കൊച്ചി: സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തിരുവനന്തപുരം സ്വദേശി ഷാനു ഇസ്മയിലിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഹോട്ടല്‍ ജീവനക്കാരന്‍ മുറി ഒഴിയുന്ന കാര്യം തിരക്കാനെത്തിയപ്പോഴാണ് ശൗചാലയത്തില്‍ വീണുകിടക്കുന്നത് കണ്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനും ഒരു സംവിധായകനുമെതിരേ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ഫ്‌ലാറ്റില്‍ വെച്ച് ബലാല്‍സംഗം ചെയ്തു എന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് സംവിധായകനില്‍നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. 10 ദിവസമായി ഷാനു ഹോട്ടലില്‍ താമസിച്ചു വരുകയായിരുന്നു. സുഹൃത്തുക്കളുടെ പേരിലാണ് മുറിയെടുത്തിരുന്നത്. അസ്വാഭാവിക മരണത്തിന് സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
Author: malayalinews
കൊച്ചി: യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഒക്ടോബർ 10-ലേക്ക് മാറ്റി. ഒമറിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവും അതുവരെ നീട്ടി. കക്ഷിചേർന്ന അതിജീവിത മറുപടി സമർപ്പിക്കാൻ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് സി.എസ്. ഡയസ് കേസ് മാറ്റിയത്.
കുമരകം(കോട്ടയം): കൈപ്പുഴമുട്ടിൽ കാർ പുഴയിൽ വീണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത് കനത്ത മഴയും വഴിപരിചയമില്ലാത്തതുമാണെന്നാണ് കരുതുന്നത്. കൊല്ലം സ്വദേശിയായ ജെയിംസ് ജോർജും(48), സുഹൃത്ത് സായ്ലി രാജേന്ദ്ര സർജെ(27)യുമാണ് അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ഇവർ കൊച്ചിയിലെ സ്ഥാപനത്തിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് സ്വയം ഓടിച്ച് കുമരകത്തെത്തിയത്. കാറുടമയുടെ വിവരങ്ങളും ശേഖരിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു. ഹൗസ്ബോട്ടിൽ യാത്രചെയ്യുന്നതിനാകാം ഇവർ കുമരകത്തെത്തിയതെന്നാണ് കരുതുന്നതെന്നും പോലീസ് പറയുന്നു. കുമരകത്ത് മുറി വാടകയ്ക്കെടുത്തിരുന്നോ എന്നും അന്വേഷിക്കുന്നു. കാറിൽനിന്ന് ഇവരുടെ ബാഗുകൾ കണ്ടെത്തി. ഇത് വിശദമായി പരിശോധിക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്തിരിക്കാമെന്നും സംശയിക്കുന്നു. മഴയായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിയില്ലായിരുന്നു. ഈ ഭാഗത്ത് സുരക്ഷാമുന്നറിയിപ്പുകളും ഇല്ലായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ, കാർ വെള്ളത്തിൽ മുങ്ങുന്നതാണ് കണ്ടത്. ഇരുപതോളം മത്സ്യത്തൊഴിലാളികളും നാട്ടുകാരും കാർ ഉയർത്താൻ നോക്കിയെങ്കിലും മുങ്ങിപ്പോയി. ഒഴുക്കും ആഴവും ചെളിയുമുള്ള ഭാഗമായതിനാൽ കാർ കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിങ് ടീമെത്തിയാണ് കാർ പുറത്തെടുത്തത്. ചില്ലുതകർത്താണ് ഇരുവരെയും പുറത്തെടുത്തതെന്ന്, സംഭവസ്ഥലത്തെത്തിയ…
കണ്ണൂർ: മൂർച്ചയുള്ള കത്തിയുമായി യാത്രക്കാരൻ ഏറനാട് എക്സ്പ്രസിൽ ഒന്നരമണിക്കൂർ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്‌പ്രസിൽ(16606) ആയിരുന്നു സംഭവം. മാഹിയിൽനിന്ന് കയറിയ ആളെ ഒന്നരമണിക്കൂറിനുശേഷം മറ്റു യാത്രക്കാർ കീഴ്‌പ്പെടുത്തി ചെറുവത്തൂർ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. ഉച്ചയ്ക്ക് 1.50-ന് വണ്ടി മാഹിയിൽനിന്നാണ് ഇയാൾ കയറിയതെന്ന് യാത്രക്കാർ പറഞ്ഞു. അവിടം മുതൽ യാത്രക്കാരൻ കത്തിയുമായി പരിഭ്രാന്തി പരത്തി. ഉച്ചത്തിൽ സംസാരിക്കുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തു. ഇടയ്ക്ക് കത്തി വീശിക്കൊണ്ടിരുന്നതായി യാത്രക്കാർ പറഞ്ഞു. വണ്ടിയിൽ പോലീസ് ഉണ്ടായിരുന്നില്ല. ഒടുവിൽ യാത്രക്കാർ സംഘടിച്ച് ഇയാളെ 3.25-ന് ചെറുവത്തൂർ സ്റ്റേഷനിൽ ഇറക്കി. ചന്തേര പോലീസിന് കൈമാറി. കാസർകോട് സ്വദേശിയാണ് ഇയാളെന്ന് റെയിൽവേ പോലീസ് പറഞ്ഞു.
എലത്തൂർ(കോഴിക്കോട്): ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുള്ള മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സിനിമ അണിയറപ്രവർത്തകരായ നാല് ആളുകളുടെ പേരിൽ എലത്തൂർ പോലീസ് കേസെടുത്തു. തൃശ്ശൂർ സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോട് സംസാരിച്ചെന്നാണ് കേസ്. ബിജിത്ത് ബാല സംവിധാനംചെയ്ത ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2022-ലാണ് കേസിനാസ്പദമായ സംഭവം. എലത്തൂർ സ്റ്റേഷൻ പരിധിയിലെ അന്നശ്ശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. പ്രത്യേക അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. പരാതിക്കാരി ഹാജരാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.
വടകര: താങ്ങുവിലയ്ക്ക് കേരളത്തിൽനിന്ന് സംഭരിച്ച കൊപ്ര ഗുണനിലവാരം ഇല്ലാത്തതിനെത്തുടർന്ന് സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷന്റെ സംഭരണശാലയിൽനിന്ന് തിരിച്ചയച്ചത് മൂന്നുതവണ. രാജ്യത്തുതന്നെ മികച്ച ഗുണനിലവാരവുമുള്ള കൊപ്ര കേരളത്തിൽനിന്നുള്ളതായിരിക്കേ ഇതുസംബന്ധിച്ച് ദുരൂഹത ഉയർന്നിട്ടുണ്ട്. വെറും 102 ടൺ കൊപ്രയ്ക്കുള്ള തേങ്ങയാണ് വി.എഫ്.പി.സി.കെ. കേരളത്തിൽനിന്ന് സംഭരിച്ചത്. ഇത് സംസ്‌കരിച്ച് കൊപ്രയാക്കിയത് ഇവർതന്നെ നിശ്ചയിച്ച സ്വകാര്യസ്ഥാപനമാണ്. കൊപ്ര പാലക്കാട്ടെയും മലപ്പുറത്തെയും വെയർഹൗസിങ് കോർപ്പറേഷൻ സംഭരണശാലയിൽ എത്തിച്ചെങ്കിലും ഗുണനിലവാരപരിശോധനയിൽ പരാജയപ്പെട്ടു. എഫ്.എ.ക്യു (ഫെയർ ആവറേജ് ക്വാളിറ്റി) നിലവാരമുളള കൊപ്രയാണ് നാഫെഡ് സ്വീകരിക്കുക. പിന്നീട് രണ്ടുതവണ കൊപ്ര കൊണ്ടുവന്നെങ്കിലും ഇതിനും ഗുണനിലവാരം പാലിക്കാൻ കഴിഞ്ഞില്ല. വേറെ കൊപ്രയാണ് പിന്നീട് കൊണ്ടുവന്നതെന്നാണ് സംശയം. സംഭരണശാല മാറ്റി കൊപ്ര നൽകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മഞ്ഞനിറം, മൊരിച്ചിലില്ലായ്മ, ഈർപ്പം കൂടുതൽ എന്നിവയൊക്കെയാണ് കൊപ്ര തിരസ്കരിക്കാൻ കാരണമായി പറഞ്ഞത്. കേരളത്തിലെ തേങ്ങ സംസ്കരിച്ചുണ്ടാക്കുന്ന കൊപ്ര ഒരിക്കലും ഇത്രത്തോളം മോശമാകാറില്ല. ഇവിടെയാണ് സംശയം ഉയരുന്നത്. കൊപ്ര നൽകുന്നതിന് സമയം നീട്ടിക്കിട്ടാൻ വി.എഫ്.പി.സി.കെ. സംസ്ഥാനസർക്കാർ മുഖേന കേന്ദ്രത്തിന് കത്തയച്ചെങ്കിലും അനുമതി…
പേരാമ്പ്ര: പച്ചത്തേങ്ങവില കുതിച്ചുയർന്നത് ഗ്രാമീണമേഖലയിൽ കേരകർഷകർക്ക് ഉണർവേകിയെങ്കിലും ഓണം കഴിഞ്ഞയുടനെ നല്ലവില ലഭിച്ചത് ഭൂരിഭാഗം കർഷകർക്കും പ്രയോജനം ലഭിക്കാതെ പോയി. ഓണത്തിന് തൊട്ടുമുൻപുതന്നെ മിക്കവരും തേങ്ങ പറിച്ച് വിൽപ്പന നടത്തിയിരുന്നു. കഴിഞ്ഞദിവസം പച്ചത്തേങ്ങ കിലോയ്ക്ക് 42 രൂപവരെ എത്തി. അടുത്തകാലത്തെ ഉയർന്ന വിലയാണിത്. രണ്ടുവർഷംമുൻപാണ് ഇത്രയുംവില കർഷകർക്ക് ഒടുവിൽ ലഭിച്ചത്. ഓണത്തിന് തൊട്ടുമുൻപ് 33.50 വരെ വിലയെത്തിയിരുന്നു. ഒരാഴ്ചകൊണ്ട് പിന്നെയും എട്ടുരൂപയോളം കൂടി. കൃഷിയിടത്തിൽ വളമിടൽ ഉൾപ്പെടെ ജോലികൾ നടത്താനും കർഷകർക്ക് ഇത് പ്രേരണയായിട്ടുണ്ട്. ഓണത്തിനുമുൻപ് വില ആദ്യം ഉയർന്ന സമയത്തുതന്നെ എല്ലാ കർഷകരും തേങ്ങ വിൽപ്പന നടത്തിയെന്ന് നാളികേരക്കർഷകനായ ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി തരിപ്പിലോട് പൂഴിത്തോട്ടത്തിൽ സുരേന്ദ്രൻ പറഞ്ഞു. പിന്നീട് വില കുറഞ്ഞേക്കുമെന്ന ആശങ്കയും വേഗത്തിൽ വിൽപ്പന നടത്താൻ കർഷകരെ പ്രേരിപ്പിച്ചു. വില ഉയർന്നെങ്കിലും മുൻകാലത്തെക്കാൾ തേങ്ങ കുറവാണ് കിട്ടുന്നതെന്നാണ് സുരേന്ദ്രന്റെ അനുഭവം. ഏറ്റവുംകൂടുതൽ തേങ്ങ ലഭിക്കാറുള്ള കുംഭമാസക്കാലത്തും പഴയകാലത്തെക്കാൾ കാൽഭാഗത്തോളം തേങ്ങ കുറഞ്ഞു. തെങ്ങിന്റെ കറയൊലിപ്പും മച്ചിങ്ങ കൊഴിയലും…
കൊച്ചി: രണ്ടുപേരും അവരവരുടെ കടമ ചെയ്തു. ലോറൻസ് അങ്കിളിനോട് ഒരു വിരോധവുമില്ല… പറയുന്നത് എം.എം. ലോറൻസ് മുഖ്യ പ്രതിയായ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പോലീസുകാരൻ കെ.ജെ. മാത്യുവിന്റെ മകൻ ജോസ് കെ. മാത്യു. കോൺസ്റ്റബിളായിരുന്ന പിതാവ് കൊല്ലപ്പെടുമ്പോൾ ജോസ് കെ. മാത്യുവിനെ അമ്മ ഒരു മാസം ഗർഭം ധരിച്ചിരിക്കുകയായിരുന്നു. എന്നാൽ, ഒരു വൈരവുമില്ലാതെ എം.എം. ലോറൻസുമായും കുടുംബവുമായും ഊഷ്മളമായ ബന്ധമായിരുന്നു ആലപ്പുഴ സ്വദേശിയായ ജോസ് കെ. മാത്യു പുലർത്തിയിരുന്നത്. വടക്കൻ പറവൂർ കോട്ടയ്ക്കാവ് പള്ളി സെമിത്തേരിയിലാണ് ജോസ് കെ. മാത്യുവിന്റെ പിതാവിനെ സംസ്കരിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന ശിലാഫലകം നവീകരണത്തോട നുബന്ധിച്ച് നീക്കം ചെയ്തു. ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിലെ രക്തസാക്ഷി എന്ന് ആലേഖനം ചെയ്തിരുന്ന ഈ ശിലാഫലകം പുനഃസ്ഥാപിക്കുന്നതിന് സഹായം ആവശ്യപ്പെട്ടാണ് ജോസ് കെ. മാത്യു എം.എം. ലോറൻസിനെ ബന്ധപ്പെടുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ അഡ്വ. എം.എൽ. സജീവനുമായും അടുത്തു. വീട്ടിലും പൊതുദർശനം നടന്ന ടൗൺഹാളിലും എത്തി അന്ത്യാഭിവാദ്യം അർപ്പിച്ചാണ്…
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ പമ്പ പോലീസ് അറസ്റ്റുചെയ്തു. തെങ്കാശി കീലസുരണ്ട സുരേഷ് (32) ആണ് പിടിയിലായത്. ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. ചിങ്ങമാസ പൂജകൾക്കായി ശബരിമലനട തുറന്നിരുന്ന ഓഗസ്റ്റ് 20-ന് ആയിരുന്നു സംഭവം. നട അടച്ചശേഷം ഇത് ശ്രദ്ധയിൽപ്പെട്ട ദേവസ്വംബോർഡ് അധികൃതർ നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. പ്രത്യേകസംഘം രൂപവത്കരിച്ചു. സന്നിധാനത്തെയും പമ്പയിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. കന്നിമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്കുവന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചതിലൂടെ മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചു. വർഷങ്ങളായി എല്ലാമാസവും ശബരിമലയിൽ വന്നിരുന്ന പ്രതി, മോഷണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർചെയ്ത വിവരം അറിഞ്ഞതിനെത്തുടർന്ന് ഇത്തവണ എത്തിയില്ല. ഇയാൾ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തിരുനെൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയാണ് തമിഴ്നാട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. റാന്നി ഡിവൈ.എസ്.പി.…
യു കെ യിലെ ശിവഗിരി ആശ്രമത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97 മത് മഹാസമാധി ദിനം ഭക്തിപൂർവ്വം ആചരിച്ചു. ശ്രീ സുനീഷ് ശാന്തിയുടെയും സിറിൽ ശാന്തിയുടെയും നേതൃത്വത്തിൽ ഗുരുപൂജയോടെ സമാരംഭം കുറിച്ച ചടങ്ങിൽ, യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. ഗുരുദേവന്റെ ജീവിതം, ദർശനങ്ങൾ, കൃതികൾ അനുസ്മരിച്ചു ശ്രീ സുന്ദർലാൽ ചാലക്കുടി പ്രഭാഷണം നടത്തി. ശ്രീ സദാനന്ദൻ ദിവാകരന്റെ നേതൃത്വത്തിൽ ഗുരുദേവ കൃതികളെ ആസ്പദസ്മാക്കി പ്രാർത്ഥന ഭജൻസ് എന്നിവയിലൂടെ ആത്മീയ ഘടകത്തിന് മുന്നൊരുക്കം ലഭിച്ചതായി ശിവഗിരി ആശ്രമം ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം 3:30ക്ക് നടന്ന മഹാസമാധി പ്രാർഥനക്ക് ശേഷം പ്രസാദ വിതരണത്തോടെ പരിപാടികൾ സമാപിച്ചു. ശ്രീനാരായണ ഗുരുവിന്റെ മാനവികതാ സന്ദേശങ്ങൾ സകല ജാതിമത വ്യത്യാസങ്ങളും മറികടന്ന് ലോക സമാധാനത്തിനായി പ്രവർത്തിക്കാൻ ആളുകളെ പ്രചോദിപ്പിക്കണമെന്ന് ഈ മഹാസമാധി ദിനം പുനർബോധിപ്പിച്ചു.
