തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ, മിൽമയിൽ മാനേജർ (ക്വാളിറ്റി കൺട്രോൾ), ആരോഗ്യവകുപ്പിൽ ഡെന്റൽ അസിസ്റ്റന്റ് സർജൻ തുടങ്ങി 43 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു.
ഒക്ടോബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഡിസംബർ നാലുവരെ അപേക്ഷിക്കാം. ജയിൽവകുപ്പിൽ വെൽഫെയർ ഓഫീസർ, കയർ ഫെഡിൽ സെയിൽസ് അസിസ്റ്റന്റ്, കേരള സെറാമിക്സിൽ ഫോർമാൻ, ടൂറിസം ഡിവലപ്മെന്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ തുടങ്ങിയവയിലേക്കും വിജ്ഞാപനമുണ്ട്.
ടൂറിസം ഡിവലപ്മെന്റ് കോർപ്പറേഷനിൽ ഓവർസീയർ, മീറ്റ് പ്രോഡക്ട്സിൽ ഇലക്ട്രീഷ്യൻ എന്നീ തസ്തികകൾക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ യോഗം അനുമതി നൽകി. അച്ചടി വകുപ്പിൽ ഓഫ്സൈറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ, മത്സ്യഫെഡിൽ ഓഫീസ് അറ്റൻഡന്റ് എന്നിവയുടെ ചുരുക്കപ്പട്ടികയും വൈകാതെ പ്രസിദ്ധീകരിക്കും.
അഭിമുഖം മാറ്റി
പി.എസ്.സി. ആസ്ഥാന ഓഫീസ്, എറണാകുളം മേഖലാ ഓഫീസ്, പി.എസ്.സി. കൊല്ലം, കോട്ടയം ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലേക്ക് നവംബർ 13-ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് കാരണം. പുതുക്കിയ തീയതി പിന്നീടറിയിക്കും.