എടപ്പാള്‍(മലപ്പുറം): വട്ടംകുളം നെല്ലേക്കാട് വീട്ടില്‍ കള്ളന് കയറി. കുറുങ്ങാട്ട് ജയപ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. കെഎസ്ഇബി മീറ്റര്‍ ബോര്‍ഡിന് മുകളില്‍ വെച്ചിരുന്ന ചാവിയെടുത്ത് അകത്ത് കയറിയ കള്ളന് 30000 രൂപയുടെ ഹോം തീയേറ്ററും മൂന്ന് ആധാരവും ആപ്പിളിന്റെ ടാബും, രണ്ട് മൊബൈല്‍ ഫോണും 6500 രൂപയുമാണ് മോഷ്ടിച്ചത്. കൂടാതെ അടുക്കളയിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പെപ്സിയും പാല്‍പേടയും കള്ളന് മോഷ്ടിച്ചു. സംഭവത്തില്‍ ജയപ്രകാശ് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചാവി മീറ്റർബോർഡിൽ; വീട്ടിൽക്കയറി ഫ്രിഡ്ജിലെ പെപ്സിയും പാൽപ്പേടയും വരെ മോഷ്ടിച്ച് കള്ളൻ
Related Posts
Add A Comment