Author: malayalinews

ന്യൂഡൽഹി: വ്യാജബോംബ് ഭീഷണികൾ കൂടുന്ന സാഹചര്യത്തിൽ ഇത്‌ ഗുരുതര കുറ്റകൃത്യമാക്കുന്നത്‌ കേന്ദ്രം ആലോചിക്കുന്നു. മറ്റ്‌ മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചാകും വ്യോമയാന ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുക. ബോംബ് ഭീഷണികളെ നേരിടാൻ നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഭീഷണിക്കുപിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന്, സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും അതുവരെ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി വരുന്നതിനാൽ അതിനെ നേരിടാനും കുറ്റക്കാരെ ശിക്ഷിക്കാനും കടുത്തനിയമങ്ങൾ വേണമെന്ന നിലപാടാണ് അധികൃതർക്കുള്ളത്. അതിനിടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മേധാവിയെ കഴിഞ്ഞദിവസം കേന്ദ്രം മാറ്റിയിരുന്നു. ഡി.ജി.സി.എ. ഡയറക്ടർ വിക്രം ദേവ് ദത്തിനെ കൽക്കരിമന്ത്രാലയം സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. എന്നാൽ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ദത്ത് തിങ്കളാഴ്ച കൽക്കരി മന്ത്രാലയസെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തിരുന്നു. ഭേദഗതിയിൽ ആലോചിക്കുന്നത്‌ ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചുചേർത്തു ഭീഷണികളെക്കുറിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.)…

Read More

ആന്‍ഫീല്‍ഡ്; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിയെ കീഴടക്കി ലിവര്‍പൂള്‍. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. ജയത്തോടെ പട്ടികയില്‍ ടീം ഒന്നാമതെത്തി. ചെല്‍സിക്കെതിരേ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ചെമ്പട മുന്നിലെത്തിയത്. മുഹമ്മദ് സല ലക്ഷ്യം കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിക്കോളാസ് ജാക്‌സണിലൂടെ ചെല്‍സി തിരിച്ചടിച്ചു. എന്നാല്‍ 51-ാം മിനിറ്റില്‍ കര്‍ടിസ് ജോണ്‍സിലൂടെ ലിവര്‍പൂള്‍ വിജയഗോള്‍ കണ്ടെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് 21 പോയന്റുമായി ടീം സിറ്റിയെ മറികടന്ന് ഒന്നാമതെത്തി. അതേസമയം മാഞ്ചെസ്റ്റർ സിറ്റി വോൾവ്‌സിനെ 2-1ന് തോൽപ്പിച്ചു. ജോസ്‌കോ ഗ്വാർഡിയോൾ (33), ജോൺ സ്‌റ്റോൺസ് (90+5) എന്നിവർ സിറ്റിക്കുവേണ്ടി ഗോൾ നേടി. ഏഴാംമിനിറ്റിൽ യോർഗൻ സ്ട്രാൻഡ് ലാർസന്റെ ഗോളിൽ വോൾവ്‌സ് മുന്നിലെത്തിയിരുന്നു. ശനിയാഴ്ച ബേൺമത്തിനോട് തോറ്റ (2-0) ആഴ്സനൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. റയാൻ ക്രിസ്റ്റി (70), ജസ്റ്റൻ ക്ലൂവർട്ട് (79-പെനാൽട്ടി) എന്നിവർ ബേൺമത്തിനുവേണ്ടി സ്‌കോർ ചെയ്തു. ആഴ്‌സനലിന്റെ വില്യം സാലിബ 30-ാം മിനിറ്റിൽ…

Read More

വർക്കല: വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർസ്വദേശി ബിജുവാണ് മരിച്ചത്. കടത്തിണ്ണയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് മൃതദേഹം നാട്ടുകാർ കാണുന്നത്. പെയിന്റർ ബിജു എന്നാണ് ഇയാൾ അറിയപ്പെടുന്നത്. വർക്കല പൊലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. തലയുടെ ഒരു ഭാഗത്ത്‌ മുറിവേറ്റിട്ടുണ്ട്. മൃതദേഹം ചാരി ഇരിക്കുന്ന നിലയിലാണ് കാണപ്പെട്ടത്. ചോര ചുറ്റും തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

Read More

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി. ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്, മുഴുവന്‍ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയൊന്നും തനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടികള്‍ നല്‍കുമെന്നാണ് ഫാഷി പറമ്പില്‍ അറിയിച്ചിരിക്കുന്നത്. ഈ പറയുന്നത്ര ശക്തിയൊന്നും എനിക്കില്ല, ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനും പാര്‍ട്ടി തന്ന അവസരിങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരാളും മാത്രമാണ്. കൂടുതല്‍ കാര്യങ്ങള്‍ നവംബര്‍ 13-ന് ശേഷം പറയാമെന്നാണ് ഷാഫി പറമ്പില്‍ അറിയിച്ചിരിക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രിയബന്ധത്തിന് മറുപടി പറയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള ഏറ്റവും നല്ലമാര്‍ഗം യു.ഡി.എഫിന് മികച്ച വിജയം നല്‍കുകയെന്നതാണ്. അതാണ് ഏറ്റവും നല്ല രാഷ്ട്രീയ സന്ദേശവും. അത് നല്‍കാന്‍ പാലക്കാട് മണ്ഡലത്തിലെ ജനങ്ങള്‍ തയാറെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടുത്തെ രണ്ട് ഭരണസംവിധാനങ്ങളും പരാജയപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ നയങ്ങളോട്…

Read More

കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുഹമ്മദന്‍സിനെതിരായ മത്സരത്തിൽ ആരാധകര്‍ക്കു നേരെ അതിക്രമമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സ്. സാഹചര്യം പൂര്‍ണമായി മനസിലാക്കുന്നതിനായി കൊല്‍ക്കത്തയിലെ അധികൃതരുമായും ഐ.എസ്.എല്‍ സംഘാടകരുമായും ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ആശങ്കയുണ്ടെന്നും ആരാധകര്‍ ക്ലബ്ബിന്റെ അവിഭാജ്യ ഘടകമാണെന്നും ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചു. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ജയം നേടിയിരുന്നു. സാഹചര്യം പൂര്‍ണമായി മനസിലാക്കുന്നതിനായി കൊല്‍ക്കത്തയിലെ അധികൃതരുമായും ഐ.എസ്.എല്‍ സംഘാടകരുമായും ബന്ധപ്പെട്ടിട്ടുണ്ട്. മത്സരങ്ങള്‍ കാണാനായി വരുന്ന ആരാധകര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നത് എല്ലാ ക്ലബ്ബിന്റേയും കടമയാണ്. ഫുട്‌ബോളില്‍ ഇത്തരം സംഭവങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ആരാധകരുടെയും താരങ്ങളുടെയും ഒഫിഷ്യലുകളുടെയും സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം സംഭവങ്ങള്‍ നിയന്ത്രക്കേണ്ടതുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ജയത്തിലും പരാജയത്തിലും ആരാധകര്‍ ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. ആരാധകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ആരാധകര്‍ അവരുടെ മാതൃകാപരമായ പെരുമാറ്റം നിലനിര്‍ത്തണമെന്നും ടീമിനെ പിന്തുണയ്ക്കുന്നത് തുടരണമെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 75-ാം…

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ മരണം സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയുണ്ട്. ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്‍ ജില്ലയിലെ ഗഗാംഗീറില്‍ തുരങ്ക നിര്‍മാണത്തിന് എത്തിയ ആറ് അതിഥി തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ അക്രമത്തെ അപലപിച്ചു. സ്വകാര്യ നിര്‍മാണ കമ്പനി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ഗുന്ദ് മേഖലയിലെ ക്യാമ്പിന് നേരെയാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. നിരവധിപേർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജോലിക്ക് ശേഷം തൊഴിലാളികളും മറ്റും ക്യാമ്പിലേക്ക് തിരിച്ചെത്തിയ സമയത്താണ് വെടിവെപ്പുണ്ടാകുന്നത്. രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു, ആക്രമികളെ കണ്ടെത്തുന്നതിനായി സൈനികരും അര്‍ധസൈനികരും മേഖലയില്‍ വ്യപകമായ തിരച്ചില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ശ്രീനഗറിലെ ആശുപത്രിക്ക് ഉള്‍പ്പെടെ വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്നും അവര്‍ക്ക് കടുത്ത ശിക്ഷതന്നെ ഉറപ്പാക്കുമെന്നുമാണ്…

Read More

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഖലിസ്താന്‍ ഭീകരസംഘടനകളിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഖലിസ്താന്‍ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടോയെന്നാണ് ഡല്‍ഹി പോലീസ് അന്വേഷിക്കുന്നത്. സ്‌ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ഖലിസ്താന്‍ ഭീകരരുമായി ബന്ധമുള്ള ടെലഗ്രാം ചാനലിലാണ് പ്രചരിച്ചിരുന്നത്. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലഗ്രാം ചാനലിലാണ് പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീകരസംഘടനകൾക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിൽ പോലീസ് എത്തിയത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനമുണ്ടായത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ സി.ആര്‍.പിഎഫ് സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സമീപത്തെ ജനലുകളുടെയും വാഹനങ്ങളുടെയും ചില്ലുകളും തകര്‍ന്നിരുന്നു. എന്നാൽ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ വിവരങ്ങളും ശേഖരിച്ച പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കുകയാണ്. ബോംബ് നിര്‍മ്മാണത്തിനായി വെള്ള നിറത്തിലുള്ള ഒരു രാസവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അമോണിയം നൈട്രേറ്റിന്റെയും ക്ലോറൈഡിന്റെയും മിശ്രിതമാണ് ഈ പൊടിയെന്നാണ് കരുതപ്പെടുന്നത്. സ്‌ഫോടനത്തിന്…

Read More

പൂന്തുറ: വാങ്ങിയ ലോട്ടറിയുടെ ബാക്കി തുക നൽകാൻ വൈകിയതിൽ പ്രകോപിതനായ ആൾ അർബുദ രോഗിയായ കച്ചവടക്കാരനെ കല്ലെടുത്ത് തലയിലടിച്ച് പരിക്കേൽപ്പിച്ചു.രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു. അമ്പലത്തറ ജങ്ഷന് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന അനിൽകുമാറിനെയാണ് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. വെങ്ങാനൂർ ചാവടി നട ആര്യാഹൗസിൽ പ്രമോദിനെ(47) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 200 രൂപ കൊടുത്ത് 40 രൂപയുടെ ഒരു ലോട്ടറിയാണ് പ്രമോദ് വാങ്ങിയത്. ബാക്കി തുകയായ 160 രൂപ തിരികെ നൽകാൻ വൈകിയെന്നാരോപിച്ചാണ് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രമോദ് അനിൽകുമാറിന്റെ തലയ്ക്കടിച്ചുവെന്ന്‌ പൂന്തുറ എസ്.ഐ. വി.സുനിൽ അറിയിച്ചു.

Read More

ന്യൂഡൽഹി: സ്ത്രീപീഡന സംഭവങ്ങളിൽ പരാതിനൽകാൻ വൈകുന്നതിന് അന്താരാഷ്ട്രതലത്തിൽത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റർചെയ്തത് 21 വർഷത്തിനുശേഷമാണെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. തിരുവനന്തപുരത്തെ മാസ്‌കോട്ട്‌ ഹോട്ടലിൽ 2016 ജനുവരി 28-ന് സിദ്ദിഖ് ബലാത്സംഗംചെയ്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സിദ്ദിഖിന് അറസ്റ്റിൽനിന്ന് ഇടക്കാലസംരക്ഷണം നൽകിയ സുപ്രീംകോടതി, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സംസ്ഥാനസർക്കാർ സമർപ്പിച്ചത്. എഴുത്തുകാരിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ സംഭവം നടന്നത് 1996-ലാണെങ്കിൽ പരാതിനൽകിയത്‌ 2017-ലാണ്. അമേരിക്കൻ സിനിമാനിർമാതാവായ ഹാർവി വെയിൻസ്റ്റെയിനെതിരേ 30 വർഷത്തോളം പഴക്കമുള്ള സംഭവങ്ങളിലാണ് ഒട്ടേറെ സ്ത്രീകൾ 2018-ൽ പീഡനപരാതി നൽകിയത്. ഇത്തരം ഉദാഹരണങ്ങൾ കേരളത്തിന്റെ റിപ്പോർട്ടിലുണ്ട്. കുടുംബത്തിന്റെ സത്‌പേര് കളങ്കപ്പെടുമെന്നതുൾപ്പെടെ വിവിധകാരണങ്ങൾകൊണ്ടാണ് ഇന്ത്യൻ സമൂഹത്തിൽ സ്ത്രീപീഡനക്കേസുകൾ റിപ്പോർട്ടുചെയ്യാൻ വൈകുന്നത്. പരാതിനൽകാൻ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയരുതെന്ന്…

Read More

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ ആഭ്യന്തര അന്വേഷണം. കണ്ണൂര്‍ ഡി.വൈ.എസ്പി അടക്കമുള്ളവര്‍ക്കെതിരേയാണ് അന്വേഷണം. വിജിലന്‍സ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് മുമ്പ് കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ പ്രശാന്തന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രശാന്തന്‍ വിജിലന്‍സില്‍ നല്‍കിയ പരാതി ഗൗരവമായി കണ്ടില്ലെന്ന് ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര അന്വേഷണം. അതേസമയം സംഭവത്തില്‍ കളക്ടറുടെ മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തും. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാണ് പ്രശാന്തന്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നത്. പണം നല്‍കുന്നതിന് മുമ്പോ പണം നല്‍കിയതിന് തൊട്ടുപിന്നാലെയോ ഇക്കാര്യം പറയണമായിരുന്നുവെന്നും എന്നാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്നുമാണ് വിജിലന്‍സ് അറിയിച്ചതെന്നാണ് പ്രശാന്തന്‍ പറയുന്നത്. പിന്നീട് കൃത്യമായ അന്വേഷണവും നടന്നില്ല. പരാതി എന്തുകൊണ്ട് ഗൗരവമാക്കിയില്ലെന്ന ആക്ഷേപമുയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിജിലന്‍സിന്റെ ആഭ്യന്തര അന്വേഷണം. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറുടെ മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തും. കണ്ണൂര്‍ കളക്ടറേറ്റിലെത്തിയാണ് പോലീസ് കളക്ടറുടെ മൊഴിയെടുക്കുക. നേരത്തേ…

Read More