‘തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുത്ത്…’ എന്നുതുടങ്ങുന്ന ഇന്നസെന്റ് ഡയലോഗ് ഓർമയുണ്ടാകും. അതുപോലൊരു കാര്യം ചെയ്താണ് ബംഗ്ലാദേശുകാരിയായ സുമയ്യ ഖാൻ എന്ന യുവതി ഗിന്നസ് റെക്കോർഡ് ഇട്ടത്.
ചൈനയും ജപ്പാനും അടക്കമുള്ള കിഴക്കനേഷ്യൻ രാജ്യക്കാർ ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത് മറ്റുള്ളവർക്ക് ഒരു അത്ഭുത കാഴ്ചയാണ്. ചോപ്സ്റ്റിക് ഉപയോഗിച്ച് അരിമണികള്‍ പെറുക്കി കഴിച്ച് ഗിന്നസ് റെക്കോഡിന് ഉടമയായിരിക്കുകയാണ് സുമയ്യ ഖാൻ. ഒരു മിനിറ്റില്‍ 37 അരിമണികള്‍ കഴിച്ച റെക്കോഡാണ് സുമയ്യ ഖാന് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്.
ഒരു മിനിറ്റില്‍ 27 അരിമണികള്‍ ഭക്ഷിച്ച ടെലന്‍ഡ് ലായുടെ രണ്ടുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് സുമയ്യ തകര്‍ത്തത്. ഫെബ്രുവരി 24-നായിരുന്നു സുമയ്യ ഈ നേട്ടം കൈവരിച്ചത്. ഓരോരോ അരിമണിയായി ചോപ്സ്റ്റിക്കുകൊണ്ട് കഴിക്കുന്ന സുമയ്യയുടെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.