പ്രാദേശിക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഇന്ത്യന്‍ ബാങ്ക്. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് (ജെഎംജി) സ്കെയിലിലായിരിക്കും നിയമനം. അഞ്ച് സംസ്ഥാനങ്ങളിലായി 300 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. പ്രാദേശിക ഭാഷാ അറിവ് പരിശോധിക്കുന്നതിനായി ടെസ്റ്റ് ഉണ്ടായിരിക്കും. അപേക്ഷിക്കാനുള്ള കുറവ് പ്രായം 20 ആണ്. ഏറ്റവും ഉയര്‍ന്ന പ്രായപരിധി 30 ആണ്. ഏതെങ്കിലും വിഷയത്തില്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യതയായി കണക്കാക്കുന്നത്.
സംസ്ഥാന തല ഒഴിവുകള്‍
തമിഴ്നാട് / പുതുച്ചേരി- 160
കര്‍ണാടക- 35
ആന്ധ്രപ്രദേശ്, തെലങ്കാന- 50
മഹാരാഷ്ട്ര – 40
ഗുജറാത്ത്- 15
ഭാഷാപ്രാവീണ്യം
തമിഴ്
കന്നഡ
തെലുഗു
മറാത്തി
ഗുജറാത്തി