ലണ്ടൻ∙ റെഡ്ഡിച്ചിൽ മരിച്ച അനിൽ ചെറിയാൻ- സോണിയ ദമ്പതികൾക്ക് ഇക്കഴിഞ്ഞ ദിവസം റെഡ്ഡിറ്റിച്ചിൽ തന്നെ അന്ത്യവിശ്രമം ഒരുക്കി
പലപ്പോഴും യുകെ മലയാളികൾ പല രീതിയിലും ഉള്ള സങ്കടപ്പെടുത്തുന്ന വാർത്തകൾ കേൾക്കാരുണ്ടെങ്കിലും എല്ലാവരിലും നൊമ്പരം ഉളവായ്ക്കുന്ന ഒരു വാർത്തയാണ് ഇക്കഴിഞ്ഞ ആഴ്ചയിൽ വന്ന അനിൽ സോണിയ ദമ്പത്തികളുടെ മരണ വാർത്ത പക്ഷേ അതിനു ശേഷം റെഡ്ഡിറ്റിച്ചിൽ നടന്നത് വളരെ ശ്രദ്ധ ആകർഷിക്കുന്ന കാര്യംആയിരുന്നു ഏതുഅആപത്തിലും കൂട്ടായ്മയുടെ വിജയം അതായിരുന്നു റെഡ്ഢിച്ച് കെ. സി .എ തെളിയിച്ചത്.
നാത്പതോളം വോളന്റീർമാർ കൈ കോർത്തപ്പോൾ എല്ലാം ഭംഗിയായി നടത്താൻ കെ. സി .എ എന്ന സംഘടനക്കു കഴിഞ്ഞു കാർപാർക്കിംഗ് മുതൽ ആ ദിവസത്തെ എല്ലാ കാര്യങ്ങളിലും കെ. സി .എ വോളന്റീർസ് എല്ലാവർക്കും ഒരു മാതൃക ആയിരുന്നു. ചിട്ടയോടെ കാര്യങ്ങൾ എങ്ങനെ നടത്താം എന്നതിന് ഒരു ഉദാഹരണം ആയിരുന്നു ഈ വോളന്റീർമാരുടെ കൂട്ടായ്മ.
അവർക്കു അവരുടെ ജോലി എന്താണെന്ന് വ്യക്തം ആയിരുന്നു പല സ്ഥലങ്ങളിലും ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായെങ്കിലും കേട്ടുറപ്പോടെ ചിട്ടയായി എങ്ങനെകാര്യങ്ങൾ നടത്താം എന്നതിനുള്ള ഒരു ഉദാഹരണം ആയി ഈ കൂട്ടായ്മ അനിലും സോണിയയും അർഹിക്കുന്ന ഒരു യാത്രയായാപ്പു നൽകാൻ ഈ കൂട്ടുകാർ നടത്തിയ പരിശ്രമത്തെ പല ദേശത്തുനിന്നും വന്നവർ പോലും അഭിനന്ദിക്കുന്നത് കാണാമായിരുന്നു. ഇതൊക്കെതങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് കരുതി അവർ അവരുടെ കർത്തവ്യംആയി മുന്നോട്ടു പോയി കെ. സി .എ എന്ന സംഘടനക്കും എല്ലാ യുകെ മലയാളികൾക്കും പ്രചോദനമാവുന്ന ഈ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോവാൻ ഇവർക്ക് സാധിക്കട്ടെ