കോട്ടയം: പ്രമുഖ സുവിശേഷകൻ റവ. പി ഐ എബ്രഹാം (91) (കാനം അച്ചൻ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. അനുഗ്രഹീതനായ പ്രസംഗകൻ, പ്രഗത്ഭനായ എഴുത്തുകാരൻ എന്നീ നിലകളിൽ അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് വിശ്വാസത്തിനു വേണ്ടി സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്ന് പോരാടിയ അപൂർവ്വ വ്യക്തിത്വമായിരുന്നു. കാനം അച്ചൻ
1933 ഒക്ടോബർ 20 നു കോട്ടയം ജില്ലയിൽ ചേലക്കൊമ്പു ഗ്രാമത്തിൽ പാറക്കൽ കുടുംബത്തിൽ ഐസക് – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യം മുതൽ ആത്മീയ തല്പരനായിരുന്നു. സണ്ടേസ്കൂൾ വിദ്യർത്ഥിയായിരിക്കുമ്പോൾ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1958-ൽ വൈദീക പഠനത്തിനു ശേഷം ഓർത്തഡോക്സ് സഭയിൽ വൈദീകനായി. നിരവധി പള്ളികളിൽ ശുശ്രൂഷിച്ചു പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന കാനം അച്ചൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ സുവിശേഷകനായിരുന്നു.
കാനം അച്ചൻന്റെ വിയോഗത്തിൽ മലയാളി ന്യൂസ് ഓൺലൈൻ അനുശോചനം രേഖപ്പെടുത്തുന്നു