വർക്കല: വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർസ്വദേശി ബിജുവാണ് മരിച്ചത്. കടത്തിണ്ണയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് മൃതദേഹം നാട്ടുകാർ കാണുന്നത്.
പെയിന്റർ ബിജു എന്നാണ് ഇയാൾ അറിയപ്പെടുന്നത്. വർക്കല പൊലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. തലയുടെ ഒരു ഭാഗത്ത് മുറിവേറ്റിട്ടുണ്ട്. മൃതദേഹം ചാരി ഇരിക്കുന്ന നിലയിലാണ് കാണപ്പെട്ടത്. ചോര ചുറ്റും തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.