തിരുവനന്തപുരം: പി.ആർ വിവാദത്തിൽ മുഖ്യമന്ത്രിയും സർക്കാരും വീണ്ടും പ്രതിരോധത്തിലായിരിക്കെ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.
മുഖ്യമന്ത്രി പിണറായി വിജയൻ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അഭിമുഖം നൽകിയ ‘ദ ഹിന്ദു’ ദിനപത്രം പി.ആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങൾ ഉൾപ്പെടുത്തിയതെന്ന് വിശദീകരിക്കുകയും ചെയ്തു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എം. നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇന്ന് ചർച്ചയ്ക്ക് വരും.
യോഗത്തിനുശേഷം പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശദീകരിക്കുമെന്നാണ് വിവരം. ക്രമസമാധാന ചുമതലയിൽ നിന്നും എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ മാറ്റണമെന്ന സി.പി.ഐ. നിലപാടും ചർച്ചയ്ക്ക് വരും. സർക്കാരിനും പാർട്ടിക്കുമെതിരെ പി.വി. അൻവർ ഉന്നയിക്കുന്ന ആരോപണങ്ങളിലും നിയമസഭയിൽ പ്രതിപക്ഷത്തെ പ്രതിരോധിക്കേണ്ട സമീപനത്തിലും ചർച്ചകൾ നടക്കും.