ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ മുന്‍ നായകന് മഹേന്ദ്ര സിങ് ധോനി കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തയില്ല. ഇത് സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനിടയില്‍ ധോനിയുടെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു കോര്‍ട്ടില്‍ ധോനി ബാഡ്മിന്റണ്‍ കളിക്കുന്നതാണ് വീഡിയോ. ധോനിയുടെ ഉഗ്രനൊരു സ്മാഷും വീഡിയോയിലുണ്ട്.
ധോനിയുള്‍പ്പെടെ നാലുപേര്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് കളിക്കുന്നതാണ് വീഡിയോയില്‍. ധോനിയുടെ ഉഗ്രന്‍ സ്മാഷില്‍ എതിര് ടീം നിഷ്പ്രഭരാകുന്നതും കാണാം. വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ധോനിയുടെ ഫിറ്റ്നസിനെ സംബന്ധിച്ചും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം ധോനിയെ ചെന്നെയില്‍ത്തന്നെ നിലനിര്‍ത്താന്‍ ഉപകരിക്കുന്ന വിധത്തിലുള്ള ഒരു നിയമപരിഷ്കാരത്തിന് ഒരുങ്ങുകയാണ് ബി.സി.സി.ഐ.യെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്‍. അടുത്ത എഡിഷനില്‍ മെഗാ ലേലമാണ് നടക്കുന്നത്. അതിനാല്‍ത്തന്നെ ധോനിയെ ടീമില്‍ നിലനിര്‍ത്തേണ്ടത് ചെന്നൈയെ സംബന്ധിച്ച് അത്യാവശ്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞവരെ അണ്‍ക്യാപ്പ്ഡ് താരമാക്കി മാറ്റുന്ന പരിഷ്കാരമാണ് ബി.സി.സി.ഐ. ആലോചിക്കുന്നത്. നിയമം നടപ്പായാല്‍, അത് ചെന്നൈ സൂപ്പര്‍ കിങ്സിന് ധോനിയെ ടീമില്‍ നിലനിര്‍ത്താന്‍ സഹായകരമാകും.