ഹൈദരാബാദ്: ഗ്രൗണ്ടില്‍ പന്തുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത മുഹമ്മദ് സിറാജിന് പൊന്‍തൂവലായി പോലീസ് തൊപ്പി. തെലങ്കാന പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായി (ഡി.എസ്.പി.) ഔദ്യോഗിക ചുമതലയേറ്റു. വെള്ളിയാഴ്ച തെലങ്കാന ഡി.ജി.പി. ഓഫീസിലെത്തിയാണ് ചുമതലയേറ്റെടുത്തത്.
ഇന്ത്യ 2024 ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി സിറാജിന് ഗ്രൂപ്പ്-1 റാങ്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് പുതിയ നിയമനം.എം.പി. എം. അനില്‍ കുമാര്‍, തെലങ്കാന മൈനോരിറ്റീസ് റെസിഡന്‍ഷ്യല്‍ എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷി എന്നിവരും സിറാജിനൊപ്പമുണ്ടായിരുന്നു.
കായികരംഗത്തുനിന്ന് ഒരു വ്യക്തിക്ക് ഇതാദ്യമായല്ല തെലങ്കാന ഇത്തരത്തില്‍ ഔദ്യോഗിക പദവി നല്‍കുന്നത്. രണ്ടുതവണ ലോക ബോക്സിങ് ചാമ്പ്യനായ നിഖാത്ത് സരിനെയും ഡി.സി.പി.യായി നിയമിച്ചിരുന്നു.