മെഡിക്കൽ റെറ്റിനയിലെ അതിനൂതന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന ദ്വിദിന ശാസ്ത്ര സമ്മേളനത്തിൻ്റെ ഉത്ഘാടനം
കൊച്ചി: നേത്രരോഗ ചികിത്സാ ശാഖയായ മെഡിക്കല്‍ റെറ്റിനയിലെ അതിനൂതന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദ്വിദിന ശാസ്ത്ര സമ്മേളനം കൊച്ചി ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്നു.
ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ്, കൊച്ചിന് ഒഫ്താല്‍മിക് ക്ലബ്ബ്, എസ്എസ്എം ഐ റിസര്‍ച്ച് ഫൗണ്ടേഷന് എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് സമ്മേളനം നടന്നത്.
കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ് ഡോ.തോമസ് ചെറിയാന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മൂന്നര കോടി ജനസംഖ്യയ്ക്ക് നൂറില്‍ താഴെ റെറ്റിന സ്പെഷ്യലിസ്റ്റുകളെ ഇന്ന് സംസ്ഥാനത്ത് ഉള്ളൂ. നേരത്തെയുള്ള രോഗനിര്‍ണയത്തിന് ഈ അവസ്ഥ ഒരു തടസ്സമാണ്. കൂടുതല്‍ പരിശീലനം നേടിയ റെറ്റിന സ്പെഷ്യലിസ്റ്റുകള്‍ സംസ്ഥാനത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ റെറ്റിനയിലെ പുരോഗതിക്കൊപ്പം തുടര്‍ വിദ്യാഭ്യാസവും സുപ്രധാനമാണെന്ന് ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എ. ഗിരിധര്‍ പറഞ്ഞു. ഫലപ്രദമായ ചികിത്സയ്ക്ക് പുതിയ ചികിത്സാരീതികളും സാങ്കേതിക വിദ്യകളും സമന്വയിപ്പിക്കേണ്ടതുണ്ട്.
പ്രമേഹം, ആയുര്‍ദൈര്‍ഘ്യം, ശിശുക്കളുടെ അകാല ജനനം തുടങ്ങിയവ കാരണം പ്രതിരോധിക്കാവുന്ന അന്ധതയ്ക്ക് കാരണമാവുന്ന റെറ്റിന രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമുെണ്ടെന്ന് ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിട്രിയോ-റെറ്റിനല്‍ സര്‍വീസസ് മേധാവി ഡോ. മഹേഷ് ജി പറഞ്ഞു.
ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിട്രിയോ-റെറ്റിനല്‍ സര്‍വീസസ് മേധാവി ഡോ. മഹേഷ് .ജി, ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എ.ഗിരിധര്‍,ഡോ.ജോഗി ജോസഫ്, ഡോ.പി.മഹേഷ് ഷണ്മുഖം, കൊച്ചിന് ഒഫ്താല്‍മിക് ക്ലബ് സെക്രട്ടറി ഡോ.സിജു ജോസ്, ഡോ.ജ്യോതി പ്രകാശ് വ്യാസ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡോ.ജോഗി ജോസഫിനും എസ്.എസ്.എം ഒറേഷന്‍ അവാര്‍ഡ് ഡോ.പി.മഹേഷ് ഷണ്മുഖത്തിനും സമ്മാനിച്ചു.
ലേസര്‍ ചികിത്സകള്‍, ഇന്‍ട്രാവിട്രിയല്‍ കുത്തിവയ്പ്പുകള്‍, ഡയബറ്റിക് റെറ്റിനോപ്പതി, പ്രായമായവരിലെ മാക്യുലര്‍ ഡീജനറേഷന്‍, അകാലത്തിലെ റെറ്റിനോപ്പതി എന്നിവയുള്‍പ്പെടെയുള്ള റെറ്റിന പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വര്‍ക്ക്ഷോപ്പുകളും ശാസ്ത്ര സെഷനുകളും നടക്കുന്നുണ്ട്. മൈക്രോപള്സ് ലേസറുകള്‍, ഇന്‍ട്രാവിട്രിയല്‍ മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളും ചികിത്സാരീതികളും സമ്മേളനം ചര്‍ച്ച ചെയ്തു.
പ്രശസ്ത റെറ്റിനല്‍ വിദഗ്ധരായ ഡോ. കെന്നത്ത് ഫോങ് (മലേഷ്യ),ഡോ.മഹേഷ് ഷണ്മുഖം (ബാംഗ്ളൂര്‍ ),ഡോ. ദിനേഷ് തല്‍വാര്‍,ഡോ. വിനോദ്കുമാര്‍ (ന്യൂഡല്‍ഹി);ഡോ. രാജീവ് രാമന് (ചെന്നൈ),ഡോ. അജോയ് വിന്‍സെന്റ് (കാനഡ ) ഡോ.ജോര്‍ജ് മനയത്ത്(കോയമ്പത്തൂര്‍);
ഡോ. ശോഭ ശിവപ്രസാദ് (ലണ്ടന്‍),ഡോ. നോമി ലോയിസ് (യുകെ), ഡോ. ആര്ജിറിയോസ് ക്രോനോപൗലോസ് (ജര്‍മ്മനി),ഡോ. കെല്‍വിന്‍ ടിയോ (സിംഗപ്പൂര്‍),ഡോ. വിഘ്നേഷ് ടി.പി (മധുര), ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.