അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബോളിവുഡ് സംവിധായകന് വിധു വിനോദ് ചോപ്രയുടെ മകന് അഗ്നിദേവ് ചോപ്ര. മിസോറാമിനായി കളിക്കുന്ന താരം അരുണാചല്‍ പ്രദേശിനെതിരേ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറിയും രണ്ടാമിന്നിങ്സില്‍ ഡബിള്‍ സെഞ്ചുറിയും നേടിയാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ തന്നെ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് അഗ്നിദേവ് സ്വന്തമാക്കിയത്.
രഞ്ജിയില്‍ 2024-25 സീസണില്‍ നാല് ഇന്നിങ്സുകളില്‍ നിന്നായി 348 റണ്‍സാണ് താരം അടിച്ചെടുത്തത്. അരുണാചലിനെതിരേ ആദ്യ ഇന്നിങ്സില്‍ 110 റണ്‍സ് അടിച്ചെടുത്ത താരം രണ്ടാമിന്നിങ്സില്‍ 238 റണ്‍സുമെടുത്തു. അതോടെയാണ് അഗ്നിദേവ് റെക്കോഡ് ബുക്കിലിടം പിടിച്ചത്. മത്സരത്തില്‍ 267 റണ്‍സിന്റെ കൂറ്റന്‍ ജയവും മിസോറാം സ്വന്തമാക്കി.
അടുത്തിടെ ഹിറ്റായ ഹിന്ദി ചിത്രം 12ത് ഫെയിലിന്റെ സംവിധായകനാണ് വിധു വിനോദ് ചോപ്ര. 1942: എ ലൗ സ്റ്റോറി(1994), മിഷന് കശ്മീര്‍(2000) തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.