Author: malayalinews

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടൻ കമൽഹാസൻ. താൻ ജീവിതത്തിലുടനീളം അനുകരിക്കാന്‍ ശ്രമിച്ചയാളാണ് രത്തൻ ടാറ്റയെന്ന് കമൽഹാസൻ പറഞ്ഞു. ദേശീയ നിധിയാണ് രത്തൻ ടാറ്റയെന്നും സാമൂഹികമാധ്യമമായ എക്സിൽ കമൽഹാസൻ കുറിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടകാര്യവും നടൻ ഓർത്തെടുക്കുന്നുണ്ട്. രത്തന്‍ ടാറ്റ എന്റെ ഹീറോ ആയിരുന്നു. ജീവിതത്തിലുടനീളം ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചയാള്‍. രാഷ്ട്രനിർമാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ആധുനിക ഇന്ത്യയുടെ കഥയിൽ എക്കാലവും പതിഞ്ഞുകിടക്കുമെന്നും അദ്ദേഹം ഒരു ദേശീയ നിധിയാണെന്നും കമൽ ഹാസൻ കുറിച്ചു. അദ്ദേഹത്തിന്റെ യഥാര്‍ഥ സമ്പത്ത് ഭൗതികമായ സമ്പത്തല്ല, മറിച്ച് ധാര്‍മികതയും വിനയവും രാജ്യസ്‌നേഹവുമാണ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടിരുന്നു. രാജ്യം പ്രതിസന്ധിയിലായിരിക്കുന്ന ആ ഘട്ടത്തില്‍ അദ്ദേഹം തലയുയര്‍ത്തി നിന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ പുനർനിർമിക്കാനും കൂടുതൽ ശക്തമായി ഉയർന്നുവരാനുമുള്ള ഇന്ത്യയുടെ താത്പര്യത്തിന്റെ ആൾരൂപമായി.-കമൽഹാസൻ കൂട്ടിച്ചേര്‍ത്തു. 2008-ലെ മുംബൈ…

Read More

കൊല്ലം: നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ്, മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കൽ വിവാദത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേൽ ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. 12 മണി മുതൽ രണ്ടുമണിക്കൂറാണ് നിയമസഭയിൽ ചർച്ച. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പോലീസ് അന്വേഷണം പ്രഹസനമാണെന്നും ജുഡീഷ്യൽ അന്വേഷണം വേണം എന്നുമാണ് പ്രമേയത്തിലൂടെ പ്രതിപക്ഷം ഉന്നയിക്കുന്നത്. സഭാസമ്മേളനം ആരംഭിച്ച് തുടർച്ചയായ മൂന്നാം ദിവസമാണ് വിവാദ വിഷയങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് സർക്കാർ അനുമതി നൽകുന്നത്. പി.ആർ. വിവാദവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിനായിരുന്നു ആദ്യം അനുമതി നൽകിയത്. എന്നാൽ ബഹളം കാരണം സഭ അന്ന് പിരിഞ്ഞു. എ.ഡി.ജി.പി. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ വിവാദ കൂടിക്കാഴ്ചയിലായിരുന്നു ചൊവ്വാഴ്ച ചർച്ച. മൂന്നേമുക്കാൽ മണിക്കൂർ ചർച്ചയ്ക്കുശേഷം പ്രമേയം സഭ തള്ളി. മൂന്നാംദിവസവും പ്രതിപക്ഷ ആവശ്യം സർക്കാർ അം​ഗീകരിക്കുന്ന അത്യപൂർവ്വ കാഴ്ചയാണ് സഭയിൽ ഉണ്ടായിരുക്കുന്നത്. വിഷയം ചർച്ചയ്ക്കു വരുമ്പോൾ സിപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്. ആരോ​ഗ്യപ്രശ്നങ്ങൾ കാരണം മുഖ്യമന്ത്രി പിണറായി…

Read More

കൊച്ചി: കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട് ഹോട്ടൽ മുറിയിലെത്തിയവരെ ചോദ്യം ചെയ്യുമെന്ന് കമ്മിഷണർ പുട്ട വിമാലാദിത്യ. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസി, പ്രയാ​ഗ മാർട്ടിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാ​ഗമായി ഉടൻ നോട്ടീസ് അയക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. താരങ്ങളെ ചോദ്യം ചെയ്യാൻ പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. ഏതു സാഹചര്യത്തിലാണ് ഇരുവരും ഹോട്ടലിൽ എത്തിയതെന്നാണ് പരിശോധിക്കുന്നത്. മണിക്കൂറുകളോളം ഇരുവരും ഹോട്ടലിൽ ചെലവഴിച്ചതായണ് റിപ്പോർട്ടുകളുള്ളത്. ലഹരി പാർട്ടി നടന്നിട്ടുണ്ടോയെന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ പാർട്ടി നടന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. ഹോട്ടലിൽ നിന്നും ചെറിയ അളവിലുള്ള കൊക്കെയ്നാണ് കണ്ടെടുത്തത്. വലിയ തോതിൽ ലഹരിയെത്തിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗുണ്ടാനേതാവായിരുന്ന ഓംപ്രകാശ് മയക്കുമരുന്ന് കടത്തിലേക്ക് കടന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാൾ ഏറെനാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡിജെ പാർട്ടികൾക്കായി വിദേശത്തുനിന്ന് ഓംപ്രകാശും സംഘവും കൊക്കെയ്ൻ എത്തിക്കുന്നതായാണ് പോലീസ് പറയുന്നത്. ഇവർ പലതവണ കൊച്ചി…

Read More

ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ക്രോപ്പ് ടോപ്പ്. എന്നാല്‍ ഇതേ വസ്ത്രം ധരിച്ചതിന് രണ്ട് യുവതികളെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താര കെഹിദി, ആന്‍ജ് തെരേസ ആരൗജോ എന്നിവരെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. ലോസ് ആഞ്ചല്‍സില്‍ നിന്ന് ന്യൂ ഓര്‍ലിയന്‍സിലേക്ക് പോവുകയാണ് സ്പിരിറ്റ് എയര്‍ലൈന്‍സിലാണ് സംഭവം. വിമാനത്തില്‍ കയറിയിരുന്ന ഉടന്‍ തന്നെ ഇവരുടെ വസ്ത്രത്തെ ചൊല്ലി പ്രശ്‌നമുണ്ടാവുകയായിരുന്നു. തുടക്കത്തില്‍ കമ്പിളി വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നുവെങ്കിലും വിമാനത്തിലെ മോശം ശീതികരണം കാരണം കമ്പിളി വസ്ത്രങ്ങള്‍ അഴിക്കേണ്ടി വന്നു. പിന്നീടുണ്ടായിരുന്ന വയറുകാണിക്കുന്ന ക്രോപ്പ് ടോപ്പാണ് പ്രശ്‌നത്തിന് കാരണമായതെന്ന് യുവതികള്‍ ആരോപിക്കുന്നു. ന്യൂയോര്‍ക്ക് പോസ്റ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഫ്‌ളൈറ്റിലെ പുരുഷ ഉദ്യോഗസ്ഥന്‍ ഇവര്‍ക്കരികിലേക്ക് വന്ന് എന്തെങ്കിലും വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തിലെ വസ്ത്രനിയമങ്ങള്‍ എന്താണെന്നും അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്താണെന്ന് ആരാഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്‍ യാതൊന്നും പറയാതെ പോയി. സഹയാത്രികര്‍ യുവതികള്‍ക്കായി നിലകൊണ്ടെങ്കിലും പോലീസിനെ വിളിക്കുമെന്ന് സൂപ്പര്‍വൈസര്‍ പറഞ്ഞതോടെ…

Read More

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവെച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാ​ഗങ്ങൾ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷൻ ആണെന്നും സജി ചെറിയാൻ പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2019-ൽ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ‘സർക്കാരിന് മുന്നിൽ വന്ന റിപ്പോർട്ട് മന്ത്രി പരിശോധിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമയും വിവരാവകാശ കമ്മിഷനും പറഞ്ഞു. രണ്ടാമത് വിവരാവകാശ കമ്മിഷൻ പറഞ്ഞപ്പോൾ കൊടുത്തു. ഹെെക്കോടതി പറഞ്ഞപ്പോൾ റിപ്പോർട്ട് സമർപ്പിച്ചു. ഞങ്ങൾക്ക് ഒന്നും ഭയപ്പെടേണ്ട കാര്യമില്ല. ഒരു പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയോ​ഗിച്ചു. അന്വേഷണം നടക്കുന്നു. ആർക്കും പരാതി നൽകാം. നിയമ നടപടി എടുക്കാൻ സർക്കാരിന് മടിയില്ല. സർക്കാർ ഇരയോടൊപ്പമാണ്. ‘, സജി ചെറിയാൻ പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് സിനിമാ രം​ഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ…

Read More

പട്ടിക്കാട്(തൃശ്ശൂര്‍): വിപണിയിലെ വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 35 രൂപയ്ക്ക് നല്‍കുന്ന സവാള ഇടനിലക്കാര്‍ വന്‍ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നതായി ആരോപണം. പാണഞ്ചേരി പഞ്ചായത്തില്‍ കാര്‍ഷിക സംഭരണകേന്ദ്രത്തിന്റെ ഗോഡൗണ്‍ വാടകയ്ക്ക് എടുത്താണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്ന ഉള്ളി സൂക്ഷിച്ചിട്ടുള്ളത്. ഒരു കിലോ വീതമുള്ള പാക്കറ്റുകള്‍ ആക്കി എല്ലായിടങ്ങളിലും കൊണ്ടുപോയി പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാതെ പച്ചക്കറിക്കച്ചവടക്കാര്‍ക്ക് മറിച്ചു വില്‍ക്കുന്നു എന്നാണ് ആരോപണം. മണ്ണുത്തിയിലും സമാനമായ സ്ഥിതിയാണുള്ളത്. എന്നാല്‍ ഇവിടെ ഒരു വാഹനത്തില്‍ സവാള വിതരണം നടക്കുന്നുണ്ട്. നാഫെഡ്, എന്‍.സി.സി.എഫ്. തുടങ്ങിയ ഏജന്‍സികള്‍ മുഖേനയാണ് കേന്ദ്രസര്‍ക്കാര്‍ സവാള പൊതുവിപണിയില്‍ എത്തിക്കുന്നത്. സവാള തരം തിരിക്കുന്നതിന്റെ ഭാഗമായാണ് ഗോഡൗണില്‍ സൂക്ഷിക്കാറുള്ളത്. എന്നാല്‍ ഇതുവരെ പഞ്ചായത്തിന്റെ ഒരു ഭാഗത്ത് പോലും വിതരണം ആരംഭിച്ചിട്ടില്ല. അതിനിടയാണ് സ്വകാര്യ പച്ചക്കറി കച്ചവടക്കാര്‍ക്ക് സവാള വന്‍തോതില്‍ മറച്ചു വില്‍ക്കുന്നു എന്ന് ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. പരാതി ഉയര്‍ന്നതോടെ ചൊവ്വാഴ്ച പഞ്ചായത്തിന്റെ ചിലയിടങ്ങളില്‍ സവാള വിതരണം നടത്തി. പൊതുജനങ്ങള്‍…

Read More

ദുബായ്: വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാം മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം ജയംമാത്രമല്ല, ജയത്തിനൊപ്പം ഉയർന്ന റൺറേറ്റുമുണ്ടെങ്കിലേ സെമിഫൈനൽ സാധ്യത നിലനിർത്താനാകൂ. ബുധനാഴ്ച രാത്രി 7.30-ന് ദുബായിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ എതിരാളി ശ്രീലങ്കയാണ്. ഗ്രൂപ്പ് എ-യിലെ ആദ്യമത്സരത്തിൽ ന്യൂസീലൻഡിനോടു തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ച് രണ്ടു പോയിന്റ് നേടിയെങ്കിലും ടീമിന്റെ റൺറേറ്റ് ആശാവഹമല്ല (-1.217). അവസാനഘട്ടത്തിൽ‌ ടീമുകളുടെ പോയിന്റുനില തുല്യമായാൽ സെമിപ്രവേശനത്തിന് റൺറേറ്റ് കണക്കാക്കേണ്ടിവരും. അടുത്തമത്സരത്തിലെ എതിരാളി കരുത്തരായ ഓസ്ട്രേലിയയായതിനാൽ ലങ്കയ്ക്കെതിരേ ഇന്ത്യ വലിയമാർജിനിലുള്ള ജയം ലക്ഷ്യമിടുന്നു. പാകിസ്താനെതിരേ 105 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ 18.5 ഓവർ വേണ്ടിവന്നത് ഇന്ത്യയുടെ ബാറ്റിങ് അത്ര ഉറപ്പുള്ളതല്ലെന്ന സൂചനയാണ്. ആദ്യമത്സരത്തിൽ ന്യൂസീലൻഡിനെതിരേ തകർന്നടിയുകയുംചെയ്തു. ഷെഫാലി വർമ-സ്മൃതി മന്ഥാന ഓപ്പണിങ് സഖ്യം പ്രതീക്ഷിച്ച മികവിലേക്ക് ഉയരുന്നില്ല. പാകിസ്താനെതിരായ മത്സരത്തിനിടെ പരിക്കുപറ്റി റിട്ടയർചെയ്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബുധനാഴ്ച കളിക്കുന്നകാര്യം ഉറപ്പില്ല. മലയാളികളായ സ്പിന്നർ ആശാ ശോഭന, ഓൾറൗണ്ടർ സജനാ സജീവൻ…

Read More

ന്യൂഡൽഹി: ആദ്യമത്സരത്തിലെ ആധികാരിക ജയം നൽകുന്ന ആത്മവിശ്വാസത്തിൽ ഇന്ത്യ. ആശ്വാസജയംതേടി ബംഗ്ലാദേശ്. ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാംമത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യക്ക്‌ ആശങ്കപ്പെടാനൊന്നുമില്ല. കരുത്തുതെളിയിക്കാനുള്ള വ്യഗ്രത ആവോളമുണ്ടുതാനും. മത്സരം വൈകീട്ട് ഏഴുമുതൽ ഡൽഹിയിൽ. പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യയുടെ ജയം ഏഴുവിക്കറ്റിനായിരുന്നു. രണ്ടു പുതുമുഖതാരങ്ങൾ ഉൾപ്പെടെ, യുവനിരയുമായിറങ്ങിയ ഇന്ത്യ 49 പന്ത് ബാക്കിനിൽക്കെ ജയം പിടിച്ചെടുത്തു. ഓപ്പണറായിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ, മൂന്നരവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ജേഴ്‌സിയിൽ ഇറങ്ങിയ സ്പിന്നർ വരുൺ ചക്രവർത്തി, അന്താരാഷ്ട്ര അരങ്ങേറ്റംകുറിച്ച നിധീഷ് റെഡ്ഡി, മായങ്ക് യാദവ് തുടങ്ങിയവർക്കെല്ലാം മത്സരം നല്ല ഓർമ്മയായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഒരുപോലെ മുന്നിൽനിന്നു. ഓപ്പണറായി ഇറങ്ങിയ വെടിക്കെട്ട് ബാറ്റർ അഭിഷേക് യാദവ് റൺഔട്ടായത് മാത്രമാണ് ഇന്ത്യക്ക്‌ നിരാശപകർന്നത്. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യ, ആദ്യമത്സരത്തിലെ ടീമിൽനിന്ന് വലിയ മാറ്റങ്ങളില്ലാതെയാകും ബുധനാഴ്ച ഇറങ്ങുക. ഇന്ത്യയിൽ പര്യടനത്തിനെത്തിയ ബംഗ്ലാദേശിന് ആശ്വാസകരമായ ഫലം ഇതുവരെയുണ്ടായിട്ടില്ല. ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റു. ട്വന്റി 20 പരമ്പരയിൽ മൂന്നുമത്സരമുണ്ട്.…

Read More

ആലപ്പുഴ: വിസ തട്ടിപ്പിനിരയായി തലവടി സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ എറണാകുളത്തു പ്രവർത്തിക്കുന്ന ഏജൻസിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽനിന്നാണ് ഏജൻസിയെക്കുറിച്ച് വിവരം ലഭിച്ചത്. വിസ തട്ടിപ്പിനിരയായ തലവടി മാളിയേക്കൽ ശരണ്യ (34)യാണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽനിന്നും പലയാളുകളുടെ കൈയിൽനിന്ന് പണം വാങ്ങി ഏജൻസിക്കു കൈമാറിയതായി സൂചന ലഭിച്ചിരുന്നു. തുടർന്ന്, ശരണ്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ നീരേറ്റുപുറത്തുള്ള രണ്ടു ബാങ്കുകളുടെ അക്കൗണ്ടിൽനിന്ന് അരക്കോടിയിലേറെ രൂപ ഏജൻസിക്കു കൈമാറിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ, ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടിൽനിന്ന്‌ ആറുലക്ഷം രൂപയോളം ഈ എജൻസിക്കു കൈമാറിയിട്ടുണ്ട്. വിദേശജോലി സ്വപ്നംകണ്ട ഒട്ടേറെയാളുകളുടെ പണമാണ് ഏജൻസി കൈക്കലാക്കിയത്. ശരണ്യയുടെ വിശ്വാസ്യതയിൽ പണം കൈമാറിയവർ വിസ തട്ടിപ്പെന്നു മനസ്സിലാക്കിയതോടെ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് വിസ തട്ടിപ്പ് വിവരം ശരണ്യയ്ക്കു മനസ്സിലായത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയത്. മരണവിവരം അറിഞ്ഞ ഭർത്താവും ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും പോലീസുംചേർന്ന് രക്ഷപ്പെടുത്തി. അമ്പലപ്പുഴ ഡിവൈ.എസ്.പി. കെ.എൻ. രാജേഷ്, എടത്വാ എസ്.ഐ.…

Read More