തൃശ്ശൂര്‍: മരത്താക്കരയില്‍ ഗൃഹോപകരണ ഷോറൂമിൽ തീപ്പിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതാണ് കണക്ക്. കടയിലുണ്ടായിരുന്ന ഗൃഹോപകരണങ്ങൾ പൂര്‍ണമായും കത്തിനശിച്ചു.
ദേശീയപാതയോരത്ത് ഡീറ്റെയില്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. തീ ആളിപ്പടരുകയും സ്ഥാപനത്തിലുണ്ടായിരുന്നു ഭൂരിഭാഗം സാധനങ്ങളും കത്തിനശിക്കുകയും ചെയ്തു. കെട്ടിടത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. അഗ്നിശമനസേനയുടെ ആറ് യൂണിറ്റ് രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.