നെടുമങ്ങാട്: ബാങ്കില്‍നിന്നു പണമെടുത്ത് പുറത്തിറങ്ങിയവരെ പിന്തുടര്‍ന്ന് ഒരുലക്ഷം രൂപ കവര്‍ന്നു. കവര്‍ച്ചയ്ക്കു പിന്നില്‍ നാലംഗ സംഘമെന്നാണ് സൂചന. നെടുമങ്ങാട് കനറാ ബാങ്കിന്റെ കുളവിക്കോണത്തുള്ള ശാഖയില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചു പുറത്തിറങ്ങിയ ആളെ കിലോമീറ്ററുകള്‍ ബൈക്കില്‍ പിന്തുടര്‍ന്നാണ് സംഘം കവര്‍ച്ച നടത്തിയത്. കഴിഞ്ഞ മാസം 26-നാണ് കവര്‍ച്ച നടന്നത്. നെടുമങ്ങാട് സ്വദേശി സിയാദ് ബന്ധുവിനു നല്‍കാന്‍വേണ്ടി കനറാ ബാങ്കില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചു സ്‌കൂട്ടറില്‍ പഴകുറ്റിയില്‍ കാത്തുനിന്ന ബന്ധു ഹുസൈനു പണം കൈമാറി. പണവുമായി കാറില്‍ വെമ്പായം ഭാഗത്തേക്കു പോയ ഹുസൈന്‍ താന്നിമൂട് ജങ്ഷനില്‍ കാര്‍ നിര്‍ത്തി സമീപത്തെ കടയില്‍ക്കയറി വെള്ളം കുടിച്ചു. തിരികെ വന്നു കാറില്‍ കയറിയപ്പോള്‍ പണം സൂക്ഷിച്ചിരുന്ന ഡാഷ്ബോര്‍ഡ് തുറന്നുകിടക്കുകയും പണം നഷ്ടപ്പെട്ടതായും അറിഞ്ഞു. ബൈക്കില്‍വന്ന രണ്ടുപേരില്‍ ഒരാള്‍ കാറില്‍ കയറിയശേഷം ഇറങ്ങിപ്പോയതു കണ്ടതായി ജങ്ഷനില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ബാങ്കിന് അകത്തും പുറത്തുമായി നിലയുറപ്പിക്കുന്ന സംഘം വലിയ തുക പിന്‍വലിക്കുന്നവരെ പിന്തുടര്‍ന്ന് പണം തട്ടിയെടുക്കുകയാണ് രീതി. സിനിമാസ്‌റ്റൈല്‍ മോഷണത്തിന്റെ…
Author: malayalinews
തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന്. എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന കടുത്ത നിലപാടിനിടെയാണ് യോഗം. ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം.ആർ. അജിത്ത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ എന്ന നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തെ അറിയിക്കും. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ, നടപടി ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയതായി ബിനോയ് വിശ്വം നേതൃയോഗത്തിൽ പറയും. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അജിത് കുമാറിൻ്റെ അന്വേഷണ റിപ്പോർട്ട് സി.പി.ഐ. അംഗീകരിക്കുന്നില്ല. ഇക്കാര്യത്തിൽ എം.ആർ. അജിത്ത് കുമാറിനെതിരെയും സർക്കാരിനെതിരെയും യോഗത്തിൽ വിമർശനം ഉയരാൻ സാധ്യതയുണ്ട്. ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം, വിവാദ മലപ്പുറം പരാമർശം, പി.ആർ. ഏജൻസിയുടെ ഇടപെടലുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നവയും സി.പി.ഐ. എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും.
ദമാസ്‌കസ്: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ളയുടെ മരുമകന്‍ ജാഫര്‍ അല്‍ ഖാസിര്‍ സിറിയയിലെ ദമാസ്‌കസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ദമാസ്‌കസിലെ മാസെ ജില്ലയിലെ പാര്‍പ്പിട സമുച്ചയം കേന്ദ്രീകരിച്ചു നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ഖാസിര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ബയ്‌റൂത്തിലെ ആസ്ഥാനത്തിനുനേരെ സെപ്റ്റംബര്‍ 27-ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടത്. അതിനിടെ, ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാന്‍ നേരിട്ടാക്രമണം നടത്തിയതോടെ ഉടലെടുത്ത യുദ്ധഭീതി പശ്ചിമേഷ്യയെ വേട്ടയാടുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് തലസ്ഥാനമായ ടെല്‍ അവീവിലേക്കും ജറുസലേമിലേക്കും ഇറാന്‍ 200-ലേറെ റോക്കറ്റുകളയച്ചത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്നിരുന്നു. പിന്നാലെ ലെബനനിലെ ബയ്‌റൂത്തില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഹിസ്ബുള്ള നേതാവ് ഹസന്‍…
പ്രചോദനാത്മകമായ ഉള്ളടക്കങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതില്‍ ശ്രദ്ധാലുവാണ് വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര. അദ്ദേഹം പങ്കുവെക്കുന്ന ചില കുറിപ്പുകളും വീഡിയോകളും മോട്ടിവേഷന്‍ അറ്റ് ഇറ്റ്‌സ് പീക്ക് എന്ന വിധത്തിലുള്ളതായിരിക്കും. ഇക്കുറി ഒരു ബാള്‍ഡ് ഈഗിളിന്റെ വീഡിയോയും കുറിപ്പുമാണ് ഫോളോവേഴ്‌സിനുവേണ്ടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്. ശ്രദ്ധപാളിപ്പോകാതിരിക്കേണ്ടതിനേക്കുറിച്ചും ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധയൂന്നേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ചുമാണ് മഹീന്ദ്ര സി.ഇ.ഒയുടെ കുറിപ്പ്. ‘ശ്രദ്ധതിരിക്കുന്ന സംഗതികളാൽ ലോകം ഇത്രയേറെ നിറഞ്ഞ മറ്റൊരു കാലമുണ്ടായിട്ടില്ല. എന്നാൽ, അവയൊക്കെ വേണ്ടെന്നുവേക്കാൻ തക്ക കാരണങ്ങളൊന്നും ഇല്ലതാനും. കാരണം, സകലതും നമുക്കുള്ള വിവരങ്ങളുടെ ഉറവിടമായേക്കാം. പക്ഷേ, നമുക്ക് ലക്ഷ്യമുണ്ടായിരിക്കണം. വിട്ടുവീഴ്ചകളില്ലാതെ നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധയൂന്നുക’, അദ്ദേഹം എക്‌സില്‍ കുറിച്ചു. ഭയരഹിതരായ വേട്ടക്കാര്‍ എന്നറിയപ്പെടുന്ന ബാള്‍ഡ് ഈഗിളുകള്‍, ഇരയുടെ വലിപ്പത്തേക്കുറിച്ച് ആശങ്കപ്പെടുന്നവരല്ല. കണ്ണ് ചിമ്മുമ്പോള്‍ പോലും ലക്ഷ്യത്തില്‍നിന്ന് ദൃഷ്ടി മാറ്റാറുമില്ല. ഈ സവിശേഷതകളുള്ള ബാള്‍ഡ് ഈഗിളിന്റെ വീഡിയോ പങ്കുവെച്ചാണ് ലക്ഷ്യത്തില്‍നിന്ന് അല്‍പംപോലും വ്യതിചലിക്കരുതെന്ന സന്ദേശം ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിട്ടുള്ളത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ദ ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖത്തില്‍ പി.ആര്‍. ഏജന്‍സിയുടെ ഇടപെടല്‍ സംബന്ധിച്ചും പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയും. ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിയേതീരൂവെന്ന ആവശ്യം സിപിഐ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരായ നടപടി സംബന്ധിച്ചും മുഖ്യമന്ത്രി വിശദീകരിക്കും. രാവിലെ മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷമായിരിക്കും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. ദ ഹിന്ദുവില്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലുണ്ടായിരുന്ന മലപ്പുറം സംബന്ധിച്ച പരാമര്‍ശമാണ് വിവാദമായിരുന്നത്. പി.വി. അന്‍വര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ പി.ആര്‍. ഏജന്‍സിയെ ഉപയോഗിച്ച് നടത്തിയ മാധ്യമ ഇടപെടലാണ് മുഖ്യമന്ത്രിയെ തിരിഞ്ഞുകുത്തിയത്. അന്‍വറിന് വിശദമായി മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
തിരുവനന്തപുരം: ക്ഷേത്രസംബന്ധമായ ആചാരമല്ലാത്തതിനാൽ എരുമേലി ശാസ്താക്ഷേത്രപരിസരത്തെ പൊട്ടുകുത്തൽ ഇനിമുതൽ അനുവദിക്കില്ല. ഇവിടെ പൊട്ടുകുത്തലിന് ഫീസ് ഈടാക്കാൻ നൽകിയ കരാറുകൾ റദ്ദാക്കും. ഇതിനായി നിയമനടപടിക്കൊരുങ്ങുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് എരുമേലി. പേട്ടയ്ക്കുമുൻപ് വലിയതോട്ടിൽ കുളിച്ചെത്തുന്നവർക്ക് നടപ്പന്തലിൽ ചന്ദനവും കുങ്കുമവും ഭസ്മവുമൊക്കെ വെക്കാറുണ്ട്. ഇവിടെ പൊട്ടുകുത്തുന്നതിന് 10 രൂപ ഫീസ് ഈടാക്കാനും അതിന് കരാർ നൽകിയതുമാണ് വിവാദമായത്. എന്നാൽ, പൊട്ടുതൊടൽ എരുമേലി ശാസ്താക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമല്ലെന്ന് ദേവസ്വം ബോർഡ് പറയുന്നു. ഇക്കാര്യം ഹൈന്ദവസംഘടനകളും ബോർഡിനെ അറിയിച്ചു. അമിതനിരക്ക് തടയാനും തർക്കവും വഴക്കും ഒഴിവാക്കാനുമാണ് ബോർഡ് ഏറ്റെടുത്ത് ഫീസ് നിശ്ചയിച്ച് മൂന്നുപേർക്ക് കരാർ നൽകിയതെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഓഗസ്റ്റ് 15-ന് വിവിധ സംഘടനകളുടെ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തപ്പോഴോ ലേലത്തിലോ ആരും പരാതിയോ എതിർപ്പോ ഉന്നയിച്ചില്ലെന്ന് ബോർഡ് വിശദീകരിച്ചു.
തിരുവനന്തപുരം: പി.ആർ വിവാദത്തിൽ മുഖ്യമന്ത്രിയും സർക്കാരും വീണ്ടും പ്രതിരോധത്തിലായിരിക്കെ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അഭിമുഖം നൽകിയ ‘ദ ഹിന്ദു’ ദിനപത്രം പി.ആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങൾ ഉൾപ്പെടുത്തിയതെന്ന് വിശദീകരിക്കുകയും ചെയ്‌തു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എം. നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇന്ന് ചർച്ചയ്ക്ക് വരും. യോഗത്തിനുശേഷം പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശദീകരിക്കുമെന്നാണ് വിവരം. ക്രമസമാധാന ചുമതലയിൽ നിന്നും എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ മാറ്റണമെന്ന സി.പി.ഐ. നിലപാടും ചർച്ചയ്ക്ക് വരും. സർക്കാരിനും പാർട്ടിക്കുമെതിരെ പി.വി. അൻവർ ഉന്നയിക്കുന്ന ആരോപണങ്ങളിലും നിയമസഭയിൽ പ്രതിപക്ഷത്തെ പ്രതിരോധിക്കേണ്ട സമീപനത്തിലും ചർച്ചകൾ നടക്കും.
തൃശ്ശൂര്‍: സാംസ്‌കാരികനഗരത്തിന്റെ പ്രൗഢി ചോരാത്ത വിധത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ധാരണയായി. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനപദ്ധതി മുന്‍പ് അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും കെട്ടിടത്തിന്റെ രൂപരേഖയില്‍ തീരുമാനമായിരുന്നില്ല. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ക്കൂടി ഉള്‍ക്കൊണ്ടാണ് പുതിയ തീരുമാനം. ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീര്‍പ്പുണ്ടായത്. ആരാധനാലയങ്ങളുടെ നാടുകൂടിയായ തൃശ്ശൂരില്‍ പൈതൃകവും ആധുനികതയും സംയോജിക്കുന്ന വിധത്തിലുള്ള സ്റ്റേഷന്‍ കെട്ടിടമാണ് നിലവില്‍വരുക. മൊത്തം 390.53 കോടി രൂപ ചെലവഴിക്കുന്നതാണ് പദ്ധതി. രാജ്യത്ത് മറ്റുപല നഗരങ്ങളിലും വിമാനത്താവളങ്ങള്‍ക്ക് സമാനമായി നിര്‍മിച്ച സ്റ്റേഷനുകളുടെ മാതൃകതന്നെയാണ് ഇവിടെയും പിന്തുടരുക. വരാനും പോകാനും വ്യത്യസ്ത കവാടങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. മൊത്തം മൂന്നുനിലകളാണ്. താഴത്തെ നില പാര്‍ക്കിങ്ങടക്കം വാഹനങ്ങള്‍ വന്നുപോകാനാണ്. രണ്ടാംനിലയിലാണ് ടിക്കറ്റ് കൗണ്ടറും മറ്റും സജ്ജമാക്കുക. കൂടാതെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, ജീവനക്കാര്‍ക്കുള്ള ഫ്‌ളാറ്റുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. അടുത്ത 100 വര്‍ഷത്തെ ആവശ്യം മുന്‍കൂട്ടിക്കണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. ഒപ്പം മികച്ച ഹോട്ടല്‍കൂടി പദ്ധതിയുടെ ഭാഗമാകുമെന്നാണു…
ഡല്‍ഹി: ഡല്‍ഹിയില്‍ ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ് ചികിത്സയ്ക്ക് എന്നുപറഞ്ഞെത്തിയവരാണ് ക്യാബിനുള്ളില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊന്നത്. ഡല്‍ഹിയിലെ ജയട്പുരില്‍ സ്ഥിതി ചെയ്യുന്ന നീമ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ജാവേദ് എന്ന ഡോക്ടറാണ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. അധികം പ്രായം തോന്നിക്കാത്ത രണ്ട് ആണ്‍കുട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രാഥമിക ചികിത്സയ്ക്ക് എന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിയ ഇവര്‍ ഡോക്ടര്‍ ജാവേദിനെ കാണണം എന്നാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ ക്യാബിനുള്ളില്‍ കടന്ന് വെടിയുതിര്‍ത്തത്. ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങള്‍ വെച്ച് പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ഡല്‍ഹി പോലീസ് അറിയിച്ചു
ജെറുസലേം: ലൈനനില്‍ നടത്തിയ കരയുദ്ധത്തില്‍ തങ്ങളുടെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേല്‍. ബയ്‌റുത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. മധ്യ ബയ്‌റുത്തിലെ ഹിസ്ബുള്ളയുടെ കെട്ടിടം ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുള്ളയ്‌ക്കെതിരെ ലെബനനില്‍ നടത്തുന്ന നീക്കത്തിനിടെ എട്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇസ്രയേല്‍ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ദുഷ്ടശക്തികളുടെ കേന്ദ്രബിന്ദുവായ ഇറാനെതിരെ ദുഷ്‌കരമായ യുദ്ധമാണ് തങ്ങള്‍ നടത്തുന്നതെന്ന് സൈനികരുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് പുറത്തിറക്കിയ സന്ദേശത്തില്‍ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പ്രതിരോധിച്ചതിന് പിന്നാലെയാണ് ബയ്‌റുത്തില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. തെക്കന്‍ ലെബനനില്‍ രണ്ടിടങ്ങളിലായു ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെത്. മറൂണ്‍ അല്‍ റാസടക്കമുള്ള തെക്കന്‍ ഗ്രാമങ്ങളില്‍ നുഴഞ്ഞുകയറിയ ഇസ്രയേല്‍ സൈനികരുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരാളെ വധിച്ചെന്നും ഹിസ്ബുള്ള അറിയിച്ചു. ക്യാപ്റ്റന്‍ എയ്താന്‍ അത്‌സ്ഹാക് ഒസ്റ്റെര്‍ അടക്കമുള്ളവരാണ് (22) കൊല്ലപ്പെട്ടത്. യുദ്ധം തുടങ്ങിയശേഷം ലെബനനില്‍ ആദ്യമായാണ് ഇസ്രയേല്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുന്നത്. തെക്കന്‍…
