ടെല്‍ അവിവ്: ഇസ്രയേലില്‍ ഇറാന്‍റെ മിസൈല്‍ അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഷെല്‍റ്ററുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്നുമാണ് നിര്‍ദ്ദേശം. സുരക്ഷിതമായി ബങ്കറുകളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് ഇസ്രയേലും നിര്‍ദ്ദേശം നല്‍കിയിരുന്നു. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി പങ്കുവെച്ച എമെര്‍ജന്‍സി നമ്പറുകള്‍ +972-547520711, +972-543278392 ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സുമായി ചേര്‍ന്ന് മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചു. ഇറാനില്‍നിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ടെല്‍ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു.
Author: malayalinews
ന്യൂയോര്‍ക്ക്: ലെബനനെതിരായ കരയുദ്ധം കാണാന്‍ ഐക്യരാഷ്ട്ര സംഘടന ആഗ്രഹിക്കുന്നില്ലെന്ന് യു.എന്‍ വക്താവ്. ഇസ്രഈല്‍ സംയമനം പാലിക്കണമെന്നും യു.എന്‍ വക്താവായ സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ലെബനന്‍ അതിര്‍ത്തികളില്‍ ഇസ്രഈല്‍ ഗ്രൗണ്ട് ഓപ്പറേഷന്‍ തുടങ്ങിയെന്ന വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് യു.എന്നിന്റെ പ്രതികരണം. ലെബനനെതിരായ ഇസ്രഈലിന്റെ ആക്രമണത്തെ യു.എന്‍ ശക്തമായി എതിര്‍ക്കുന്നു. ലെബനീസ് പൗരന്മാര്‍ നേരിടുന്ന പ്രതിസന്ധികളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആശങ്കാകുലനാണെന്നും സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. അന്റോണിയോ ഗുട്ടറസ് യുദ്ധമുഖത്തുള്ളവരുമായി ബന്ധപ്പെടുന്നുണ്ടെന്നും നയതന്ത്രപരമായ പരിഹാരത്തിന് മുന്‍കൈ എടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിക്കുക സാധാരണക്കാരായ മനുഷ്യരെ ആയിരിക്കുമെന്നും സ്റ്റെഫാന്‍ ചൂണ്ടിക്കാട്ടി. യു.എന്‍ രക്ഷാസമിതി പ്രമേയം 1701 നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2006 ഓഗസ്റ്റ് 11ന് അംഗീക്കപ്പെട്ട പ്രമേയം, ലെബനനും ഇസ്രഈലും തമ്മിലുള്ള ശത്രുത പൂര്‍ണമായി അവസാനിപ്പിക്കാനും യഥാര്‍ത്ഥ ലെബനന്‍-ഇസ്രഈല്‍ അതിര്‍ത്തിക്കും ലിറ്റാനി നദിക്കും ഇടയില്‍ ഒരു സൈനികരഹിത മേഖല സ്ഥാപിക്കാനുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ അതിര്‍ത്തി പ്രദേശത്ത്…
നിലമ്പൂര്‍: പി.വി. അന്‍വര്‍ വിഷയങ്ങളില്‍ ലീഗ് നിലമ്പൂരില്‍ സംഘടിപ്പിക്കാനിരുന്ന പൊതുയോഗം നേതൃത്വം മുടക്കിയെന്ന് ആരോപണം. മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എ കെ.എം. ഷാജി പങ്കെടുക്കാനിരുന്ന യോഗം മുടക്കിയെന്നാണ് ആരോപണമുയരുന്നത്. എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിച്ച നേതൃത്വം ഇക്കാര്യം നിഷേധിച്ചു. പൊതുയോഗം മുടക്കിയതില്‍ നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ അനുമതി തേടിയതിന് പിന്നാലെയാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. നിലമ്പൂര്‍ മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയാണ് നേതൃത്വത്തെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് നേതാക്കള്‍ തമ്മില്‍ ഒത്തുകളിയാണെന്ന വിമര്‍ശനവും നേതൃത്വത്തിനെതിരെ ഉയരുകയുണ്ടായി. അതേസമയം ശാരീരികമായ ബുദ്ധിമുട്ടുകളാല്‍ പി.വി. അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. കടുത്ത തൊണ്ടവേദനയെ തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് പി.വി. അന്‍വര്‍ അറിയിക്കുകയായിരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇന്നലെ കോഴിക്കോട് മുതലക്കുളത്ത് വെച്ച് നടന്ന മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട വിശദീകരണ പൊതുയോഗത്തില്‍ പി.വി. അന്‍വര്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമാണ്…
ന്യൂദല്‍ഹി: ഗാന്ധി ജയന്തിയില്‍ തുടങ്ങി ദീപാവലിയില്‍ അവസാനിക്കുന്ന ഒക്ടോബറില്‍ മാസത്തിലെ പകുതി ദിവസവും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ആര്‍.ബി.ഐ കലണ്ടര്‍ പ്രകാരം ഈ മാസം 15 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഗാന്ധി ജയന്തി, ദുര്‍ഗ പൂജ, ദസറ, ദീപാവലി തുടങ്ങിയ പൊതു അവധി ദിനങ്ങള്‍ക്ക് പുറമെ ഞായറാഴ്ചകളും രണ്ടാം ശനിയും നാലാം ശനിയും ഉള്‍പ്പടെയാണ് 15 അവധികള്‍. ഇതില്‍ ചില അവധികള്‍ പ്രാദേശികമായി അതത് സംസ്ഥാനങ്ങളെ മാത്രം ബാധിക്കുന്നതാണ്. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 10ന് മഹാസപ്തമി, 11ന് മഹാനവമി, 12ന് ദസറ, 14ന് ദുര്‍ഗ പൂജ, 31ന് ദീപാവലി എന്നിങ്ങനെയാണ് ഒക്ടോബര്‍ മാസത്തിലെ പൊതു അവധി ദിനങ്ങള്‍. ഒക്ടോബര്‍ 1ന് ജമ്മു കാശ്മീരിലാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ജമ്മു കാശ്മീര്‍ നിയമസഭയിലേക്കുള്ള മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിലാണ് ഈ അവധി. പിന്നാലെ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധി രാജ്യവ്യാപകമായുള്ളതാണ്. ഒക്‌ടോബര്‍ 3ന് രാജസ്ഥാനില്‍ നവരാത്ര സ്ഥപ്‌ന എന്ന ഉത്സവം…
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരായ ലൈംഗികാധിക്ഷേപ കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ കേസുമായി ബന്ധപ്പെട്ട നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയായ യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് കാണിച്ച് നല്‍കിയ സത്യവാങ്മൂലത്തെ തുടര്‍ന്നാണ് കോടതി കേസ് റദ്ദാക്കിയത്. നജ്മ തബ്ഷീറയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സജല്‍ ഇബ്രാഹിം മുഖേനയാണ് പി.കെ. നവാസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ഇപ്പോള്‍ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായിരിക്കുന്നത്. 2021 ജൂണ്‍ 22ന് നടന്ന എം.എസ്.എഫ് നേതൃയോഗത്തില്‍ വെച്ച് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ലൈംഗികമായി അധിക്ഷേപിച്ചു എന്നായിരുന്നു അന്നത്തെ ഹരിത നേതാക്കളായ നജ്മ തബ്ഷീറ ഉള്‍പ്പടെയുള്ളവരുടെ പരാതി. ഇതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും വലിയ വിവാദങ്ങളുമുണ്ടായി. ഹരിത കമ്മിറ്റി പിരിച്ചു വിടുന്നതിലേക്കും പരാതി നല്‍കിയ…
മുംബൈ: സ്വദേശി പശുക്കള്‍ക്ക് രാജ്യമാതാ പദവിനല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഒപ്പിട്ട പ്രമേയത്തിലൂടെയാണ് പ്രഖ്യാപനം നിലവില്‍വന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പശുവിനുള്ള ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. പശുക്കള്‍ പുരാതനകാലംമുതല്‍ മനുഷ്യജീവിതത്തിന്റെ ഒരു പ്രധാനഭാഗമാണെന്നും പശുവിനെ കാമധേനു എന്ന് പണ്ടുകാലംമുതല്‍ ഭാരതം വിശേഷിപ്പിച്ചിരുന്നതായും പ്രമേയത്തിലുണ്ട്. രാജ്യത്തുടനീളം വ്യത്യസ്ത ഇനങ്ങളുണ്ടെങ്കിലും നാടന്‍പശുക്കളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വദേശി പശുക്കളെ വളര്‍ത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ പ്രസ്താവനയില്‍ പറഞ്ഞു. വരുമാനം കുറവായതിനാല്‍ അവര്‍ക്ക് താങ്ങേകാനാണ് തീരുമാനം. സബ്‌സിഡി പദ്ധതി ഓണ്‍ലൈനായാണ് നടപ്പാക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധയിനം തദ്ദേശീയ പശുക്കളുടെ ആവാസകേന്ദ്രമാണ് മഹാരാഷ്ട്ര. 2019-ലെ മൃഗസെന്‍സസ് പ്രകാരം തദ്ദേശീയ ഇനം പശുക്കളുടെ എണ്ണം 46,13,632 ആയിരുന്നു. എന്നാല്‍, തൊട്ടുമുന്‍പത്തെ സെന്‍സസിനെ…
ന്യൂഡല്‍ഹി: എസ്.എം.എസ്. വഴി ലിങ്കുകള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ പുതിയ ഉത്തരവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍വരും. വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത യു.ആര്‍.എല്‍., എ.പി.കെ.എസ്., ഒ.ടി.ടി. ലിങ്കുകളുമായി ബന്ധപ്പെട്ട എസ്.എം.എസുകള്‍ തടയാനാണ് ട്രായ് നിര്‍ദേശം. വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത ലിങ്കുകള്‍ ഇനി വാണിജ്യസ്ഥാപനങ്ങള്‍ക്ക് അയക്കാന്‍ സാധിക്കില്ല. 3000 സ്ഥാപനങ്ങളില്‍നിന്നായി 70,000-ഓളം ലിങ്കുകള്‍ ഇതുവരെ വൈറ്റ്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് വളരെ കുറഞ്ഞ കണക്കാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാസ്‌വേഡ് മാറ്റുന്നതടക്കം ഓരോ വ്യക്തികള്‍ക്കും പ്രത്യേകമായി ജനറേറ്റ് ചെയ്യുന്ന ലിങ്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. ഇത്തരം ലിങ്കുകള്‍ക്ക് ട്രായിയുടെ മുന്‍കൂര്‍ അനുമതി തേടാന്‍ കഴിയില്ലന്നും ഇവര്‍ വ്യക്തമാക്കുന്നു. തട്ടിപ്പ് ലിങ്കുകളും ആപ്പുകളും അയക്കുന്നത് തടയാനാണ് ട്രായ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. വിശ്വസനീയമായ രീതിയില്‍ വ്യാജലിങ്കുകള്‍ അയച്ച് തട്ടിപ്പുകള്‍ നടത്തുന്നത് തടയാനായിരുന്നു ട്രായുടെ നിര്‍ദേശം. നേരത്തെ സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കാനാണ് ട്രായ് ഉദ്ദേശിച്ചിരുന്നതെങ്കിലും ബാങ്കുകളുടേയും ടെലികോം കമ്പനികളുടേയും ആവശ്യം പരിഗണിച്ച് നീട്ടിവെക്കുകയായിരുന്നു. ഒ.ടി.പികളെ പുതിയ പരിഷ്‌കാരം…
ജയ്പുർ: രാജസ്ഥാനിലെ ടോങ്കിൽ അഞ്ചാംതരം വിദ്യാർഥികൾക്ക് ഫോണിൽ അശ്ലീല വീഡിയോ കാണിച്ചതിനും മോശമായി പെരുമാറിയതിനും സർക്കാർ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഝിലാൽ ബ്ലോക്കിലെ ഗോപാൽപുര വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂൾ അധ്യാപകനായ ലായിഖ് അഹമ്മദ് ഖുറേഷിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് ലായിഖിനെതിരായ കേസെടുക്കുന്നത്. ഇയാളുടെ ക്ലാസിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്. സെപ്റ്റംബർ പത്താംതീയതി ലായിഖ് ക്ലാസിൽവെച്ച് മൊബൈൽ ഫോണിൽ വിദ്യാർഥികൾക്ക് അശ്ലീലവീഡിയോ കാണിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്ന് നിവായി പോലീസ് അറിയിച്ചു. ഞായറാഴ്ചയാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കാന്‍പുര്‍: വിരസ സമനിലയിലേക്ക് മാറേണ്ടിയിരുന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് രോഹിത് ശര്‍മയ്‌ക്കൊപ്പം വെടിക്കെട്ട് ബാറ്റിങ്ങോടെ ഗതിമാറ്റിയ ഇന്ത്യന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ നിരവധി റെക്കോഡുകള്‍കൂടി സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. 51 പന്തില്‍ നിന്ന് 12 ഫോറുകളുടേയും രണ്ട് സിക്‌സറുകളുടെയും പിന്തുണയോടെ 72 റണ്‍സാണ് മത്സരത്തില്‍ ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ഇതോടെ 2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാലഘട്ടത്തില്‍ ജയ്‌സ്വാള്‍ 1166 റണ്‍സാണ് സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാലചക്രത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്. അജിങ്ക്യ രഹാനയുടെ റെക്കോഡാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. 2021-23 വര്‍ഷത്തില്‍ 1159 റണ്‍സാണ് രഹാനെ നേടിയിരുന്നത്. ആകെ റണ്‍സിന്റെ കണക്കില്‍ 2023-25 വര്‍ഷത്തിലെ രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ഇംഗ്ലീഷ് താരം ജോ റൂട്ടാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്. മത്സരത്തില്‍ മറ്റൊരു റെക്കോഡ് കൂടി ജയ്‌സ്വാള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന വേഗതയേറിയ അര്‍ദ്ധ സെഞ്ചുറി എന്ന നേട്ടമാണ് അദ്ദേഹം സ്വന്തംപേരിലാക്കിയത്. 31 പന്തിലാണ്…
‘തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുത്ത്…’ എന്നുതുടങ്ങുന്ന ഇന്നസെന്‍റ് ഡയലോഗ് ഓർമയുണ്ടാകും. അതുപോലൊരു കാര്യം ചെയ്താണ് ബംഗ്ലാദേശുകാരിയായ സുമയ്യ ഖാൻ എന്ന യുവതി ഗിന്നസ് റെക്കോർഡ് ഇട്ടത്. ചൈനയും ജപ്പാനും അടക്കമുള്ള കിഴക്കനേഷ്യൻ രാജ്യക്കാർ ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത് മറ്റുള്ളവർക്ക് ഒരു അത്ഭുത കാഴ്ചയാണ്. ചോപ്സ്റ്റിക് ഉപയോഗിച്ച് അരിമണികള്‍ പെറുക്കി കഴിച്ച് ഗിന്നസ് റെക്കോഡിന് ഉടമയായിരിക്കുകയാണ് സുമയ്യ ഖാൻ. ഒരു മിനിറ്റില്‍ 37 അരിമണികള്‍ കഴിച്ച റെക്കോഡാണ് സുമയ്യ ഖാന്‍ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു മിനിറ്റില്‍ 27 അരിമണികള്‍ ഭക്ഷിച്ച ടെലന്‍ഡ് ലായുടെ രണ്ടുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് സുമയ്യ തകര്‍ത്തത്. ഫെബ്രുവരി 24-നായിരുന്നു സുമയ്യ ഈ നേട്ടം കൈവരിച്ചത്. ഓരോരോ അരിമണിയായി ചോപ്‌സ്റ്റിക്കുകൊണ്ട് കഴിക്കുന്ന സുമയ്യയുടെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
