന്നതായും എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ലെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ടുള്ള രാജരത്‌ന അംബേദ്കറിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമൂഹത്തിന്റെ പിന്തുണയിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തന്നോട് എന്തെങ്കിലും ചെയ്യണമെന്ന് പറയാന്‍ സമൂഹത്തിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറയുന്നു. തന്നോട് ആജ്ഞാപിക്കാന്‍ ബി.ജെ.പിക്ക് സാധിക്കില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. വാഷിങ്ടണ്‍ സന്ദര്‍ശനത്തിനിടയില്‍ രാഹുല്‍ ഗാന്ധി സംവരണത്തെ കുറിച്ച് നടത്തിയ പ്രസ്താവനകളാണ് ബി.ജെ.പി വലിയ തോതില്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ സംവരണം അവസാനിപ്പിക്കണമെന്ന് വിദേശത്ത് പോയി സംസാരിച്ചു…
ന്യൂസിലന്റ്: ഭീകരവാദം പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ക്യൂബയെ ഉള്‍പ്പെടുത്തിയ അമേരിക്കയുടെ നടപടിയെ അപലപിച്ച് 73 രാജ്യങ്ങളില്‍ നിന്നുള്ള 600 പ്രതിനിധികള്‍ ഉള്‍പ്പെട്ട കൂട്ടായ്മ. ക്യൂബയെ തുടര്‍ച്ചയായി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കയുടെ നടപടിയെ ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ള 600 പ്രതിനിധികളാണ് വിമര്‍ശിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഈ പ്രതിനിധികളുടെ സംഘമായ പ്രോഗ്രസീവ് ഇന്റര്‍നാഷണല്‍ സംയുക്തമായി കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള 600 പ്രതിനിധികളില്‍ ജെറമി കോര്‍ബിനെ കൂടാതെ അയോണ്‍ ബെലാര, പീറ്റര്‍ മെര്‍ട്ടന്‍സ്, അര്‍നൗഡ് ലെ ഗാള്‍, വിമല്‍ വീരവന്‍സ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. ക്യൂബയ്‌ക്കെതിരയുള്ള നടപടി ക്രൂരമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. ഈ നടപടിയെ ചോദ്യം ചെയ്യുന്നതായും ക്യൂബയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നിലപാടില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. നിലവില്‍ ക്യൂബയെ കൂടാതെ ഇറാന്‍, സിറിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളും ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. ഭീകരവാദത്തെ പിന്തുണക്കുന്നു എന്നിങ്ങനെ ക്യൂബക്കെതിരെ…
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി, ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നാണ്. നൂറ്റാണ്ടുകളായി ഈ ലൈബ്രറി ലോകത്തെമ്പാടുമുള്ള വിജ്ഞാനരാശികളും അതിസമ്പന്നമായ സാഹിത്യ സംഭാവനകളും സംരക്ഷിച്ചു വരുന്നു. ഇപ്പോൾ ബ്രിട്ടീഷ് ലൈബ്രറിയിൽ ശ്രീനാരായണ ഗുരുവിന്റെ ഗ്രന്ഥങ്ങളും ഉൾപ്പെടുത്തുന്നു എന്ന വാർത്ത എല്ലാ മലയാളികൾക്കും അഭിമാനകരമാണ്. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രവും, കൃതികളും മറ്റു ഗ്രന്ഥങ്ങളും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് ബ്രിട്ടീഷ് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ സൗത്ത് ഏഷ്യൻ വിഭാഗം മേധാവി ആരണി ഇളങ്കുബേരന്റെയും സംസ്കൃത വിഭാഗം മേധാവി പാസ്ക്വേൽ മാൻസോവിന്റെയും സാന്നിധ്യത്തിൽ ബ്രിട്ടീഷ് ലൈബ്രറിയിലെ ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ മിസ്സ് ലൂസി റോളണ്ടിനു ഗ്രന്ഥങ്ങൾ കൈമാറുംബ്രിട്ടീഷ് ലൈബ്രറിയിൽ ആദ്യമായി ഒരു ഇന്ത്യൻ ധാർമ്മിക നേതാവിന്റെ ദാർശനിക കൃതികൾ ഉൾപ്പെടുത്തുന്നു എന്നത് നാഴികക്കല്ലാണ്. ലോകം മുഴുവൻ കാഴ്ചവയ്ക്കാൻ ഗുരുവിന്റെ മഹത്തായ ചിന്തകളും ദാർശനിക വിദ്യകളും ഇതിലൂടെ പുതിയ തലത്തിലേക്ക് ഉയരും. ഗാന്ധിജയന്തി ദിനത്തിൽ നടക്കുന്ന ഈ ചടങ്ങ് ഇന്ത്യൻ സമരത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്നായി…
ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു മുഖം തിരിച്ച് നടൻ രജനീകാന്ത്. കൂലി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വിജയവാഡയിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തിൽവെച്ച് രജനീകാന്ത് മാധ്യമങ്ങളെ കണ്ടത്. ഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചായിരുന്നു ചോദ്യം. എന്നാൽ താൻരാഷ്ട്രീയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. ‘എന്നോട് രാഷ്ട്രീയചോദ്യങ്ങൾ ചോദിക്കരുതെന്ന് എത്രതവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്ന് അല്പം ക്ഷോഭിച്ചുകൊണ്ടായിരുന്നു രജനിയുടെ മറുപടി.
ചെന്നൈ: നടൻ വിജയ് രൂപവത്കരിച്ച രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) ആദ്യ സംസ്ഥാന സമ്മേളനം ഒക്ടോബർ 27-ന് വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കും. പാർട്ടിയുടെ പ്രത്യയശാസ്ത്രവും കർമ പരിപാടിയും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് വിജയ് വെള്ളിയാഴ്ച അറിയിച്ചു. പാർട്ടിയുടെ ആദ്യസമ്മേളനം രാഷ്ട്രീയോത്സവമായിരിക്കുമെന്ന് വിജയ് പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉത്സവം കൂടിയാകുമത്. വിക്രവാണ്ടിയിലെ വി. ശാലെ ഗ്രാമത്തിൽ വൈകീട്ട് നാലിനാണ് സമ്മേളനം. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 22-ന് പാർട്ടിയുടെ പതാകയും ഗീതവും പുറത്തിറക്കി. ആദ്യസമ്മേളനം ഈ മാസം 23-ന് നടത്താനായിരുന്നു പരിപാടി. പോലീസിന്റെ അനുമതി വൈകിയതും തയ്യാറെടുപ്പിന് വേണ്ടത്ര സമയംകിട്ടാത്തതും കാരണമാണ് അടുത്തമാസത്തേക്ക് മാറ്റിയത്. പുതിയ തീയതിവെച്ച് സമ്മേളനത്തിന് അനുമതിതേടി വീണ്ടും അപേക്ഷ നൽകുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, ചന്ദ്രബാബു നായിഡു,…
കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതി അജ്മലിനെതിരേ കൂട്ടുപ്രതി ഡോ. ശ്രീക്കുട്ടിയുടെ മൊഴി. സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചതാണെന്നുമാണ് ശ്രീക്കുട്ടി പോലീസിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞത്. തന്റെ സ്വര്‍ണാഭരണങ്ങളും പണവും അജ്മല്‍ കൈക്കലാക്കിയെന്നും ശ്രീക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം യാത്രക്കാരി കാറിനടിയില്‍ കുടുങ്ങിയതായി തനിക്ക് അറിയില്ലായിരുന്നു. കാര്‍ മുന്നോട്ടെടുക്കാനും അജ്മലിനോട് ആവശ്യപ്പെട്ടിട്ടില്ല. താന്‍ കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു എന്നത് അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രമാണ്. ആറുമാസത്തിനിടെ തന്റെ സ്വര്‍ണാഭരണങ്ങളും 20 ലക്ഷത്തോളം രൂപയും അജ്മല്‍ കൈക്കലാക്കിയിരുന്നു. ഇത് തിരികെവാങ്ങാനായാണ് അജ്മലിനൊപ്പംനിന്നത്. ഇതിനിടെ ഇയാള്‍ പലതവണ നിര്‍ബന്ധിച്ച് ലഹരി നല്‍കി. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു. അപകടത്തില്‍ തന്റെ ഭാഗത്തുനിന്ന് ഒരു കുറ്റവും സംഭവിച്ചിട്ടില്ല. സംഭവദിവസം സുഹൃത്തിന്റെ വീട്ടില്‍വെച്ച് അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നും ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞു. മൈനാഗപ്പള്ളി അപകടത്തില്‍ പ്രതികളായ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും…
കൊല്ലം:കവിയൂർ പൊന്നമ്മ- മലയാളസിനിമയിൽ അമ്മവേഷങ്ങളിലൂടെ ജനമനസ്സ് കീഴടക്കുംമുൻപ് ആ ജീവിതത്തിനൊരു നാടക കാലമുണ്ടായിരുന്നു. അതിൽ കൊല്ലത്തെ കാളിദാസകലാകേന്ദ്രത്തിനും പ്രമുഖസ്ഥാനമുണ്ട്. ഒരിക്കൽ മറക്കാനാവാത്ത ഒരോർമയും ആ നാടകരംഗത്തിനു പുറത്ത് തികച്ചും നാടകീയമായി അവരെഴുതിച്ചേർത്തു. ഒ.മാധവന്റെ ഭാര്യയും കാളിദാസകലാകേന്ദ്രത്തിന്റെ സർവസ്വവുമായ വിജയകുമാരിയുടെ ഓർമക്കുറിപ്പുകളിൽ ആ രംഗം നാടകീയമായി അവതരിപ്പിച്ചിട്ടുമുണ്ട്. കലാകേന്ദ്രത്തിന്റെ നാടകം ‘ഡോക്ടർ’ കോവളത്ത് അരങ്ങേറാനായി ട്രൂപ്പ് എത്തി. കവിയൂർ പൊന്നമ്മ അല്പം വൈകുമെന്നു പറഞ്ഞിരുന്നു. മേക്കപ്പ് തുടങ്ങി. സംഘാടകർ വന്ന് കൃത്യം ഒൻപതിനുതന്നെ നാടകം തുടങ്ങണമെന്നു പറഞ്ഞു. അല്പമെങ്കിലും വൈകിയാൽ കാണികൾ പ്രശ്നമുണ്ടാക്കും. പൊന്നമ്മ വരുമെന്നു കരുതി. ബാക്കിയെല്ലാവരും മേക്കപ്പ് പൂർത്തിയാക്കി. ഒൻപതിന് പത്തുമിനിറ്റ്… രണ്ടുമിനിറ്റ് നാടകം തുടങ്ങാൻ… സംഘാടകരുടെ ഭീഷണി. കാര്യംപറഞ്ഞ് രക്ഷപ്പെടാമെന്ന് വിജയകുമാരി. ടെൻഷനിലാണെങ്കിലും പുറത്തു കാണിക്കാതെ എന്തോ ആലോചിച്ച് ഉറപ്പിച്ചപോലെ ഒ.മാധവനും. ഒടുക്കം ഫസ്റ്റ്ബെൽ കൊടുക്കാൻ പറഞ്ഞു. അഭിനയം അരങ്ങത്ത് നടക്കുമ്പോഴും മനസ്സും കണ്ണും പൊന്നമ്മ വരുന്നുണ്ടോയെന്നതിലായി. രണ്ടാംരംഗത്തിൽ എട്ടുമിനിറ്റ് കഴിയുമ്പോഴേക്കും പൊന്നമ്മയുടെ ഡോ. ജയശ്രീ രംഗത്തെത്തണം. പ്രധാനകഥാപാത്രവുമാണ്.…
