റഷ്യന്‍ ‘ചാര’ത്തിമിംഗിലമെന്ന് സംശയിച്ചിരുന്ന ‘വാല്‍ഡിമിര്‍’ ചത്തത് വെടിയേറ്റല്ലെന്ന് നോര്‍വീജിയന്‍ പോലീസ്. തിമിംഗിലത്തെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവം ഏറെ വിവാദമായതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് യഥാര്‍ഥ മരണകാരണം കണ്ടെത്തിയത്. വെടിയേറ്റിട്ടല്ല തിമിംഗിലം ചത്തതെന്നും വായിലെ മുറിവും ഇതേത്തുടര്‍ന്നുണ്ടായ അണുബാധയുമാണ് മരണകാരണമെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. തടിക്കഷണം വായില്‍ കുടുങ്ങിയതാണ് മുറിവുണ്ടാകാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് 31-നാണ് നോര്‍വെയിലെ സ്റ്റാവഞ്ചര്‍ കടല്‍ത്തീരത്ത് റഷ്യ അയച്ചതെന്ന് സംശയിക്കുന്ന തിമിംഗിലത്തെ ചത്തനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുള്ളതിനാല്‍ തിമിംഗിലത്തെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതികളുയര്‍ന്നു. തിമിംഗിലത്തെ വെടിവെച്ച് കൊന്നതാണെന്നായിരുന്നു മൃഗസംരക്ഷണ സംഘടനകളടക്കം ആരോപിച്ചിരുന്നത്. തുടര്‍ന്നാണ് സാന്‍ഡ്‌നെസ്സിലെ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ തിമിംഗിലത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ തിമിംഗലത്തിന്റെ വായില്‍നിന്ന് 35 സെന്റിമീറ്റര്‍ നീളത്തിലുള്ള തടിക്കഷണം കണ്ടെത്തി. ഈ തടിക്കഷണം വായില്‍ കുടുങ്ങിക്കിടന്നതിനാലാണ് മുറിവുണ്ടായതെന്നും ഇതേത്തുടര്‍ന്നുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായതെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വെടിയുണ്ടകളോ മറ്റുവസ്തുക്കളോ തിമിംഗിലത്തിന്റെ ജഡത്തില്‍നിന്ന് കണ്ടെത്തിയിട്ടില്ലെന്നും എക്‌സറേ പരിശോധനയടക്കം നടത്തിയെന്നും…
Author: malayalinews
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസ്. സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അർജുന്റെ സഹോദരി അഞ്ജു ഇന്നലെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതില്‍ ചേവായൂർ പോലീസാണ് കേസ് എടുത്തത്. ബിഎൻഎസ് 192,120 (ഒ) കേരള പോലീസ് ആക്ട് (സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് മനാഫ് സമൂഹമാധ്യമങ്ങൾ വഴി തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും അർജുന്റെ കുടുംബ പശ്ചാത്തലവും പ്രചരിപ്പിച്ചെന്നും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് പ്രചാരണം നടത്തിയെന്നും ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനൽ ഉപയോഗിച്ച് കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തെ വേട്ടയാടരുതെന്നും സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും വിവാദം ഉയര്‍ന്നതിനു പിന്നാലെ മനാഫ് അവശ്യപ്പെട്ടിരുന്നു. സഹോദരന്‍ മുബീന്‍ ഉള്‍പ്പെടെ കുടുംബത്തിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണിത്.…
ആഗ്ര: മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്ന വ്യാജ ഫോൺ കോളിന് പിന്നാലെ ഹൃദയം പൊട്ടി മാതാവ് മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സർക്കാർ സ്കൂളിലെ അധ്യാപികയായ മാലതി വർമ (58) യാണ് മരിച്ചത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ള വ്യാജ ഫോൺ കോളിന് പിന്നാലെ മാലതി വർമ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നുവെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. വാട്സാപ്പിലൂടെയായിരുന്നു കോൾ. മകൾ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും സുരക്ഷിതമായി വീട്ടിലേക്ക് എത്തണമെങ്കിൽ എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ നിശ്ചിത അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് മാലതി വർമയ്ക്ക് കോൾ വന്നതെന്ന് മകൻ ദിപൻഷു പറഞ്ഞു. പരാതി നൽകാനോ മറ്റോ ശ്രമിക്കരുതെന്നും ഫോണിൽ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയായിരുന്നു വാട്സാപ്പിൽ പ്രൊഫൈൽ ചിത്രമായി ഉൾപ്പെടുത്തിയിരുന്നത്. മകൾ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടു എന്ന കാര്യം കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമെന്നും ഇതിനിടവരുത്താതിരിക്കാനാണ് ഫോൺ വിളിക്കുന്നതെന്നും കോളിൽ പറഞ്ഞിരുന്നു. ‘ആഗ്രയിലെ അച്നേരയിലെ സർക്കാർ…
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ 12-ാം സമ്മേളനം ആരംഭിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിൽ നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു സഭ ആരംഭിച്ചത്. ദുരിതബാധിതർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. പ്രകൃതി സൗന്ദര്യം കൊണ്ട് എപ്പോഴും നമ്മെ മാടിവിളിച്ചിരുന്ന ചൂരൽമലയും മേപ്പാടിയുമടക്കമുള്ള വയനാടൻ ഗ്രാമങ്ങൾ താങ്ങാനാകാത്ത ഹൃദയവേദനയായി മാറിയെന്നും പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. സമാനതകളില്ലാത്ത മഹാദുരന്തമാണ് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിൽ പെടുന്നതാണ് ഈ ദുരന്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥവ്യതിയാനം മൂലം പ്രാദേശികമായി ഉണ്ടാകുന്ന അതിതീവ്രമഴയാണ് ഉരുൾപൊട്ടലിന്റെ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ഈ ദുരന്തത്തിൽ 231 ജീവനുകൾ നഷ്ടപ്പെടുകയും, 47 പേരെ കാണാതാവുകയും ചെയ്തു. 145 വീടുകൾ പൂർണ്ണമായും, 170 എണ്ണം ഭാഗികമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതാവുകയും, 183…
റായ്പുർ: ചിട്ടിയുടെ പേരിൽ മുതൽ ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുവരെ നമ്മൾക്ക് അറിവുണ്ട്. എന്നാൽ അതിനെല്ലാം മേലേ നിൽക്കുന്നതായിരുന്നു ഛത്തീസ്ഗഢിലെ റായ്പുരിൽ നടന്ന തട്ടിപ്പ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ).യുടെ വ്യാജശാഖ തുറന്നായിരുന്നു ലക്ഷങ്ങളുടെ ലക്ഷങ്ങളുടെ തട്ടിപ്പ്. ശക്തി ജില്ലയിലെ ഛപ്പോര ഗ്രാമത്തിലാണ് സംഭവം. തുറന്ന് പത്തുദിവസം മാത്രമാണ് പ്രവർത്തിച്ചതെങ്കിലും യഥാർഥ എസ്.ബി.ഐ. ശാഖകളിൽ ഉള്ളതുപോലുള്ള ബാങ്കിന്റെ മുദ്രയുള്ള പേപ്പറുകളും കൗണ്ടറുകളുമെല്ലാം ഈ വ്യാജബാങ്കിൽ ഉണ്ടായിരുന്നു. പ്രദേശവാസിയായ അജയ് കുമാർ അഗർവാളിന്റെ സംശയമാണ് വ്യാജനെ തിരിച്ചറിയാൻ സഹായിച്ചത്. ഇദ്ദേഹം ജില്ലയിലെ മറ്റൊരു എസ്.ബി.ഐ. ശാഖയിൽ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ, തന്റെ ഗ്രാമത്തിൽ പൊടുന്നനെ മറ്റൊരു ശാഖ പ്രവർത്തനം ആരംഭിച്ചതിൽ സംശയംതോന്നി. ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 27-ന് പോലീസും മറ്റ് എസ്.ബി.ഐ. ഉദ്യോഗസ്ഥരും ചേർന്ന് പുതിയ ശാഖ പരിശോധിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പ് നടത്തിയ നാലുപേരെ തിരിച്ചറിഞ്ഞു. ഗ്രാമത്തിലുള്ള നിരവധി പേരാണ് പുതിയ അക്കൗണ്ടുകൾ തുറന്ന് പണമിടപാടുകൾ നടത്തിയതും തട്ടിപ്പിനിരയായതും. പലതരം…
ലോകത്തെ ഏറ്റവും വലിയ ലൈബ്രറിയായി അറിയപ്പെടുന്ന ബ്രിട്ടീഷ് ലൈബ്രറിയിൽ ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾ അടക്കം 11 ഗ്രന്ഥങ്ങൾ യു കെ യിലെ ശിവഗിരി ആശ്രമത്തിൽ നിന്നും ഭക്തിയും ആദരവുമായിട്ടാണ് കൈമാറിയത്. സത്യ, ധർമ്മ, കരുണ, സമത്വം എന്നീ മൂല്യങ്ങളുടെ പ്രചാരകനായ ശ്രീനാരായണ ഗുരുവിന്റെ ദാർശനികതയും സാമൂഹിക സന്ദേശങ്ങളും ലോകമെമ്പാടുമുള്ള പുസ്തകസ്നേഹികൾക്ക് കൂടുതൽ അടുക്കാനാണ് ഈ സംരംഭം. ശിവഗിരി ആശ്രമം യുകെ യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് പ്രതിനിധികൾ. ട്രസ്റ്റികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ്, വിശ്വാസികൾക്ക് ആവേശം പകരുന്നതായിരുന്നു.ഇതോടെ ഗുരുവിന്റെ ഉപദേശങ്ങളും ആശയങ്ങളും ആഗോള തലത്തിൽ കൂടുതൽ ലഭ്യമാകുമെന്നും ഈ സംരംഭം അന്താരാഷ്ട്ര തലത്തിൽ ഒരു പാതയിടയാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഛണ്ഡീഗഢ്: ഹരിയാണ ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഓരോ വോട്ടും അനുകൂലമാക്കാന്‍ പാര്‍ട്ടികളും നേതാക്കളും അവസാനഘട്ട ശ്രമത്തിലാണ്. ഇതിനിടെ ചില നാടകീയ നീക്കങ്ങള്‍ക്കും ഹരിയാണ സാക്ഷ്യം വഹിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ഉച്ചവരെ ബി.ജെ.പി.ക്ക് വേണ്ടി റാലി നടത്തിയിരുന്ന പ്രമുഖ നേതാവായ അശോക് തന്‍വാറിനെ ഉച്ചയ്ക്ക് ശേഷം കണ്ടത് രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് വേദിയിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് അശോക് തന്‍വാര്‍ നല്‍വ സീറ്റില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ച് എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്. നയാബ് സിങ് സൈനിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലേറുമെന്നും എക്‌സില്‍ കുറിച്ച് അദ്ദേഹം നേരെ ചെന്നത് കോണ്‍ഗ്രസില്‍ ചേരാനാണ്. രാഹുല്‍ ഗാന്ധിയുടെ റാലിക്കിടെ മഹേന്ദ്രഗഢ് ജില്ലയില്‍വെച്ചാണ് അശോക് തന്‍വാറിന്റെ ‘വീട്ടിലേക്കുള്ള മടക്കം’ പ്രഖ്യാപിച്ചത്. സമ്മേളനത്തില്‍ തന്റെ പ്രസംഗം അവസാനിച്ചയുടന്‍ രാഹുല്‍തന്നെയാണ് തന്‍വാര്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രവര്‍ത്തകരെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹം നാടകീയമായി സ്‌റ്റേജിലേക്ക് കയറി വരികയും രാഹുല്‍ അടക്കമുള്ള നേതാക്കളെ അഭിവാദ്യം…
മലപ്പുറം: നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് പി.വി. അൻവർ എം.എൽ.എ. താൻ പ്രതിപക്ഷത്തിന്റെ ഭാഗമല്ലെന്നും തന്നെ ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനു തന്നെയെന്ന് പറഞ്ഞ അൻവർ തന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രത സപിഎമ്മിനുണ്ടെങ്കിൽ നമുക്ക് നോക്കാം എന്നും പറഞ്ഞു. നിയമസഭയിലെ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും വേറെ സീറ്റ് വേണമെന്ന് സ്പീക്കർക്ക് കത്തു കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നിയമസഭയിൽ നിലത്ത് തറയിലും ഇരിക്കാമല്ലോ. നല്ല കാർപ്പറ്റാണ്. തോർത്തുമുണ്ട് കൊണ്ട് പോയാൽ മതി. തറയിൽ ഇരിക്കാനും തയ്യാറാണ്. ഞങ്ങളെ വോട്ടുവാങ്ങി ജയിച്ചു എന്നാണ് പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ സ്ഥിതിക്ക് കസേരയിൽ ഇരിക്കാൻ എനിക്ക് യോഗ്യത ഉണ്ടാകില്ല. കുറച്ച് വോട്ട് എന്റെയും ഉണ്ടല്ലോ. എന്റെ വോട്ടിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ തറയിൽ മുണ്ടുവിരിച്ച് ഇരിക്കാനുള്ള യോഗ്യതയല്ലേ എനിക്കുള്ളൂ. അങ്ങനെ ഇരുന്നുകൊള്ളാം’-…
തിരുവനന്തപുരം: ഡിസംബര്‍ ആദ്യ വാരം തിരുവനന്തപുരത്തു നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ(നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോത്സവം മാറ്റിയത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതിനാല്‍ അവര്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല. ഡിസംബര്‍ 12 മുതല്‍ 20 വരെ ക്രിസ്മസ് പരീക്ഷയും 21 മുതല്‍ 29 വരെ അവധിയുമാണ്. ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ തിരുവനന്തപുരത്താണ് കലോത്സവം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ജനുവരി ആദ്യ വാരത്തിലാവും കലോത്സവം. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും. സംസ്ഥാന കലോത്സവം മാറ്റിവെച്ചതിനാല്‍ സ്‌കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളും പുനഃക്രമീകരിച്ചു. സ്‌കൂള്‍തല മത്സരങ്ങള്‍ 15-നകം പൂര്‍ത്തിയാക്കും. ഉപജില്ലാതല മത്സരങ്ങള്‍ നവംബര്‍ 10-നകവും ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ മൂന്നിനകവും പൂര്‍ത്തിയാക്കും. തദ്ദേശീയ നൃത്തരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നീ അഞ്ചിനങ്ങള്‍കൂടി കലോത്സവത്തില്‍ ഉള്‍പ്പെടുത്തി കലോത്സവ മാനുവല്‍ പരിഷ്‌കരിച്ചതായും മന്ത്രി അറിയിച്ചു.
ബയ്‌റുത്ത്: ലെബനന്‍ തലസ്ഥാനമായ ബയ്‌റുത്തിലുള്ള ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ മുന്‍ തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയാകുമെന്ന് പറയപ്പെടുന്ന ഹാഷിം സഫൈദീനെ ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തെ ബങ്കറിനുള്ളിലാണ് സഫൈദീന്‍ എന്ന വിവരം ലഭിച്ചതോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് നസ്രള്ളയും കൊല്ലപ്പെട്ടത്. പിന്നാലെയാണ് നസ്രള്ളയുടെ പിന്‍ഗാമിയേയും ഇസ്രയേല്‍ ലക്ഷ്യംവെക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതിനിടെ ഇസ്രയേല്‍ സൈനിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളുള്ള പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് ഹിസ്ബുള്ള അവകാശപ്പെടുന്നത്. അതിനിടെ ലെബനനിലെ കരയുദ്ധം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതോടെയാണ് ആശങ്ക ശക്തമായത്. തെക്കന്‍ ലെബനനില്‍ വ്യാഴാഴ്ച 15 ഹിസ്ബുള്ള അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ബിന്ത ജെബീലിലെ മുനിസിപ്പല്‍…