ഇപ്സ് വി ച്ചിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി ഡോക്ടർ രാമസ്വാമി ജയറാം മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ച പോലീസാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ഡോക്ടർ രാമസ്വാമി ജയറാം
ഇപ്സ് വിച്ചിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്ന 54 വയസ്സുള്ള രാമസ്വാമി ജയറാമിനെ ജൂൺ 30 ഞായറാഴ്ച മുതൽ ആണ് കാണാതായത്.വൈകിട്ട് 5.45 ന് വീടു വിട്ടിറങ്ങിയ ഈ 56 കാരനെ പിന്നീട് കണ്ടില്ല. ജയറാമിനെ കണ്ടെത്താന്‍ പ്രാഥമിക അന്വേഷണത്തിൽ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മാരണവിവരം പുറത്തുവന്നത് .
കാതറിന് ആണ് ഡോ. ജയറാമിന്റെ ഭാര്യ. ഒരു മകളാണ് ഇവര്‍ക്ക് ഉള്ളത്.