Author: malayalinews

മുംബൈ: ഡിജിറ്റൽ പേമെന്റ് സംവിധാനമായ യു.പി.ഐ.യിൽ പ്രതിദിന ഇടപാടുകളുടെ എണ്ണം 50 കോടി കടന്നു. സെപ്റ്റംബറിൽ ദിവസ ശരാശരി 50.13 കോടി ഇടപാടുകളാണെന്നാണ്‌ നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) കണക്ക്. ഇതുവഴി 68,800 കോടി രൂപയാണ് ദിനംപ്രതി ശരാശരി കൈമാറ്റം ചെയ്യപ്പെടുന്നത്. ഇടപാടുകളുടെ എണ്ണത്തിൽ സെപ്റ്റംബറിൽ 0.5 ശതമാനമാണ് വളർച്ച. ആകെ 1,504 കോടി ഇടപാടുകളാണ് നടന്നത്. ഓഗസ്റ്റിലിത് 1496 കോടിയായിരുന്നു. സെപ്റ്റംബറിൽ ആകെ 20.64 ലക്ഷം കോടി രൂപ യു.പി.ഐ. വഴി കൈമാറ്റം ചെയ്യപ്പെട്ടു. ഓഗസ്റ്റിലിത് 20.61 ലക്ഷം കോടി രൂപയായിരുന്നു. ഓഗസ്റ്റിൽ പ്രതിദിനം 48.3 കോടി ഇടപാടുകളിലായി 66,475 കോടിരൂപയുടെ കൈമാറ്റമായിരുന്നു നടന്നിരുന്നത്. യു.പി.ഐ. ഇടപാടുകളുടെ എണ്ണത്തിൽ വാർഷികവളർച്ച 42 ശതമാനം വരെയാണ്. മൂല്യത്തിലിത് 31 ശതമാനവും. രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ മുന്നിൽ ഐ.എം.പി.എസ്. ആണ്. സെപ്റ്റംബറിൽ 43 കോടി ഇടപാടുകൾ ഇത്തരത്തിൽ നടന്നു. ഓഗസ്റ്റിലിത് 45.3 കോടിയായിരുന്നു. അതേസമയം, മൂല്യത്തിൽ യു.പി.ഐ.യെ അപേക്ഷിച്ച്…

Read More

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍ കോപ്ടറാണോ സ്വകാര്യ കോപ്ടറാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ച പോലീസ് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും വ്യക്തമാക്കി. കോപ്ടറില്‍ ഉണ്ടായിരുന്ന മൂന്നാമത്തെയാളും മരിച്ചതായാണ് പ്രാഥമിക വിവരം. കുന്നില്‍ പ്രദേശത്തായാണ് കോപ്ടര്‍ തകര്‍ന്നുവീണത്. സംഭവസമയത്ത് ഇവിടെ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു. ഇതാവാം കോപ്ടര്‍ അപകടത്തില്‍ പെടാന്‍ കാരണം, പുണെയിലെ പിംപ്രി ചിന്‍ച്‌വാദ് പോലീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കന്‍ഹയ്യ തോറട്ട് പറഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് കോപ്ടര്‍ പറന്നുയര്‍ന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്ടര്‍ പൂര്‍ണമായും തകര്‍ന്നതായും അപകടസ്ഥലത്ത് ഇപ്പോഴും തീ അണഞ്ഞിട്ടില്ല എന്നുമാണ് സംഭവസ്ഥലത്ത് നിന്നും പുറത്തുവരുന്ന വിവരങ്ങൾ

Read More

മലപ്പുറം: ഭാവിയിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടേയും പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് സിപിഎം സ്വതന്ത്ര എം.എൽ.എ. കെ.ടി. ജലീൽ. താൻ പൂർണസ്വതന്ത്രനാണെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവർ എം.എൽ.എ.യുടെ പല നീരീക്ഷണങ്ങളോടും യോജിപ്പുണ്ടെന്നും എന്നാൽ മറ്റു പല അഭിപ്രായങ്ങളോടും തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തന്റെ 12-ാമത് പുസ്തകം പ്രകാശനം ചെയ്ത ശേഷം അവയൊക്കെ ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ടി. ജലീൽ പറഞ്ഞത്; മലപ്പുറം ജില്ലയിൽ നിന്ന് 20 വർഷം തുടർച്ചയായി ജയിക്കുന്ന ആദ്യത്തെ ഇടതുപക്ഷ പ്രതിനിധിയാണ് ഞാൻ. പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം മറ്റുപല കാര്യങ്ങളും ചെയ്യാനുണ്ട്. എനിക്കിനി പാർലമെന്ററി രാഷ്ട്രീയത്തിൽ താത്പര്യമില്ല. ഒരു ബോർഡ് ചെയർമാൻ പോലും ഇനി ആകേണ്ട കാര്യമില്ല. എന്ന് പറഞ്ഞുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഭാവിയിൽ ഒരാളുടേയും പിന്തുണയോ സഹായമോ വേണ്ടാത്ത ഒരാളാണ് ഞാൻ. മുഖ്യമന്ത്രിയുടേതായാലും സി.പി.എം. പാർട്ടിയുടേതായാലും കോൺഗ്രസിന്റേതായാലും ലീഗിന്റേതായാലും ഏത് പാർട്ടിയുടേതായാലും അങ്ങനെ ഒരു പ്രത്യേക സഹായം എനിക്കോ…

Read More

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മുഷ്താഖ് അഹമ്മദ് ഷാ ബുഖാരി (75) ഹൃദയസ്തംഭനം മൂലം മരിച്ചു. പൂഞ്ച് ജില്ലയിലെ സ്വവസതിയില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മരണപ്പെട്ടത്. കുറച്ചുനാളായി സുഖമില്ലാതെ ഇരിക്കുകയായിരുന്നു. ബുഖാരിയുടെ മരണത്തോടെ ജമ്മു-കശ്മീരില്‍ പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പറഞ്ഞു.സൂരന്‍കോട്ട് മണ്ഡലത്തിലാണ് അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. സെപ്റ്റംബര്‍ 25-നാണ് അവിടെ തിരഞ്ഞെടുപ്പ് നടന്നത്. 40 വര്‍ഷത്തോളം നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തനകനും മുന്‍മന്ത്രിയുമായിരുന്ന ബുഖാരി പൂഞ്ച് ജില്ലയിലെ സൂരന്‍കോട്ടില്‍നിന്നും രണ്ടുതവണ എം.എല്‍.എ. ആയിട്ടുണ്ട്. 2023-ലാണ് ബി.ജെ.പി.യില്‍ അംഗമായത്. ജമ്മു-കശ്മീരിലെ പഹാടി വിഭാഗത്തില്‍പെട്ടവരെ പട്ടിക വര്‍ഗമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നാലെയായിരുന്നു ഇത്. പഹാടി വിഭാഗത്തില്‍പെട്ട രാഷ്ട്രീയ നേതാവായിരുന്നു ബുഖാരി. പട്ടിക വര്‍ഗത്തില്‍പെട്ടവരുടെ അവകാശ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുമായി ഉണ്ടായ സ്വരചേര്‍ച്ചകള്‍ക്ക് പിന്നാലെ 2022-ലാണ് ബുഖാരി പാര്‍ട്ടി വിട്ടത്. പൂഞ്ചിലെ വീട്ടില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ്…

Read More

കോഴിക്കോട്: ഇടതുപക്ഷത്തിന്റെ തലയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ പിണറായിയുടെ തലക്കടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിമുഖം പി.ആർ. ഏജൻസി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രിയുടേതെന്ന പേരിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘മലപ്പുറം ജില്ലയേയും മതന്യൂനപക്ഷങ്ങളേയും കേരളത്തിന്റെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് നടത്തിയ പ്രചരണത്തിന് അല്പമെങ്കിലും നാണമുണ്ടെങ്കിൽ മാധ്യമങ്ങൾ മാപ്പുപറയാൻ തയ്യാറാകണം’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. റിയാസ് മാധ്യമങ്ങളോട് പറഞ്ഞത്; ബി.ജെ.പി.- ആർ.എസ്.എസ്. കേന്ദ്രങ്ങളിൽനിന്ന് ശക്തമായ ആക്രമണം പിണറായി വിജയൻ നേരിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ തലയ്ക്കുവരെ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പറയാത്ത കാര്യം കൊടുത്തുവെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിതന്നെ പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കോഴിക്കോട്ടു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രിതന്നെ വ്യക്തമാക്കി. മലപ്പുറം ജില്ലയ്‌ക്കെതിരെയും ന്യൂനപക്ഷങ്ങൾക്കെതിരെയും മുഖ്യമന്ത്രി പറഞ്ഞു എന്ന തരത്തിലുള്ള വാർത്ത എത്രപേർ തിരുത്താൻ തയ്യാറായി. ഖേദം പ്രകടിപ്പിക്കാൻ തയ്യാറായി. ആ വാദം പൊളിഞ്ഞപ്പോൾ അടുത്ത സി.ഡി…

Read More

നിലമ്പൂര്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം സ്വതന്ത്ര എംഎല്‍എ ആയിരുന്ന പി.വി. അന്‍വര്‍. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷട്രീയ പാര്‍ട്ടിയായിരിക്കും രൂപീകരിക്കുകയെന്ന് അന്‍വര്‍ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് ഒരു ഹിന്ദു പുറത്തുപോയാല്‍ അവരെ സംഘിയാക്കും. മുസ്ലിമാണെങ്കില്‍ ‘സുഡാപ്പി’യും ജമാഅത്തെ ഇസ്ലാമിയുമാക്കും. ആ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകുകയോ ബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് സിപിഎം ചാര്‍ത്തി കൊടുക്കുന്ന പേരുകളാണ്. അതുകൊണ്ട് മാപ്ലയായ എനിക്ക് അവര്‍ പേര് ചാര്‍ത്തുമെന്ന കാര്യം ഉറപ്പല്ലേയെന്നും അന്‍വര്‍ പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഫ്രാങ്ക്ഫര്‍ട്ട്: പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കി ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചതോടെ വിമാന സര്‍വീസുകളും മുടങ്ങി. ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ട് പശ്ചിമേഷ്യന്‍ മേഖലയുടെ ആകാശത്ത് കൂടെ സഞ്ചരിച്ച് ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ പാതിവഴിയില്‍ തിരികെ ജര്‍മ്മനിയിലേക്ക് മടങ്ങി. ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി തിരികെ പോയത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട LH 756, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട LH 752 എന്നീ വിമാനങ്ങള്‍ തുര്‍ക്കിയ്ക്ക് മുകളിലെത്തിയപ്പോഴാണ് ഇറാന്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് അടിയന്തരമായി വിമാനങ്ങള്‍ തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നാലെ ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള മടക്ക വിമാനങ്ങള്‍ ലുഫ്താന്‍സ റദ്ദാക്കി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഇനി സര്‍വീസ് ഉണ്ടാകില്ലെന്ന് ലുഫ്താന്‍സ അറിയിച്ചു. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സ്വിസ് എയർലൈന്‍സും ഈ രാജ്യങ്ങളുടെ മുകളിലൂടെ സര്‍വീസ് ഉണ്ടാകില്ല എന്ന് വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള…

Read More

ന്യൂസിലന്‍ഡ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ടിം സൗത്തി പടിയിറങ്ങി. പിന്നാലെ ടോം ലാഥമിനെ പുതിയ നായകനായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്രഖ്യാപിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-0 പരാജയപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സൗത്തി ക്യാപ്റ്റന്‍സ്ഥാനമൊഴിഞ്ഞത്. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായിട്ടാണ് ലാഥമിന്റെ നിയമനം. ടീമിന്റെ മികച്ച താല്‍പ്പര്യങ്ങള്‍ക്കനുസൃതമായാണ് താന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയാനുള്ള തീരുമാനമെടുത്തതെന്ന് സൗത്തി പറഞ്ഞു. ‘എനിക്ക് വളരെ സവിശേഷമായ ഒരു ഫോര്‍മാറ്റില്‍ ബ്ലാക്ക് തൊപ്പിക്കാരുടെ നായനായിരിക്കുന്നക് ഒരു സമ്പൂര്‍ണ്ണ ബഹുമതിയും പദവിയുമാണ്, ടീമിനെ ഒന്നാമതെത്തിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്, ഈ തീരുമാനം ടീമിന് ഏറ്റവും മികച്ചതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’ സൗത്തി പറഞ്ഞു. ടിം സൗത്തി മികച്ച കളിക്കാരനാണ്, കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും വളരെയധികം ബഹുമാനിക്കുന്ന ഒരു മികച്ച നേതാവാണെന്നും ന്യൂസിലന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡ് പ്രതികരിച്ചു. 17 വര്‍ഷമായി അദ്ദേഹം ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ മികച്ച സേവകനായി ഉണ്ട്. അന്താരാഷ്ട്ര തലത്തില്‍, ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന പദവിയില്‍ നിന്ന് പിന്മാറാനുള്ള അദ്ദേഹത്തിന്റെ…

Read More

കോയമ്പത്തൂർ: തൃശ്ശൂരിലെ എ.ടി.എം. കവർച്ചയുമായി ബന്ധപ്പെട്ട് നാമക്കലിൽ പിടിയിലായ ഹരിയാണയിലെ കവർച്ചസംഘത്തിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുകളുണ്ടെന്ന് അന്വേഷണസംഘം. അറസ്റ്റിലായ ഹരിയാണ നൂഹ് സ്വദേശി മുഹമ്മദ് ഇക്രത്തിന്റ പേരിൽ പശ്ചിമബംഗാളിൽമാത്രം ആറ്‌ കേസുകളുണ്ടെന്ന് നാമക്കൽജില്ലാ പോലീസ് മേധാവി രാജേഷ് കണ്ണൻ പറഞ്ഞു. പ്രതികളെത്തേടി കൂടുതൽ സ്ഥലങ്ങളിൽനിന്ന് പോലീസ് എത്തിക്കൊണ്ടിരിക്കയാണ്. നാമക്കലിൽ പോലീസ് അറസ്റ്റുചെയ്ത ഏഴുപ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചിരുന്നു. മറ്റൊരാൾ കാലിന് വെടിയേറ്റ് കോയമ്പത്തൂർ മെഡിക്കൽകോളേജ് ആശുപത്രിയിലാണ്. ശേഷിക്കുന്ന അഞ്ചുപേർ സേലം സെൻട്രൽ ജയിലിലും. കവർച്ച, കൊലപാതകശ്രമം, ആയുധം കൈവശം വെക്കൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങി ഏഴ് വകുപ്പുകളാണ് പ്രതികളുടെപേരിൽ ചുമത്തിയിരിക്കുന്നത്. സമാനരീതിയിൽ എ.ടി.എം. കവർച്ചകൾനടന്ന സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെടുകയും അവർക്ക് പ്രതികളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തതായി എസ്.പി. പറഞ്ഞു. ജയിലിലുള്ള പ്രതികളെ തൃശ്ശൂരിൽനിന്നുള്ള പോലീസ് സംഘമായിരിക്കും ആദ്യം ചോദ്യംചെയ്യുക. പിന്നീട് നാമക്കൽപോലീസ് രജിസ്റ്റർചെയ്ത കേസുകളിൽ അന്വേഷണം നടത്തും. കവർച്ചസംഘത്തിന്റെ വിശദാംശങ്ങൾതേടി വിശാഖപട്ടണം പോലീസും നാമക്കലിലെത്തി. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി വിശാഖപട്ടണത്ത്…

Read More

ജറുസലേം: മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ. വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും അനന്തരഫലം നേരിടേണ്ടി വരുമെന്നും ഇസ്രയേൽ സൈനിക വക്താവ് അഡ്മിറൽ ഡാനിയൽ ഹഗാരി മുന്നറിയിപ്പ് നല്‍കി. ‘ആക്രമണത്തിന് അനന്തരഫലം നേരിടേണ്ടി വരും. ഞങ്ങളുടെ പക്കൽ പദ്ധതികളുണ്ട്. ഞങ്ങൾ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും തന്ത്രങ്ങളനുസരിച്ച് പ്രവർത്തിക്കും’ – ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. അതേസമയം ഇറാനെതിരേയുള്ള പ്രതിരോധത്തിൽ ഇസ്രയേലിന് പിന്തുണ നൽകാൻ യു.എസ്. സൈന്യത്തോട് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഇസ്രയേലിനെ ലക്ഷ്യം വെച്ചുള്ള മിസൈലുകൾ വെടിവെച്ചിടാനും സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇവ ഇസ്രയേല്‍ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. നിലവിൽ അത്യാഹിതങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ചെറുപരിക്കുകൾ മാത്രമാണ് രാജ്യത്താകമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളെല്ലാം സുരക്ഷിത സ്ഥലത്തേക്ക്…

Read More